121

Powered By Blogger

Monday, 5 July 2021

സ്വർണവില അഞ്ചുദിവസത്തിനിടെ കൂടിയത് 520 രൂപ

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന വിലയിൽ ചൊവാഴ്ച 80 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 35,520 രൂപയായി. 4440 രൂപയാണ് ഗ്രാമിന്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വർധിച്ചത്. ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലെത്തി. എന്നിരുന്നാലും നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. ഭാവിയിൽ പലിശ കൂട്ടേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസർവിന്റെ മോണിറ്ററി പോളിസി സംബന്ധിച്ച് കൂടുതൽ വ്യക്തതക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.3ശതമാനം ഉയർന്ന് 47,445 രൂപയിലെത്തി. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3wqkqWk
via IFTTT

നാഷണൽ ഹൈവേ അതോറിറ്റിയുടെ കടം 3.2 ലക്ഷം കോടിയായി

നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ)യുടെ കടബാധ്യതയിൽ വൻവർധന. 2021 സാമ്പത്തികവർഷം അവസനാമായപ്പോഴേയ്ക്കും 3.17 ലക്ഷംകോടിയായാണ് കടംകൂടിയത്. 2020മാർച്ച് അവസാനത്തിൽ രേഖപ്പെടത്തിയ ബാധ്യതയേക്കാൾ 27ശതമാനം അധികമാണിത്. 2.49 ലക്ഷം കോടി രൂപയായിരുന്നു അന്നത്തെ ബാധ്യത. അതേസമയം, ടോൾ വരുമാനത്തിൽ നാല് ശതമാനംമാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഐസിആർഎ റേറ്റിങ്സിന്റെ കണക്കുപ്രകാരം മുൻ സാമ്പത്തിക വർഷം ടോൾ ഇനത്തിൽ 26,000 കോടി രൂപയാണ് നാഷണൽ ഹൈവേ അതോറിറ്റി സമാഹരിച്ചത്. 2021 സാമ്പത്തിക വർഷം ടോൾ വരുമാനത്തിൽ റെക്കോഡ് വർധനവാണുണ്ടായിട്ടുളളത്. അതുകൊണ്ടുതന്നെ എൻടിപിസി, ഒഎൻജിസി തുടങ്ങിയ വൻകിട കമ്പനികളെ അപേക്ഷിച്ചുനോക്കുമ്പോൾ രാജ്യത്തെ കടബാധ്യത കുറഞ്ഞ ബാങ്കിതര പൊതുമേഖല സ്ഥാപനമാണ് നാഷണൽ ഹൈവേ അതോറിറ്റി. ഇന്ത്യാ റേറ്റിങിന്റെ കണക്കുകപ്രകാരം വിവിധ ഹൈവേ പ്രോജക്ടുകൾക്കായി 2022 സാമ്പത്തിക വർഷത്തിൽ 65,000 കോടി രൂപയാണ് വായ്പയെടുത്തിയിട്ടുള്ളത്.

from money rss https://bit.ly/3hGM0ZM
via IFTTT

കാര്യമായ നേട്ടമില്ലാതെ വിപണി: നിഫ്റ്റി 15,850ന് താഴെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനാകാതെ വിപണി. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ സെൻസെക്സ് 60 പോയന്റ് നേട്ടത്തിൽ 52,940 നിലവാരത്തിലെത്തി. നിഫ്റ്റി 10 പോയന്റ് ഉയർന്ന് 15,845ലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻപിടിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ഐടിസി, റിലയൻസ്, ഹന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ സമ്മിശ്ര പ്രതികരണമാണ്. റിയാൽറ്റി സൂചിക 0.55ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.23ശതമാനവും 0.47ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/3ylUPPm
via IFTTT

ബാങ്കുകൾ വായ്പകൾ പുനഃക്രമീകരിക്കുന്നു

കോന്നി (പത്തനംതിട്ട): കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽനിന്നും ഉപയോക്താക്കളെ സഹായിക്കാൻ ദേശസാത്കൃത-പൊതുമേഖലാ ബാങ്കുകളും എൻ.എഫ്.ബി.സി.യും അടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ ഉദാരനയം സ്വീകരിക്കണമെന്ന റിസർവ് ബാങ്ക് നിർദേശം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. നിലവിലെ വായ്പകളുടെ പുനഃക്രമീകരണമാണ് നടപ്പാക്കുന്നത്. ജൂൺ 30 വരെയുള്ള വായ്പ കൃത്യമായി തിരിച്ചടച്ചവർക്ക് പുനഃക്രമീകരണ ആനുകൂല്യം കിട്ടും. വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ 10-20 ശതമാനംവരെ നിലവിലെ വായ്പയുടെ അധികതുക നൽകും. വാഹനവായ്പ, വീടുനിർമാണ വായ്പ എന്നിവ എടുത്തിട്ടുള്ളവർക്ക് അധിക സഹായമായി നിലവിലുള്ള വായ്പയുടെ 10 ശതമാനം കൂടി അനുവദിക്കും. പുതുക്കുന്ന വായ്പകൾക്ക് ഏഴ് ശതമാനമാണ് പലിശ. വ്യക്തിഗത വായ്പകളും സ്വർണപ്പണയ വായ്പകളും പുനഃക്രമീകരിച്ച് നൽകാനും നിർദേശിച്ചിട്ടുണ്ട്. 25 കോടി രൂപ വരെയുള്ള വായ്പകൾ പുനഃക്രമീകരിച്ച് നൽകും. വ്യക്തിപരമായും സംഘമായും എടുത്ത വായ്പകൾക്കും ആനുകൂല്യം കിട്ടും. സെപ്റ്റംബർ 30 വരെ വായ്പകൾ പുനഃക്രമീകരിക്കാൻ സമയം നൽകിയിട്ടുണ്ട്. ഒന്നാം കോവിഡ് കാലത്ത് റിസർവ് ബാങ്ക് പുനഃക്രമീകരണത്തിന് അവസരം നൽകിയെങ്കിലും 10 കോടി വരെയുള്ള വായ്പകൾക്കേ ഗുണംകിട്ടിയിരുന്നുള്ളൂ. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അക്കൗണ്ട് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപവരെ ബാങ്കുകൾ വായ്പ നൽകുന്നുണ്ട്. അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി. ബാങ്കുകളിൽ തിരിച്ചടവ് കുറയാതിരിക്കാൻ വേണ്ടിയാണ് പുനഃക്രമീകരണ സംവിധാനം. തിരിച്ചടവ് കാലാവധി പരമാവധി രണ്ടുവർഷം വരെയാണ് നീട്ടി നൽകുന്നത്. പുതുക്കുന്ന വായ്പകൾക്ക് പലിശയിനത്തിൽ അധിക ബാധ്യത വരുമെങ്കിലും മറ്റ് നടപടികൾക്ക് ഉപയോക്താക്കൾക്ക് വിധയേരാകേണ്ടി വരില്ല.

from money rss https://bit.ly/3ysgjdK
via IFTTT

ആഗോള റീട്ടെയിൽ വമ്പന്മാരുടെ പട്ടികയിൽ ലുലു

കൊച്ചി: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ച 2021-ലെ ആഗോള റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പും. അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്കോ എന്നിവ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയപ്പോൾ ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പാണ് നാലാമത്. അമേരിക്കയിൽ തന്നെയുള്ള ക്രോഗെറാണ് അഞ്ചാമത്. ഗൾഫ് മേഖലയിൽ നിന്ന് ലുലുവിനു പുറമെ മാജിദ് അൽ ഫുത്തൈം (ക്യാരിഫർ) മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യയിൽനിന്ന് റിലയൻസ് റീട്ടെയിലും ഇടംപിടിച്ചിട്ടുണ്ട്. 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിന് റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ് അഞ്ചു ശതമാനം വാർഷിക വളർച്ചയോടെ 740 കോടി ഡോളറായി. ഏതാണ്ട് 55,000 കോടി രൂപ. കോവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോൾ നാല് ഇ-കൊമേഴ്സ് സെന്ററുകൾ അടക്കം 26 പുതിയ ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിനു ശേഷം ആരംഭിച്ചത്. ഇക്കാലയളവിൽ മൂവായിരത്തോളം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിനോടൊപ്പം ഇ-കൊമേഴ്സിലെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ അത്യാധുനിക ഓൺലൈൻ ഷോപ്പിങ് ആപ്പ് ഈയിടെ അവതരിപ്പിച്ചു.

from money rss https://bit.ly/3AyK6Dp
via IFTTT

സെൻസെക്‌സിൽ 395 പോയന്റ് നേട്ടം: നിഫ്റ്റി 15,800ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ മികച്ച നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. നിഫ്റ്റി 15,800ന് മുകളിലെത്തി.സെൻസെക്സ് 395.33 പോയന്റ് നേട്ടത്തിൽ 52,880ലും നിഫ്റ്റി 112.20 പോയന്റ് ഉയർന്ന് 15,834.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 52,919 നിലവാരംവരെയെത്തിയിരുന്നു. ഹിൻഡാൽകോ, ഒഎൻജിസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, മെറ്റൽ, റിയാൽറ്റി, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.3-0.8ശതമാം നേട്ടമുണ്ടാക്കി. ഐടി, പവർ സെക്ടറുകളാണ് സമ്മർദംനേരിട്ടത്. രൂപയുടെ മൂല്യത്തിൽ 43 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 74.31 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 74.30-74.55 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. ഓഹരി വിപണി നേട്ടമുണ്ടാക്കിയതാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചത്.

from money rss https://bit.ly/3jJGzfp
via IFTTT

പുതുക്കാതെ കിടക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുമോ?: പുതിയ നിർദേശങ്ങൾ അറിയാം

പുതുക്കാതെ കിടക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് തുടർന്നും പലിശ നൽകണമെന്ന് റിസർവ് ബാങ്ക്. ഇതുസംബന്ധിച്ച നിയമം പരിഷ്കരിച്ചാണ് ബാങ്കുകൾക്ക് നിർദേശം നൽകിയത്. എഫ്ഡി കാലാവധിയെത്തുകയും എന്നാൽ ഏറെക്കാലം പുതുക്കാതെയും ഇട്ടാൽ സേവിങ്സ് ഡെപ്പോസിറ്റിന് ബാധകമായ പലിശ നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. വാണിജ്യ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. അവകാശികളെത്താത്ത നിക്ഷേപം ഓരോ വർഷവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ പുതിയ നിർദേശം. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുടെ മൂല്യം കഴിഞ്ഞവർഷം 14,307 കോടിയിൽനിന്ന് 18,380 കോടി രൂപയായി ഉയർന്നു. ഉപഭോക്താവ് 10 വർഷമോ അതിൽകൂടുതലോകാലം അക്കൗണ്ടിൽ ഒരു ഇടപാടും നടത്തിയില്ലെങ്കിലാണ് നിക്ഷേപങ്ങളെ ക്ലെയിം ചെയ്യാത്ത വിഭാഗത്തിലേയ്ക്ക് മാറ്റുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ ആർബിഐയുടെ ഡെപ്പോസിറ്റർ എഡ്യുക്കേഷൻ ആൻഡ് എവയർനെസ് ഫണ്ടി(ഡിഇഎ)ലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ 33,144 കോടി രൂപയായിരുന്നു ഫണ്ടിൽ ഉണ്ടായിരുന്നത്. വിവിധ ബാങ്കുകൾ ഡിഇഎയിലേയ്ക്ക് മാറ്റുന്ന ഫണ്ടുകൾ സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുകയാണ് ആർബിഐ ചെയ്യുന്നത്. നിക്ഷേപത്തിന്മേലുള്ള പലിശയ്ക്കും നിക്ഷേപ ബോധവത്കരണ പ്രവർത്തനങ്ങൾക്കുമായാണ് അതിൽനിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. നിശ്ചിത കാലത്തേയ്ക്ക് നിശ്ചിത പലിശ നിരക്കിൽ ബാങ്കുകൾ നൽകുന്നതാണ് ടേം ഡെപ്പോസിറ്റ്. സ്ഥിര നിക്ഷേപംതന്നെയാണിത്. ആവർത്തന നിക്ഷേപം, ക്യുമുലേറ്റീവ്, ആന്വിറ്റി, ക്യാഷ് സർട്ടിഫിക്കറ്റ് എന്നിവയും വിഭാഗത്തിൽ ഉൾപ്പെടുന്നു.

from money rss https://bit.ly/3jHZs2a
via IFTTT

കാത്തെ പസഫിക്കിന്റെ എന്‍ഡിസി കണ്ടന്റ് പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ അഗ്രിഗേറ്ററായി വെര്‍ടെയ്ല്‍

ഹോങ്കോങ്ങിന്റെ ദേശിയ വിമാനകമ്പനിയായ കാത്തെ പസഫിക്കിന്റെ എൻഡിസി കണ്ടന്റ് ഇപ്പോൾ വെർടെയ്ൽ ഡയറക്ട് കണക്റ്റ് വഴി ലഭ്യമാകുന്നു. പരമ്പരാഗത ഡിസിട്രിബ്യൂഷൻ സംവിധാനത്തിന്റെ നിയന്ത്രണങ്ങളില്ലാതെ, ലോകമെമ്പാടുമുള്ള ട്രാവൽ ഏജൻസികൾക്ക് കാത്തെ പസഫിക്കിന്റെ എൻഡിസി കണ്ടന്റ് ഇപ്പോൾ വെർടെയ്ൽ ഡയറക്ട് കണക്ട് വഴി നേരിട്ട് സ്വീകരിക്കാവുന്നതാണ്. ഷോപ്പിംഗ്, പ്രൈസിംഗ്, ഓർഡർ തയ്യാറാക്കുക, ഓർഡറിൽ മാറ്റം വരുത്തുക, ഓർഡർ റദ്ദാക്കുക തുടങ്ങി എൻഡിസിയുടെ മുഴുവൻ സവിശേഷ സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുന്നതാണ്. എൻഡിസിയുടെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകൾ ഉപയോഗിച്ച് കാത്തെ പസഫിക്കുമായി തത്സമയം നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനായി വിഡിസി പ്ലാറ്റ്ഫോം സഹായിക്കുന്നു. ഇതുവഴി നിലവിലുള്ള വിമാന ടിക്കറ്റിങ് - ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ (ജിഡിഎസ്) നിയന്ത്രണങ്ങളില്ലാതെ, ദ്രുതഗതിയിൽ എയർലൈൻ റീട്ടെയ്ലിങ്ങിലേക്കുള്ള മാറ്റം സാധ്യമാക്കുന്നു. ട്രാവലുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർക്ക് വെർടെയ്ൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമിലൂടെ വെർടെയ്ലിന്റെ ഫ്രണ്ട് ഓഫീസ് ടൂൾ വഴിയോ യൂണിവേഴ്സൽ ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് വഴിയോ കാത്തെ പസഫിക്കിന്റേയും അതുപോലെതന്നെ വെർടെയ്ലിന്റെ മറ്റ് എയർലൈൻ പങ്കാളികളുടേയും എൻഡിസി കണ്ടന്റ് ലഭ്യമാകുന്നതാണ്. ബുക്കിംഗിനുശേഷമുള്ള സങ്കീർണ്ണമായ സർവ്വീസിങ്ങ് ഫീച്ചറുകൾ ഉൾപ്പെടുന്ന കാത്തെ പസഫിക്കിന്റെ എൻഡിസി ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകളുമായി പൂർണ്ണമായും സമന്വയിക്കുവാൻ കഴിയുന്നവിധം സമഗ്രമാണ് വെർടെയ്ൽ സൊലൂഷൻ. ഇത് ഏറെ അഭിനന്ദനീയമാണ്. കാത്തെ പസഫിക് എൻഡിസി ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകൾ പൂർണ്ണമായും ഉൾപ്പെടുത്തിയ ആദ്യത്തെ അഗ്രിഗേറ്ററുകളിൽ ഒന്നാണ് വെർടെയ്ൽ ഡയറക്ട് കണക്ട്. വിജയകരമായ ഈ പങ്കാളിത്തത്തിലൂടെ ഞങ്ങളുടെ ആധുനീക റീട്ടെയ്ലർ വിഷന്റെ ഭാഗമായി ഇപ്പോഴുള്ളതും വരും നാളുകളിൽ അവതരിപ്പിക്കുന്നതുമായ വിപുലമായ കണ്ടന്റിൽ നിന്നും പ്രയോജനം ഉൾക്കൊള്ളുവാൻ ലോകമെമ്പാടുമുള്ള ട്രാവൽ കമ്പനികൾക്ക് സാധിക്കും. കാത്തെ പസഫിക് എയർവേയ്സ് ഡിസിട്രിബ്യൂഷൻ സ്ട്രാറ്റജി ഹെഡ് അലൻ സോ പറഞ്ഞു. കാത്തെ പസഫിക്കുമായുള്ള ഈ പങ്കാളിത്തം ഞങ്ങൾ ഏറെ വിലമതിക്കുന്നു. എയർലൈനുകൾക്ക് ശരിയായ റീട്ടെയ്ലിങ്ങ് സാധ്യമാക്കുന്ന ഡയറക്ട് ഡിസ്ട്രിബ്യൂഷൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഒട്ടേറെ പരിമിതികളുള്ള നിലവിലെ വിമാന ടിക്കറ്റിങ് - ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽനിന്നും (ജിഡിഎസ്) വ്യത്യസ്തമായി, എയർലൈനുകൾക്ക് വിഭിന്നങ്ങളായ ഉൽപന്നങ്ങളും സേവനങ്ങളും നേരിട്ട് വളരെ വേഗംതന്നെ ട്രാവൽ കമ്പനികൾക്ക് നൽകുവാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ് , ആഫ്രിക്ക, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നി പ്രധാനപ്പെട്ട ട്രാവൽ മാർക്കറ്റുകളിൽ ഞങ്ങൾക്കുള്ള ശക്തമായ സാന്നിധ്യംകൊണ്ട് ട്രവൽ കമ്പനികൾക്ക് സിഎക്സിന്റെ എൻഡിസി കണ്ടന്റിൽ നിന്നും വളരെയധികം പ്രയോജനം നേടാനാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വെർടെയ്ൽ ടെക്നോളജീസിന്റെ സ്ഥാപകനും സി.ഇ.ഒ യുമായ ജെറിൻ ജോസ് അഭിപ്രായപ്പെട്ടു. കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ നിയന്ത്രണമില്ലാതെ, ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള സേവനങ്ങളും, നൂതനമായ ഉൽപന്നങ്ങളും അവതരിപ്പിക്കുവാൻ എയർലൈനുകളെ എൻഡിസി സഹായിക്കുന്നു. എയർലൈൻ ഡിസ്ട്രിബ്യൂഷൻ രംഗത്ത് ആധുനീക സാങ്കേതിക തരംഗമാകുവാൻ പോകുന്ന ഒന്നാണ് ഇത്. 2016 മുതൽ ഈ രംഗത്ത് വെർടെയ്ൽ പ്രവർത്തിച്ചുവരുന്നു. എയർലൈൻ ടെക്നോളജി ഡൊമെയ്നിൽ വളരെക്കാലത്തെ പ്രവൃത്തി പരിചയമുള്ള ആളുകളുടെ ഒരു കോർ ടീമാണ് വെർടെയ്ലിന് തുടക്കമിട്ടത്. ഒരു എൻഡിസി ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമിന് ആവശ്യമായ നിർവ്വഹണപരവും സാങ്കേതികവുമായ വളർച്ചാ സാധ്യതകൾ എല്ലാം പരിഗണിച്ചുകൊണ്ടാണ് വിഡിസി തയ്യാറാക്കിയിരിക്കുന്നത്.

from money rss https://bit.ly/3jIBnZb
via IFTTT