121

Powered By Blogger

Sunday, 26 April 2020

വിരമിച്ചശേഷം ജീവിക്കാന്‍ 1.07 കോടി രൂപവേണം: അതിന് പ്രതിമാസം എത്രരൂപ നിക്ഷേപിക്കണം?

സൗദി അറേബ്യയിൽ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് മുഹമ്മദ് ഹനീഫ്. വയസ്സ് 48. 55-ാമത്തെ വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നു. അതിനായി 25 ലക്ഷം രൂപ കരുതിയിട്ടുണ്ട്. നിലവിലെ ജീവിത ചെലവ് പ്രതിമാസം 25,000 രൂപയാണ്. മാസം രണ്ടുലക്ഷം രൂപ ശമ്പളയിനത്തിൽ ലഭിക്കുന്നുണ്ട്. 80വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് ഹനീഫ് പ്രതീക്ഷിക്കുന്നത്. റിട്ടയർമെന്റുകാല ജീവിതത്തിനായി എത്രതുക കൂടുതലായി നിക്ഷേപിക്കണമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. 55-ാമെത്ത വയസ്സിൽ വിരമിക്കുന്നതിന് ഇനി മുന്നിലുള്ളത് ഏഴുവർഷമാണ്. നിലവിലെ ജീവിത ചെലവായ 25,000 രൂപ ഏഴുശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേർക്കുമ്പോൾ ഏഴുവർഷം കഴിഞ്ഞാൽ 40,145 രൂപയായി ഉയരും. അതുപ്രകാരം വിരമിച്ചശേഷമുള്ള ആദ്യവർഷം ജീവിക്കാൻ 4,81,734 രൂപയാണ് വേണ്ടിവരിക. 80വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. അതായത് ജോലിയിൽനിന്ന് വിരമിച്ചശേഷം 25 വർഷംകൂടി ജീവിക്കാനുള്ള വരുമാനം കണ്ടെത്തണമെന്ന് ചുരുക്കം. അതിനായി 25 ലക്ഷം രൂപ അദ്ദേഹം ഇപ്പോൾ കരുതിയിട്ടുണ്ട്. വിരമിച്ചശേഷമുള്ള ജീവിതത്തിനായി 1,07,95,550 രൂപയാണ് അദ്ദേഹത്തിന് കണ്ടെത്തേണ്ടിവരിക. നിലവിൽ നടത്തുന്ന നിക്ഷേപത്തിൽനിന്ന് 12 ശതമാനം ആദായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപ്രകാരം പ്രതിമാസം 38,103 രൂപവീതമാണ് കൂടുതലായി നിക്ഷേപിക്കേണ്ടിവരിക. റിട്ടയർമെന്റിനുശേഷം 25വർഷക്കാലം ജീവിക്കുന്നതിന് സമാഹരിക്കുന്ന തുകയ്ക്ക് എട്ടുശതമാനം ആദായമാണ് കണക്കാക്കിയിട്ടുള്ളത്. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലോ മറ്റ് സ്ഥിര നിക്ഷേപ പദ്ധതികളിലോ നിക്ഷേപിച്ച് വരുമാനംകണ്ടെത്താം. വിശദമായി അറിയാൻ പട്ടിക കാണുക

from money rss https://bit.ly/2VDXmE4
via IFTTT