Story Dated: Monday, December 22, 2014 09:52
പരപ്പനങ്ങാടി: കൂട്ടുകാരോടൊത്ത് നീന്തല്‍ പഠിക്കുന്നതിനിടയില്‍ പത്താംക്ലാസ് വി്ദ്യാര്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. മേനോത്ത് ശശിധരന്-നിഷ ദമ്പതികളുടെ മകന് വിവേക് (15) ആണ് നെടുവ പിഷാരിയേക്കല്‍ ക്ഷേത്രക്കുളത്തില്‍ മരിച്ചത്. സൂപ്പിക്കുട്ടിനഹ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടയാണ് സംഭവം.നീന്തുന്നതിനിടെ ആഴത്തിലേക്ക് താഴുകയായിരുന്നു. കൂട്ടുകാര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. നിഷാന്ത് സഹോദരനാണ്. പിതാവ് ശശിധരന് വിദേശത്താണ്.
from kerala news edited
via IFTTT