121

Powered By Blogger

Thursday, 2 July 2020

ജൂലായ് മുതല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ധനകാര്യ ഇടപാടുകൾക്ക് ജൂലായ് മുതൽ പുതിയ വ്യവസ്ഥകൾ നിലവിൽവന്നു. എടിഎമ്മിൽനിന്ന് തുകപിൻവലിക്കൽ, അക്കൗണ്ടിലെ മിനിമം ബാലൻസ്, മ്യുച്വൽ ഫണ്ട്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടയ്ക്കാണ് പുതിയ വ്യവസ്ഥകൾ ബാധകം. എടിഎം നിരക്കുകൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ മൂന്നുമാസത്തേയ്ക്ക് എടിഎം നിരക്കുകൾ ഒഴിവാക്കിയിരുന്നു. മാർച്ചിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞതിനാൽ എടിഎം ഇടപാടുകൾക്ക്...

ജിയോയില്‍ വീണ്ടും വിദേശനിക്ഷേപം: ഇന്റല്‍ നിക്ഷേപിക്കുന്നത് 1,894 കോടി

യുഎസ് സെമികണ്ടക്ടർ ഭീമനായ ഇന്റൽ ജിയോയിൽ നിക്ഷേപം നടത്തുന്നു. ഇന്റലിന്റെ നിക്ഷേപ വിഭാഗമായ ഇന്റൽ ക്യാപിറ്റലാണ് 1,894.5 കോടി നിക്ഷേപിക്കുക. ജിയോ പ്ലാറ്റ്ഫോമിൽ 0.39ശതമാനം ഉടമസ്ഥതാവകാശമാണ് ഇന്റലിന് ഇതിലൂടെ ലഭിക്കുക. പുതിയ നിക്ഷേപംകൂടിയെത്തിയതോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ മൊത്തംമൂല്യം 5.16 ലക്ഷംകോടിയായി. ഏപ്രിൽ 22നുശേഷം ഇത് 12-ാമത്തെ സ്ഥാപനമാണ് ജിയോയിൽ നിക്ഷേപം നടത്തുന്നത്. ഫേസ്ബുക്ക്, കെകെആർ, ജനറൽ അറ്റ്ലാന്റിക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതുവരെ...

നേട്ടംതുടരുന്നു: സെന്‍സെക്‌സ് 36,000 കടന്നു

മുംബൈ: തുടർച്ചയായി മൂന്നാംദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 10,600നും സെൻസെക്സ് 36,000നും മുകളിലെത്തി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 203 പോയന്റ് നേട്ടത്തിൽ 36047ലും നിഫ്റ്റി 63.60 പോയന്റ് ഉയർന്ന് 10615ലുമെത്തി. ബിഎസ്ഇ 1,111 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 542 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മറ്റമില്ല. ടാറ്റ മോട്ടോഴ്സ്, യുപിഎൽ, അദാനി പോർട്സ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഹുന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, നെസ് ലെ, ബ്രിട്ടാനിയ...

ഫെയര്‍ ആന്‍ഡ് ലവ്‌ലി ഇനി ഗ്ലോ ആന്‍ഡ് ലവ്‌ലി

ന്യൂഡൽഹി: ഫെയർ ആൻഡ് ലവ് ലി ഫെയർനെസ് ക്രീം ഇനി മുതൽ ഗ്ലോ ആൻഡ് ലവ് ലി എന്ന പേരിൽ ലഭ്യമാകുമെന്ന് ഉത്പാദകരായ യൂണിലിവർ വ്യാഴാഴ്ച അറിയിച്ചു. പുരുഷന്മാർക്കുള്ള സൗന്ദര്യവർധക ക്രീമിന്റെ പേരിലും മാറ്റമുണ്ട്. ഗ്ലോ ആൻഡ് ഹാൻഡ്സം എന്നാണ് പുതിയ പേര്. ഉത്പന്നത്തിന്റെ പേരിലുള്ള ഫെയർ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു. ത്വക്കിന്റെ നിറം വെളുപ്പിക്കാൻ സഹായിക്കുമെന്ന് അവകാശവാദമുള്ള യൂണിലിവറിന്റെ സൗന്ദര്യവർധകഉത്പന്നങ്ങൾക്കെതിരെ വൻ...

ആപ്പ് നിരോധിച്ചതോടെ 599 രൂപ തിരിച്ചെടുക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ

ചെന്നൈ: നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനിൽനിന്ന് തുണിത്തരം വാങ്ങാൻ മുടക്കിയ തുക തിരിച്ചെടുക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ. ചൈനീസ് ഓൺലൈൻ വ്യാപാര ആപ്പായ ക്ലബ്ബ് ഫാക്ടറിവഴി 599 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത ചെന്നൈ കൊരട്ടൂർ സ്വദേശി സെൽവറാണി(32)ക്കാണ് പണം നഷ്ടമായത്. ഓർഡർ ചെയ്തുകഴിഞ്ഞപ്പോഴാണ് കേന്ദ്രസർക്കാർ നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ക്ലബ്ബ് ഫാക്ടറിയുമുള്ളത് യുവതി ശ്രദ്ധിച്ചത്. അതോടെ ഓർഡർ റദ്ദാക്കി ആപ്ലിക്കേഷൻ ഫോണിൽനിന്ന് കളഞ്ഞു. ഓൺലൈനായി പണമടച്ചിരുന്നതിനാൽ...

സെന്‍സെക്‌സ് 429 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണി മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. വാഹനം, ഐടി വിഭാഗം ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 429.25 പോയന്റ് നേട്ടത്തിൽ 35,843.70ലും നിഫ്റ്റി 121.70 പോയന്റ് ഉയർന്ന് 10,551.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1683 ഓഹരികൾ നേട്ടത്തിലും 1039 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 125 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. എംആൻഡ്എം, ഹീറോ മോട്ടോർകോർപ്,...

തോമസ് പാവറട്ടിയെ മാതൃഭൂമി ആദരിച്ചു

കോഴിക്കോട്: ന്യൂഡൽഹിയിലെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ ഫുൾ അക്രഡിറ്റേഷൻ തൃശ്ശൂരിൽ ആദ്യമായി ലഭിച്ച ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടിയെ 60-ാം പിറന്നാളിനോടനുബന്ധിച്ച് മാതൃഭൂമി ആദരിച്ചു. കോഴിക്കോട് മാതൃഭൂമി ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബി.കോം ആദ്യവർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ മാതൃഭൂമിയിൽ പാർട്ട് ടൈം ലേഖകനായി ജോലി തുടങ്ങിയ തോമസ് പിന്നീട് അഡ്വർടൈസ്മെന്റ്...

ടൂറിസം മേഖലക്ക് സാമ്പത്തിക പാക്കേജ് പരിഗണനയിലെന്ന് സര്‍ക്കാര്‍

കൊച്ചി: കേരളത്തിലെ ടൂറിസംമേഖലയുടെ പുനരുജ്ജീവനത്തിനായി ടൂറിസം വ്യവസായ മേഖലക്ക് സാമ്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സർക്കാർ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്.ടൂറിസം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നത്. കോവിഡ് അനന്തര കേരളത്തെ സുരക്ഷിതവും ആരോഗ്യകരവുമായ ടൂറിസ്റ്റ് ലക്ഷ്യ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ആയുർവേദ- വെൽനെസ്-അഡ്വഞ്ചർ ടൂറിസം...

Sushant Singh Rajput’s BTS Dance Video With Veteran Actress Subbalakshmi Will Leave You Teary-Eyed

Promising Bollywood actor Sushant Singh Rajput's sudden demise has left a void in the hearts of millions of fans. While a major part of social media is busy debating on topics varying from nepotism to mental health, few others are remembering * This article was originally published he...

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? മൊബൈല്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും പുതിയത് ലഭിക്കാനുള്ള വഴിയിതാ

ആധാർ കാർഡ് നഷ്ടപ്പെട്ടാലും പുതിയത് ലഭിക്കാനിനി ബുദ്ധിമുട്ടില്ല. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പുതിയകാർഡ് തപാലിൽ ലഭിക്കാനുള്ള അവസരമൊരുക്കി യുഐഡിഎഐ. ചെയ്യേണ്ടകാര്യങ്ങൾ: യുഐഡിഎഐയുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ഓർഡർ ആധാർ റീ പ്രീന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പറോ എൻ റോൾമെന്റ് നമ്പറോ നൽകുക. സ്ക്രീനിൽ തെളിയുന്ന സെക്യൂരിറ്റി കോഡ് നൽകുക. അതിനുശേഷം മൈ മൊബൈൽ നമ്പർ ഈസ് നോട്ട് രജിസ്റ്റേഡ് എന്നഭാഗത്ത് ക്ലിക്ക് ചെയ്യുക. ഒടിപി ലഭിക്കുന്നതിന്...

എല്ലാ മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളും ജൂണില്‍ മികച്ച ആദായം നല്‍കി

കോവിഡ് വ്യാപനത്തിനിടയിലും എല്ലാ മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളും ജൂൺ മാസത്തിൽ പോസിറ്റീവ് റിട്ടേൺ നൽകി. ബാങ്ക് ഓഹരികളിലെ നേട്ടമാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ ആദായംവർധനയ്ക്കുപിന്നിൽ. ബാങ്കിങ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ 12.06ശതമാനമാണ് ഈകാലയളവിൽ നൽകിയ നേട്ടം. സെൻസെക്സാകട്ടെ 10.98ശതമാനമാണ് ഉയർന്നത്. നേട്ടത്തിന്റെകാര്യത്തിൽ രണ്ടാമത് സ്മോൾ ക്യാപ് ഫണ്ടുകളാണ്. 11.5ശതമാനമാണ് ശരാശരി നേട്ടം. ഈ ഫണ്ടുകൾക്ക് ആധാരമായ ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 14ശതമാനമാണ് ജൂണിൽ ഉയർന്നത്....