കോര്‍ക്കില്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 24ന്
Posted on: 23 Dec 2014
കോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ലിമെറിക്ക് ഇടവകകള്‍ സംയുക്തമായി ക്രിസ്തുമസ് ആഘോഷം നടത്തുന്നു. കോര്‍ക്കിലെ ബ്ലാക്ക്‌റോക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വെച്ച് ഡിസംബര്‍ 24 ന് രാവിലെ 10 മണിക്ക് വി. കുര്‍ബാനയും, ക്രിസ്തുമസ്‌നോടനുബന്ധിച്ചുള്ള തീജ്വാല ശുശ്രൂഷയും നടത്തും.
ഇതിനെതുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ടുമണി മുതല്‍ ഡഗ്ലസ് കമ്മ്യുണിറ്റി ഹാളില്‍ വെച്ച് വിവിധ കലാപരിപാടികള്‍ നടത്തുന്നു. തദവസരത്തില്‍ കോര്‍ക്ക് സിറോ മലബാര്‍ ചര്‍ച്ച് ചാപ്ലൈന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ ക്രിസ്തുമസ് ദൂത് നല്‍കും. സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിക്കും. ആഘോഷപരിപാടികള്‍ക്ക് വികാരി ഫാ. എല്‍ദോ വര്‍ഗീസ് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജോ ജോസഫ് (കണ്‍വീനര്‍) 0872618059
വാര്‍ത്ത അയച്ചത്: രാജന്‍ വി
from kerala news edited
via IFTTT