121

Powered By Blogger

Thursday, 9 July 2020

ആധാറില്‍ എങ്ങനെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം?

ആധാർ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ആദായ നികുതി റിട്ടേൺ ഫയൽചെയ്യുക, പാൻ കാർഡിന് അപേക്ഷിക്കുക, സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക തുടങ്ങിയവയെക്കല്ലാം ആധാർ നിർബന്ധമാണ്. ആധാറിലെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ആധാർ ലഭിക്കുന്നതിനായി എൻ റോൾ ചെയ്തപ്പോൾ പലരും മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടാവില്ല. അതിനുള്ളവഴികളിതാ 1. യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തുക. അടുത്തുള്ള എൻ റോൾ സെന്റർ തിരഞ്ഞെടുക്കുക. 2 ആധാർ കറക്ഷൻ ഫോം പൂരിപ്പിക്കുക. 3 നിലവിലെ മൊബൈൽ നമ്പർ ചേർക്കുക. 4. ഫോം സബ്മിറ്റ് ചെയ്യുക. ഓതന്റിക്കേഷനായി ബയോമെട്രിക്സ് നൽകുക. 5. ലഭിക്കുന്ന അക്നോളജ്മെന്റ് സ്ലിപ്പ് സൂക്ഷിച്ചവെയ്ക്കുക. സ്ലിപിൽ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (യുആർഎൻ) ഉണ്ടാകും. 6. ആധാർ അപ്ഡേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ നമ്പർ ഉപകരിക്കും. പുതിയ നമ്പർ ചേർക്കുന്നതിനോ നിലവിലുള്ളത് മാറ്റുന്നതിനോ രേഖകളുടെ ആവശ്യമില്ല.

from money rss https://bit.ly/2W0nkS4
via IFTTT

സെന്‍സെക്‌സില്‍ 134 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 10,800ന് താഴപ്പോയി. സെൻസെക്സ് 134 പോയന്റ് നഷ്ടത്തിൽ 36603ലും നിഫ്റ്റി 38 പോയന്റ് താഴ്ന്ന് 10775ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 403 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 601 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, ഭാരതി എയർടെൽ, സിപ്ല, ഹീറോ മോട്ടോർകോർപ്, യുപിഎൽ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. അദാനി പോർട്സ്, ഭാരതി ഇൻഫ്രടെൽ, ഇൻഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്.

from money rss https://bit.ly/3gGpAWD
via IFTTT

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് മാത്രം

മുംബൈ: പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് ഇതുവരെ താത്പര്യവുമായി രംഗത്തുള്ളത് ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ ടാറ്റ മാത്രം. അന്തിമ താത്പര്യപത്രം സമർപ്പിക്കാൻ ഓഗസ്റ്റ് 31 വരെ സമയമുണ്ട്. നേരത്തേ എയർ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ച ആഗോള വ്യോമയാന കമ്പനികൾഎല്ലാംതന്നെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തിൽ പുതിയ കമ്പനികൾ രംഗത്തുവരുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. മലേഷ്യൻ കമ്പനിയുമായി സഹകരിച്ചുള്ള എയർ ഏഷ്യ ഇന്ത്യ, സിങ്കപ്പുർ എയർലൈൻസുമായി ചേർന്നുള്ള വിസ്താര എന്നീ കമ്പനികളിൽ നിലവിൽ ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രധാന വ്യോമയാനകമ്പനിയും മികച്ച ബ്രാൻഡുമായ എയർ ഇന്ത്യയെ കൂടി ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നത്. അതേസമയം, നേരത്തേ എയർ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ചിരുന്ന സിങ്കപ്പുർ എയർലൈൻസ് കോവിഡിൻറെ പശ്ചാത്തലത്തിൽ പിന്മാറിയിട്ടുണ്ട്. എയർ ഇന്ത്യ വിൽപ്പനയ്ക്ക് ഇനിയും സമയംനീട്ടേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാരെന്ന് സൂചനയുണ്ട്. വെറുമൊരു വ്യോമയാന കന്പനി എന്നതിലപ്പുറം ടാറ്റ എയർലൈൻസ് എന്ന പേരിൽ ജെ.ആർ.ഡി. ടാറ്റ തുടങ്ങിയതെന്ന വൈകാരികമായ അടുപ്പം കൂടി ടാറ്റയ്ക്ക് എയർ ഇന്ത്യയോടുണ്ട്. എയർ ഏഷ്യ ഇന്ത്യയുടെ ബാക്കി ഓഹരികൾകൂടി ടാറ്റ സൺസ് വാങ്ങും മലേഷ്യൻ കന്പനിയുമായി ചേർന്നുള്ള എയർ ഏഷ്യ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ കൂടി ടാറ്റ സൺസ് ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ കന്പനിയിൽ 51 ശതമാനം ഓഹരികൾ ടാറ്റയുടെ കൈവശമുണ്ട്. ആഗോള നിക്ഷേപക സ്ഥാപനങ്ങളുമായി ചേർന്ന് ഏറ്റെടുക്കുന്നതിനായി ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എയർ ഏഷ്യ ബെർഹാഡ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. കോവിഡിനു മുന്പുതന്നെ കന്പനിയുടെ ആസ്തികളേക്കാൾ കൂടുതൽ ബാധ്യതയാണുള്ളതെന്ന് ഓഡിറ്റിങ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംങ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കന്പനിയുടെ വിപണി മൂല്യത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് അവസരമാക്കാനാണ് ടാറ്റ സൺസ് ആലോചിക്കുന്നത്. അതേസമയം, ടാറ്റയും എയർ ഏഷ്യയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

from money rss https://bit.ly/3iQla12
via IFTTT

വരുമാനമിടിഞ്ഞു: ഐടി കമ്പനികള്‍ പ്രതിസന്ധിയില്‍

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാൻ മാർഗങ്ങൾ തേടി ഐ.ടി. കമ്പനികൾ. ഓഫീസിന്റെ വലിപ്പം കുറയ്ക്കുന്നതുൾപ്പെടെയുള്ള മാർഗങ്ങൾ ഇവർ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന ഐ.ടി.പാർക്കുകളിൽ നടത്തിയ പ്രാഥമിക സർവേയിലെ കണക്കു പ്രകാരം മേഖലയിലുള്ള 80 ശതമാനത്തോളം പേർക്കും വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കമ്പനികളും തൊഴിലിന്റെയും വരുമാനത്തിൻറെയും കാര്യത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിലെ പല കമ്പനികളും കൈവശമുള്ള സ്ഥലത്തിന്റെ നല്ലൊരു ഭാഗം മടക്കി നൽകാൻ ശ്രമം തുടങ്ങി. 'ജീവനക്കാരെല്ലാം വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 450 പേർക്ക് ജോലി ചെയ്യാനുള്ള സ്ഥലമാണ് ഞങ്ങൾക്ക് ഐ.ടി. പാർക്കിലുള്ളത്. 100 പേർക്കുള്ള സൗകര്യം നിലനിർത്തി ബാക്കി മടക്കി നൽകും' - ഒരു പ്രധാന ഐ.ടി. കമ്പനിയുടെ പ്രതിനിധി പറഞ്ഞു. പ്രവർത്തന സ്ഥലത്തിന്റെ ഒരു ഭാഗം ഒഴിയുകയാണെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പിരിച്ചുവിട്ടത് 64 പേരെ ഏപ്രിൽ മുതൽ ജൂൺ വരെ 64 പേരെ ഐ.ടി. കമ്പനികളിൽനിന്ന് പിരിച്ചുവിട്ടതായി പഠന റിപ്പോർട്ട്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെ ജീവനക്കാർക്കിടയിലുള്ള സർവേയിലാണ് ഈ കണ്ടെത്തൽ. തൊഴിലിൽ നിന്നു മാറ്റി നിർത്തിയത് 280 പേരെയാണ്. 1137 പേർക്ക് വേതനത്തിൽ കുറവുണ്ടായി. 7514 ജീവനക്കാർ സർവേയിൽ പങ്കെടുത്തു. ജോലി നഷ്ടമായവരുടെ യഥാർത്ഥ കണക്ക് ഇതിലുമേറെ വരുമെന്ന് അധികൃതർ തന്നെ പറയുന്നു. നടത്തിപ്പ് ബുദ്ധിമുട്ടിൽ വരുമാനത്തിൽ വലിയ കുറവുണ്ടായെന്ന് സർവേയിൽ പങ്കെടുത്ത 79.8 ശതമാനം പേരും വ്യക്തമാക്കി. ഓരോ ദിവസത്തെയും നടത്തിപ്പും ബുദ്ധിമുട്ടിലാണെന്ന് ഇവർ പറഞ്ഞു. സർവേയിൽ പങ്കെടുത്ത 89 കമ്പനികൾക്ക് മാത്രം 52 കോടി രൂപ നഷ്ടമുണ്ടായി. വിവിധ പദ്ധതികൾ മരവിപ്പിച്ചതുമൂലമുണ്ടായ നഷ്ടം 28 കോടി രൂപ. പദ്ധതികൾ റദ്ദാക്കിയതു മൂലം നഷ്ടം 13 കോടി രൂപ വരും. ജനുവരി-മാർച്ച് മാസങ്ങളിലെയും ഏപ്രിൽ- ജൂൺ കാലയളവിലെയും വരുമാന നഷ്ടം 33 കോടി രൂപയാണ്. പ്രശ്നങ്ങളേറെ പൊതുഗതാഗതമില്ലാത്തത് വെല്ലുവിളിയാണ്. ഉപഭോക്താക്കളെ നേരിൽ കാണാനാകുന്നില്ല. പല പദ്ധതികളും റദ്ദായി. ഓഫീസിലെത്തി ജോലി ചെയ്യാൻ ജീവനക്കാർ വിസമ്മതിക്കുന്നു. എ.സി.യിൽ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യകരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്. വീട്ടിലിരുന്നുള്ള ജോലിക്ക് കൂടുതൽ സുരക്ഷ വേണം. വിലയേറിയ ഡേറ്റയാണ് കമ്പനികളുടേത്. സെപ്റ്റംബർ വരെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ല. അതിനാലാണ് ചെലവ് കുറയ്ക്കുന്നതെന്നും പഠനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3fiaB4N
via IFTTT

Kappela Telugu Remake Rights Are Bagged By The Makers Of Ala Vaikunthapurramloo!

Kappela Telugu Remake Rights Are Bagged By The Makers Of Ala Vaikunthapurramloo!
Kappela, the recently released movie which featured Anna Ben, Roshan Mathew, and Sreenath Bhasi in the lead roles, has totally impressed the audiences. Even though the movie was removed from the theaters soonly after its release due to the lockdown, it

* This article was originally published here

മാതൃഭൂമി - മാക്‌സ്എഡ് വെബിനാര്‍ സീരിസിലെ രണ്ടാം ഭാഗം ജൂലായ് 12-ന്

കൊച്ചി: കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധികളെ സംബോധന ചെയ്യുന്ന മാതൃഭൂമി - മാക്സ്എഡ് (MaxEd) വെബിനാർ സീരിസിലെ രണ്ടാം ഭാഗം ജൂലായ് 12-ന് നടക്കും. സൂം ആപ്പ് വഴിയാണ് വെബിനാർ നടത്തുന്നത്. കോവിഡ് കാലത്തെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ (സി.എസ്.ആർ) പ്രസക്തി എന്ന വിഷയത്തെകുറിച്ചായിരിക്കും വെബിനാറിൽ ചർച്ച ചെയ്യുക. എസ്.ബി.ഐ ഫൗണ്ടേഷനിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ നിക്സൺ ജോസഫ് ആണ് മുഖ്യാതിഥി. ജൂലൈ 12 വൈകിട്ട് 6:30 ന് തുടങ്ങുന്ന വെബിനാറിനു റെജിസ്ട്രേഷൻ സൗജന്യമാണ്. കോർപ്പറേറ്റ് ആൻഡ് കമ്മ്യൂണിറ്റി ബാങ്കിങ് മേഖലയിൽ 30 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള ജോസഫ് പല സുപ്രധാന സി.എസ്.ആർ പ്രൊജക്ടുകൾക്കും നേതൃത്വം നൽകിയ ആളാണ്. എസ്.ബി.ഐ യൂത്ത് ഫോർ ഇന്ത്യ പദ്ധതിയുടെ ചീഫ് കോർഡിനേറ്ററുമാണ്. കോവിഡ് മഹാമാരി ലോക സമ്പദ്വ്യവസ്ഥയെ സാരമായി ആഘാതമേൽപ്പിച്ചിരിക്കുന്ന സമയത്ത് കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിലൂന്നിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രസക്തി വന്നിരിക്കുന്നു. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യമായ സി.എസ്.ആർ മോഡലുകൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ആവശ്യകതയും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും വെബ്നാറിൽ ചർച്ച ചെയ്യും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://bit.ly/3gFYmzb സന്ദർശിക്കുക. Content Highlights: Mathrubhumi-MaxEd Webinar on CSR Models During Pandemic Times will be Conducted on 12 July

from money rss https://bit.ly/2ZWO474
via IFTTT

നിഫ്റ്റി 10,800ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 408 പോയന്റ്

മുംബൈ: ലാഭമെടുപ്പിനെതുടർന്നുണ്ടായ കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി വിപണി തിരിച്ചുകയറി. ധനാകാര്യം, ലോഹം ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. നിഫ്റ്റി വീണ്ടും 10,800 നിലവാരത്തിലേയ്ക്കെത്തി. സെൻസെക്സ് 408.68 പോയന്റ് ഉയർന്ന് 36,737.69ലും നിഫ്റ്റി 107.70 പോയന്റ് നേട്ടത്തിൽ 10,813.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1415 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1246 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, എസ്ബിഐ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയതോതിൽ ഉയർന്നു.

from money rss https://bit.ly/31We31j
via IFTTT

അരവിന്ദ് ഫാഷന്‍സില്‍ ഫ്‌ളിപ്കാര്‍ട്ട് 260 കോടി നിക്ഷേപിക്കും

പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ട് അരവിന്ദ് ഫാഷൻസിൽ ന്യൂനപക്ഷ ഓഹരികൾക്കായി 260 കോടി രൂപ നിക്ഷേപിക്കും. നവീന ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ വിപണിയിൽ അവതരിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് നിക്ഷേപം. ഫ്ളൈയിങ് മെഷീൻ ഉൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ നിർമാതാക്കളാണ് അരവിന്ദ് യൂത്ത് ബ്രാൻഡ്. കാഷ്വൽ, ഡെനിം മേഖലിയിൽ മുൻനിര ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് അരവിന്ദ്. ഫ്ളൈയിങ് മെഷീനുപുറമെ, യുഎസ് പോളോ, ആരോ, ചിൽഡ്രൻസ് പ്ലെയ്സ് തുടങ്ങി പ്രമുഖ ഇന്റർനാഷണൽ ബ്രാൻഡുകളും അരവിന്ദിന് സ്വന്തമാണ്. ഫ്ളിപ്കാർട്ടിനാകട്ടെ 20 കോടിയോളം രജിസ്ട്രേഡ് ഉപഭോക്താക്കളാണുള്ളത്. 80ലധികം വിഭാഗങ്ങളിലായി 15 കോടിയിലധികം ഉത്പന്നങ്ങളും വില്പന നടത്തുന്നുണ്ട്.

from money rss https://bit.ly/2W3Llrk
via IFTTT

യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്

യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസ് പരിരക്ഷയുമായി സ്പൈസ് ജെറ്റ്. ചുരുങ്ങിയ പ്രീമിയം ഈടാക്കിയാണ് യാത്രക്കാർക്ക് ഈ സേവനം ഒരുക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഈതരത്തിലുള്ള ആദ്യത്തെ കവറേജ് സ്പൈസ് ജെറ്റ് ഒരുക്കുന്നത്. 442 രൂപമുതൽ 1,564 രുപവരെയുള്ള പ്രീമിയത്തിൽ 50,000 രൂപമുതൽ മൂന്നുലക്ഷം രൂപവരെയുള്ള പരിരക്ഷയാണ് ലഭിക്കുക. ആശുപ്രതി ചെലവുകളോടൊപ്പം ഡിസ്ചാർജ് ചെയ്തശേഷം 30 മുതൽ 60 ദിവസംവരെയുള്ള ചികിത്സാ ചെലവുകളും കവറേജിൽ ഉൾപ്പെടും. മുറിവാടക, ഐസിയു ചെലവ് എന്നിവയ്ക്ക് പരിധിയില്ലാതെ കവറേജ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഒരു വർഷംവരെയാണ് പോളിസിയുടെ കാലാവധി. എങ്ങനെ ചേരാം സ്പൈസ് ജെറ്റ് വെബ്സൈറ്റിന്റെ ഹോംപേജിലുള്ള ഇൻഷുറൻസ് കവർ ഫോർ കോവിഡ്-19 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസിന്റെ പേജിലേയ്ക്കാണപ്പോൾ എത്തുക. പരിരക്ഷ തിരഞ്ഞെടുക്കുക. മൂന്നു ലക്ഷം, ഒന്നര ലക്ഷം, 50,000 എന്നിങ്ങനെതുകയ്ക്കുള്ള പരിരക്ഷയാണ് ലഭിക്കുക. വ്യക്തികൾക്കും പങ്കാളികൾക്കും കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

from money rss https://bit.ly/3iGKrLn
via IFTTT

ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപവരവില്‍ 95ശതമനം ഇടിവ്

ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപവരവിൽ കഴിഞ്ഞമാസത്തെ അപേക്ഷിച്ച് 95ശതമാനം ഇടിവ്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതോടെ ഫണ്ട് നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുത്തതാണിതിന് കാരണം. ജൂൺ മാസത്തിൽ 240 കോടി രൂപമാത്രമാണ് നിക്ഷേപമായെത്തിയത്. നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. മെയ് മാസത്തിൽ 5,246 കോടി രൂപ നിക്ഷേപമായെത്തിയസ്ഥാനത്താണിത്. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ മൊത്തം ആസ്തി ജൂണിൽ 6.89 ലക്ഷംകോടിയായി ഉയർന്നു. മെയ് മാസത്തിൽ ഇത് 6.31 ലക്ഷം കോടി രൂപയായിരുന്നു. ഓഹരി വിപണി മികച്ച ഉയരംകുറിച്ചതും എസ്ഐപിവഴിയുള്ള നിക്ഷപംതുടർന്നതുമാണ് മൊത്തം ആസ്തിയിൽ വർധനവുണ്ടാക്കിയത്. മെയ് മാസത്തിൽ എസ്ഐപിയായി 8,123 കോടി രൂപയാണ് എത്തിയതെങ്കിൽ ജൂണിൽ 7,927 കോടിരൂപയായി കുറയുകയും ചെയ്തിട്ടുണ്ട്. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ മൾട്ടിക്യാപ് വിഭാഗത്തിലാണ് കൂടതൽതുക പിൻവലിച്ചിട്ടുള്ളത്. 778 കോടി രൂപ. ലാർജ് ക്യാപിലാകട്ടെ 213 കോടി രൂപയും പുറത്തേയ്ക്കൊഴുകി. അതേസമയം, ടാക്സ് സേവിങ് ഫണ്ടുകളിൽ 587 കോടിയും മിഡ്-സ്മോൾ ക്യാപ് ഫണ്ടുകളിൽ 290 കോടിയും നിക്ഷേപമായെത്തി. സ്ഥിരനിക്ഷേപത്തിന് തുല്യമായി പരിഗണിക്കുന്ന ഡെറ്റ് ഫണ്ടുകളിൽ 2,862 കോടി രൂപയാണ് ജൂണിലെത്തിയ നിക്ഷേപം. ഇതോടെ ഈ ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തി 12.36 ലക്ഷം കോടി രൂപയായി. മെയ് മാസത്തിൽ ഡെറ്റ് ഫണ്ടുകളിൽ 63,665 കോടി രൂപയായിരുന്നു നിക്ഷേപമായെത്തിയത്. സേവിങ് ബാങ്ക് അക്കൗണ്ടിന് സമാനമായി ഹ്രസ്വകാലത്തേയ്ക്ക് പണം നിക്ഷേപിക്കുന്ന ല്വിക്വിഡ് ഫണ്ടുകളിൽനിന്നാണ് കാര്യമായി പണം പിൻവലിച്ചത്. 44,223 കോടി രൂപ. സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലെ അവസാനമായതിനാൽ മുൻകൂർ നികുതി നൽകുന്നതിന്റെ ഭാഗമായി കോർപ്പറേറ്റുകളാണ് ഈ ഫണ്ടുകളിൽനിന്ന് കാര്യമായി പണംപിൻവലിച്ചത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതിനെതുടർന്ന് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപവരവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ട്രിപ്പിൾഎ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിൽ നിക്ഷേപം കൂടുതലായി എത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. Net Inflows in MFs (Rs crore) Fund category Jan 2020 Feb 2020 Mar 2020 Apr 2020 May 2020 Jun 2020 Multi cap 1722 1624 2268 1240 759 -778​ Large cap 1154 1607 2061 1691 1556 -213​ Large & Mid cap 692 811 859 346 704 88​ Mid cap 1798 1451 1233 497 280 37 Small cap 1073 1498 163 384 293 249 Source: AMFI

from money rss https://bit.ly/2CkuI3A
via IFTTT