കാലാവസ്ഥ സംരക്ഷണത്തില്‍ ഓസ്ട്രിയക്ക് മുപ്പത്തിയാറാം സ്ഥാനം
Posted on: 23 Dec 2014
ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഒരു രാജ്യവും ഇല്ല. എന്നാല്‍ ഡെന്‍മാര്‍ക്കിന് നാലാം റാങ്കും സ്വീഡനും, ഇംഗ്ലണ്ടും അടുത്തടുത്ത് റാങ്കുകളും കരസ്ഥമാക്കി. ഫ്രാന്‍സിന് തുടര്‍ന്നും 12ാം സ്ഥാനവും ജര്‍മ്മനി 22 ാം സ്ഥാനവും ആണുള്ളത്. ആദ്യത്തെ 16 രാജ്യങ്ങളുടെ പട്ടികയില്‍ ഹംഗറി, സ്വിസ്സ്, അയര്‍ലണ്ട്, സ്ലോവാക്യ, ബെല്‍ജിയം. സൈപ്രസ്സ്, മൊറോക്കോ എന്നി രാജ്യങ്ങള്‍ കടന്നുകൂടി. റുമേനിയ ഇരുപത്തഞ്ചാമതും ഉക്രൈന്‍ മുപ്പതാമതും ഇന്ത്യ മുപ്പത്തിയൊന്നാമതും അതിന്നും പിറകില്‍ ഓസ്ട്രിയ മുപ്പത്തിയാറാമതായും സ്ഥാനംപിടിച്ചു
വികസിത രാജ്യങ്ങളില്‍ പുറം തള്ളുന്ന വാതകങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച് കാര്‍ബണ്‍ഡയോക്‌സൈഡിന്റെ നിയന്ത്രിണത്തില്‍ മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്ട്രിയ ഏറെ പിന്നോക്കം പോയി. ആഗോള കാലാവസ്ഥ വ്യതിയാനത്തില്‍ 90 ശതമാനം കാര്‍ബണ്‍ഡയോക്‌സൈഡ് പുറം തള്ളുന്നതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം 58 രാജ്യങ്ങള്‍ക്കാണ്.
ലോകത്തില്‍ ഏറ്റവും അധികം മാലിന്യം തള്ളുന്നത് രാജ്യം ചൈനയാണ് പട്ടികയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് സൗദി അറേബ്യയാണ്. സൗദിക്ക് 61ാം റാങ്കാണുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഓസ്ട്രിയയുടെ ഏറ്റവും മോശമായ എമിഷന്‍ കണ്‍ട്രോള്‍ റാങ്കാണ് ഇത്.
വാര്‍ത്ത അയച്ചത്: ഷിജി ചീരംവേലില്‍
from kerala news edited
via IFTTT