അഭിമുഖത്തിനു പോകാൻ 500 രൂപ യാത്രക്കൂലി നൽകി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികൾ നൽകി ബാങ്ക് സി.ഇ.ഒ. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ വി.വൈദ്യനാഥനാണ് കണക്ക് ടീച്ചറായിരുന്ന ഗുർദിയാൽ സരൂപ് സൈനിയ്ക്ക് ബാങ്കിന്റെ ഇത്രയും മൂല്യമുള്ള ഓഹരികൾ സമ്മാനിച്ചത്.ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ സഹായം നൽകിയ അധ്യാപകനെ ഉയർന്ന സ്ഥാനത്തെത്തിയിട്ടും അദ്ദേഹം മറന്നില്ല. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ അനുഭവക്കുറിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു....