121

Powered By Blogger

Saturday, 14 March 2020

കൊറോണ: ചൈനയിലൊഴികെ ലോകത്തൊട്ടാകെയുള്ള റീട്ടെയില്‍ സ്‌റ്റോറുകള്‍ ആപ്പിള്‍ അടച്ചു

ചൈനയിലെ പ്രധാനനഗരങ്ങളിലൊഴികെ ലോകത്തൊട്ടാകെയുള്ള ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകൾ അടച്ചു. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മാർച്ച് 27വരെ റീട്ടെയിൽ സ്റ്റോറുകൾ അടച്ചിടുന്നത്. ആപ്പിളിന്റെ വെബ്സൈറ്റിലൂടെയാണ്സിഇഒആയ ടിം കുക്ക് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ചൈനയ്ക്കുപുറത്ത് 460 സ്ഥലങ്ങളിലാണ് ആപ്പിളിന് റീട്ടെയിൽ ഷോറൂമുകളുള്ളത്. യുഎസിൽമാത്രം 270 എണ്ണമുണ്ട്. ലോകാരോഗ്യ സംഘടന കൊറോണ മാഹാമാരിയായി പ്രഖ്യാപിച്ചതിനെതുടർന്ന് ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ സ്റ്റോറുകൾ നേരത്തെതന്നെ അടച്ചിരുന്നു.

from money rss http://bit.ly/33iiZvT
via IFTTT

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ ഉടനെ കുറച്ചേക്കും

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്(എൻഎസ് സി), സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം(എസ്സിഎസ്എസ്), സുകന്യ സമൃദ്ധി തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ കുറച്ചേക്കും. റിപ്പോ നിരക്കും ചെറുനിക്ഷേപ പദ്ധതികളുടെ പലിശയുംതമ്മിലുള്ള അന്തരംകുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്കിലാകും മാറ്റമുണ്ടാകുക. തളർച്ചയിലായ സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ നിരക്ക് കുറയ്ക്കണമെന്ന് വിവിധ മേഖലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. യുഎസ് ഫെഡ് റിസർവും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് കുറച്ചത് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് 19 ലോകമാകെ വ്യാപിച്ചതിനെതുടർന്ന് വിവിധ രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു.

from money rss http://bit.ly/2IK7WSG
via IFTTT

ഓഹരി വിപണിയിലെ തകര്‍ച്ചകളും വിപണി സ്തംഭനങ്ങളും

ഓഹരി വിപണി തകർച്ചകളിലെ ഏറ്റവും വലുതെന്ന് വിവക്ഷിക്കപ്പെടുന്ന വൻതകർച്ച വാൾ സ്ട്രീറ്റിൽ നടന്നത് 1929 സെപ്തംബർ ഒക്ടോബർ മാസങ്ങളിലാണ്. വിപണിയിലെ ഈ പതനം 1930 ലെ വൻ മാന്ദ്യത്തിലേക്ക് വഴി തെളിച്ചു. കറുത്ത തിങ്കൾ എന്നറിയപ്പെടുന്ന, ചരിത്രത്തിൽ ഒറ്റദിവസം കൊണ്ടു സംഭവിച്ച ഏറ്റവും വലിയ വിപണി തകർച്ച ഉണ്ടായത് 1987 ഒക്ടോബർ 19 ന് ഡൗജോൺസ് 22.6 ശതമാനം തകർച്ച രേഖപ്പെടുത്തിയപ്പോഴാണ്. ഈ സംഭവത്തിനു ശേഷമാണ് വിപണി തകർച്ചയുടെ ആഘാതം കുറയ്ക്കുന്നതിന് സർക്യൂട്ട് ബ്രേക്കർ സിസ്റ്റം നടപ്പാക്കിയത്. പരിവൃത്തി പൂർത്തിയാകുമ്പോൾ ട്രേഡിംഗ് നിർത്തി ക്രമമായ താഴ്ചകൾ ഉറപ്പാക്കുന്ന സംവിധാനമാണിത്. ഇന്ത്യയിൽ 2001 ജൂലെ രണ്ടിനാണ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് സർക്യൂട്ട് ബ്രേക്കർ കൊണ്ടു വന്നത്. ഇന്ത്യയിൽ ഉദാരവൽക്കരണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ വിപണി തകർച്ച 1992 ൽ ആണുണ്ടായത്. 1992 ഏപ്രിൽ 28ന് ഹർഷദ് മേത്ത കുംഭകോണം പുറത്തു വന്നതോടെ സെൻസെക്സ് 12.77 ശതമാനം താഴ്ന്നു. ബിഗ്ബുൾ ആയ ഹർഷദ് മേത്ത ബാങ്കർമാരുടെ രശീതികളിൽ കൃത്രിമം കാണിച്ചാണ് ഈ വൻ തട്ടിപ്പു നടത്തിയത്. കേതൻ പരേഖ് എന്ന ട്രേഡർ നടത്തിയ മറ്റൊരു വൻ തട്ടിപ്പും ചരിത്രത്തിൽ രേഖപ്പെട്ടു. ഇതിനെത്തുടർന്ന് 2000 ഫെബ്രുവരി് 11 ലെ 5933 പോയിന്റിൽ നിന്ന് ഇതേ വർഷം ഒക്ടോബർ 13 ഓടെ സെൻസെക്സ് 3738 പോയിന്റായി താഴ്ന്നു. അക്കാലത്ത് ഇന്ത്യയിൽ സർക്യൂട്ട് ബ്രേക്കിംഗ് സംവിധാനമോ ആവശ്യമായ അപകട നിവാരണ ഏർപ്പാടുകളോ ഉണ്ടായിരുന്നില്ല. ഒറ്റദിവസം കൊണ്ട് മറ്റൊരു വൻ തകർച്ച ഉണ്ടായത് 2007 ഒക്ടോബർ 17നാണ്. അന്ന് സെൻസെക്സ് 1743 പോയിന്റാണ് താഴ്ന്നത്. വിപണി തകർന്ന് മിനിട്ടുകൾക്കകം സെൻസെക്സ് 17,307.90 ലേക്കു പതിച്ചു. സർക്യൂട്ട് ബ്രേക്കർ സംവിധാനത്തിന്റെ ഭാഗമായി ഒരു മണിക്കൂർ നേരത്തേക്ക് ട്രേഡിംഗ് നിർത്തിവെച്ചു. ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിനുള്ള പങ്കാളിത്ത രേഖകളുടെ കാര്യത്തിൽ സെബി നിയമം കർശനമാക്കിയതാണ് പെട്ടെന്നുണ്ടായ ഈ വീഴ്ചക്കു കാരണം. ഇന്ത്യൻ വിപണികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച ഉണ്ടായത് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണ്. 2008-09 ലെ വൻ മാന്ദ്യത്തിലേക്ക് ഇതു വഴിതെളിക്കുകയും ചെയ്തു. ഇക്കാലം വരെ ഉണ്ടായതിൽ ഏറ്റവും വലിയ നഷ്ടം സെൻസെക്സ് രേഖപ്പെടുത്തിയത് 1408 പോയിന്റുകളുമായി 2008 ജനുവരി 21 നാണ്. പിറ്റേന്ന്, ജനുവരി 22ന് 2273 പോയിന്റ് തകർച്ചയുമായി ഒറ്റദിവസം കൊണ്ട് വൻ നഷ്ടം രേഖപ്പെടുത്തി. എന്നാൽ നഷ്ടം വീണ്ടെടുത്തുകൊണ്ട് 875 പോയിന്റ് നഷ്ടത്തിൽ 16,730 പോയിന്റിൽ സെൻസെക്സ് ക്ളോസ് ചെയ്തു. വിപണി തുറന്ന് മിനിട്ടുകൾക്കകം തന്നെ സർക്യൂട്ട് പരിധിയായ 10 ശതമാനം മറികടന്ന് സെൻസെക്സ് 15,576.30 ലേക്കു വീണതോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ട്രേഡിംഗ് ഒരു മണിക്കൂർ നേരത്തേക്കു നിർത്തിവെച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പതനം ഉണ്ടായത് 2008ലാണ്. സെൻസെക്സ് പരമാവധിയിൽ നിന്ന് 65 ശതമാനം പതനം രേഖപ്പെടുത്തിയപ്പോഴാണത്. കോവിഡ്-19 കാരണം ഇപ്പോൾ വിപണികളിലുണ്ടായ തകർച്ച യുഎസ് ഉൾപ്പടെ നിരവധി വിപണികളിൽ സർക്യൂട്ട് ബ്രേക്കർ നടപ്പാക്കുന്നതിനിടയാക്കി. കോവിഡ്-19 ന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണമാണ് വിപണികളിൽ ഭീതിദമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുള്ളത്. ഈ വർഷം ആഗോള സമ്പദ് രംഗം മാന്ദ്യത്തിലേക്കു നീങ്ങും. ഇന്ത്യക്കും ഇതിൽ നിന്നു മാറി നിൽക്കാനാവില്ല. എന്നാൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാമ്പത്തിക മേഖലകളിലൊന്ന് ഇന്ത്യയുടേതായിരിക്കും. ക്രൂഡോയിലിന്റെ വിലയിടിവ് ഇന്ത്യക്ക് വലിയ അനുഗ്രഹമാണുണ്ടാക്കുക. ക്രൂഡിന്റെ വിലയിൽ ഉണ്ടാകുന്ന ഓരോ ഡോളർ കുറവും ഇന്ത്യക്ക് 10000 കോടി രൂപയുടെ മിച്ചമുണ്ടാക്കും. ഇതു കാരണം വ്യാപാര, ധന കമ്മികൾ കുറയുകയും രൂപക്ക് മെച്ചപ്പെട്ട സ്ഥിരത കൈവരികയും വിലക്കയറ്റം കുറയുകയും വിശാല സാമ്പത്തിക സുസ്ഥിരത നില നിൽക്കുകയും ചെയ്യും. പ്രതിസന്ധിയിലും അവസരം ? വിപണിയുടെ തകർച്ച ഉയർത്തിയ ചോദ്യം ഇതാണ്- ഓഹരി വാങ്ങാനുള്ള അവസരമാണോ ഇത്? നിക്ഷേപകന്റെ ധൈര്യവും ഉറച്ചു നിൽക്കാനുള്ള കഴിവും അനുസരിച്ചുവേണം ഇതിന് ഉത്തരം പറയാൻ. ദീർഘകാല നിക്ഷേപ ലക്ഷ്യവും ആവശ്യത്തിനു പണവും കൈവശമുള്ള നിക്ഷേപകന് ഏറ്റവും പറ്റിയ അവസരമാണിത്. ഗുണ നിലവാരമുള്ള ഓഹരികൾക്ക് നല്ല മൂല്യം ഉണ്ടാകും. മഹാനായ നിക്ഷേപ ഗുരു ബെഞ്ചമിൻ ഗ്രഹാമിന്റെ വാക്കുകളാണ് ഈയവസരത്തിൽ ചെവിക്കൊള്ളേണ്ടത്. മൂല്യം പരിഗണിക്കുന്ന നിക്ഷേപകനെ സംബന്ധിച്ചേടത്തോളം തകർന്ന വിപണി വാങ്ങലിന് ഏറ്റവും അനുകൂലമാണ്. എന്നാൽ വിപണി താഴോട്ടു പോകുമ്പോൾ ഓഹരി വാങ്ങുക അത്ര എളുപ്പമല്ല. തകരുന്ന വിപണികളിൽ ഓഹരികളെക്കുറിച്ചുള്ള കണക്കുക കൂട്ടലുകൾ മങ്ങുന്ന വേളയിൽ നിക്ഷേപിക്കാൻ ധൈര്യവും അച്ചടക്കവും വേണം. അദ്ദേഹം പറഞ്ഞു. വിപണിയിൽ ഇപ്പോഴുണ്ടായ പരിഭ്രാന്തി 2008 ലെ തകർച്ചയ്ക്കും തുടർന്നുണ്ടായ അങ്കലാപ്പിനും സമാനമാണ്. ഭീതിയുടെ അക്കാലത്ത് ഓഹരികൾ വാങ്ങുകയും ഉറച്ചു നിൽക്കുകയും ചെയ്ത നിക്ഷേപകർ പിന്നീട് രണ്ടു വർഷത്തിനകം വിപണികൾ വീണ്ടെടുപ്പു നടത്തിയപ്പോൾ ഉണ്ടാക്കിയത് വൻ ലാഭമാണ് എന്ന കാര്യം ഓർക്കേണ്ടത് ആവശ്യമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss http://bit.ly/3aV8tgN
via IFTTT