തുടർച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ് ഗ്രാമിന്. ബുധനാഴ്ച പവന് 520 രൂപയാണ് കൂടി 37,280 രൂപയിലെത്തിയിരുന്നു. ചൊവാഴ്ചയാകട്ടെ പവന് 36,760 രൂപയുമായാണ് വർധിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെവില 50,000 കടന്നു. എംസിഎക്സിൽ 50,158 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച വിലതാഴുകയാണ് ചെയ്തത്. ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.84 ഡോളറാണ് വില. സമീപഭാവിയിൽ അന്താരാഷ്ട്ര വില 2,000 ഡോളർ കടക്കുമെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനങ്ങളായ ഗോൾഡ്മാൻ സാക്സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി എന്നിവയുടെ വിലയിരുത്തൽ. ഇതനുസരിച്ചാണെങ്കിൽ കേരളത്തിൽ പവൻവില 40,000 രൂപ കടക്കും. 2020-ൽ ഇതുവരെ 28ശതമാനത്തിലേറെവർധനയാണ് പവൻവിലയിലുണ്ടായത്. കൃത്യമായി പറഞ്ഞാൽ 8,320 രൂപയുടെ വർധന. 2019 ഡിസംബർ 31-ന് 29,080 രൂപയായിരുന്നു വില. ലോകമെമ്പാടും കോവിഡ് ഉയർന്നുകൊണ്ടിരിക്കുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സാമ്പത്തിക മാന്ദ്യകാലത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്.
from money rss https://bit.ly/39rWZ4T
via IFTTT
from money rss https://bit.ly/39rWZ4T
via IFTTT