121

Powered By Blogger

Wednesday 25 November 2020

സ്വകാര്യവത്കരണം: ഭാരത് ഗ്യാസിന്റെ എല്‍പിജി ഉപഭോക്താക്കളെ മറ്റുകമ്പനികളിലേയ്ക്ക് മാറ്റും

ബിപിസിഎലിന്റെ സ്വകാര്യവത്കരണ നടപടികൾ പുരോഗമിക്കുന്നതിനാൽ സബ്സിഡി നിരക്കിൽ നൽകുന്ന എൽപിജി കണക്ഷനുകൾ മറ്റുപൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റിയേക്കും. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയിലേയ്ക്കാകും ഭാരത് ഗ്യാസിന്റെ ഉപഭോക്താക്കളെ മാറ്റുക. ഇന്ത്യൻ ഓയിലിന്റെ ഇൻഡേനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എച്ച്പിയുമാണ് എൽപിജി വിതരണംചെയ്യുന്നത്. കണക്ഷനുകൾ മാറ്റുന്നതിനായി പെട്രോളിയം മന്ത്രാലയം ഉടനെ മന്ത്രിസഭാ അനുമതിതേടും. മൂന്നുമുതൽ അഞ്ചുവർഷംകൊണ്ട് കൈമാറ്റനടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികൾക്ക് സബ്സിഡി തുക യഥാസമയം ലഭിക്കാറില്ല. വർഷങ്ങളോളം ഇത് വൈകുന്നത് പതിവാണെന്നും പറയുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കയതിനുശേഷം നിലവിൽ പാചക വാതകത്തിനും മണ്ണെണ്ണയ്ക്കുമാണ് സബ്സിഡി നൽകിവരുന്നത്. 2020 സാമ്പത്തികവർഷം അവസാനം സബ്സിഡിയിനത്തിൽ കമ്പനികൾക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. ഐഒസിക്ക് 50ശതമാനവും ബിപിസിഎലിന് 25ശതമാനവും എച്ച്പിസിഎലിന് 25ശതമാനവുംതുകയാണ് നൽകാനുള്ളത്. സ്വകാര്യവത്കരണം പൂർത്തിയായാൽ പുതിയ ഉടമകൾ ഇതിനെതിരെ രംഗത്തുവരാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഉപഭോക്താക്കളെ മറ്റ് പൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റുന്നത്. Subsidized consumers of LPG with BPCL to be moved to IOC, HPCL

from money rss https://bit.ly/2V5oCu4
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; നിഫ്റ്റി 12,900നരികെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്നുയർന്ന് സൂചികകൾ. സെൻസെക്സ് 113 പോയന്റ് ഉയർന്ന് 43,941ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തിൽ 12,892ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 707 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ഗ്രാസിം, എൽആൻഡ്ടി, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, മാരുതി സുസുകി, ഒഎൻജിസി, ബജാജ് ഫിനാൻസ്, ബിപിസിഎൽ, ടെക് മഹീന്ദ്ര, ഐഒസി, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഫാർമ സൂചികകളും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും അരശതമാനത്തിലേറെ നേട്ടത്തിലാണ്.

from money rss https://bit.ly/369mpV3
via IFTTT

വാഹനാപകടത്തിൽ ഡോക്ടർ മരിച്ച സംഭവം: 1.47 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഒറ്റപ്പാലം: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഡോക്ടർ മരിച്ച സംഭവത്തിൽ 1.47 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രിബ്യൂണൽ (എം.എ.സി.ടി) കോടതിവിധി. തൃശ്ശൂർ കാനാട്ടുകര പ്രശാന്തിനഗർ പട്ടത്ത് വീട്ടിൽ ഡോ. നവീൻകുമാർ (38) മരിച്ച കേസിലാണ് ജഡ്ജി പി. സെയ്തലവി വിധി പറഞ്ഞത്. ഹർജി ഫയൽ ചെയ്ത 2018 ഫെബ്രുവരിമുതലുള്ള എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം നൽകാനും വിധിയിൽ പറയുന്നു. ഇതടക്കം 1.90 കോടി രൂപയാണ് നൽകേണ്ടിവരിക. ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2017 ഒക്ടോബർ ഏഴിന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് നൂറണി ചക്കാന്തറ പെട്രോൾ പമ്പിന് സമീപത്തുവെച്ച് നവീൻകുമാറും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാറിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ നവീൻകുമാർ മരിക്കുകയും ഭാര്യ ഡോ. കെ. ജയശ്രീ (35), മകൻ പാർഥിവ് (9) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.പാലക്കാട് മെഡിക്കൽ കോളജ് അസി. പ്രൊഫസറായിരുന്നു നവീൻകുമാർ. ലക്കിടി സ്വദേശിയുടെ കാർ പിരായിരി സ്വദേശിയായ 17-കാരനാണ് ഓടിച്ചത്. ഒറ്റപ്പാലത്ത് വാഹനാപകടക്കേസിൽ വിധിക്കുന്ന ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. കെ.കെ. പ്രശാന്ത്, സുജ എസ്. നായർ എന്നിവർ ഹാജരായി.

from money rss https://bit.ly/2JiqWLy
via IFTTT

സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 695 പോയന്റ് നഷ്ടത്തില്‍: നിക്ഷേപകര്‍ക്ക് നഷ്ടം 2.2 ലക്ഷംകോടി

മുംബൈ: ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചതോടെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തത് വിപണിയെ ബാധിച്ചു. ഒരൊറ്റ ദിവസത്തെ വില്പന സമ്മർദത്തിൽ 2.2 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. സെൻസെക്സ് 694.92 പോയന്റ് നഷ്ടത്തിൽ 43,828.10ലും നിഫ്റ്റി 196.75 പോയന്റ് താഴ്ന്ന് 12,858.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻടിപിസി, എസ്ബിഐ, ടിസിഎസ്, നെസ് ലെ, ഐടിസി, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അതേസമയം, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 1.76ശതമാനവും സ്മോൾ ക്യാപ് 1.13ശതമാനവും നഷ്ടത്തിലായി. റിലയാൽറ്റി, ബാങ്ക്, ടെലികോം സൂചികകൾ രണ്ടുശതമാനവും താഴ്ന്നു. Sensex plunges 695 points, Nifty ends below 12,900

from money rss https://bit.ly/3q2T2LI
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ലയനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരംനല്‍കി

ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് നൽകിയ നിർദേശത്തിനാണ് മന്ത്രിസഭ അംഗീകാരംനൽകിയത്. സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിഎസ് ബാങ്കിന്റെ ഇന്ത്യൻ വിഭാഗത്തിലാകും ലക്ഷ്മി വിലാസ് ബാങ്ക് ലയിക്കുക. ഇതിന്റെ ഭാഗമായി 2,500 കോടി രൂപയാണ് ഡിബിഎസ് നിക്ഷേപം നടത്തുക. പ്രതിസന്ധിയിലായ ലക്ഷ്മി വിലാസ് ബാങ്കിന് നവംബർ 17നാണ് മൊറട്ടോറിയം ഏർപ്പെടുത്തിയത്. ഇതുപ്രകാരം നിക്ഷേപകന് പരമാവധി പിൻവലിക്കാവുന്ന തകു 25,000 രൂപയായി പരിമിതപ്പെടുത്തുകയുംചെയ്തു. ലയനം പൂർണമായാൽ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണംനീക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. മുന്നുവർഷമായി തുടർച്ചയായി നഷ്ടംനേരിട്ടതോടെയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തികനില മോശമായത്. അതോടെ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കാൻ തുടങ്ങി. ഭരണതലത്തിലുള്ള പ്രശ്നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി. Cabinet approves RBIs proposal to merge Lakshmi Vilas Bank with DBS Bank

from money rss https://bit.ly/374gUGp
via IFTTT