കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽനിന്ന് ഒരുരൂപപോലും നഷ്ടമാകരുതെന്ന ചിന്തയുള്ളവർ കൂടുതൽ ആദായംനേടാനുള്ള വഴികൾ തേടുന്നു. എങ്കിലും ഇവർ സുരക്ഷ പരിഗണിച്ച് ബാങ്കിൽതന്നെ നിക്ഷേപിക്കുന്നു. റിസ്കെടുക്കാൻ കഴിവില്ലെങ്കിലും മികച്ച നേട്ടമുണ്ടാക്കണമെന്ന ആഗ്രഹത്താൽ അമിത ആത്മവിശ്വാസംകൊണ്ട് ഓഹരി വിപണിയിൽ മറ്റൊരുവിഭാഗം പണംനഷ്ടപ്പെടുത്തുന്നു. രണ്ടറ്റങ്ങളിലുള്ള നിക്ഷപക മനസ്ഥിതിയാണിത്. ഇതിന് മധ്യത്തിൽനിന്ന് ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷയും ഓഹരിയിൽനിന്ന് മികച്ച ആദായവും നേടുന്നവരെ അപൂർവമായെ കാണാറുള്ളൂ. നിക്ഷേപ പദ്ധതികളുടെ സാധ്യതകളും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി...