രണ്ടുമാസത്തിനിടെ നിഫ്റ്റി 500 30 ശതമാനം ഇടിഞ്ഞതോടെ ഓഹരി വിലകൾ അടിത്തട്ടുകണ്ടോയെന്ന സംശയത്തിലാണ് നിക്ഷേപകർ. ആ സംശയം ബലപ്പെടുത്തുന്നതാണ് കമ്പനികളുടെ ബൈബാക്ക് ഓഫറുകൾ. വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടാനുള്ള പ്രൊമോട്ടർമാരുടെ നീക്കമാണ് ഈസംശയം ബലപ്പെടുത്തുന്നത്. ഇതിനകം 17 കമ്പികൾ ബൈബാക്ക് ഓഫർ പ്രഖ്യാപിച്ചുകഴിഞ്ഞു. സൺ ഫാർമ, ഡാൽമിയ ഭാരത്, തോമസ് കുക്ക്, ഇമാമി, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങിയ കമ്പനികൾ കൂടുതൽ തുക വാഗ്ദാനം ചെയ്താണ് റീട്ടെയിൽ നിക്ഷേപകരിൽനിന്ന് ഓഹരികൾ തിരിച്ചുവാങ്ങുന്നത്. 200ലധികം കമ്പനികളുടെ ഡയറക്ടർമാരും പ്രൊമോട്ടർമാരും വിപണിയിൽനിന്ന് വൻതോതിൽ ഓഹരികൾവാങ്ങി അവരുടെ വിഹിതമുയർത്തിക്കഴിഞ്ഞു. കുടുംബങ്ങൾക്ക് മുൻതൂക്കമുള്ള ബജാജ്, ഗോദ്റേജ്, ടാറ്റ തുടങ്ങിയ ഗ്രൂപ്പുകൾ അവരുടെ വിവിധ കമ്പനികളുടെ ഓഹരികൾ ഇത്തരത്തിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എന്നാൽ പ്രൊമോട്ടർമാർ ഓഹരികൾ വാങ്ങുന്നത് വിപണിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടുതൽ തകർച്ചയിൽനിന്ന് വിപണിയെ താങ്ങിനിർത്താൻ ഒരുപരിധിവരെ ഇത് സഹായകമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മികച്ച അടിസ്ഥാനമുള്ള കമ്പനികളെ കണ്ടെത്തുന്നതിന് നിക്ഷേപകർക്കും ഇത് ഗുണകരമാകും. മികച്ച അടിസ്ഥാനമില്ലാത്ത കമ്പനികളുടെ ഓഹരികൾ വിറ്റൊഴിയാനാകും ഈയവസരത്തിൽ പ്രൊമോട്ടർമാർ ശ്രമിക്കുക.
from money rss https://bit.ly/2J5whT9
via IFTTT
from money rss https://bit.ly/2J5whT9
via IFTTT