Story Dated: Monday, December 15, 2014 01:16
ബത്തേരി: കൊളഗപ്പാറയില്‍ ഗര്‍ഭിണിയായ പശുവിനെ കടുവ കൊന്നു. കൊളഗപ്പാറ ചൂരിമൂല സ്വദേശി താന്നാട്ടുകുടി രാജന്റെ പശുവിനെയാണ് കടുവ കൊന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം.ക്ഷീര കര്‍ഷകനായ രാജന്‍ വീടിനോട് ചേര്‍ന്ന എസ്‌റ്റേറ്റിലെ ഒഴിഞ്ഞ സ്‌ഥലത്ത് പശുക്കളെ മേയാന്‍ വിട്ടിരുന്നു. വൈകുന്നേരം കാലികളെ അഴിച്ചുകൊണ്ടുവരാന്‍ ചെന്നപ്പോള്‍ ഒരു പശുവിനെ കാണാനില്ലായിരുന്നു. ഇതേതുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് മേയാന്‍ വിട്ട സ്‌ഥലത്തുനിന്നും അര കിലോമീറ്റര്‍ അകലെ എസ്‌റ്റേറ്റിന്റെ ഉള്ളില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. പശുവിന്റെ പിന്‍ ഭാഗം കടുവ തിന്ന നിലയിലാണ്. വനപാലകര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന കിടക്കുന്ന മധ്യപ്രദേശ് ഗവണ്‍മെന്റിനു കീഴിലുള്ള ബീനാച്ചി എസ്‌റ്റേറ്റ് കാടുമൂടി കിടക്കുന്നതാണ് കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ ഇവിടെ തമ്പടിക്കുന്നതിനു കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
from kerala news edited
via IFTTT