Story Dated: Tuesday, March 3, 2015 05:28
ആറ്റിങ്ങല്‍: ലഹരി വസ്‌തുക്കളുടെ ഉപയോഗത്തിനെതിരെ അവനവഞ്ചേരി ഗവ: ഹൈസ്‌കൂളില്‍ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ലഹരി മുക്‌തഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ കരിക്കംകുന്ന് കോളനിയാണ് പദ്ധതിയിലുള്‍പ്പെടുത്തി ലഹരിമുക്‌ത ഗ്രാമമാക്കുന്നത്. സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ ഗ്രാമത്തിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തി മദ്യം, പുകയില, ലഹരിമരുന്ന് എന്നിവയുടെ ഉപയോഗം കൊണ്ടുള്ള ദോഷങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തു. ബോധവത്‌ക്കരണ പ്രദര്‍ശനം തുടങ്ങിയവയും നടന്നു.
മേഖലയിലെ 150 വീടുകള്‍ കേഡറ്റുകള്‍ സന്ദര്‍ശിച്ച് നടത്തിയ സര്‍വേയില്‍ കോളനിയിലെ 100 ലധികം വീടുകളില്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. ബോധവത്‌ക്കരണത്തിന്റെ ഭാഗമായി ഘട്ടംഘട്ടമായി ലഹരിവസ്‌തുക്കള്‍ നിയന്ത്രിക്കാനാണ് പരിപാടി. ബോധവത്‌ക്കരണ പരിപാടികളുടെ ഉദ്‌ഘാടനം മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ലെനിന്‍ നിര്‍വഹിച്ചു. ബ്ലോക്ക്‌പഞ്ചായത്തംഗം പി.കരുണാകരന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.
from kerala news edited
via IFTTT