Story Dated: Monday, December 15, 2014 01:15
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പഴയ സഹപാഠികള്‍ക്കൊപ്പം സമയം ചെലവഴിക്കാനെത്തി. തിരുവനന്തപുരം ഗവ. ലാ കോളജിലെ 77-80 ബാച്ച് വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ചാണ് ഈ ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ മന്ത്രി എത്തിയത്. പൂവാര്‍ റിസോര്‍ട്ടിലായിരുന്നു പൂര്‍വ വിദ്യാര്‍ഥി സംഗമം. കുടുംബ സമേതമാണ് മന്ത്രി എത്തിയത്. ആറാമത്തെ പൂര്‍വ വിദ്യാര്‍ഥി സംഗമമായിരുന്നു ഇന്നലത്തേതെങ്കിലും ചെന്നിത്തല ആഭ്യന്തര മന്ത്രിയായതിന് ശേഷം ആദ്യത്തെ സംഗമമായിരുന്നു. അതുകൊണ്ട് അഭിനന്ദനകള്‍ ചൊരിയാന്‍ പഴയ സഹപാഠികള്‍ തിരക്കുകൂട്ടുകയും ചെയ്‌തു.
പോലീസ് കംപ്ലെയിന്റ് അതോറിട്ടി ഉത്തരമേഖല ചെയര്‍മാന്‍ ഗോപിക്കുട്ടന്‍, വിജിലന്‍സ് നോര്‍ത്തേണ്‍ ട്രിബ്യുണല്‍ ജഡ്‌ജി എസ്. സുരേഷ്, ഡെപ്യൂട്ടി സ്‌പീക്കര്‍ ശക്‌തന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി കെ.വി. സാവിത്രി, കൊല്ലം ഡി.സി.സി. ജനറല്‍ സെക്രട്ടറി കെട്ടിടത്തില്‍ സുലൈമാന്‍, ജനതാദള്‍ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് ജോര്‍ജ് തോമസ്, അലുമിനി കമ്മിറ്റി കണ്‍വീനറും പി.എഫ്. ഓഫീസറുമായ ഗിരിജ, അസി. എക്‌സൈസ് കമ്മീഷണര്‍ ഗിരിജാദേവി എന്നിവര്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനെത്തിയിരുന്നു.
from kerala news edited
via IFTTT