ഏഴ് മംഗല്യപ്പട്ടുകൾ ഒരുമിയ്ക്കുന്ന 7 വണ്ടേഴ്സ് ഇൻ സിൽക്ക് എന്ന ബ്രൈഡൽ സാരീ സീരീസുമായി കല്യാൺ സിൽക്സ്.ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു ആശയം പട്ടിൽ അവതരിപ്പിക്കുന്നതെന്ന് കല്യാൺ സിൽക്സ് പറയുന്നു. ഈ ശ്രേണിയിലെ ഓരോ സാരിയും രൂപകല്പന ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനർമാരടങ്ങുന്ന വെഡ്ഡിങ്ങ് സാരി സ്പെഷ്യലിസ്റ്റുകളാണ്. കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽ നെയ്തെടുത്തതാണ് ഇവ.ഏഴ് സാരികൾ വിവാഹത്തോടനുബന്ധിച്ചുള്ള ഏഴ് വിശിഷ്ട വേളകൾക്കായാണ് ഒരുക്കിയിരിക്കുന്നത്....