Story Dated: Tuesday, March 3, 2015 01:59
പാലക്കാട്: അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കാഴ്‌ച വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കായി സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തി. പന്തിന്റെ ദിശയും വേഗവും മനസിലാക്കുന്നത് പന്തില്‍ നിന്നും കേള്‍ക്കുന്ന മണിക്കിലുക്കത്തില്‍ നിന്ന്. ശബ്‌ദം ലക്ഷ്യമാക്കി വീശുന്ന ബാറ്റില്‍ നിന്നും പന്ത് പറക്കുന്നത് ബൗണ്ടറി ലൈനിനും അപ്പുറത്തേക്ക്.
ഹെലന്‍ കെല്ലര്‍ ബ്ലൈന്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥികളും കാഴ്‌ച്ചവൈകല്യമുള്ളവരുടെ കൂട്ടായ്‌മയായ കെ.എഫ്.ബി ഷാര്‍പ്പ് ഷൂട്ടേഴ്‌സുമാണ് അഹല്യയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നത്. ആദ്യം ബാറ്റിംങ്ങിനിറങ്ങിയ ഹെലന്‍ കെല്ലര്‍ ബ്ലൈന്‍ഡ് സ്‌കൂള്‍ പത്ത് ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ 206 റണ്‍സ് നേടി.
മറുപടി ബാറ്റിംങ്ങിനിറങ്ങിയ കെ.എഫ്.ബി ഷാര്‍പ്പ് ഷൂട്ടേഴ്‌സ് ടീം 4 വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സാണ് നേടിയത്. വാളയാര്‍ എസ്.ഐ ജെ. മാത്യു വിജയികള്‍ക്കു ട്രോഫി സമ്മാനിച്ചു. അഹല്യ കണ്ണാശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സജീവ് ചെറിയാന്‍ മാന്‍ ഓഫ് ദി മാച്ച് വിഷ്‌ണുവിന് സമ്മാനം നല്‍കി.
from kerala news edited
via IFTTT