121

Powered By Blogger

Monday 5 January 2015

കൂടാളി പഞ്ചായത്തിന്‌ പൊതുശ്‌മശാനം ഒരുങ്ങി











Story Dated: Tuesday, January 6, 2015 02:01


മട്ടന്നൂര്‍: കൂടാളി പഞ്ചായത്തിലെ നാലുപെരിയയില്‍ ആധുനിക സജ്‌ഞീകരണങ്ങളോടെ പൊതുശ്‌മശാനം ഒരുങ്ങി. ഒരേസമയം രണ്ട്‌ മൃതദേഹം ദഹിപ്പിക്കാവുന്ന പരിസര മലിനീകരണം ഇല്ലാത്ത രീതിയിലുള്ള ശ്‌മശാനമാണ്‌ നിര്‍മിച്ചത്‌. പൂന്തോട്ടവും മറ്റ്‌ അനുബന്ധ സൗകര്യങ്ങളോടെയുമാണ്‌ ശ്‌മശാനം നിര്‍മിച്ചിട്ടുള്ളത്‌. പൊതുശ്‌മശാനത്തിലെ കെട്ടിടം ഇ.പി. ജയരാജന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌പ്രസിഡന്റ്‌ സീന പ്രദീപ്‌ അധ്യക്ഷയായി.


അസി. എന്‍ജിനിയര്‍ കെ.കെ. പ്രകാശന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വൈസ്‌പ്രസിഡന്റ്‌ കെവി. മോഹനന്‍, ബ്ലോക്ക്‌പഞ്ചായത്ത്‌സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എം. രാഘവന്‍, വി. ഇന്ദിര, സി.പി. മോഹനന്‍, കെ.പി. അച്യുതന്‍, ഇ. സജീവന്‍, കെ. ഗോപാലന്‍, നൗഷാദ്‌ കൂടാളി, കെ.വി. രതീശന്‍, പി.വി. ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി എന്‍.യു. ഇബ്രാഹിം സ്വാഗതം പറഞ്ഞു.










from kerala news edited

via IFTTT

സേവന വീഥിയില്‍ സഹകരണ ആശുപത്രി രോഗികള്‍ക്ക്‌ കൈത്താങ്ങാവുന്നു











Story Dated: Tuesday, January 6, 2015 02:01


തലശേരി: മരുന്ന്‌ വിലയില്‍ ഗണ്യമായ കുറവും കിഡ്‌നി രോഗികള്‍ക്ക്‌ ഡയാലിസിസ്‌ ചികിത്സയ്‌ക്ക് ഇളവും പ്രഖ്യാപിച്ച്‌ തലശേരി സഹകരണ ആശുപത്രി സേവന വീഥിയില്‍ രോഗികള്‍ക്ക്‌ കൈത്താങ്ങാവുന്നു. ആതുര ശുശ്രൂഷാ രംഗത്ത്‌ ഇതിനകം ശ്രദ്ധേയമായ ആശുപത്രിയില്‍ നൂതന ചികിത്സാ സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കി വരികയാണെന്ന്‌ പ്രസിഡന്റ്‌ അഡ്വ.എ.എന്‍. ഷംസീറും ജനറല്‍ മാനേജര്‍ ഒ.എം. ബാബുവും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. രാജു ജോര്‍ജും അറിയിച്ചു. പൊതു വിപണിയില്‍ 1400 രൂപ വിലയുള്ള എറിത്രോ പോയിറ്റില്‍ 4000 ഇഞ്ചക്ഷന്‌ 400 രൂപയും 750 രൂപ വിലയുള്ള എറിത്രോ പോയിറ്റിന്‍ 2000 ഇഞ്ചക്ഷന്‌ 250 രൂപയുമാണിവിടെ.


ഡയാലിസിസ്‌ അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില കുറച്ചിട്ടുണ്ട്‌. ആശുപത്രി വികസനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും. നവീകരിച്ച ഓഡിയോളജി ആന്‍ഡ്‌ സ്‌പീച്ച്‌ തെറാപ്പി ഡിപ്പാര്‍ട്ടുമെന്റ്‌ പി.കെ. ശ്രീമതി എം.പിയും ആശുപത്രി പ്രവേശന കവാടത്തിനരികില്‍ സജ്‌ജീകരിച്ച കനറാ ബാങ്ക്‌ എ.ടി.എം. കൗണ്ടര്‍ റെയ്‌ഡ്കോ ചെയര്‍മാന്‍ പനോളി വത്സനും മരുന്നുകളുടെ ഇളവ്‌ പ്രഖ്യാപനം വാഴയില്‍ ശശിയും ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ ആശുപത്രി പ്രസിഡന്റ്‌ അഡ്വ. എ.എം. ഷംസീര്‍ അധ്യക്ഷത വഹിക്കും.










from kerala news edited

via IFTTT

സഫിയ വധം: വിചാരണ തുടങ്ങി











Story Dated: Tuesday, January 6, 2015 02:01


കാസര്‍കോട്‌: പ്രമാദമായ സഫിയ(14) വധക്കേസിന്റെ വിചാരണ കാസര്‍കോട്‌ ജില്ലാ സെഷന്‍സ്‌ കോടതിയില്‍ ആരംഭിച്ചു. കര്‍ണാടക കുടക്‌ അയ്യങ്കേരിയിലെ മൊയ്‌തുവിന്റെയും ആയിഷയുടെയും മകളായ സഫിയയെ ഗോവയില്‍ വച്ചു ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കിയശേഷം മഡ്‌ഗോവയിലെ കനാലിനു സമീപം കുഴിച്ചിട്ടുവെന്നാണ്‌ കേസ്‌.


പൊവ്വല്‍ മാസ്‌തിക്കുണ്ട്‌ സ്വദേശിയും ഗോവയില്‍ കരാറുകാരനുമായ കെ.സി.ഹംസ, ഇയാളുടെ ഭാര്യ മൈമൂന, ആദൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ എ.എസ്‌.ഐ. ആയിരുന്ന ഗോപാലകൃഷ്‌ണന്‍, കുടകിലെ മൊയ്‌തു ഹാജി, സിദ്ദീഖ്‌ എന്നിവരാണ്‌ കേസിലെ പ്രതികള്‍. ഹംസയുടെ മാസ്‌തിക്കുണ്ടിലെ വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്ന സഫിയയെ 2008 ല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിനും പ്രക്ഷോഭ പരമ്പരകള്‍ക്കും ഒടുവിലാണ്‌ സഫിയയെ ഗോവയില്‍ കൊന്നു കുഴിച്ചിട്ടതായി കണ്ടെത്തിയത്‌. കേസിലെ മുഖ്യപ്രതിയാണ്‌ ഹംസ.










from kerala news edited

via IFTTT

കലോത്സവ വേദികളിലെ വിഷ്‌ണുഭട്ടിന്റെ സംഗീത യാത്ര കാല്‍ നൂറ്റാണ്ട്‌ പിന്നിടുന്നു











Story Dated: Tuesday, January 6, 2015 02:01


mangalam malayalam online newspaper

കാസര്‍കോട്‌: സംഗീത യാത്രകളിലൂടെ ചരിത്രം സൃഷ്‌ടിച്ച വെള്ളിക്കോത്ത്‌ വിഷ്‌ണുഭട്ടിനെ അറിയാത്തവര്‍ വിരളം. ജീവിതം സംഗീതത്തിന്‌ സമര്‍പ്പിച്ച ഈ അധ്യാപകന്റെ സംഗീത യാത്ര സ്‌കൂള്‍ കലോത്സവ വേദികളില്‍ കാല്‍ നൂറ്റാണ്ട്‌ പിന്നിടുകയാണ്‌. സ്‌കൂള്‍ പഠന കാലംതൊട്ട്‌ വിഷ്‌ണുഭട്ട്‌ കലോത്സവ മത്സര വേദികളില്‍ നിറഞ്ഞു നിന്നിരുന്നു. പത്തൊമ്പതാം വയസ്സില്‍ സംഗീത അധ്യാപകനായി ജോലിയില്‍ കയറിയ വിഷ്‌ണു ഭട്ട്‌ അതിനു ശേഷം തന്റെ ശിഷ്യന്മാരെ വേദികളില്‍ എത്തിക്കാന്‍ അണിയറയില്‍ സജീവമായി. കാല്‍ നൂറ്റാണ്ട്‌ പിന്നിട്ടിട്ടും ഈ അനുഗ്രഹീത ഗായകന്റെ മനസ്സും ശരീരവും ശബ്‌ദവും സക്രിയമാണ്‌. വേദികളില്‍ നിന്നും വേദികളിലേക്ക്‌ ഓടുമ്പോഴും ഒരു മാറ്റവും സംഭവിക്കാതെ...


എല്ലാ വര്‍ഷവും ഏതെങ്കിലും ഒരു സംഘം വിഷ്‌ണു ഭട്ടിന്റെതായി മത്സരിക്കാനുണ്ടാകും. 26 വര്‍ഷമായി കാസര്‍കോട്‌ നെല്ലിക്കുന്ന്‌ ഗേള്‍സ്‌ ഹൈസ്‌കൂളിലെ സംഗീത അധ്യാപകനായ വിഷ്‌ണു ഭട്ടിന്‌ കാടംങ്കോട്‌ നടക്കുന്ന ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനം ചിട്ടപെടുത്താന്‍ അവസരം കിട്ടിയതിന്റെ സന്തോഷവും ഇത്തവണയുണ്ട്‌. ദേശഭക്‌തി ഗാനം, ഗാനമേള എന്നീ ഇനങ്ങളില്‍ നെല്ലിക്കുന്ന്‌ സ്‌കൂളിലെ കുട്ടികളെയും കൊണ്ടാണ്‌ ഇദ്ദേഹം കാടംങ്കോട്‌ കലോത്സവത്തിന്‌ എത്തിയത്‌. തന്‍ ആദ്യം പഠിപ്പിച്ച വെള്ളിക്കോത്ത്‌ മഹാകവി പി സ്‌മാരക സ്‌കൂളിലെ ശിഷ്യന്മാരും ഗാനമേള മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്‌.


സംഗീതം ജീവനായി കൊണ്ടുനടക്കുമ്പോഴും സംഗീത അധ്യാപകരെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ കടുത്ത പ്രതിഷേധ ശബ്‌ദം ഉയര്‍ത്തുകയാണ്‌ കലോത്സവ വേദിയില്‍ വിഷ്‌ണു ഭട്ട്‌. നാലും അഞ്ചും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചെങ്കിലും ഒരു സംഗീത അധ്യാപകന്‍ ഉണ്ടാകേണ്ടുന്ന സ്‌ഥാനത്ത്‌ ഒരു നിയമനവും നല്‍കുന്നില്ലെന്നാണ്‌ ഇദ്ദേഹത്തിന്റെ പരാതി. ഈ രംഗത്ത്‌ പുതിയ തലമുറയെ ഉണ്ടാക്കിയെടുക്കാന്‍ ഈ നയം തടസം ആണെന്നും ഇദ്ദേഹത്തിനു അഭിപ്രായമുണ്ട്‌. സ്വന്തമായി അനേകം ശിഷ്യന്മാരെ വാര്‍ത്തെടുത്തിട്ടുള്ള വെള്ളിക്കോത്ത്‌ വിഷ്‌ണു ഭട്ട്‌ ദേശീയോദ്‌ഗ്രദന സന്ദേശവുമായി 1991 ല്‍ കാളവണ്ടിയില്‍ സംഗീത യാത്ര നടത്തിയതോടെയാണ്‌ ശ്രദ്ധേയനായത്‌.


സ്‌നേഹത്തിനും സഹോദര്യത്തിനും വേണ്ടി ഇദ്ദേഹം നടത്തിയ സപ്‌തദിന സംഗീത യാത്രയും ജനങ്ങളുടെ അംഗീകാരം നേടിയിരുന്നു. പിന്നീട്‌ ഇങ്ങോട്ട്‌ സംഗീത യാത്രകളുടെ കാലമായിരുന്നു. തനിമ നഷ്‌ടപ്പെടുത്തി സംഗീത ശാഖകളെ സ്വരങ്ങളുടെ കസര്‍ത്ത്‌ കൊണ്ട്‌ കുളമാക്കുന്ന ചിലരുടെ പുതിയ പരിഷ്‌കരണത്തെ നിശിതമായി വിമര്‍ശിക്കുകയാണ്‌ ഈ സംഗീതഞ്‌ജന്‍. ഭാര്യ: ജ്യോതി. മക്കള്‍: ദുര്‍ഗ(ഹൈസ്‌കൂള്‍ വിദ്യാര്‍ഥി) ശ്രീഗൗരിഭട്ട്‌.


ഉദിനൂര്‍ സുകുമാരന്‍










from kerala news edited

via IFTTT

ഓട്ടോ മറിഞ്ഞ്‌ യുവാക്കള്‍ക്ക്‌ പരുക്ക്‌











Story Dated: Tuesday, January 6, 2015 02:03


ചേലക്കര: കാട്ടുപന്നിയെ ഇടിച്ച്‌ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ്‌ യുവാക്കള്‍ക്ക്‌ പരുക്കേറ്റു. ചേലക്കര നാട്യന്‍ചിറ പാണ്ടിയോട്ടില്‍ രാമന്‍കുട്ടിയുടെ മകന്‍ ജയപ്രകാശി (32) നെയാണ്‌ കാലിനും തലയ്‌ക്കുമേറ്റ പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്‌. ഇന്നലെ പുലര്‍ച്ചെ 4.30 നു വടക്കുംകോണത്തായിരുന്നു അപകടം. ഷൊര്‍ണൂര്‍ റെയില്‍വെസ്‌റ്റേഷനിലേക്ക്‌ ഓട്ടംപോയി മടങ്ങുന്നതിനിടെ കാട്ടുപന്നി റോഡിനു കുറുകെ ചാടുകയായിരുന്നു. ഇടിച്ചശേഷം റോഡ്‌സൈഡിലുള്ള പാടത്തേക്ക്‌ ഓട്ടോ നിയന്ത്രണംവിട്ട്‌ മറിഞ്ഞു. വണ്ടിയോടിച്ചിരുന്ന ഇയാളുടെ സഹോദരന്‍ പ്രദീപിന്‍ നിസാര പരുക്കേറ്റതിനെ തുടര്‍ന്ന്‌ ചേലക്കര ഗവ. ആശുപത്രിയില്‍ ചികിത്സതേടി.










from kerala news edited

via IFTTT

പെരിങ്ങോട്ടുകരയില്‍ ബേക്കറിക്കുനേരേ ആക്രമണം











Story Dated: Tuesday, January 6, 2015 02:03


അന്തിക്കാട്‌: പെരിങ്ങോട്ടുകരയില്‍ സാമൂഹികവിരുദ്ധസംഘം ബേക്കറിയുടെ ചില്ല്‌ കല്ലെറിഞ്ഞ്‌ തകര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ക്കു പരുക്ക്‌. മൂന്നുംകൂടിയ സെന്ററിലെ നാസ ബേക്കറിയുടെ നേരേയായിരുന്നു ആക്രമണം. സ്‌ഥാപനത്തിലെ ജീവനക്കാരന്‍ ബ്രഷ്‌ണേവി (25) നാണു പരുക്കേറ്റത്‌. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ആറംഗ സംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ ബേക്കറി ഉടമ പറഞ്ഞു.










from kerala news edited

via IFTTT

കഞ്ചാവുമായി രണ്ട്‌ യുവാക്കള്‍ അറസ്‌റ്റില്‍











Story Dated: Tuesday, January 6, 2015 02:03


വടക്കാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി തമിഴ്‌നാട്‌ സ്വദേശി ഉള്‍പ്പെടെ രണ്ട്‌ യുവാക്കളെ എക്‌സൈസ്‌ അധികൃതര്‍ അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട്‌ വെല്ലൂര്‍ സ്വദേശി മുരുകന്‍ (25), പാലക്കാട്‌ വാടാനകുറിശി സ്വദേശി സുരേഷ്‌ (25) എന്നിവരെ മായന്നൂര്‍ പാലത്തിനു സമീപത്തുനിന്ന്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വൈ. ഷിബുവിന്റെ നേതൃത്വത്തിലാണു പിടികൂടിയത്‌. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്‌റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍നിന്നു ട്രെയിന്‍മാര്‍ഗം കഞ്ചാവ്‌ എത്തിച്ച്‌ ചെറുകിട കച്ചവടക്കാര്‍ക്ക്‌ വില്‌പന നടത്തുന്നവരാണു പ്രതികള്‍. കഴിഞ്ഞമാസം വടക്കാഞ്ചേരിയില്‍നിന്നും ചെറുതുരുത്തിയില്‍നിന്നുമായി പത്തുകിലോ കഞ്ചാവ്‌ പിടികൂടിയിരുന്നു.










from kerala news edited

via IFTTT

റവന്യൂ സര്‍വേ അദാലത്ത്‌ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്‌ച











Story Dated: Tuesday, January 6, 2015 06:18


തിരുവനന്തപുരം: റവന്യൂ, സര്‍വേ വകുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റവന്യൂ സര്‍വേ അദാലത്ത്‌ വ്യാഴാഴ്‌ച രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. മുന്‍കൂര്‍ നല്‍കിയ പരാതികള്‍ക്കുപുറമേ പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കും. പട്ടയം, റീസര്‍വേ സംബന്ധിച്ചുളള പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന്‌ അദാലത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നു ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഏകദേശം പതിനയ്യായിരത്തോളം പേര്‍ അദാലത്തില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌.


ഓരോ താലൂക്കിനും അഞ്ച്‌ കൗണ്ടര്‍ വീതം ആകെ 32 കൗണ്ടറുകളാണ്‌ ഒരുക്കുക. രാവിലെ എട്ട്‌ മണിക്കുതന്നെ എല്ലാ കൗണ്ടറുകളും പ്രവര്‍ത്തനമാരംഭിക്കും. 8.30 - ന്‌ പൊതുജനങ്ങള്‍ക്ക്‌ അദാലത്തിനെത്താം. ഇതുവരെ ലഭിച്ച പരാതികളില്‍ 43,066 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്‌. അദാലത്ത്‌ ദിവസം ലഭിക്കുന്ന പരാതികള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിനുള്ള പ്രത്യേക സംവിധാനം ജില്ലാഭരണകൂടം ഒരുക്കും. ലാന്‍ഡ്‌ റിക്കാര്‍ഡ്‌സ് ആന്‍ഡ്‌ മെയിന്റനന്‍സ്‌ (എല്‍.ആര്‍.എം.) പരാതികള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് ലഭിച്ചിട്ടുളള പരാതികള്‍ (സി.എം.ഡി.ആര്‍.എഫ്‌.), നാഷണല്‍ ഫാമിലി ബെനിഫിറ്റ്‌ സ്‌കീം (എന്‍.എഫ്‌.ബി.എസ്‌.), പോക്കുവരവ്‌, അതിര്‍ത്തി നിര്‍ണയം, കേരള ലാന്‍ഡ്‌ യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍, പ്രകൃതിക്ഷോഭം തുടങ്ങിയ വിഷയങ്ങളിലെ പരാതികളാണ്‌ അദാലത്തില്‍ പ്രധാനമായും പരിഗണിക്കുന്നത്‌.


അദാലത്ത്‌ പൂര്‍ത്തിയായി കഴിയുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി റവന്യൂ സര്‍വെ വകുപ്പുകളില്‍ ആവശ്യമെങ്കില്‍ നിയമഭേദഗതികളോ ഉത്തരവുകളോ പുറത്തിറക്കും. അദാലത്തിന്റെ വിജയകരമായ നടത്തിപ്പിനായി ലാന്‍ഡ്‌ റവന്യൂ കമ്മീഷണറേറ്റ്‌, കലക്‌ടറേറ്റ്‌, താലൂക്ക്‌ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്‌. റവന്യൂ അദാലത്ത്‌ നടക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയില്‍ ജില്ലയിലെ മറ്റ്‌ പ്രധാന വകുപ്പുകളുടെ സേവനങ്ങള്‍ സംബന്ധിച്ച്‌ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും കോടതി വ്യവഹാരങ്ങളില്‍പ്പെടാത്ത പരാതികള്‍ തീര്‍പ്പാക്കാന്‍ പൊതുജനങ്ങള്‍ ഈ അവസരം വിനിയോഗിക്കണമെന്നും ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.










from kerala news edited

via IFTTT

സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ബൈക്ക്‌ റാലി











Story Dated: Tuesday, January 6, 2015 06:18


തിരുവനന്തപുരം: തലസ്‌ഥാനത്തെ യാത്രക്കാരെ റോഡ്‌ സുരക്ഷയുടെ പാഠങ്ങള്‍ ഓര്‍മ്മിപ്പിച്ച്‌ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസിലെ വിദ്യാര്‍ത്ഥികള്‍ ശംഖുമുഖം മുതല്‍ പാളയം വരെ ബൈക്ക്‌ റാലി നടത്തി. ഞായറാഴ്‌ച വൈകിട്ട്‌ ശംഖുമുഖം കടപ്പുറത്തുനിന്നാരംഭിച്ച റാലി അസിസ്‌റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.


മദ്യപിച്ചു വാഹനമോടിക്കരുത്‌, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്‌ തുടങ്ങിയ സന്ദേശങ്ങളും ബൈക്ക്‌ യാത്രയില്‍ ഹെല്‍മറ്റ്‌ മറക്കരുതെന്ന ഉപദേശവുമൊക്കെയായിരുന്നു റാലിയില്‍ വിദ്യാര്‍ത്ഥികള്‍ ഉയത്തിപ്പിടിച്ചിരുന്നത്‌. റാലി സാഫല്യം കോംപ്ലക്‌സില്‍ സമാപിച്ചു.










from kerala news edited

via IFTTT

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പഞ്ചായത്ത്‌ സെക്രട്ടറിയെ തടഞ്ഞുവച്ചു











Story Dated: Tuesday, January 6, 2015 06:18


കല്ലമ്പലം: മണമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ അശാസ്‌ത്രീയമായ വീട്ടുകരത്തിന്റെ വര്‍ദ്ധന പുന:പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മണമ്പൂര്‍ പഞ്ചായത്ത്‌ സെക്രട്ടറിയെ തടഞ്ഞു വച്ചു. നിലവിലെ ഇടതുമുന്നണി നേതൃത്വം കൊടുക്കുന്ന ഭരണസമിതി നികുതിയുടെ കാര്യത്തില്‍ ഒളിച്ചുകളി തുടരുകയാണെന്നും ജനജീവിതം ദു:സഹമായെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു. ഉപരോധം സംഘര്‍ത്തിലേക്ക്‌ നീങ്ങിയതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കളും കടയ്‌ക്കാവൂര്‍ സബ്‌ ഇന്‍സ്‌പെക്‌ടറും സെക്രട്ടറിയും തമ്മില്‍ ചര്‍ച്ചനടത്തി. കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉന്നയിച്ച മൂന്ന്‌ കാര്യങ്ങളും സെക്രട്ടറി അംഗീകരിച്ചു.


സമരത്തിന്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എസ്‌. സുരേഷ്‌കുമാര്‍, ജി. സത്യശീലന്‍, ജി. കൃഷ്‌ണപിള്ള, പി.ജെ. നഹാസ്‌, കുളമുട്ടം സലിം, എ.ബി. സലിം, പി. സജീവ്‌, വി. രാധാകൃഷ്‌ണന്‍, ജയ, രേണുക, അമ്പിളി പ്രകാശ്‌, ശിവദാസന്‍, ശശികുമാര്‍, അഷറഫ്‌, തുളസി, മാവിള വിജയന്‍, ഷാനവാസ്‌ തൊട്ടിക്കല്ല്‌, കുളമുട്ടം ഒലീദ്‌, നാസിമുദീന്‍, പെരുംകുളം നാസര്‍, നെഹ്‌മത്ത്‌ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT