121

Powered By Blogger

Thursday, 14 May 2020

സെന്‍സെക്‌സ് 885 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 9,150ന് താഴെയെത്തി

മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ രണ്ടാഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനിരിക്കെ അതിന്റെ പ്രതിഫലനം വിപണിയിലുണ്ടായില്ല. സെൻസെക്സ് 885.72 പോയന്റ് നഷ്ടത്തിൽ 31122.89ലും നിഫ്റ്റി 240.80 പോയന്റ് താഴ്ന്ന് 9142.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 968 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1324 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വില്പന സമ്മർദവും ആഗോള കാരണങ്ങളുമാണ് സൂചികകളെ ബാധിച്ചത്. ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയ്ൻമെന്റ്, ഹീറോ മോട്ടോർകോർപ്, എൽആൻഡ്ടി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാർമ, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.3-0.7ശതമാനത്തോളം താഴ്ന്നു. Nifty ends below 9,150, Sensex falls 885 points

from money rss https://bit.ly/2AjMt23
via IFTTT