121

Powered By Blogger

Tuesday, 4 February 2020

വ്യക്തത വരുത്തി: മ്യൂച്വല്‍ ഫണ്ടില്‍നിന്നുള്ള മൂലധന നേട്ടത്തിന് ടിഡിഎസ് ഇല്ല

മ്യൂച്വൽ ഫണ്ടിൽനിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് മാത്രമാണ് ടിഡിഎസ് ബാധകമെന്ന് പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കി. മ്യൂച്വൽ ഫണ്ട് വിറ്റ് പണംതിരികെയെടുക്കുമ്പോൾ ടിഡിഎസ് ബാധകമല്ല. ലാഭവിഹിതത്തിന് 10 ശതമാനമാണ് ടിഡിഎസ് ശുപാർശ ചെയ്തിട്ടുള്ളത്. നിലവിൽ ഫണ്ട് കമ്പനികൾ നൽകിയിരുന്ന ലാഭവിഹിത വിതരണ നികുതിയാണ് നിക്ഷേപകർക്കുമേൽ ചുമത്താൻ നിർദേശിച്ചിരിക്കുന്നത്. സമ്പാത്തിക വർഷം 5000 രൂപയിൽകൂടുതൽ ലാഭവിഹിതം ലഭിച്ചാലാണ് 10 ശതമാനം ടിഡിഎസ് ഈടാക്കുക. മ്യൂച്വൽ ഫണ്ടിൽനിന്നുള്ള ദീർഘകാല മൂലധന നേട്ടത്തിന് നിലവിൽ ആദായനികുതി ബാധ്യതയുണ്ട്. വർഷം ഒരുലക്ഷത്തിൽകൂടുതൽ ലഭിക്കുന്ന നേട്ടത്തിന് 10 ശതമാനമാണ് നികുതി നൽകേണ്ടത്. ഓരോരുത്തരുടെയും വരുമാനത്തോട് ചേർത്താണ് ഇത് നൽകേണ്ടത്. TDS will be applicable only on dividend payment by mutual funds

from money rss http://bit.ly/3bftC6f
via IFTTT

മൊബൈല്‍ ഫോണിന്റെ വിലകൂടും

മുംബൈ: ബജറ്റിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനാൽ സ്മാർട്ട്ഫോണുകളുടെ വിലയിൽ 2 മുതൽ 7 ശതമാനംവരെ വർധനവുണ്ടാകും. പൂർണമായും നിർമിച്ച മൊബൈൽ ഫോണുകളുടെ ഇറക്കുമതി രാജ്യത്ത് കുറവാണെങ്കിലും തീരുവ വർധിപ്പിച്ചത് വിലവർധനയ്ക്ക് ഇടയാക്കുമെന്ന് ഈരംഗത്തുള്ളവർ പറയുന്നു. ഇറക്കുമതി ചെയ്ത് ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചാണ് രാജ്യത്ത് മൊബൈൽ ഫോണുകൾ നിർമിക്കുന്നത് അതുകൊണ്ടുതന്നെയാണ് വിലവർധന പ്രതീക്ഷിക്കുന്നത്. മദർബോർഡ്, പ്രിന്റഡ് സർക്യൂട്ട് ബോർഡ് എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽനിന്ന് 20ശതമാനമായാണ് ഉയർത്തിയത്. മൊബൈൽ ഫോൺ നിർമിക്കാനുപയോഗിക്കുന്ന മറ്റ് ഭാഗങ്ങളുടെ തീരുവയിലും സമാനമായ വർധനവുണ്ട്. നിലവിൽ ആഭ്യന്തര വിപണിയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ 97 ശതമാനവും രാജ്യത്തുതന്നെ നിർമിക്കുന്നതാണ്. 40,000 മുകളിൽ വിലയുള്ള ചില ഫോണുകൾമാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ആപ്പിളിന്റെ ചില ഫോണുകൾ രാജ്യത്ത് നിർമിക്കുന്നുണ്ടെങ്കിലും ജനപ്രിയ മോഡലുകളിൽ പലതും ഇറക്കുമതിചെയ്യുകയാണ്. Mobile handset prices may rise

from money rss http://bit.ly/3bmm0iC
via IFTTT

പാഠം 59: പെന്‍ഷന്‍ പറ്റുന്നവരെകാത്തിരിക്കുന്ന ആ ഭീകരന്‍ ആരാണ്?

60വയസ്സായ വർഗീസ് തോമസ് റിട്ടയർമെന്റുകാല ജീവിതത്തിനുള്ള ഒരുക്കത്തിലാണ്. വിരമിക്കാൻ ഇനി ദിവസങ്ങൾമാത്രം. അഭിമാനത്തോടെയാണ് അദ്ദേഹം ജോലിയിൽനിന്ന് പടിയിറങ്ങുന്നത്. പിപിഎഫ്, ഇപിഎഫ്, മ്യൂച്വൽ ഫണ്ട് എന്നിവയിലൂടെയായി പണം സമാഹരിച്ചിട്ടുണ്ട്. അതിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പെൻഷൻകാല ജീവിതത്തിനുള്ള നിക്ഷേപമെല്ലാം അദ്ദേഹം നടത്തിയത് വളരെ ആലോചനകൾക്കും ഗവേഷണങ്ങൾക്കുംശേഷമാണ്. പക്ഷേ, ഇപ്പോൾ കണക്കുകൂട്ടുമ്പോഴാണ് മനസിലായത് 10 വർഷം ജീവിക്കാനുള്ള തുകമാത്രമാണ് സമാഹരിച്ചതെന്ന്. വർഷങ്ങളോളം ചിട്ടയായി സമ്പാദിച്ചിട്ടും ഇങ്ങനെ സംഭവിച്ചതിൽ അസ്വസ്ഥനാണ് അദ്ദേഹം. പെൻഷൻപറ്റിയാൽ പ്രധാനമായും രണ്ട് ആശങ്കകളാണ് ഉണ്ടാകുക. ആരോഗ്യവും പണവും സംബന്ധിച്ചാണത്. പണത്തിന്റെ വാങ്ങൽശേഷി കുറയുകയും ആരോഗ്യ ചെലവ് വൻതോതിൽ വർധിക്കുകയും ചെയ്യുന്ന കാലഘട്ടമാണത്. എന്താണ് സംഭവിച്ചത്? 25 വർഷംമുമ്പാണ് വർഗീസ് റിട്ടയർമെന്റ് ജീവിത്തിന് പണം നീക്കിവെയ്ക്കാൻ തുടങ്ങിയത്. അന്ന് അദ്ദേഹത്തിന്റെ ജീവിത ചെലവ് 25,000 രൂപയായിരുന്നു. 25 വർഷം കഴിയുമ്പോൾ ചെലവ് ഇരട്ടിയാകുമെന്നാണ് അദ്ദേഹം കരുതിയത്. അത് കണക്കാക്കിയാണ് നിക്ഷേപം നടത്തിയതും. എന്നാൽ 60വയസ്സായപ്പോൾ അദ്ദേഹത്തിന് ജീവിക്കാൻ പ്രതിമാസം 70,000-80,000 രൂപ വേണ്ടിവന്നു. അദ്ദഹം ഇവിടെ മറുന്നുപോയൊരുകാര്യമുണ്ട്. പണപ്പെരുപ്പംതന്നെ. സർക്കാരിന്റെ കണക്കിൽ 4-5 ശതമാനമാണിതെങ്കിലും 7-8 ശതമാനം നിരക്കിലെങ്കിലും കണക്കാക്കിയാലെ നിത്യജീവിതത്തിന് ഉപകരിക്കൂ. പലമേഖലയിലെയും പ്രത്യേകിച്ച് ചികിത്സാചെലവ് ഉൾപ്പടെയുള്ളവ കുതിക്കുകയാണ്. എത്രതുക വേണ്ടിവരും? പെൻഷൻപറ്റിയാൽ ജീവിക്കാൻ എത്രതുകവേണ്ടിവരും? ചോദ്യംകേട്ടവരിൽ മിക്കവാറുംപേർ കൈമലർത്തും. ഒരു കോടി രൂപയെന്ന് ചിലർ പറയും. എന്ത് അടിസ്ഥാനമാക്കിയാണ് അതുപറയുന്നതെന്ന് പലർക്കുമറിയില്ല. നിങ്ങളുടെ സമ്പാദ്യത്തെ മുഴുവൻ കാർന്നുതിന്നുന്ന പണപ്പെരുപ്പത്തെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. നിലവിലെ ജീവിത ചെലവ് വിലയിരുത്തി വിരമിക്കാനുള്ള വർഷം കണക്കാക്കിവേണം ഭാവിയിലെ അതിന്റെ മൂല്യംകണക്കാക്കാൻ. നിലവിൽ 35 വയസ്സുള്ള ഒരാൾക്ക് പ്രതിമാസം 25,000 രൂപയാണ് ജീവിതചെലവെങ്കിൽ 5 ശതമാനം പണപ്പെരുപ്പനിരക്കുകൂടി ചേർത്താൽ റിട്ടയർമെന്റിനുശേഷം അദ്ദേഹത്തിന് ജീവിക്കാൻ 85,000 രൂപയെങ്കിലും വേണ്ടിവരും. പ്രതിവർഷം 5 ശതമാനം പണപ്പെരുപ്പ നിരക്ക് ചേർത്താണ് ഈതുക കണക്കാക്കിയിട്ടുള്ളത്. എന്നാൽ അഞ്ചുശതമാനത്തിൽ ഒരുശതമാനമെങ്കിലും പണപ്പെരുപ്പംകൂടിയാൽ പ്രതിമാസ ചെലവ് 1.08 ലക്ഷമായി ഉയരും. ഒഴിവാക്കാൻ കഴിയാത്ത ചികിത്സാ ചെലവുകളും വേണ്ടെന്നുവെയ്ക്കാവുന്ന വെക്കേഷൻ ആഘോഷങ്ങളും ഒഴിവാക്കിയാണ് ഈതുക നിശ്ചയിച്ചിട്ടുള്ളതെന്നുകൂടി മനസിലാക്കണം. വിലക്കയറ്റത്തിന്റെ തോത് ആലോചിക്കാൻ കഴിയുന്നതിലുമേറെയാണ്. ഭാവിയിലെ പണപ്പെരുപ്പ നിരക്ക് ഇപ്പോൾ പ്രവചിക്കുക അസാധ്യം. കഴിഞ്ഞകാലത്തെയും നിലവിലെയും പണപ്പെരുപ്പ നിരക്കുകൾ വിലയിരുത്തി നിശ്ചിത ശതമാനം നിശ്ചയിക്കുകയേതരമുള്ളൂ. അതുകൂടി ചേർത്ത് ദീർഘകാല നിക്ഷേപം മുൻനിർത്തി ഭാവിയിൽ പ്രതീക്ഷിക്കാവുന്ന ചെലവ് കണക്കാക്കുക. അതുനേടാൻ മികച്ച ആദായംനൽകുന്ന പദ്ധതികളിൽ നിക്ഷേപിക്കുക. അതുതന്നെ മികച്ചമാർഗം. പണപ്പെരുപ്പം 1975ൽ 100 രൂപയ്ക്കുവാങ്ങിയ ഒരു ഉത്പന്നം 2020 ജനുവരിയിൽ നിങ്ങൾ വാങ്ങുമ്പോൾ അതിന് 2,297 രൂപകൊടുക്കേണ്ടിവരും. ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി വേൾഡ് ബാങ്കിന്റെ വിലിയിരുത്തലാണിത്. ഈ കാലയളവിൽ ശരാശരി പണപ്പെരുപ്പം 7.21 ശതമാനമാണ്. feedbacks to: antonycdavis@gmail.com ഇനിയെന്തുചെയ്യും? വിലയിരുത്താം ഗവേഷണംനടത്താം. ആതുക നേടാനുതകുന്ന പദ്ധതി കണ്ടെത്തിനേരത്തെ നിക്ഷേപം തുടങ്ങാം.

from money rss http://bit.ly/2RX81Im
via IFTTT

ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു: സെന്‍സെക്‌സ് 130 പോയന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 130 പോയന്റ് നേട്ടത്തിൽ 40,925ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,000 നിലവാരം തിരിച്ചുപിടിച്ചു. സെൻസെക്സ് ഓഹരികളിൽ എംആന്റ്എം രണ്ടുശതമാനവും റിലയൻസ് ഒരുശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.7 ശതമാനവും നേട്ടത്തിലാണ്. വ്യാഴാഴ്ചത്തെ ആർബിഐയുടെ പണവായ്പാനയ പ്രഖ്യാപനത്തിൽ കണ്ണുംനട്ടാണ് വിപണി. പണപ്പെരുപ്പം കൂടിയ നിരക്കിൽ തുടരുന്നതിനാൽ തൽക്കാലം നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കൊറോണ വൈറസ് ബാധയെതുടർന്നുണ്ടായ തളർച്ചയിൽനിന്നുയർന്ന് ചൈനീസ് വിപണിയിൽ നേട്ടം തുടരുന്നു. ഷാങ്ഹായ് കോംപോസിറ്റ് രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. ടാറ്റാ മോട്ടോഴ്സ്, യുപിഎൽ, ബിപിസിഎൽ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. The Sensex rose about 130 points

from money rss http://bit.ly/2v4LX5s
via IFTTT

ബാങ്ക് നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് പ്രാബല്യത്തിൽ

ന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷത്തിലേക്കുയർത്തിയത് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായി റിസർവ് ബാങ്ക് (ആർ.ബി.ഐ.) അറിയിച്ചു. ആർ.ബി.ഐ. അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ (ഡി.ഐ.സി.ജി.സി.) ആണ് പരിരക്ഷ നൽകുന്നത്. ശനിയാഴ്ച ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇതിന് അനുമതി നൽകിയതായി ചൊവ്വാഴ്ച ധനകാര്യസെക്രട്ടറി രാജീവ് കുമാർ അറിയിച്ചു. പരിരക്ഷ ഉയർത്തുന്നതോടെ നൂറുരൂപയ്ക്ക് പത്തുപൈസ എന്നതിനു പകരം 12 പൈസ നിരക്കിൽ ബാങ്കുകൾ പ്രീമിയം അടയ്ക്കണം.

from money rss http://bit.ly/3714zk0
via IFTTT

ഓട്ടോ എൽ.പി.ജി. വില ലിറ്ററിന് ഏഴരരൂപ കൂടി

തൃശ്ശൂർ: വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൽ.പി.ജി.യുടെ വിലയിൽ വൻ കുതിപ്പ്. ഫെബ്രുവരിയിൽ ലിറ്ററിന് ഏഴരരൂപയോളമാണ് വർധനയുണ്ടായത്. ജനുവരി അവസാനം തിരുവനന്തപുരത്ത് ലിറ്ററിന് 43.80 ആയിരുന്നത് ഇപ്പോൾ 51.23 ആയി. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്. ആഗോളവിപണിയിലെ വിലക്കയറ്റമാണ് രാജ്യത്തും പ്രതിഫലിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. 2019 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് ലിറ്ററിന് 36.59 ആയിരുന്നു വില. തുടർന്നുള്ള എല്ലാ മാസങ്ങളിലും വില ഉയർന്നു. ആറുമാസത്തിനിടെ ലിറ്ററിന് 14.64 രൂപയാണ് ഉയർന്നത്. 2000 ഏ പ്രിൽ 24 മുതലാണ് രാജ്യത്ത് വാഹനങ്ങളിൽ ഇന്ധനമായി വാതകം ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. പെട്രോളിയം വാതകത്തിനും പ്രകൃതിവാതകത്തിനുമാണ് അനുമതി. Auto LPG The price has increased by 7.50 rupees

from money rss http://bit.ly/2RZaSQY
via IFTTT

ഒന്നരക്കോടിയുടെ കടം അടച്ചതീര്‍ത്ത് ബിസിനസില്‍ ആത്മവിശ്വാസത്തോടെ സ്രീന

തൃശ്ശൂർ:“ഇനി മുന്നോട്ടുപോകാനാവില്ലെന്നുറപ്പിച്ച് ആത്മഹത്യചെയ്യാൻ കയർ കഴുത്തിലിട്ടതാണ്. അവിടെനിന്നാണ് ഞാൻ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. 2011-ലാണത്. 21 വയസ്സ്. മകൾക്ക് ഒന്നരവയസ്സ്. നടത്തിയിരുന്ന ധനകാര്യ സ്ഥാപനത്തിലെ പ്രതിസന്ധിമൂലം ഭർത്താവ് ജയിലിൽ. വക്കീലിനു കാശുകൊടുക്കാൻ പോലുമില്ല” -മറികടന്ന പരീക്ഷണങ്ങളുടെ കാഠിന്യമുണ്ട് പാലയ്ക്കൽ കാട്ടൂക്കാരൻ വീട്ടിൽ സ്രീന പ്രതാപന്റെ വാക്കുകളിൽ, കണ്ണുകളിൽ ആത്മവിശ്വാസവും. സ്രീനയുടെ അച്ഛൻ തക്കസമയത്ത് വന്നതുകൊണ്ട് ആത്മഹത്യശ്രമം പരാജയപ്പെട്ടു. ഒരുപക്ഷേ, ജീവിതത്തിലെ ഏക 'പരാജയം'. ആ തിരിച്ചുവരവ് ജീവിച്ചു കാണിക്കാനായിരുന്നു. ആ വാശിയാണ് ഇന്നത്തെ സ്രീനയെ സൃഷ്ടിച്ചത്. ആ യാത്രയിലെ ഒടുവിലത്തെ നേട്ടമാണ് എക്സ്പ്രഷൻസ് മീഡിയ സംഘടിപ്പിച്ച 'മിസിസ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' സൗന്ദര്യമത്സരത്തിലെ വിജയിപ്പട്ടം. നിർമാണമേഖലയിൽ ചുവടുറപ്പിച്ചുകഴിഞ്ഞ സ്രീന നാൽപ്പത്തിയഞ്ചോളം വീടുകൾ പൂർത്തിയാക്കി. സ്രീനയുടെ ഭർത്താവ് കെ.ഡി. പ്രതാപനെതിരേ സാമ്പത്തിക ആരോപണങ്ങളുയർന്ന സമയത്ത് കെട്ടിടനിർമാണ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു സ്രീന. സാമ്പത്തികാരോപണം വന്നതോടെ ജോലിപോയി. പണം ചോദിച്ചെത്തിയ ആളുകൾക്ക് സ്വർണം നൽകി. അങ്ങനെയിരിക്കേ, സുഹൃത്തിന്റെ വീടിന്റെ നിർമാണം ഏറ്റെടുക്കാൻ സ്രീനയ്ക്ക് അവസരം കിട്ടി. അത് ഭംഗിയാക്കി. പിന്നീട് തുടരെ അവസരങ്ങൾ. അതായിരുന്നു വഴിത്തിരിവ്. ഇതരസംസ്ഥാന തൊഴിലാളികളെ ഇരുചക്രവാഹനത്തിന്റെ പിന്നിലിരുത്തിയാണ് ആദ്യകാലങ്ങളിൽ സ്രീന ജോലിസ്ഥലത്ത് എത്തിച്ചിരുന്നത്. നാലുപേരായിരുന്നു ആദ്യം ജോലിക്കുണ്ടായിരുന്നത്. ക്വാറികളിൽനിന്നുള്ള മണൽ എത്തിക്കുന്നതും സ്രീനയായിരുന്നു. സ്രീന നടത്തുന്ന നിർമാണസ്ഥാപനത്തിൽ ഇപ്പോൾ നൂറിലേറെ ജോലിക്കാരുണ്ട്. ഒന്നരക്കോടിയോളം രൂപയുടെ സാമ്പത്തികബാധ്യതയിൽ അധികവും അടച്ചുതീർത്തു. പണ്ടുമുതൽ ഒപ്പമുണ്ടായിരുന്ന അഭിനയമോഹം സ്വന്തമാക്കാനുള്ള യാത്രയിലാണ് സ്രീനയിപ്പോൾ. അതിന്റെ ആദ്യ പടിയായി സൗന്ദര്യ മത്സരത്തിൽ ഒന്നാമതായി. പുതുതായി വരുന്ന രണ്ട് സിനിമകളിലും സ്രീനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഒമ്പതുവയസ്സുകാരി അനന്യയും ഒന്നരവയസ്സുകാരൻ അനശ്വറിനും ഭർത്താവ് പ്രതാപനുമൊപ്പം പുതിയ ലോകങ്ങൾ സ്വപ്നംകാണുകയാണ് സ്രീനയിപ്പോൾ.

from money rss http://bit.ly/2Smvm4W
via IFTTT

നഷ്ടംതിരിച്ചുപിടിച്ച് വിപണി: നേട്ടത്തിനുപിന്നിലെ കാരണങ്ങള്‍

ബജറ്റ് ആഴ്ചയിലെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ കുതിപ്പ്. ചൊവ്വാഴ്ച സെൻസെക്സ് 900 പോയന്റിലേറെ കുതിച്ചു. നിഫ്റ്റിയാകട്ടെ 11,982 നിലവാരത്തിലെത്തി. മുൻ ആഴ്ച ബിഎസ്ഇയിലെയും എൻഎസ്ഇയിലെയും പ്രധാന സൂചികകൾ 4.5ശതമാനമാണ് നഷ്ടമുണ്ടാക്കിയത്. ബജറ്റ് ദിവസംമാത്രം സൂചികകൾ ശരാശരി 3 ശതമാനംതാഴ്ന്നു. കഴിഞ്ഞ ദിവസംതന്നെ വിപണി നഷ്ടത്തിൽനിന്ന് കരയറുന്നതിന്റെ സൂചനയുണ്ടായിരുന്നു. എന്തായിരിക്കും പെട്ടെന്നുണ്ടായ മുന്നേറ്റത്തിന് പിന്നിൽ. ആഗോള വിപണികളിലെ നേട്ടം കൊറോണ വൈറസ് ചൈനയിൽ പടർന്നുപിടിക്കുകയും 400ഓളം പേർ മരിക്കുകയും ചെയ്തതിനെതുടർന്ന് ചൈനീസ് വിപണികൾ ഉൾപ്പടെ ഏഷ്യൻ സൂചികകൾ കനത്ത തകർച്ച നേരിട്ടു. മുൻദിവസം ഏഴുശതമാനത്തോളം തകർച്ച നേരിട്ട ഷാങ്ഹായ് സൂചിക ശക്തമായി തിരിച്ചുവന്നു. ചൈനയുടെ കേന്ദ്രബാങ്ക് വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളാണ് വിപണിയെ സ്വാധീനിച്ചത്. ജപ്പാന്റെ നിക്കിയും ഹോങ്കോങിന്റെ ഹാങ്സെങും ദക്ഷിണ കൊറിയയുടെ കോസ്പിയും നേട്ടമുണ്ടാക്കി. ആഗോള സൂചികകളിലും നേട്ടം പ്രതിഫലിച്ചു. ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് 181 പോയന്റ് ഉയർന്നു. നേട്ടമില്ല; കോട്ടവും ഓഹരി വിപണിക്ക് ബജറ്റ് അനുകൂലമായിരുന്നില്ല. അതേസമയം, പ്രതികൂലമായപ്രഖ്യാപനങ്ങളും ഉണ്ടായില്ല. പ്രതീക്ഷിച്ചത് ലഭിക്കാതിരുന്നതാണ് വിപണിയെ ബജറ്റ് ദിവസം തളർത്തിയത്. കാര്യമായി പ്രതീക്ഷ പുലർത്തിയെങ്കിലും ദീർഘകാല മൂലധന നേട്ടനികുതിയെക്കുറിച്ച് ബജറ്റിൽ ഒന്നും പറഞ്ഞില്ല. ലാഭവിഹിത നികുതി കോർപ്പറേറ്റുകളുടെ തലയിൽനിന്ന് വ്യക്തികളുടെ മേലെടുത്തുവെച്ചു. എൽഐസിയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി വില്പനയും പ്രഖ്യാപിച്ചു. വാങ്ങൽ താൽപര്യം പ്രകടമായി നിഫ്റ്റി ബാങ്ക്, ലോഹം സൂചികകൾ മികച്ച നേട്ടത്തിലായി. 2.4ശതമാനത്തിലേറെയാണ് സൂചിക കുതിച്ചത്. ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, ഐടിസി, എസ്ബിഐ, ഐഒസി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, വേദാന്ത തുടങ്ങിയ ഓഹരികൾ 3.6ശതമാനംവരെ കുതിച്ചു. എണ്ണവിലയിലെ ഇടിവ് കൊറോണ ബാധ ലോകമൊട്ടാകെ വ്യാപിച്ചതോടെ എണ്ണ ഉപഭോഗത്തിൽ വൻകുറവുണ്ടായി. ഇത് ക്രൂഡ് ഓയിൽവിലയെ സ്വാധീനിച്ചു. ബ്രന്റ് ക്രൂഡ് വില ബാരലിന് 55 ഡോളർ നിലവാരത്തിലെത്തി. 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയ നേട്ടമായി.

from money rss http://bit.ly/37Xop13
via IFTTT