പണലഭ്യതക്കുറവുമൂലം സമ്മർദം നേരിടുന്ന ഡെറ്റ് മ്യുച്വൽ ഫണ്ട് വിപണിയെ സഹായിക്കാൻ റിസർവ് ബാങ്ക് 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തോടെ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതിനാൽ സമ്മർദത്തിലാണ് ഡെറ്റ് ഫണ്ടുകൾ. ലിക്വിഡിറ്റി കുറയുകയും വൻതോതിൽപണം പിൻവലിക്കുകയും ചെയ്തതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് അധിഷ്ഠിത ഫണ്ടുകൾ വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു. ഇതേതുടർന്നാണ് ആർബിഐയുടെ നടപടി. വിശദാംശങ്ങൾ അറിയാം 1. ആർബിഐയുടെ ലിക്വിഡിറ്റിസൗകര്യം ഏപ്രിൽ 27 മുതൽ മെയ് 11വരെയാണുള്ളത്. അതിനായി നീക്കിവെച്ചതുക ഈകാലയളവിൽ വിനിയോഗിക്കാം. 2. വിപണിയിലെ സാഹചര്യം വിലയിരുത്തി സമയപരിധി നീട്ടുന്നകാര്യം പരിഗണിക്കും. 3. പാക്കേജ് പ്രകാരം കുറഞ്ഞ നിരക്കിൽ ബാങ്കുകൾക്കാണ് പണം അനുവദിക്കുക. പണലഭ്യതയിൽ കുറവുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ബാങ്കുകൾ തുക ഫണ്ടുകമ്പനികൾക്ക് ലഭ്യമാക്കണം. 4. കോർപ്പറേറ്റ് ബോണ്ട്, കമേഴ്സ്യൽ പേപ്പർ, സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കടപ്പത്രം തുടങ്ങിയിന്മേൽ ബാങ്കുകൾക്ക് വായ്പ അനുവദിക്കാം. 5. നഷ്ടസാധ്യതകൂടുതലുള്ള ഡെറ്റ് ഫണ്ടുകളിലാണ് നിലവിൽ സമ്മർദംകൂടുതലുള്ളത്. മ്യുച്വൽ ഫണ്ട് വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നടപടികൾവന്നതോടെ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 750 പോയന്റോളം ഉയർന്നു.
from money rss https://bit.ly/2yICmTU
via IFTTT
from money rss https://bit.ly/2yICmTU
via IFTTT