121

Powered By Blogger

Monday 22 December 2014

സപ്തതി പിന്നിട്ടവര്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആദരവ്‌








സപ്തതി പിന്നിട്ടവര്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആദരവ്‌


Posted on: 23 Dec 2014



ന്യൂജേഴ്‌സി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം 70 വയസ് പൂര്‍ത്തിയാക്കിയ ഭദ്രാസന അംഗങ്ങളെ ആദരിക്കുന്നു.

ഇപ്പോഴത്തെ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ കൗണ്‍സിലുമാണ് സപ്തതി ആഘോഷിക്കുന്ന ഭദ്രാസന അംഗങ്ങളെ ആദരിക്കുന്നതിന് തീരുമാനിച്ചത്. ആറ് റീജിയനുകളിലായി അനുമോദനയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.


ന്യൂജേഴ്‌സി, സ്റ്റാറ്റന്‍ ഐലന്‍ഡ്, ക്വീന്‍സ്, റോക്ക്‌ലാന്‍ഡ്, വെസ്റ്റ്‌ചെസ്റ്റര്‍, അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ, വാഷിങ്ടണ്‍ ഡിസി, കാനഡ എന്നിവിടങ്ങളിലായിട്ടാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.


കൂടുതല്‍ വിവരങ്ങള്‍ക്ക്:


ഫാ.എം.കെ.കുര്യാക്കോസ് - 2016811078

ഫിലിപ്പോസ് ഫിലിപ്പ് - 8456422060





വാര്‍ത്ത അയച്ചത് : ജോര്‍ജ് തുമ്പയില്‍












from kerala news edited

via IFTTT

പ്രധാനാധ്യാകന്റെ ആത്മഹത്യ; പോലീസ്‌ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രന്‍











Story Dated: Tuesday, December 23, 2014 02:42


കണ്ണൂര്‍: തളിപ്പറമ്പ്‌ ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ സര്‍ക്കാരും പോലീസും ഒത്തുകളിക്കുകയാണെന്ന്‌ ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അധ്യാപകന്‍ ആത്മഹത്യ ചെയ്‌ത് 8 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ പോലും പോലീസ്‌ തയ്യാറായിട്ടില്ല. തളിപ്പറമ്പ്‌ എം.എല്‍.എ. ജെയിംസ്‌ മാത്യും കെ.എസ്‌.ടി.എ. നേതാവുമാണ്‌ തന്‍െ്‌റ മരണത്തിന്‌ ഉത്തരവാദികളെന്ന്‌ അധ്യാപകന്‍ ആത്മഹത്യാ കുറിപ്പില്‍ വ്യകള്‌തമാകളകയിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട്‌ അനേ്വഷിക്കാന്‍ പോലീസ്‌ തയ്യാറായിട്ടില്ല. ആത്മഹത്യാ കുറിപ്പിന്‍െണ്‍്‌റ അടിസ്‌ഥാനത്തില്‍ തന്നെ തന്നെ എം.എല്‍.എക്കെതിരെ കേസെടുക്കാമെങ്കിലും അതിന്‌ പോലീസ്‌ തയ്യാറാകുന്നില്ലെന്ന്‌ സുരേന്ദ്രന്‍ പറഞ്ഞു.

പി.കെ.ശ്രീമതി എം.പി. ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ അധ്യാപകന്റെ വീട്‌ സന്ദര്‍ശിച്ചിട്ടും സ്‌ഥലം എംഎല്‍എയായ ജെയിംസ്‌ മാത്യു വീട്‌ സന്ദര്‍ശിക്കാതെ മാറിനില്‍ക്കുന്നത്‌ സംശായാസ്‌പദമാണ്‌. എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന കോണ്‍ഗ്രസ്സ്‌ നേതാവ്‌ കെ.സുധാകരനും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി സ്വന്തം പാര്‍ട്ടിക്കാരനായിട്ടും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്‌.പി. ഓഫീസ്‌ മാര്‍ച്ച്‌ നടത്തുന്നത്‌ എന്തിനാണെന്ന്‌ പാര്‍ട്ടി നേതൃത്വം വ്യക്‌തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.










from kerala news edited

via IFTTT

ആറാം ക്ലാസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍











Story Dated: Tuesday, December 23, 2014 02:42


mangalam malayalam online newspaper

ശ്രീകണ്‌ഠപുരം: ആറാം ക്ലാസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയക്കര യു.പി സ്‌കൂളിലെ ഒന്നാം തരം വിദ്യാര്‍ഥി ധനകൃഷ്‌ണനെയാണ്‌(കണ്ണന്‍- ആറ്‌) അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ രാവിലെ എട്ട്‌ മുതല്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ ആള്‍ താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ചുറ്റുമതില്‍ കെട്ടിയിട്ടുള്ള കിണറ്റില്‍ കുട്ടി എങ്ങിനെ വീണുവെന്നത്‌ ദുരൂഹതയുണര്‍ത്തുകയാണ്‌. പത്തു കോല്‍ ആഴമുള്ള കിണറ്റില്‍ കമിഴ്‌ന്നാണ്‌ മൃതദേഹം കിടന്നിരുന്നതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മ കാപ്പാടന്‍ ലളിതയ്‌ക്കും മുത്തശ്ശിയ്‌ക്കും ഒപ്പമാണ്‌ ധനകൃഷ്‌ണ കഴിഞ്ഞിരുന്നത്‌. മൃതദേഹം ശ്രീകണ്‌ഠപുരം എസ്‌. ഐ ഉണ്ണികൃഷ്‌ണന്‍ ഇന്‍ക്വസ്‌റ്റ് നടത്തി പോസ്‌റ്റ്മോര്‍ട്ടത്തിനയച്ചു.










from kerala news edited

via IFTTT

അനിയന്‍ ജോര്‍ജ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്; പൃഥ്വിരാജ് നായകന്‍







അറ്റ്‌ലാന്റ : ധര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ ധാത്രി ചെയര്‍മാന്‍ ഡോ. എസ്. സജികുമാര്‍ നിര്‍മ്മിക്കുന്ന 'ഇവിടെ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അറ്റലാന്റയില്‍ തുടങ്ങി. പൃഥ്വിരാജ്, ഭാവന എന്നിവരെ നായികാ-നായകന്മാരാക്കി ശ്യാമപ്രസാദ് അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ അമേരിക്കന്‍ സംഘടനാ പ്രമുഖനും ബിസിനസുകാരനുമായ അനിയന്‍ ജോര്‍ജാണ്.

അക്കരകാഴ്ചകള്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച അജയന്‍ വേണുഗോപാലന്‍ ആണ് ക്രൈം ആസ്പദമാക്കി പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഈ ബിഗ് ബജറ്റ് സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.


സാധാരണ സിനിമയായ ഷൂട്ടിംഗ് ചടങ്ങുകള്‍ ഒരു പൂജയോടെ ആരംഭിക്കുമ്പോള്‍ 'ഇവിടെ' എന്ന സിനിമ തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരുടെ ആക്ഷന്‍ വര്‍ക്ക്‌ഷോപ്പോടെയാണ് കഴിഞ്ഞ ഒക്‌ടോബറില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ലോഞ്ചിംഗ് സെറിമണി നടത്തിയത്.


അജു വര്‍ഗീസ്, വൈ.ജി. മഹേന്ദ്ര എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗം അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും അമേരിയില്‍ നിന്നാണെന്നും അടുത്ത മാര്‍ച്ചില്‍ തീയേറ്ററില്‍ എത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. സിനിമാ നിര്‍മ്മാണ രംഗത്തെ തന്റെ ആദ്യ കാല്‍വെയ്പായ ഈ ചിത്രത്തിനുശേഷം കൂടുതല്‍ പ്രൊജക്ടുകളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും അനിയന്‍ ജോര്‍ജ് പറഞ്ഞു.











from kerala news edited

via IFTTT

മലയാള ഭാഷയുടെ വികാസ സാധ്യതകളും പരിണാമവും- വിചാരവേദി ചര്‍ച്ച നടത്തി








മലയാള ഭാഷയുടെ വികാസ സാധ്യതകളും പരിണാമവും- വിചാരവേദി ചര്‍ച്ച നടത്തി


Posted on: 23 Dec 2014







ന്യൂയോര്‍ക്ക്: കേരള കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടന്ന വിചാരവേദിയുടെ ഈ മാസത്തെ (ഡിസംബര്‍ 14) സാഹിത്യ സദസ്സില്‍ ഡോ. ഏ. കെ. ബി. പിള്ള മലയാളഭാഷയുടെ വികാസ സാധ്യതകളും സമഗ്രഭാഷാശാസ്ത്ര പരിണാമവും എന്ന വിഷയത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. വാസുദേവ് പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാംസി കൊടുമണ്‍ സ്വാഗതപ്രസംഗം ചെയ്തു. മന്ത്രിയായി, ജസ്റ്റീസായി, രാഷ്ടീയാന്തരീക്ഷത്തിലും നിയമ വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തിയ വി. ആര്‍. കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.

തമിഴും സംസ്‌കൃതവുമായി മലയാള ഭാഷ ബന്ധവും ഭാഷയുടെ ഉല്‍പത്തി ചരിത്രവും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഭാഷയുടെ വികാസത്തിന് പ്രചോദനമായതും ഹെര്‍മ്മന്‍ ഗുണ്ഡര്‍ട്ട് ഒരു ഡിക്ഷനറി സമ്മാനിച്ച് ഭാഷക്ക് നേട്ടങ്ങളുണ്ടാക്കിയതും മറ്റുഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങള്‍ ഭാഷയെ പരിപോഷിപ്പിച്ചതും സാംസി കൊടുമണ്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ബ്രിട്ടീഷുകാര്‍ അവരുടെ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി പ്രചരിപ്പിച്ച ഇംഗ്ലീഷ് മലയാളഭാഷയുടെ വികാസത്തിന് സഹായകമായിട്ടുണ്ടെങ്കിലും, ഇംഗ്ലീഷ് നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് മലയാളഭാഷയുടെ വികാസത്തെ ബാധിക്കുന്നതും, സാഹിത്യത്തിലൂടെ ഭാഷ വികാസിച്ചിട്ടുള്ളതും വാസുദേവ് പുളിക്കല്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.





വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ചരമം: ഡോ. ടി.സി. ജോസഫ് താഴത്തുവീട്ടില്‍








ചരമം: ഡോ. ടി.സി. ജോസഫ് താഴത്തുവീട്ടില്‍


Posted on: 23 Dec 2014



ഷിക്കാഗോ: തൊടുപുഴ, നാഗപ്പുഴ താഴത്തുവീട്ടില്‍ കുടുംബാംഗവും, ഡേറിയിനില്‍ (ഷിക്കാഗോ) താമസക്കാരനുമായിരുന്ന ഡോ. ടി.സി. ജോസഫ് താഴത്തുവീട്ടില്‍ (81) നിര്യാതനായി.

ഭാര്യ: റോസിലി വടക്കാഞ്ചേരി, തരകന്‍ കുടുംബാംഗമാണ്.


മക്കള്‍: ഡോ. അനിത (അനു) മൂഞ്ഞേലി, ഡോ. സുനില്‍ ജോസഫ്.


മരുമക്കള്‍: ഡോ. ജോ. മൂഞ്ഞേലി, സിനി.


കൊച്ചുമക്കള്‍: മൈക്കിള്‍, ജെസ്സീക്ക, ജോഷ്വാ, എലൈസ.


മൃതദേഹം ഡിസംബര്‍ 26-ന് വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വെക്കും.





വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

കോര്‍ക്കില്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 24ന്








കോര്‍ക്കില്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 24ന്


Posted on: 23 Dec 2014



കോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ലിമെറിക്ക് ഇടവകകള്‍ സംയുക്തമായി ക്രിസ്തുമസ് ആഘോഷം നടത്തുന്നു. കോര്‍ക്കിലെ ബ്ലാക്ക്‌റോക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വെച്ച് ഡിസംബര്‍ 24 ന് രാവിലെ 10 മണിക്ക് വി. കുര്‍ബാനയും, ക്രിസ്തുമസ്‌നോടനുബന്ധിച്ചുള്ള തീജ്വാല ശുശ്രൂഷയും നടത്തും.

ഇതിനെതുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ടുമണി മുതല്‍ ഡഗ്ലസ് കമ്മ്യുണിറ്റി ഹാളില്‍ വെച്ച് വിവിധ കലാപരിപാടികള്‍ നടത്തുന്നു. തദവസരത്തില്‍ കോര്‍ക്ക് സിറോ മലബാര്‍ ചര്‍ച്ച് ചാപ്ലൈന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ ക്രിസ്തുമസ് ദൂത് നല്‍കും. സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിക്കും. ആഘോഷപരിപാടികള്‍ക്ക് വികാരി ഫാ. എല്‍ദോ വര്‍ഗീസ് നേതൃത്വം നല്‍കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:
ലിജോ ജോസഫ് (കണ്‍വീനര്‍) 0872618059





വാര്‍ത്ത അയച്ചത്: രാജന്‍ വി












from kerala news edited

via IFTTT

കാലാവസ്ഥ സംരക്ഷണത്തില്‍ ഓസ്ട്രിയക്ക് മുപ്പത്തിയാറാം സ്ഥാനം








കാലാവസ്ഥ സംരക്ഷണത്തില്‍ ഓസ്ട്രിയക്ക് മുപ്പത്തിയാറാം സ്ഥാനം


Posted on: 23 Dec 2014



വിയന്ന: പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ കോണ്‍ഫറന്‍സില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ സംരക്ഷണ നടപടികളുടെ അവലോകന റിപ്പോര്‍ട്ടില്‍ ഓസ്ട്രിയക്ക് 36 ാമത് റാങ്ക്. പട്ടികയില്‍ ആദ്യസ്ഥാനം ഡെന്‍മാര്‍ക്കിനാണ്.

ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഒരു രാജ്യവും ഇല്ല. എന്നാല്‍ ഡെന്‍മാര്‍ക്കിന് നാലാം റാങ്കും സ്വീഡനും, ഇംഗ്ലണ്ടും അടുത്തടുത്ത് റാങ്കുകളും കരസ്ഥമാക്കി. ഫ്രാന്‍സിന് തുടര്‍ന്നും 12ാം സ്ഥാനവും ജര്‍മ്മനി 22 ാം സ്ഥാനവും ആണുള്ളത്. ആദ്യത്തെ 16 രാജ്യങ്ങളുടെ പട്ടികയില്‍ ഹംഗറി, സ്വിസ്സ്, അയര്‍ലണ്ട്, സ്ലോവാക്യ, ബെല്‍ജിയം. സൈപ്രസ്സ്, മൊറോക്കോ എന്നി രാജ്യങ്ങള്‍ കടന്നുകൂടി. റുമേനിയ ഇരുപത്തഞ്ചാമതും ഉക്രൈന്‍ മുപ്പതാമതും ഇന്ത്യ മുപ്പത്തിയൊന്നാമതും അതിന്നും പിറകില്‍ ഓസ്ട്രിയ മുപ്പത്തിയാറാമതായും സ്ഥാനംപിടിച്ചു


വികസിത രാജ്യങ്ങളില്‍ പുറം തള്ളുന്ന വാതകങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച് കാര്‍ബണ്‍ഡയോക്‌സൈഡിന്റെ നിയന്ത്രിണത്തില്‍ മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്ട്രിയ ഏറെ പിന്നോക്കം പോയി. ആഗോള കാലാവസ്ഥ വ്യതിയാനത്തില്‍ 90 ശതമാനം കാര്‍ബണ്‍ഡയോക്‌സൈഡ് പുറം തള്ളുന്നതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം 58 രാജ്യങ്ങള്‍ക്കാണ്.


ലോകത്തില്‍ ഏറ്റവും അധികം മാലിന്യം തള്ളുന്നത് രാജ്യം ചൈനയാണ് പട്ടികയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് സൗദി അറേബ്യയാണ്. സൗദിക്ക് 61ാം റാങ്കാണുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഓസ്ട്രിയയുടെ ഏറ്റവും മോശമായ എമിഷന്‍ കണ്‍ട്രോള്‍ റാങ്കാണ് ഇത്.





വാര്‍ത്ത അയച്ചത്: ഷിജി ചീരംവേലില്‍












from kerala news edited

via IFTTT

റാഫിള്‍ നറുക്കെടുപ്പ് ഡിസംബര്‍ 28-ന് ഞായറാഴ്ച








റാഫിള്‍ നറുക്കെടുപ്പ് ഡിസംബര്‍ 28-ന് ഞായറാഴ്ച


Posted on: 23 Dec 2014



ഷിക്കാഗോ: ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് 2014 ഡിസംബര്‍ 28 ഞായറാഴ്ച വി: കുര്‍ബ്ബാനയ്ക്കുശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പള്ളിയില്‍ വച്ച് നടക്കും. റാഫിള്‍ നറുക്കെടുപ്പില്‍ നോര്‍ത്ത് ലെയ്്ക് സിറ്റി ഭാരവാഹികള്‍ മേല്‍നോട്ടം വഹിക്കുന്നതും നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ ഷിക്കാഗോയിലെ പ്രമുഖ ടാക്‌സ് കണ്‍സള്‍ട്ടന്റായ കുര്യന്‍ തോട്ടിച്ചിറയില്‍ ഓഡിറ്റ് ചെയ്യുന്നതുമാണ്.

ഈ സംരഭത്തില്‍ അകമഴിഞ്ഞ് സഹായിച്ച എല്ലാ സുമനസ്സുകളേയും ദൈവസന്നിധിയില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നുവെന്നു വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ അറിയിച്ചു. പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ദൈവഹിതമായാല്‍ 2015 മാര്‍ച്ച് മാസം ആരംഭിക്കുന്നതാണ്. എല്ലാവരുടേയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്നും നറുക്കെടുപ്പില്‍ എല്ലാവരും ഭാഗഭാക്കണമെന്നും വികാരി അച്ചന്‍ അഭ്യര്‍ത്ഥിച്ചു.


റാഫിളിന്റെ ഒന്നാം സമ്മാനം 2014 മേഴ്‌സിഡസ് സി-300 കാറാണ്. കൂടാതെ 5 പ്രോത്‌സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.





വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ജിദ്ദയില്‍ വിദ്യാഭ്യാസ നവോത്ഥാന സമ്മേളനം: വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കും








ജിദ്ദയില്‍ വിദ്യാഭ്യാസ നവോത്ഥാന സമ്മേളനം: വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കും


അക്ബര്‍ പൊന്നാനി


Posted on: 23 Dec 2014


ജിദ്ദ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് സ്‌കോളര്‍ഷിപ് പദ്ധതിക്ക് പിന്തുണയുമായി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വിദ്യാഭ്യാസ നവോത്ഥാന സമ്മേളനം സംഘടിപ്പിക്കും.

ഡിസംബമ്പര്‍ 26 ന് വൈകിട്ട് ആറുമണിക്ക് ശറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടക്കു പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കേരള വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലി, ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.


സമ്മേളനത്തിന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി യോഗം അന്തിമ രൂപം നല്‍കി. പ്രസിഡന്റ് അഹമ്മദ് പാളയാട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി.എം.എ ജലീല്‍, നിസാം മമ്പാട്, സി.കെ റസാഖ് മാസ്റ്റര്‍, സഹല്‍ തങ്ങള്‍, ഇ.പി ഉബൈദുല്ല, ഇസ്മാഈല്‍ മുണ്ടക്കുളം, മജീദ് പുകയൂര്‍, സി.കെ ശാക്കിര്‍, പി.കെ അലി അക്്ബര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.












from kerala news edited

via IFTTT

ദുബായില്‍ പോലീസ്‌ ചമഞ്ഞ ഇന്ത്യക്കാരന്‍ പിടിയില്‍









Story Dated: Tuesday, December 23, 2014 12:12



ദുബായ്‌: ദുബായിയില്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ്‌ തട്ടിപ്പ്‌ നടത്തിയ ഇന്ത്യക്കാരനെ പോലീസ്‌ പിടികൂടി. ഒരു പാകിസ്‌താന്‍ സ്വദേശിക്ക്‌ ഒപ്പമാണ്‌ ഇയാളെ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.


പോലീസ്‌ വേഷത്തില്‍ എത്തിയ ഇവര്‍ ഒരു വ്യക്‌തിയെ പറ്റിച്ച്‌ പണം അപഹരിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അയാള്‍ നിരവധി കേസുകളില്‍ പോലീസ്‌ തിരയുന്ന പ്രതിയാണെന്നും, പണം നല്‍കിയാല്‍ കേസില്‍ നിന്ന്‌ രക്ഷപെടുത്താമെന്നും തെറ്റിധരിപ്പിച്ച്‌ പണം അപഹരിക്കുവാനായിരുന്നു ശ്രമം. പോലീസില്‍ വിവരമറിയിച്ച ശേഷം പണം നല്‍കാമെന്ന പേരില്‍ പ്രതികളെ വിളിച്ചു വരുത്തി കുടുക്കുകയായിരുന്നു. പ്രതികളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പോലീസ്‌ പുറത്ത്‌ വിട്ടിട്ടില്ല.










from kerala news edited

via IFTTT