121

Powered By Blogger

Sunday, 14 December 2014

കുവൈത്ത് ഒ.ഐ.സി.സി മരണാന്തര സഹായം വിതരണം ചെയ്തു








കുവൈത്ത് ഒ.ഐ.സി.സി മരണാന്തര സഹായം വിതരണം ചെയ്തു


Posted on: 15 Dec 2014





കുവൈത്ത്: കുവൈത്തില്‍ വെച്ച് ഹൃദയാഘാതത്താല്‍ അന്തരിച്ച കുവൈത്ത് ഒ.ഐ.സി.സിയുടെ തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയംഗം ചിറയില്‍ വര്‍ഗീസ് ജോസിന്റെ കുടുംബത്തിന് ഒ.ഐ.സി.സി. ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച് ഭാര്യാ സഹോദരന്‍ ജയന്‍ ഇലഞ്ചിക്കല്‍ തുകയേറ്റുവാങ്ങി. കെ.പി.സി.സി. വൈസ് പ്രസി.എംഎം.ഹസ്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുമായ എ.കെ.ആന്റണിയാണ് സഹായം വിതരണം ചെയ്തത്. കെ.പി.സി.സി. പ്രസി.വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഒ.ഐ.സി.സി. ചുമതലയുള്ള ജന.സെക്രട്ടറിമാരായ എന്‍.സുബ്രഹ്മണ്യം, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, സെക്ര.അജയമോഹന്‍, ഒ.ഐ.സി.സി. കുവൈത്ത് നാഷണല്‍ കമ്മിറ്റി പ്രസി.വര്‍ഗീസ് പുതുകുളങ്ങര എന്നിവര്‍ സംസാരിച്ചു. ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി ജന.സെക്ര.ഷെരീഫ് കുഞ്ഞ് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്ര.ശങ്കരപിള്ള കുമ്പളത്ത് നന്ദിയും പറഞ്ഞു.





പി.സി.ഹരീഷ്‌












from kerala news edited

via IFTTT

ഖത്തര്‍ കെ.എം.സി.സി പൊന്നാനി മണ്ഡലം ഭാരവാഹികള്‍








ഖത്തര്‍ കെ.എം.സി.സി പൊന്നാനി മണ്ഡലം ഭാരവാഹികള്‍


Posted on: 15 Dec 2014









ഖത്തര്‍: കെ.എം.സി.സി പൊന്നാനി മണ്ഡലം ഭാരവാഹികളായി അലിക്കുട്ടി വി.പി(പ്രസിഡന്റ്) മുനീര്‍ ഹുദവി, സൈനുദ്ധീന്‍ പാലപ്പെട്ടി, ശെമീര്‍ ബാബു, സക്കീര്‍ മാറഞ്ചേരി (വൈസ് പ്രസിഡന്റ്) അലിമോന്‍ വി.പി (ജനറല്‍ സെക്രട്ടറി) സഫീര്‍ പാലപ്പെട്ടി, ഷഫീഖ് പുതുപൊന്നാനി, ഫാറൂഖ് എ.പി, മുസ്തഫ കോക്കൂര്‍ (സെക്രട്ടറി) മുഹമ്മദുണ്ണി ജിന്നന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. അലി മൊറയൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എം.സി.സി. ഓഫീസില്‍ നടന്ന കൗണ്‍സില്‍ യോഗം മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. മുനീര്‍ ഹുദവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലീം നാലകത്ത്, ജില്ലാ പ്രസിഡന്റ് പി.പി.അബ്ദുറഷീദ്, സവാദ് വെളിയംകോട്, കുഞ്ഞിമോന്‍ ക്ലാരി, മുഹമ്മദ് ഷാഫി വേങ്ങര, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീക് കൊണ്ടോട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജിന്നന്‍ മുഹമ്മദുണ്ണി നിര്‍വ്വഹിച്ചു. അലിക്കുട്ടി പൊന്നാനി സ്വാഗതവും അലിമോന്‍ വി.പി.നന്ദിയും പറഞ്ഞു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

ഐ.ഐ.ടി വിദ്യാര്‍ത്ഥിക്ക് ഗൂഗ്‌ളിന്റെ ഓഫര്‍ 1.7 കോടി









Story Dated: Monday, December 15, 2014 11:10



ഇന്‍ഡോര്‍: ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) അവസാന വര്‍ഷ കമ്പ്യുട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിക്ക് ഗൂഗ്ള്‍ നല്‍കിയത് 1.7 കോടി രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി വാഗ്ദാനം. ഛത്തീസ്ഗഡിലെ ബിലായ് സ്വദേശിയായ ഗൗരവ് അഗര്‍വാളിനാണ് ഗൂഗ്ള്‍ ഈ സ്വപ്ന വാഗദ്ാനം നല്‍കിയത്. യു.എസില്‍ സോഫ്‌വേര്‍ എഞ്ചിനീയര്‍ ആയി ജോലിയില്‍ പ്രവേശിക്കാനുള്ള നിയമന ഉത്തരവും അഗര്‍വാളിന് ഗൂഗ്ള്‍ നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്‍ഡോര്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.


ഗൂഗ്ള്‍ നടത്തിയ ഓണ്‍ലൈന്‍ ടെസ്റ്റില്‍ വിജയിച്ച അഗര്‍വാളിനെ പിന്നീട് ഗുഡ്‌വാളിലും ബംഗളൂരുവിലും വച്ചുനടത്തിയ അഭിമുഖത്തിലേക്കു ക്ഷണിച്ചിരുന്നു. പ്രോഗ്രാമിംഗ് സ്ട്രക്ചറും അല്‍ഗോറിതവുമാണ് പ്രധാനമായും ഗൂഗ്‌ളിന് പരീക്ഷിക്കാനുണ്ടായിരുന്നത്. അതിലും വിജയിച്ച അഗര്‍വാളിന് ഉടന്‍ തന്നെ നിയമന ഉത്തരവ് നല്‍കുകയായിരുന്നു.


നേരത്തെ മറ്റൊരു ഐ.ഐ.ടി വിദ്യാര്‍ത്ഥിക്ക് ഓറക്കിള്‍ 2.03 കോടിയും മുംബൈ ഐ.ഐ.ടി വിദ്യാര്‍ത്ഥിനിക്ക് ഫേസ്ബുക്ക് രണ്ടു കോടിയും ശമ്പള വാഗ്ദാനം നല്‍കിയത് വാര്‍ത്തയായിരുന്നു.










from kerala news edited

via IFTTT

പ്രതിപക്ഷ ബഹളം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കില്ല









Story Dated: Monday, December 15, 2014 10:55



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിനിടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കില്ലെന്ന് സര്‍ക്കാര്‍. മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. മുന്‍ നിശ്ചയിച്ചപോലെ ഈ മാസം 18 വരെ സമ്മേളനം നടക്കും. സമ്മേളന കാലാവധി വെട്ടിച്ചുരുക്കിയാല്‍ അത് പ്രതിപക്ഷത്തിന് നേട്ടമാകുമെന്ന് യോഗം വിലയിരുത്തി.










from kerala news edited

via IFTTT

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ അയ്യപ്പഭക്തന്‍ മുങ്ങി മരിച്ചു









Story Dated: Monday, December 15, 2014 10:49



ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ അയ്യപ്പഭക്തന്‍ മുങ്ങി മരിച്ചു. ബംഗളൂരു സ്വദേശി ഗംഗാധരന്‍ (70) ആണ് മരിച്ചത്.










from kerala news edited

via IFTTT

ക്രിസ്മസ് ദിനം സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമാക്കാന്‍ കേന്ദ്രനീക്കം









Story Dated: Monday, December 15, 2014 10:37



mangalam malayalam online newspaper

ന്യൂഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ സി.ബി.എസ്.ഇ അടക്കമുള്ള സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും ഹിന്ദു മഹാസഭ നേതാവ് മദന്‍ മോഹന്‍ മാളവിയയുടെയും ജന്മദിനം കൂടിയായ ഡിസംബര്‍ 25 സദ്ഭരണ ദിനമായി ആചരിക്കണമെന്ന് കാണിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അന്നേ ദിവസം സ്‌കൂളുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു.


എന്നാല്‍, സര്‍ക്കുലര്‍ വിവാദമായതോടെ വിശദീകരണവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്തുവന്നു. ക്രിസ്മസ് അവധി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. സദ്ഭരണ ദിനാചരണത്തിന്റെ ഭാഗമായി ഉപന്യാസ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ആയാണ് മത്സരങ്ങള്‍ നടത്തുന്നതെന്നും ഇറാനി അറിയിച്ചു.


അതേസമയം, സര്‍ക്കാരിന്റെ സര്‍ക്കുലര്‍ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നവോദന വിദ്യാലയങ്ങള്‍ക്കുള്ള സര്‍ക്കുലറുകള്‍ അയച്ചുകഴിഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളും സി.ബി.എസ്.ഇയും ഡിസംബര്‍ 24,25 തീയതികളായി ഉപന്യാസ മത്സരം സംഘടിപ്പിക്കണമെന്നാണ് നവോദയയുടെ സര്‍ക്കുലര്‍. ഉപന്യാസ വിഷയം ഡിസംബര്‍ 23നായിരിക്കും സര്‍ക്കാര്‍ നിശ്ചയിക്കു.


വിവിധ സ്റ്റാന്‍ഡാര്‍ഡുകളിലേക്ക് വ്യത്യസ്തമായ വിഷയങ്ങളിലായിരിക്കും ഉപന്യാസ മത്സരം. ഒന്നു മുതല്‍ അഞ്ചുവരെ ക്‌ളാസുകള്‍, ആറു മുതല്‍ എട്ടുവരെ ക്‌ളാസുകള്‍, ഒമ്പത്- പത്ത് ക്‌ളാസുകള്‍ എന്നിങ്ങളെ തരംതിരിച്ചായിരിക്കും മത്സരം നടത്തുക. അന്നേ ദിവസം ക്വിസ് മത്സരവും സംഘടിപ്പിക്കണമെന്നും സദ്ഭരണത്തെ കുറിച്ചുള്ള ഡോക്യുമെന്ററികള്‍ കുട്ടികളെ കാണിക്കണമെന്നും നവോദന കമ്മിഷണര്‍ ജി.എസ് ബോത്യാല്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.










from kerala news edited

via IFTTT

യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും









Story Dated: Monday, December 15, 2014 10:12



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ പ്രയോഗിക മാറ്റങ്ങള്‍ എന്തൊക്കെയെന്ന് വിലയിരുത്താന്‍ യു.ഡി.എഫ് ഇന്ന് യോഗം ചേരും. മദ്യനയമാണ് പ്രധാന അജണ്ടയെങ്കിലും വിവാദ വിഷയങ്ങള്‍ എല്ലാം ചര്‍ച്ചയ്ക്കു വരുമെന്നാണ് സൂചന. മദ്യനയത്തില്‍ കക്ഷിനേതാക്കളുടെ പിന്തുണ മുന്‍പുണ്ടായിരുന്നപോലെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് ലഭിക്കില്ലെന്ന സൂചനയുമുണ്ട്.


മന്ത്രി മാണിക്കെതിരെയുള്ള വിജിലന്‍സ് കേസിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും ബാര്‍ ലൈസന്‍സ് സംബന്ധിച്ച മന്ത്രിസഭാ രേഖകള്‍ പുറത്തായതും ചര്‍ച്ചയ്ക്കു വരും. രേഖകള്‍ പുറത്തുവിട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഴിമതി ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി.


മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേഷ്‌കുമാര്‍ നടത്തിയ ആരോപണങ്ങളും ചര്‍ച്ചയാകും. ഗണേഷ്‌കുമാറിനെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെങ്കിലൂം അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യമുന്നയിച്ചേക്കും.










from kerala news edited

via IFTTT

പോലീസുകാരനെ മര്‍ദിച്ച സംഭവം: ഒരാള്‍ അറസ്‌റ്റില്‍











Story Dated: Monday, December 15, 2014 01:45


ഉരുവച്ചാല്‍: ബസില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റിലായി. കരേറ്റയിലെ ബിജു(38) വിനെയാണ്‌ മട്ടന്നൂര്‍ സി.ഐ. വേണുഗോപാലും സംഘവും കസ്‌റ്റഡിയിലെടുത്തത്‌. കഴിഞ്ഞ ദിവസം രാത്രി ഹൈവേ പോലീസ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോവുകയായിരുന്ന പേരാവൂര്‍ സ്‌റ്റേഷനിലെ വിനോദിനെയാണ്‌ ബസ്‌ തടഞ്ഞ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ അക്രമിച്ചത്‌. മാലൂരിലേക്ക്‌ പോകുന്ന സ്വകാര്യ ബസ്‌ തടഞ്ഞ്‌ കരേറ്റയില്‍ സി.പി.എം പ്രവര്‍ത്തകനെ തെരയുന്നത്‌ ചോദ്യം ചെയ്‌ത വിനോദിനെ അക്രമിക്കുകയായിരുന്നു. വിനോദ്‌ ചികിത്സയിലാണ്‌. എട്ട്‌ ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ മട്ടന്നൂര്‍ പോലീസ്‌ കേസെടുത്തു. ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

വളയംചാല്‍ തൂക്കുപാലം നവീകരിക്കുന്നു











Story Dated: Monday, December 15, 2014 01:45


ഇരിട്ടി: ഓടംതോട്‌ പുഴയ്‌ക്ക് കുറുകെ കോണ്‍ക്രീറ്റ്‌ പാലമെന്ന ആദിവാസികളുടെ സ്വപ്‌നം വിസ്‌മൃതിയിലായതോടെ അപകടാവസ്‌ഥയിലായ വളയംചാല്‍ തൂക്കുപാലം നവീകരിക്കുന്നു. ആറളം ഫാമിനെ കണിച്ചാര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകര്‍ന്ന്‌ യാത്ര അപകടത്തിലായതോടെയാണ്‌ നവീകരിക്കാന്‍ തീരുമാനമായത്‌. ആദിവാസി പുനരധിവാസ ഫണ്ടുപയോഗിച്ച്‌ രണ്ടരലക്ഷം രൂപ ചെലവിലാണ്‌ നവീകരിക്കുന്നത്‌.


നൂറുകണക്കിന്‌ ആദിവാസികളും ആറളം ഫാം തൊഴിലാളികളും സ്‌കൂള്‍ കുട്ടികളും ഉപയോഗിക്കുന്ന തൂക്കുപാലം അപകടാവസ്‌ഥയിലായിട്ട്‌ വര്‍ഷങ്ങളായി. ഇവിടെ വീതി കൂട്ടി കോണ്‍ക്രീറ്റ്‌ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. പാലത്തിന്‌ തറക്കല്ലിടല്‍ ചടങ്ങ്‌ നടത്തിയിട്ട്‌ വര്‍ഷങ്ങളായെങ്കിലും മറ്റ്‌ പ്രവര്‍ത്തികളൊന്നും ആരംഭിച്ചിട്ടില്ല. പുതിയ പാലത്തിന്റെ ഡിസൈനിംഗ്‌ പൂര്‍ത്തിയായി വരുതേയുള്ളുവെന്നാണ്‌ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം തൂക്കുപാലം തകര്‍ന്ന്‌ ഒരാള്‍ക്ക്‌ പരുക്കേറ്റിരുന്നു.


നാട്ടുകാരുടെ യാത്രാക്ലേശം പരിഗണിച്ച്‌ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ താല്‍ക്കാലിക അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. ഫാമിലുള്ളവര്‍ക്ക്‌ എളുപ്പത്തില്‍ പേരാവൂര്‍ താലൂക്ക്‌ ആശുപത്രിയുമായും മറ്റ്‌ വ്യാപാരസ്‌ഥാപനങ്ങളുമായും ബന്ധപ്പെടുന്നതിനുള്ള എളുപ്പ മാര്‍ഗമാണിത്‌. പാലം അപകടത്തിലായതോടെ ഏറെ പേരും കിലോമീറ്ററോളം വളച്ച്‌ പാലപ്പുഴ വഴിയാണ്‌ ഫാമിലേക്ക്‌ പ്രവേശിക്കുന്നത്‌. ഇത്‌ ഏറെ സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നു.










from kerala news edited

via IFTTT

ചരമം - രജനിഷ് ഫിലിപ്പോസ് (കുവൈത്ത്)








ചരമം - രജനിഷ് ഫിലിപ്പോസ് (കുവൈത്ത്)


Posted on: 15 Dec 2014




കുവൈത്ത്: കോഴഞ്ചേരി തെക്കേമല പാണ്ട്യാലക്കല്‍ തെക്കേക്കരയില്‍ രജനിഷ് ഫിലിപ്പോസ് (46), ഹൃദയാഘാതം മൂലം ഫര്‍വാനിയ ആശുപത്രിയില്‍വെച്ച് അന്തരിച്ചു. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകാംഗമാണ്. അല്‍-യാസ്‌റാഫുഡ് കമ്പനിയില്‍ ഇന്‍വെന്ററി മാനേജരായിരുന്നു. ഭാര്യ: ലിനുരജനിഷ്, മകന്‍ : മോഹിത് ഫിലിപ്പോസ്. സംസ്‌കാരം പിന്നീട് തെക്കേമല മാര്‍ബെസ്-ഹനാനിയ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടക്കും.




പി.സി.ഹരീഷ്












from kerala news edited

via IFTTT

സിഡ്‌നിയില്‍ കോഫിഷോപ്പിനുള്ളില്‍ തീവ്രവാദികള്‍ ജനങ്ങളെ ബന്ദികളാക്കി









Story Dated: Monday, December 15, 2014 10:02



mangalam malayalam online newspaper

സിഡ്‌നി: സിഡ്‌നിയിലെ ഒരു വ്യാപാര സമുച്ചയത്തിലെ കോഫിഷോപ്പിനുള്ളില്‍ ആയുധധാരികളായ സംഘം ജനങ്ങളെ ബന്ദികളാക്കി. റിസര്‍വ് ബാങ്ക് ഓഫ് ആസ്‌ട്രേലിയയുടെ സമീപത്തുള്ള കഫെയിലാണ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ജനങ്ങളെ ബന്ദികളാക്കിയിരിക്കുന്നത്. ഇസ്ലാമിക് തീവ്രവാദികളാണ് സംഭവത്തിനു പ ിന്നിലെന്ന് സംശയിക്കുന്നു.


പത്തോളം ജോലിക്കാരും മുപ്പതോളം കസ്‌റ്റേമേഴ്‌സും കഫെയില്‍ കുടുങ്ങി കിടക്കുന്നതായി ലോക്കല്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഫെയ്ക്കുള്ളില്‍ നിന്ന് കറുപ്പും വെളുപ്പും ചേര്‍ന്ന അറബി വാക്കുകള്‍ എഴുതിയ കൊടി രണ്ട് ഭീകരര്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്. കോഫിഷോപ്പിനുള്ളില്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു.


സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ആസ്‌ട്രേലിയന്‍ പ്രധാമന്ത്രി ടോണി അബട്ട് ഉന്നതാധികാര സമിതി വിളിച്ചുകൂട്ടി. പോലീസും പ്രത്യേക പരിശീലനം നേടിയ സൈന്യവും ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണ്. ആയുധധാരികളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്നും ന്യൂ സൗത്ത് വെയ്ല്‍സ് സ്‌റ്റേറ്റ് പോലീസ് കമ്മിഷണര്‍ ആന്‍ഡ്രൂ സ്‌കിപീയോണ്‍ പറഞ്ഞൂ. ഷോപ്പിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായ വിവരമില്ലെന്നും അദ്ദേഹം അറിയിച്ചു. ഐ.എസ് ഭീകരര്‍ക്കുനേരെ ശക്തമായ നിലപാടുകളെടുത്തിരിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ.


ഐ.എസ് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വാര്‍ത്തപരന്നതോടെ പ്രദേശത്തെ വാഹന ഗതാഗതം നിശ്ചലമായി. ഇതുവഴിയുള്ള വിമാന സര്‍വ്വീസുകളും താല്‍ക്കാലികമായി നിരോധിച്ചു. അതേസമയം സിഡ്‌നിക്ക് സമീപം മാര്‍ട്ടിന്‍ പ്ലെയ്‌സ് എന്ന സ്ഥലത്ത് ബോംബ് ഭീഷണി ഉയര്‍ന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.










from kerala news edited

via IFTTT