ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്നുള്ള കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് വെള്ളിയാഴ്ച പ്രഖ്യാപിക്കും. ധനമന്ത്രി നിർമല സീതാരാമനാണ് വൈകീട്ട് നാലിന് ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പാക്കേജ് പ്രഖ്യാപിക്കുക. രണ്ടാംഘട്ട പാക്കേജ് കഴിഞ്ഞദിവസമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. മറുനാടൻ തൊഴിലാളികൾ, കർഷകർ, തെരുവുകച്ചവടക്കാർ, മീൻപിടുത്തതൊഴിലാളികൾ എന്നിവർക്കായി 3.16 ലക്ഷം കോടിയുടെ പദ്ധതികളാണ് രണ്ടാംഘട്ട പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. Finance Minister...