121

Powered By Blogger

Monday, 22 December 2014

ജിദ്ദയില്‍ വിദ്യാഭ്യാസ നവോത്ഥാന സമ്മേളനം: വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കും








ജിദ്ദയില്‍ വിദ്യാഭ്യാസ നവോത്ഥാന സമ്മേളനം: വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കും


അക്ബര്‍ പൊന്നാനി


Posted on: 23 Dec 2014


ജിദ്ദ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് സ്‌കോളര്‍ഷിപ് പദ്ധതിക്ക് പിന്തുണയുമായി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വിദ്യാഭ്യാസ നവോത്ഥാന സമ്മേളനം സംഘടിപ്പിക്കും.

ഡിസംബമ്പര്‍ 26 ന് വൈകിട്ട് ആറുമണിക്ക് ശറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടക്കു പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കേരള വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലി, ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.


സമ്മേളനത്തിന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി യോഗം അന്തിമ രൂപം നല്‍കി. പ്രസിഡന്റ് അഹമ്മദ് പാളയാട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി.എം.എ ജലീല്‍, നിസാം മമ്പാട്, സി.കെ റസാഖ് മാസ്റ്റര്‍, സഹല്‍ തങ്ങള്‍, ഇ.പി ഉബൈദുല്ല, ഇസ്മാഈല്‍ മുണ്ടക്കുളം, മജീദ് പുകയൂര്‍, സി.കെ ശാക്കിര്‍, പി.കെ അലി അക്്ബര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.












from kerala news edited

via IFTTT