Story Dated: Tuesday, March 3, 2015 05:27
കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യ മുക്‌തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ആദ്യഘട്ടമായി 616 കുടുംബങ്ങള്‍ക്ക് പൈപ്പ്‌കമ്പോസ്‌റ്റുകള്‍ വിതരണം ചെയ്‌തതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീര്‍ അറിയിച്ചു. ജില്ലാ ശുചിത്വ മിഷനുമായി ചേര്‍ന്ന് 13.5 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്‌തരാക്കുവാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയോടനുബന്ധിച്ച് ഏഴ് ലക്ഷം രൂപ ചിലവഴിച്ച് 75 കുടുംബങ്ങള്‍ക്ക് മുന്‍പ് ബയോഗ്യാസ് പ്ലാന്റ് വിതരണം ചെയ്‌തിരുന്നു.
പതിനൊന്നാം വാര്‍ഡിലെ എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യഘട്ടമായി ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ജാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷെമീര്‍ എന്നിവര്‍ ആനക്കയം കുടിവെള്ള സൊസൈറ്റി പ്രസിഡന്റ് നെജി കണ്ടത്തിലിന് പൈപ്പ് കമ്പോസ്‌റ്റ് നല്‍കി വിതരണോത്‌ഘാടനം നിര്‍വ്വഹിച്ചു. വി.കെ.നസീര്‍, എം.ഐ. നൗഷാദ്, മുഹമ്മദ് റിയാസ്, പി.റ്റി. സലിം , സി.ഡി.എസ് മെമ്പര്‍ സാനി നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT