മുംബൈ: വിപണിയിൽ വെള്ളിയാഴ്ചയും നഷ്ടംതുടർന്നു. ഇതോടെ നാലുദിവസത്തിനിടെ സൂചികകൾക്ക് നഷ്ടമായത് നാലുശതമാനത്തിലേറെ. നിക്ഷേപകർക്കാകട്ടെ എട്ടുലക്ഷം കോടി രൂപയും. ആഗോള തലത്തിൽ, പ്രത്യേകിച്ച് യുഎസ് വിപണിയിലുണ്ടായ തകർച്ചയാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. തുടർച്ചയായി അഞ്ചുദിവസം യുഎസ് സൂചികകൾ തകർച്ചനേരിട്ടു. കടപ്പത്ര ആദായത്തിലെ വർധനവും യുഎസ് ഫെഡ് റിസർവ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് വിപണിയെ ബാധിച്ചത്. യുഎസ് കേന്ദ്ര ബാങ്കിനുപുറമെ റിസർവ് ബാങ്കും ല്വിക്വിഡിറ്റിയിൽ ഇടപെട്ടേക്കുമെന്ന സൂചനകളും പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം വിദേശ പോർട്ട്ഫോളിയോ...