121

Powered By Blogger

Monday 2 March 2015

ഭിക്ഷയാചിച്ചുനടന്ന തമിഴ്‌ ബാലിക വീണ്ടും സ്‌കൂളിലേക്ക്‌











Story Dated: Tuesday, March 3, 2015 01:58


മലപ്പുറം: വേങ്ങര കുന്നുംപുറത്ത്‌ ഭിക്ഷയാചിച്ചു നടന്നിരുന്ന എട്ടുവയസുള്ള ബാലികയ്‌ക്ക് ചൈല്‍ഡ്‌ലൈനിന്റെ ഇടപെടലിനെ തുടര്‍ന്നു സ്‌കൂള്‍ പഠനം തുടരാനുള്ള സാഹചര്യമൊരുക്കി. പരിസരവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ ചൈല്‍ഡ്‌ലൈന്‍ കുട്ടിയെ ഏറ്റെടുക്കുകയും ചൈല്‍ഡ്‌വെല്‍ഫയര്‍ കമ്മിറ്റിയംഗം അഡ്വ. ഹാരിസ്‌ പഞ്ചിലിയുടെ നിര്‍ദേശപ്രകാരം താല്‍കാലികമായി സംരക്ഷണം നല്‍കുകയും ചെയ്‌തിരുന്നു.


തുടരന്വേഷണത്തില്‍ പെണ്‍കുട്ടി തമിഴ്‌നാട്‌ വില്ലുപുറം സ്വദേശിയാണെന്നും അന്ധനായ പിതാവും ബധിരയും മൂകയുമായ മാതാവും കുന്നുംപുറം ഭാഗത്ത്‌ ഒരു സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണെന്നും കണ്ടെത്തി. തുടര്‍ന്നു ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരായ മുഹ്‌സിന്‍പരി, നവാസ്‌ കൂരിയാട്‌ എന്നിവര്‍ തമിഴ്‌നാട്‌ ചൈല്‍ഡ്‌ ലൈനുമായി ബന്ധപ്പെട്ടു. കാനായി ബ്ലോക്ക്‌ വില്ലുപുരത്ത്‌ വെങ്ങാമൂര്‍ പി.യു.എം. സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 2014 നവംബര്‍ മുതല്‍ കുട്ടി സ്‌കൂളില്‍ പോയിട്ടില്ലെന്നു കണ്ടെത്തി.


കുട്ടിയുടെ വിദ്യാഭ്യാസം തുടരുന്നതിനായി സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കുട്ടിയെ വീണ്ടും സ്‌കൂളില്‍ ചേര്‍ക്കുന്നതിന്‌ ധാരണയായി. കുട്ടിയുടെ തുടര്‍ന്നുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട്‌ ചൈല്‍ഡ്‌ലൈനിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.










from kerala news edited

via IFTTT

പരിസ്‌ഥിതിയെ മറന്ന്‌ ക്വാറികള്‍ക്ക്‌ അനുമതി നല്‍കാനാവില്ല: കുഞ്ഞാലിക്കുട്ടി











Story Dated: Tuesday, March 3, 2015 01:58


മലപ്പുറം: പരിസ്‌ഥിതിയെ മറന്നുകൊണ്ടു ക്വാറികള്‍ക്ക്‌ അനുമതി നല്‍കാനാവില്ലെന്നു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പരിസ്‌ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം നിര്‍മാണ മേഖലക്കു തടസമുണ്ടാകാത്ത രീതിയില്‍ പ്രവര്‍ത്തനാനുമതി നല്‍കും. നേരത്തെ സുപ്രീംകോടതിയെടുത്ത ചില തീരുമാനങ്ങള്‍ സര്‍ക്കാറിനു ഭേദഗതിചെയേ്േണ്ടിവന്നു. ഇതിനെ ചോദ്യംചെയ്‌തു ചിലര്‍ ഹൈക്കോടതിയെ സമീപിച്ചതാണു നിലവിലെ പ്രതിസന്ധിക്കുകാരണം.


ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നിലവില്‍ നിര്‍മാണമേഖല പ്രതിസന്ധിയിലാണ്‌. ചെറുകിട ക്വാറികള്‍ പ്രതിസന്ധിയിലായ കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. അതോടൊപ്പം പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. പലയിടത്തും കുടിവെള്ള പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്തു പറഞ്ഞു.










from kerala news edited

via IFTTT

ജലനിധി: പണപിരിവ്‌ നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കിയില്ല











Story Dated: Tuesday, March 3, 2015 01:59


പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ കേളക്കവല പ്രദേശത്ത്‌ ജലനിധി പദ്ധതി നടത്തിപ്പിനായി ഒരുവര്‍ഷം മുമ്പ്‌ ജനങ്ങളില്‍ നിന്നും പണപിരിവ്‌ നടത്തിയിട്ടും നാളിതുവരെയായി പദ്ധതി പ്രാവര്‍ത്തികമാക്കുകയോ അതിനുവേണ്ട നടപടിക്രമങ്ങള്‍ തുടങ്ങുകയോ ചെയ്‌തിട്ടില്ലെന്ന്‌ കേളക്കവല യുവമോര്‍ച്ച യുണിറ്റ്‌ പ്രവര്‍ത്തകര്‍ ആരോപിച്ചു. വേനല്‍ കടുത്തതോടെ ഇവിടത്തെ ജനങ്ങള്‍ വെള്ളമില്ലാതെ വലയുകയാണ്‌. ഇതിനെതിരെ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും കേളക്കവല യുവമോര്‍ച്ച യുണിറ്റ്‌ പ്രവര്‍ത്തകര്‍ പറഞ്ഞു.


മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. അരുണ്‍, നിതിന്‍ ഷിഖില്‍, ത്രിദീപ്‌ കുമാര്‍, മധു, ശ്രീനിവാസന്‍, എം.കെ. നാരായണന്‍, പി.ആര്‍. സന്തോഷ്‌ കുമാര്‍, കാളി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അശ്വിന്‍ വേണുഗോപാല്‍ (പ്രസിഡന്റ്‌), വി.പി. വിനായക്‌ (ജനറല്‍ സെക്രട്ടറി), പി.എം. ഹനില്‍, ശ്രീജിത്ത്‌ എന്നിവരെയും തെരഞ്ഞെടുത്തു.










from kerala news edited

via IFTTT

പന്നിപ്പനി ബാധയില്‍ പേടി: എഞ്ചിനിയര്‍ ആത്മഹത്യ ചെയ്‌തു









Story Dated: Tuesday, March 3, 2015 08:15



mangalam malayalam online newspaper

മുംബൈ: പന്നിപ്പനി ബാധ ഭയന്ന സിവില്‍ എഞ്ചിനീയര്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. പ്രകാശ്‌ ലിംഗോജി(49) എന്ന എഞ്ചിനിയറാണ്‌ മരിച്ചത്‌. പന്നിപ്പനി സംശയത്തെ തുടര്‍ന്ന്‌ പ്രകാശ്‌ ഡി.വൈ. പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കര്‍ണാടക സ്വദേശിയായ പ്രകാശ്‌ ഇന്നലെ രണ്ട്‌ മണിയോടെയാണ്‌ ആത്മഹത്യചെയ്‌തത്‌. ആശുപത്രിയില്‍ പന്നിപ്പനി ബാധിച്ചവരെ ചികിത്സിക്കുന്ന അഞ്ചാം നിലയിലെ വാര്‍ഡില്‍ നിന്നാണ്‌ പ്രകാശ്‌ ചാടിയത്‌.


പ്രകാശിന്റെ ഭാര്യ പ്രേമ(44) മക്കളായ പൂജ(11), ശിവാനി(2) എന്നിവരും പന്നിപ്പനിയെ തുടര്‍ന്ന്‌ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇതിനെ തുടര്‍ന്ന്‌ പ്രകാശ്‌ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ 28നാണ്‌ പ്രേമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടര്‍ന്ന്‌ ഇവരുടെ മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒന്നിനാണ്‌ പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തന്റെ കുടുംബം, പന്നിപ്പനിയില്‍ ഇല്ലാതാവും എന്ന്‌ ഇയാള്‍ ബന്ധുക്കളോട്‌ പറഞ്ഞിരുന്നു. ഈ ഭയമാണ്‌ പ്രകാശിന്റെ ആത്മഹത്യയ്‌ക്ക് കാരണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു.


അഞ്ചാം നിലയില്‍ നിന്നും ചാടിയ പ്രകാശിനെ അപ്പോള്‍ തന്നെ അത്യാഹിത വിഭാഗില്‍ പ്രവേശിപ്പിച്ചെങ്കിലും 25 മിനിറ്റിനുള്ളില്‍ മരിച്ചുവെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു.










from kerala news edited

via IFTTT

15കാരിയെ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ പീഡിപ്പിച്ചതായി പരാതി









Story Dated: Tuesday, March 3, 2015 08:09



mangalam malayalam online newspaper

റായ്‌ഗഡ്‌: വിവാഹ വാഗ്‌ദാനം നല്‍കി 15 കാരിയെ പോലീസ്‌ കോണ്‍സ്‌റ്റബള്‍ പീഡിപ്പിച്ചതായി പരാതി. കോണ്‍സ്‌റ്റബള്‍ ദീപക്‌ ഭഗവതി(26)ന്‌ എതിരെയാണ്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്‌.


ഭഗവത്‌ വിവാഹവാഗ്‌ദാനം നല്‍കി പെണ്‍കുട്ടിയെ സ്വന്തം താമസസ്‌ഥലത്ത്‌ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട്‌ സംഭവം വിവരിച്ചു. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


കഴിഞ്ഞയാഴ്‌ചയാണ്‌ ഭഗവത്‌ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്‌. ഇയാള്‍ രണ്ടുദിവസം പീഡനവിധേയയാക്കിയ ശേഷമാണ്‌ പെണ്‍കുട്ടിയെ വിട്ടയച്ചെതെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്‌.










from kerala news edited

via IFTTT

സുമിത്ത്‌











Story Dated: Tuesday, March 3, 2015 07:49


mangalam malayalam online newspaper

ചാരുംമൂട്‌: ബൈക്ക്‌ വൈദ്യുതി പോസ്‌റ്റിലിടിച്ച്‌ യുവാവ്‌ മരിച്ചു. ചുനക്കര കോമല്ലൂര്‍ കുറുമ്പോളില്‍ സുമിത്ത്‌ ഭവനത്തില്‍ പരേതനായ സുരേന്ദ്രന്റെ മകന്‍ സുമിത്താ(22) ണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം രാത്രി കണ്ണനാകുഴിയില്‍ വച്ച്‌ എതിരെ വന്ന ബൈക്കുകാരനെ രക്ഷിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോള്‍ ബൈക്ക്‌ വൈദ്യുതി പോസ്‌റ്റില്‍ ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാതാവ്‌: പരേതയായ മണി. സഹോദരങ്ങള്‍: സുജിത്ത്‌, സുജിലാല്‍.










from kerala news edited

via IFTTT

അജിത കുമാരി











Story Dated: Tuesday, March 3, 2015 07:49


mangalam malayalam online newspaper

ചാരുംമൂട്‌: പാലമേല്‍ ഗ്രാമ പഞ്ചായത്തു സി.ഡി.എസ്‌ അംഗം കുഴഞ്ഞു വീണു മരിച്ചു. പയ്യനല്ലൂര്‍ കാഞ്ഞിരവിളയില്‍ ബാലന്റെ ഭാര്യ അജിത കുമാരി(48) യാണ്‌ മരിച്ചത്‌. പാലമേല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശാ വര്‍ക്കറായിരുന്നു. കുളിക്കാന്‍ പോകുമ്പോള്‍ കുഴഞ്ഞു വീണ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു രാവിലെ 11 ന്‌ വീട്ടുവളപ്പില്‍. മക്കള്‍: ബാല അജിത്‌, ബാല അജേഷ്‌. മരുമകള്‍: രേവതി.










from kerala news edited

via IFTTT

ആബിദ്‌











Story Dated: Tuesday, March 3, 2015 07:51


mangalam malayalam online newspaper

അരീക്കോട്‌: എപി വിഭാഗം എസ്‌.വൈ.എസ്‌ സമ്മേളനം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങിയ യുവാവ്‌ ബൈക്കപകടത്തില്‍ മരണപ്പെട്ടു. ഊര്‍ങ്ങാട്ടീരി തെക്കുംമുറി പരേതനായി മാട്ടില്‍ മോന്തീന്‍ മകന്‍ ആബിദ്‌(30) ആണ്‌ മരണപ്പെട്ടത്‌. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ മഞ്ചേരി നെല്ലിപ്പറമ്പില്‍ വെച്ചാണ്‌ സംഭവം. എടരിക്കോടു നടന്ന എപി വിഭാഗം എസ്‌.വൈ.എസ്‌ സമ്മേളനം കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങും വഴി ആബിദ്‌ സഞ്ചരിച്ച ബൈക്ക്‌ ഇലക്‌ട്രിക്ക്‌ പോസ്‌റ്റിന്‌ ഇടിക്കുകയായാരുന്നു. ഇസ്ലാമിക്‌ മീഡിയാ മിഷന്‍ ചാനല്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു. ഭാര്യ: മൈമൂന ഓമാനൂര്‍, മക്കള്‍: മുഹമ്മദ്‌ അഫ്‌ലഹ്‌(നാല്‌), അഫ്‌ല ഫാത്തിമ(ഒന്ന്‌)










from kerala news edited

via IFTTT

ചങ്ങാതിക്കൂട്ടം രൂപീകരിച്ചു











Story Dated: Tuesday, March 3, 2015 01:58


കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ്‌ സ്‌കീമുമായി സഹകരിച്ച്‌ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സൗഹൃദ സംഗമവും ചങ്ങാതിക്കൂട്ട രൂപീകരണവും നടത്തി. യൂണിവേഴ്‌സിറ്റി സെനറ്റംഗം ടി.വി ഇബ്രാഹിം ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എം. അബ്‌ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എന്‍.എസ്‌.എസ്‌ കോ ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.


പ്രോഗ്രാം ഓഫീസര്‍ സലാം കിഴിശേരി, മന്‍സൂര്‍ അലി ഐക്കരപ്പടി, കെ.ഫിറോസ്‌, കെ. മുഹമ്മദ്‌ ഹുവൈസ്‌, കെ.സി തോമസ്‌, പി. ആസിഫ്‌ പ്രസംഗിച്ചു. ബൈക്കപകടത്തെ തുടര്‍ന്ന്‌ അകാലത്തില്‍ മരണപ്പെട്ട നിയാസിനെ യോഗം അനുസ്‌മരിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും പിരിയുന്ന പ്രിന്‍സിപ്പല്‍ എം. അബ്‌ദുറഹിമാന്‍, കെ.സി തോമസ്‌ എന്നിവരെ ആദരിച്ചു. പ്രധാന ഭാരവാഹികളായി കെ. ഫിറോസ്‌, ഹാരിസ്‌ കോപ്പിലാന്‍, പി. ആസിഫ്‌, ഹഫീഖ്‌, സബാഹ്‌ എന്നിവരെ തെരഞ്ഞെടുത്തു.










from kerala news edited

via IFTTT

ഫണ്ട്‌ വെട്ടിപ്പ്‌: സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ വിജിലന്‍സ്‌ കേസെടുക്കും











Story Dated: Tuesday, March 3, 2015 01:58


മലപ്പുറം: പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെക്കര ഗവ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ ഫണ്ട്‌ വെട്ടിപ്പ്‌ നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ്‌ കേസെടുക്കും. എസ്‌.എസ്‌.എ. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട്‌ തിരൂര്‍ ട്രഷറിയില്‍ നിന്നും 5,75,000 കൈപ്പറ്റുകയും പഞ്ചായത്തിന്‌ വിനിയോഗ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയും ചെയ്‌തുവെങ്കിലും ഗുണഭോക്‌താക്കള്‍ക്ക്‌ തുക നല്‍കിയില്ലെന്നതാണ്‌ പരാതി.


ഗ്രാമപഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാനാണു ഇതു സംബന്ധിച്ച്‌ ജില്ലാ വിജിലന്‍സ്‌ സമിതിക്ക്‌ പരാതി നല്‍കിയത്‌. ട്രഷറിയില്‍ നിന്നും പണം പിന്‍വലിച്ചിട്ടും പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥിക്ക്‌ വികലാംഗ ധനസഹായം നല്‍കാത്ത പരാതിയിലും പടിഞ്ഞാറെക്കര ഗവ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ വിജിലന്‍സ്‌ കേസെടുക്കുമെന്ന്‌ ജില്ലാതല വിജിലന്‍സ്‌ സമിതി യോഗത്തില്‍ അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ അറിയിച്ചു.


വളാഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിയറ്ററുകളില്‍ നിന്നുള്ള വിനോദ നികുതി പിരിവില്‍ വെട്ടിപ്പ്‌ നടക്കുന്നതായുള്ള പരാതിയില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ വിജിലന്‍സ്‌ പരിശോധന നടത്തും. ഗ്രാമപഞ്ചായത്തിന്‌ തിയറ്ററുകളില്‍ നിന്നായി 25 ലക്ഷം രൂപ വാര്‍ഷിക വിനോദ നികുതി ലഭിക്കുന്നതായി പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.


അഴിമതിയുമായി ബന്ധപ്പെട്ട്‌ നിരവധി പരാതികള്‍ ഉയര്‍ന്ന പഞ്ചാത്തലത്തില്‍ കാളികാവ്‌ ബ്ലോക്കിലെ കരുവാരക്കുണ്ട്‌് കൃഷി ഓഫീസറെ ഉടനടി സ്‌ഥലംമാറ്റുന്നതിന്‌ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക്‌ ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി. ഇത്‌ സംബന്ധിച്ച്‌ കൃഷി ഡയരക്‌ടര്‍, കൃഷി വകുപ്പ്‌ സെക്രട്ടറി എന്നിവര്‍ക്ക്‌ കത്തയക്കും. കോഡൂര്‍ വില്ലേജ്‌ ഓഫീസര്‍ക്കെതിരായി സ്വകാര്യ വ്യക്‌തി നല്‍കിയ പരാതിയില്‍ വില്ലേജ്‌ ഓഫീസര്‍, സ്‌ഥലം എസ്‌.ഐ., പരാതിക്കാരന്‍ എന്നിവരെ ജില്ലാ കലക്‌ടര്‍ വിസ്‌തരിക്കും. ജില്ലാതല വിജിലന്‍സ്‌ സമിതിക്ക്‌ ലഭിച്ച പുതിയ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളും വിജിലന്‍സും പ്രാഥമിക പരിശോധനകള്‍ നടത്തും.










from kerala news edited

via IFTTT