തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ രണ്ടാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമ-ഒറ്റമന്ദാരം, മികച്ച നടന്‍-ദുല്‍ഖര്‍ സല്‍മാന്‍ (ചിത്രം- ഞാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്), മികച്ച നടി-ഭാമ (ഒറ്റമന്ദാരം), മികച്ച സംവിധായകന്‍-വിനോദ് മങ്കര (ഒറ്റമന്ദാരം), സഹനടന്‍-ജോയി മാത്യു (വിവിധ ചിത്രങ്ങള്‍), സഹനടി സജിത മടത്തില്‍ (ഞാന്‍), സംഗീത സംവിധായകന്‍-രമേഷ് നാരായണന്‍ (ഒറ്റമന്ദാരം), ക്യാമറാമാന്‍-സമീര്‍താഹീര്‍ (ബാംഗ്ലൂര്‍ ഡെയ്‌സ്), തിരക്കഥ-രഞ്ജിത്ത് ശങ്കര്‍ (വര്‍ഷം), പിന്നണി ഗായകന്‍-വിജയ് യേശുദാസ്, ഗായിക-സുജാത മോഹന്‍, ശ്വേത മോഹന്‍, ഗാനരചന-രജീവ് ആലുങ്കല്‍, മികച്ച പശ്ചാത്തല സംഗീതം-ബിജിബാല്‍, ജനപ്രിയചിത്രം-ബാംഗ്ലൂര്‍ ഡെയ്‌സ്, ജനപ്രിയ നടന്‍-ബിജു മേനോന്‍, ജനപ്രിയ നടി-നിക്കി ഗില്‍റാണി, പോപ്പുലര്‍ ഡയറക്ടര്‍-അഞ്ജലി മേനോന്‍ (ബാംഗ്ലൂര്‍ ഡെയ്‌സ്), േപാപ്പുലര്‍ മ്യൂസിക് ഡയറക്ടര്‍-ഗോപി സുന്ദര്‍ (1983, ബാംഗ്ലൂര്‍ ഡെയ്‌സ്), ജനപ്രിയ ഗായകന്‍-ഹരിചരണ്‍, ജനപ്രിയ ഗായിക-രമ്യ നമ്പീശന്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍.
സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ (ഓം ശാന്തി ഓശാന), സംവിധായകന്‍ ജിബു ജേക്കബ് (വെള്ളിമൂങ്ങ) എന്നിവര്‍ക്ക് സ്‌പെഷല്‍ ജൂറി അവാര്‍ഡ് നല്‍കും.
from kerala news edited
via IFTTT