ഓഹരി സൂചികകൾ എക്കാലത്തെയും ഉയരത്തിലെത്തിയതോടെ മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകർക്ക് നൽകിയത് മികച്ചനേട്ടം. ഏറെക്കാലത്തിനുശേഷം മിഡ്ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ മികച്ചനേട്ടത്തിലായി. കഴിഞ്ഞ ഒരുവർഷത്തെ ശരാശരി നേട്ടം പരിശോധിച്ചാൽ സ്മോൾ ക്യാപ് ഫണ്ടുകൾ 30ശതമാനവും മിഡ്ക്യാപ് ഫണ്ടുകൾ 24ശതമാനവും ആദായംനൽകിയതായി കാണാം. ഐടി, ഫാർമ സെക്ടറുകൾ കഴിഞ്ഞാൽ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളാണ് നേട്ടത്തിൽമുന്നിൽ. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 34ശതമാനവും മിഡ്ക്യാപ് സൂചിക ഇക്കാലയളവിൽ...