സംസ്ഥനത്ത് സ്വർണവില താഴോട്ട്. വ്യാഴാഴ്ച മാത്രം പവന്റെ വിലയിൽ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വർണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി. ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് പത്തു ദിവസം പിന്നിടുമ്പോൾ വിലയിൽ 3,120 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔൺസ് തനിത്തങ്കത്തിന് 1,940 ഡോളർനിലവാരത്തിലാണ് ആഗോള വിപണിയിൽ വ്യാപാരം നടക്കുന്നത്. യു.എസ്. ഫെഡ് റിസർവിന്റെ...