121

Powered By Blogger

Monday 1 March 2021

ലോക കോടീശ്വരപട്ടികയിൽ എട്ടാംസ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയിൽ എട്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ചൊവാഴ്ച പുറത്തുവിട്ട ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്. ഒരുവർഷത്തിനിടെ അംബാനിയുടെ ആസ്തി 24ശതമാനം വർധിച്ച് 6.09 ലക്ഷംകോടി രൂപയായി. ഗൗതം അദാനിയും കുടുംബവും പട്ടികയിൽ 48-ാംസ്ഥാനത്തുണ്ട്. 2.34 ലക്ഷം കോടി രൂപയാണ് ആസ്തി. ശിവ് നാടാർ(58), ലക്ഷ്മി മിത്തൽ (104), സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പുനവാല (113) എന്നിവരാണ് പട്ടകയിലുള്ള പ്രമുഖ ഇന്ത്യക്കാർ. ഇന്ത്യക്കാരായ 209ശതകോടീശ്വരന്മാരിൽ 177 പേർ രാജ്യത്ത് ജീവിക്കുന്നവരാണ്. പട്ടികയിൽ യുഎസിൽനിന്നുള്ളവർ 689 പേരാണ്. ടെസ് ലയുടെ ഇലോൺ മസ്കാണ് ഒന്നാംസ്ഥാനത്തുള്ളത്. ഒരൊരറ്റവർഷംകൊണ്ട് മസ്കിന്റെ ആസ്തിയിൽ 151 ബില്യൺ ഡോളറാണ് കൂടിയത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 197 ബില്യൺ ഡോളറാണ്. Hurun Global Rich List 2021: Mukesh Ambani 8th richest in the world

from money rss https://bit.ly/3kCcrkn
via IFTTT

സ്വർണവിലയിൽ കുത്തനെ ഇടിവ്: പവന്റെ വില 33,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന്റെ വിലയിൽ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. ഗ്രാമിന്റെ വില 4210 രൂപയുമായി. 34,440 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് പവന്റെ വിലയിൽ 8,320 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,715 ഡോളറായും കുറഞ്ഞു. ഒരുമാസത്തിനിടെ 134 ഡോളറും ആറുമാസത്തിനിടെ 216 ഡോളറുമാണ് താഴ്ന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 259 രൂപ കുറഞ്ഞ് 45,049 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

from money rss https://bit.ly/37ZtDeJ
via IFTTT

സെൻസെക്‌സിൽ 488 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,900ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 488 പോയന്റ് ഉയർന്ന് 50338ലും നിഫ്റ്റി 139 പോയന്റ് നേട്ടത്തിൽ 14,901ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1580 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 489 ഓഹരികൾ നഷ്ടത്തിലുമാണ്. 83 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിപിസിഎൽ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐഒസി, ഹീറോ മോട്ടോർകോർപ്, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex gains 488 points, Nifty tests 14,900

from money rss https://bit.ly/304SHwA
via IFTTT

സെൻസെക്‌സ് 750 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,750ന് മുകളിലെത്തി

മുംബൈ: മുൻവ്യാപാരദിനത്തിലെ നഷ്ടത്തിൽ പകുതിയും തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ. രാജ്യത്തെ വളർച്ചയുടെ സൂചന ജി.ഡി.പി നിരിക്കുകളിൽ പ്രതിഫലിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 749.85 പോയന്റ് നേട്ടത്തിൽ 49,849.84ലിലും നിഫ്റ്റി 232.30 പോയന്റ് ഉയർന്ന് 14,761.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1093 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ്, ഒഎൻജിസി, ഗ്രാസിം, യുപിഎൽ, ശ്രി സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചിക മാത്രമാണ് നഷ്ടത്തിലായത്. നിഫ്റ്റി ഓട്ടോ, എനർജി, മെറ്റൽ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളാകട്ടെ 1.5ശതമാനംവീതവും നേട്ടമുണ്ടാക്കി. Nifty ends above 14,750, Sensex gains 750 pts

from money rss https://bit.ly/3bKiLlY
via IFTTT

ഗോൾഡ് ബോണ്ടിൽ കുറഞ്ഞവിലയിൽ ഇപ്പോൾ നിക്ഷേപിക്കാം: അറിയാം 10 കാര്യങ്ങള്‍

2020-21 സാമ്പത്തികവർഷത്തെ അവസാനഘട്ട ഗോൾഡ് ബോണ്ടിന് ഇപ്പോൾ അപേക്ഷിക്കാം. 4,662 രൂപയാണ് ഗ്രാമിന് വില നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിച്ചാൽ 50 രൂപ കിഴിവ് ലഭിക്കും. മാർച്ച് അഞ്ചുവരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. സ്വർണത്തിന്റെ മൂല്യവർധനയ്ക്കൊപ്പം 2.5ശതമാനം വാർഷിക പലിശയും പദ്ധതിയിൽ ലഭിക്കും. ആറുമാസത്തിലൊരിക്കൽ പലിശ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻ സൗകര്യമുള്ളതിനാൽ എപ്പോൾവേണമെങ്കിലും ബോണ്ട് പണമാ്ക്കാൻ കഴിയും. ഉയർന്ന നിലാവരത്തിൽനിന്ന് തിരുത്തലുണ്ടായതിനാൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണെന്നാണ് വിലയിരുത്തൽ. ബോണ്ട് ആദായവും ഡോളറിന്റെ ചാഞ്ചാട്ടവും സമ്പദ്ഘടനകളുടെ തിരിച്ചുവരവും ഹ്രസ്വ-ഇടത്തരം കാലഘട്ടത്തേയ്ക്ക് സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഗോൾഡ് ബോണ്ടിനെക്കുറിച്ച് അറിയാം പത്ത് കാര്യങ്ങൾ 1ആരാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്? സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോൾഡ് ബോണ്ട് പുറത്തിക്കുന്നത്. 2എവിടെനിന്ന് വാങ്ങാം? ചെറുകിട നിക്ഷേപകർക്ക് ബാങ്കുകളിൽനിന്നോ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽനിന്നോ ബോണ്ട് വാങ്ങാം. സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവവഴിയും ബോണ്ടിൽ നിക്ഷേപം നടത്താം. 3ആർക്കൊക്കെ വാങ്ങാം? വ്യക്തികൾക്കും ട്രസ്റ്റുകൾക്കും ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷനുകൾക്കും സ്വർണ ബോണ്ടിൽ നിക്ഷേപിക്കാം. 4മിനിമം നിക്ഷേപം ഒരു ഗ്രാമിന് തുല്യമായതുകയുടെ യൂണിറ്റുകളായാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുക. മിനിമം ഒരു യൂണിറ്റായും നിക്ഷേപം നടത്താം. 5പരമാവധി നിക്ഷേപം വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷം പരമാവധി നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടിൽ നിക്ഷേപിക്കാം. ട്രസ്റ്റുകൾക്കും മറ്റും പരിധി 20 കിലോഗ്രാമാണ്. 6ബോണ്ടിന്റെ കാലാവധി എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അഞ്ച് വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ ബോണ്ട് പണമാക്കാം.കാലാവധിയെത്തുമ്പോൾ ബോണ്ടിന് അപ്പോഴുള്ള സ്വർണവില ലഭിക്കും. 7ഇഷ്യു വില ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ മൂന്നുദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുക. 99.9 ശതമാനം പ്യൂരിറ്റിയുള്ള ഗോൾഡിന്റെ വിലയാണ് ഇതിനായി പരിഗണിക്കുക. ഓൺലൈനായി പണമടച്ചാണ് ബോണ്ട് വാങ്ങുന്നതെങ്കിൽ യൂണിറ്റിന്റെ വിലയിൽ 50 രൂപ കുറവുണ്ടാകും. 8പലിശ നിരക്ക് 2.5ശതമാനമാണ് ബോണ്ടിന് ലഭിക്കുന്ന പലിശ. വർഷത്തിൽ രണ്ടുതവണയായി പലിശ ലഭിക്കും. 9ആദായനികുതി ആനുകൂല്യം ഗോൾഡ് ബോണ്ടിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്. എന്നാൽ യൂണിറ്റ് തിരിച്ചുകൊടുത്ത് പണമാക്കുമ്പോഴുള്ള മൂലധന നേട്ടത്തിന് നികുതി ബാധ്യതയില്ല. 10ആവശ്യമായ രേഖകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽമാത്രമെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ കഴിയൂ. വോട്ടേഴ്സ് ഐഡി അല്ലെങ്കിൽ ആധാർ, പാൻ തുടങ്ങിയവ ആവശ്യമാണ്.

from money rss https://bit.ly/37ZwLqT
via IFTTT