121

Powered By Blogger

Friday, 6 November 2020

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്: അഞ്ച് ദിവസത്തിനിടെ കൂടിയത് ആയിരത്തിലേറെ രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. തുടർച്ചയായി രണ്ടാമത്തെ ദിവസവും പവന് 320 രൂപകൂടി. ഇതോടെ ശനിയാഴ്ച പവന്റെ വില 38,720 രൂപയായി ഉയർന്നു. 4840 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ചയും പവന് 320 രൂപകൂടി 38,400 രൂപയിലെത്തിയിരുന്നു. ഇതോടെ അഞ്ചുദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വർധനവാണുണ്ടായത്. ഓഗസ്റ്റിൽ പവന് 42,000 രൂപയിലെത്തിയതിനുശേഷം വിലയിൽ കാര്യമായ ഇടിവുണ്ടായിരുന്നു. ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്. ആഗള വിപണിയിൽ ഔൺസിന് 1,951.45 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയിൽ പ്രതിഫലിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ സ്വാധീനിച്ചു.

from money rss https://bit.ly/3n02AF5
via IFTTT

പുതിയ മ്യൂച്വല്‍ ഫണ്ട് കാറ്റഗറി 'ഫ്‌ളക്‌സി ക്യാപ്' സെബി അവതരിപ്പിച്ചു

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പുതിയ ഒരു ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് കാറ്റഗറികൂടി അവതരിപ്പിച്ചു. ഫ്ള്ക്സി ക്യാപ് എന്ന് പേരിട്ടിരിക്കുന്ന വിഭാഗത്തിൽ ചുരുങ്ങിയത് 65ശതമാനമെങ്കിലും നിക്ഷേപം ഓഹരിയിലായിരിക്കണം. ഓഹരികളുടെ വിപണിമൂല്യമോ, വിവിധ കാറ്റഗറികളോ നിക്ഷേപത്തിന് തടസ്സമാകില്ല. അതായത് ലാർജ് ക്യാപിലോ, മിഡ് ക്യാപിലോ, സ്മോൾ ക്യാപിലോ യഥേഷ്ടം നിക്ഷപിക്കാൻ ഈ കാറ്റഗറിയിലെ ഫണ്ടുകൾക്ക് കഴിയും. മൾട്ടിക്യാപിന്റെ നിക്ഷേപ രീതിയിൽ മാറ്റംവരുത്തിയതിനുപിന്നാലെയാണ് സെബിയുടെ പുതിയ പരിഷ്കരണം. പുതുക്കിയ വ്യവസ്ഥ പ്രകാരം മൾട്ടിക്യാപ് ഫണ്ടുകൾ, ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ 25ശതമാനംവീതം നിക്ഷേപം നടത്തേണ്ടതുണ്ട്. 2021 ജനുവരിയോടെ പുതുക്കിയ നിബന്ധന ഫണ്ടുകൾ പാലിക്കേണ്ടത്. നിലവിലെ സംവിധാനംപൊളിച്ചെഴുതിയുള്ള സെബിയുടെ തീരുമാനം നിക്ഷേപലോകത്തുനിന്ന് വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. പുതിയ കാറ്റഗറി വരുന്നതോടെ ഈ വിമർശനങ്ങൾക്ക് മറുപടിയുമാകും. മൾട്ടിക്യാപ് ഫണ്ടുകൾക്ക് ഫ്ളക്സി ക്യാപിലേയ്ക്കു ചുവടുമാറ്റാനുള്ള സാധ്യത എഎംസികൾക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപ രീതി മാറ്റാതെതന്നെ ഫ്ളക്സി ക്യാപിൽ തുടരാൻ ഈ ഫണ്ടുകൾക്കു കഴിയും. കാറ്റഗറിയിൽമാത്രമെ മാറ്റമുണ്ടാകൂ. SEBI introduces a flexi-cap category in mutual funds

from money rss https://bit.ly/2IcU32E
via IFTTT

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 15 ശതമാനം വർധന

കൊച്ചി: ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ - ഓഗസ്റ്റ് കാലയളവിൽ 15 ശതമാനം ഉയർന്നു. വറ്റൽമുളക്, ജീരകം, മഞ്ഞൾ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വർധനയാണ് മൊത്തം കയറ്റുമതിയിൽ പ്രതിഫലിച്ചതെന്ന് സ്പൈസസ് ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 10,001.61 കോടി രൂപയുടെ 5.70 ലക്ഷം ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് ഏപ്രിൽ മുതലുള്ള അഞ്ച് മാസക്കാലയളവിൽ രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടൺ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്. മുന്നിൽ വറ്റൽമുളക് കയറ്റുമതി മൂല്യത്തിലും വരുമാനത്തിലും മുന്നിട്ടുനിൽക്കുന്നത് വറ്റൽമുളകാണ്. 2020 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 2.10 ലക്ഷം ടൺ വറ്റൽമുളക് കയറ്റിയയച്ച് 2,876 കോടി രൂപയുടെ വരുമാനം നേടി. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ളത് ജീരകമാണ്. 1873.70 കോടി രൂപയുടെ 1.33 ലക്ഷം ടൺ ജീരകമാണ് കയറ്റുമതി ചെയ്തത്. ജീരകത്തിന്റെ കയറ്റുമതി അളവിൽ 30 ശതമാനവും വിലയിൽ 19 ശതമാനവും വാർഷിക വർധനയുണ്ടായി. ഏലം കയറ്റുമതി വർധിച്ചു അളവിലും മൂല്യത്തിലും ഏറ്റവും വർധന രേഖപ്പെടുത്തിയ സുഗന്ധവ്യഞ്ജനം ഏലക്കയാണ്. അളവിൽ 225 ശതമാനവും മൂല്യത്തിൽ 298 ശതമാനവുമാണ് ഏലക്കയുടെ കയറ്റുമതി വളർച്ച. 221.50 കോടി രൂപ വിലമതിക്കുന്ന 1,300 ടൺ ഏലക്ക കയറ്റുമതി ചെയ്തു. ജാതി മുതൽ കുങ്കുമപ്പൂവു വരെ ജാതിക്ക, ജാതിപത്രി, ഉലുവ, മല്ലി, ബീജവ്യഞ്ജനങ്ങളായ കടുക്, അനിസീഡ്, ദിൽ സീഡ് എന്നിവയുടെ കയറ്റുമതിയിലും വർധനയുണ്ടായി. സുഗന്ധവ്യഞ്ജന എണ്ണ/സത്ത്, കസലറി, വാളൻപുളി, കുങ്കുമപ്പൂവ് തുടങ്ങിയവയും ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ സുഗന്ധവ്യഞ്ജന കയറ്റുമതിൽ നിർണായക പങ്കുവഹിച്ചു. പ്രതിരോധ ശേഷി കൂട്ടുന്നവയ്ക്ക് ഡിമാൻഡ് കോവിഡ് പശ്ചാത്തലത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന ചുക്ക്, മഞ്ഞൾ പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യകത കൂടി. ഇന്ത്യയിൽനിന്നുള്ള ചുക്കിന്റെ കയറ്റുമതി ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 107 ശതമാനം ഉയർന്ന് 19,700 ടൺ ആയി. 704.10 കോടി രൂപ വിലമതിക്കുന്ന 79,000 ടൺ മഞ്ഞളാണ് ഇക്കാലയളവിൽ കയറ്റി അയച്ചത്.

from money rss https://bit.ly/2JJH7lA
via IFTTT

തുടര്‍ച്ചയായി അഞ്ചാം ദിവസവും മുന്നേറ്റം: സെന്‍സെക്‌സ് 553 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 552.90 പോയന്റ് നേട്ടത്തിൽ 41,893.06ലും നിഫ്റ്റി 143.20 പോയന്റ് ഉയർന്ന് 12,263.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1478 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1106 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബജാജ് ഫിൻസർവ്, എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഗെയിൽ, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഊർജം, ഐടി, ലോഹം തുടങ്ങിയ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ എഫ്എംസിജി, ഫാർമ സെക്ടറുകൾ സമ്മർദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി. Indices rally for 5th straight day, Sensex up 553 pts

from money rss https://bit.ly/3k2UMk0
via IFTTT

ജപ്പാന്‍ കമ്പനികള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഉത്പാദനകേന്ദ്രം മാറ്റുന്നു

ജപ്പാൻ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ഇന്തോ-പെസഫിക് മേഖലയിൽ ജപ്പാൻ, ഒസ്ട്രേലിയ, ഇന്ത്യ എന്നീരാജ്യങ്ങൾ ചേർന്ന് അസംസ്കൃത വസ്തുകൾ നിർമിക്കുന്നതിനായി സപ്ലൈ ചെയിൻ റീസീസൈലൻസിന് തുടക്കമിടാൻ തീരുമാനിച്ച് രണ്ടുമാസംതിയകയും മുമ്പാണ് ഈ തീരുമാനം. ഭാവിയിൽ കോവിഡ് വ്യാപനംപോലുള്ള പ്രതിസന്ധി തരണംചെയ്യുന്നതിന് നിർമാണ വിതരണമേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികൾ മറ്റുരാജ്യങ്ങളിൽ ഉത്പാദനകേന്ദ്രങ്ങൾ ആരംഭിക്കുന്നത്. പ്രമുഖ വാഹന നിർമാതാക്കളായ ടയോട്ടയുടെ അനുബന്ധസ്ഥാപനമാണ് ടയോട്ടാ സ്തൂഷോ. കെമിക്കൽ, അടിസ്ഥാനസൗകര്യവികസനം, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലാണ് പ്രവർത്തനംം. വാഹനം, മെഡിക്കൽ, ഇലക്ട്രോണിക്സ്, ഊർജമേഖലകൾക്കുള്ള ഘടക നിർമാതാക്കളാണ് സുമിഡ. 64ബില്യൺ ഡോളറിന്റെ ബിസിനസാണ് ടയോട്ടോ സ്തൂഷോയുടേത്. ഓട്ടോ, മെിഡക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നീ നിർമാണമേഖലകളിൽ പ്രവർത്തിക്കുന്ന സുമിഡയ്ക്കാകട്ടെ 900 മില്യൺ ഡോളറിന്റെ ബിസിനസുമുണ്ട്. Japanese firms to shift production from China to India

from money rss https://bit.ly/3l7e74Q
via IFTTT