121

Powered By Blogger

Wednesday, 29 December 2021

ഇ-നോമിനേഷന്‍: അവസാന തിയതി ഇപിഎഫ്ഒ നീട്ടി

ന്യൂഡൽഹി:ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷൻ നടത്താനുള്ള അവസാന തിയതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നീട്ടി. ഡിസംബർ 31നുശേഷവും നോമിനേഷൻ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ അറിയിച്ചത്. ഡിസംബർ 31നകം ഇ-നോമിനേഷൻ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വെബ്സൈറ്റിലെ തകരാർമൂലം നിരവധിപേർക്ക് നോമിനിയുടെ വിവരങ്ങൾ ചേർക്കാൻ കഴിഞ്ഞിരുന്നില്ല. എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരം പെൻഷൻ ലഭിക്കുന്നതിനും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം പ്രകാരം ആശ്രിതർക്ക് ആനുകൂല്യം ലഭിക്കുന്നതിനും ഇ-നോമിനേഷൻ നിർബന്ധമാക്കിയിരുന്നു. സേവനങ്ങളെല്ലാം ഓൺലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏർപ്പെടുത്തിയത്. Empower your family, file enomination. #EPFO pic.twitter.com/sY8EjuDjSs — EPFO (@socialepfo) December 29, 2021 EPFO extends last date for e-nomination.

from money rss https://bit.ly/32MeHRc
via IFTTT

തീരുമാനം മാറ്റി: ക്രിപ്‌റ്റോ ഫണ്ടുകള്‍ക്ക് സെബി അനുമതി നല്‍കില്ല

ക്രിപ്റ്റോ ആസ്തികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)തീരുമാനിച്ചു. ക്രിപ്റ്റോ കറൻസി ഇടപാട് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും വ്യക്തതവരാത്തതിനാലാണ് പുതിയ ഫണ്ടുകൾക്ക് അനുമതി നൽകേണ്ടന്ന തീരുമാനത്തിലെത്തിയത്. ക്രിപ്റ്റോ ആസ്തികളുടെ വ്യാപാരത്തിനും നിക്ഷേപത്തിനും നിലവിൽ രാജ്യത്ത് നിരോധനമില്ലെങ്കിലും അവയുടെ നികുതി ബാധ്യത, നിയന്ത്രണം എന്നിവ സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല. ഇൻവെസ്കോ ഇന്ത്യയാണ് രാജ്യത്തെ ആദ്യത്തെ ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഫണ്ട് ഓഫ് ഫണ്ട്(ഇൻവെസ്കോ കോയിൻഷെയേഴ്സ് ഗ്ലോബൽ ബ്ലോക്ക്ചെയിൻ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്)അവതരിപ്പിച്ചത്. സെബിയുടെ അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ ഫണ്ടായിരുന്നു ഇത്. നവംബർ 24ന് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് തീരുമാനംമാറ്റി. സച്ചിൻ ബെൻസാലിന്റെ നവി മ്യൂച്വൽഫണ്ട് ബ്ലോക്ക് ചെയിൻ ഇൻഡക്സ് ഫണ്ട് ഓഫ് ഫണ്ട് പുറത്തിറക്കാൻ ലക്ഷ്യമിട്ട് പദ്ധതിരേഖ സെബിക്ക് സമർപ്പിച്ചിരുന്നു.

from money rss https://bit.ly/3pCVV7S
via IFTTT

വിപണിയില്‍ ചാഞ്ചാട്ടംതുടരുന്നു: നിഫ്റ്റി 17,200ന് താഴെ|Market Opening

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 17,200ന് താഴെയെത്തി. ആഗോള വിപണികളിലെ ദുർബലാവസ്ഥയാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഒമിക്രോൺ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. സെൻസെക്സ് 184 പോയന്റ് താഴ്ന്ന് 57,621ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തിൽ 17,162ലുമാണ് വ്യാപാരം ആരംഭിച്ചത്. ശ്രീസിമെന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിപിസിഎൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3qE2GG5
via IFTTT

സെന്‍സെക്‌സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു: സണ്‍ ഫാര്‍മ നേട്ടമുണ്ടാക്കി

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനാകാതെ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 90.99 പോയന്റ് താഴ്ന്ന് 57,806.49ലും നിഫ്റ്റി 19.70 പോയന്റ് നഷ്ടത്തിൽ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് ഓഹരികളിൽ സൺ ഫാർമയാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഓഹരി വില 2.5ശതമാനം ഉയർന്നു. ആന്ധ്രയിൽ നിർമാണയൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനമാണ് കമ്പനിക്ക് നേട്ടമായത്. ഐടിസി, എസ്ബിഐ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. മെറ്റൽ, ബാങ്ക്, എനർജി, പവർ സെക്ടറുകളാണ് നഷ്ടംനേരിട്ടത്. ഓട്ടോ, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/345Yffv
via IFTTT

എൽഐസിയുടെ ഓഹരികൾ സ്വന്തമാക്കാൻ പാൻ അപ്‌ഡേറ്റ് ചെയ്യാം | Step by Step Guide

മുംബൈ: നടപ്പ് സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. നിശ്ചിത വിഹിതം ഓഹരികൾ പോളിസി ഉടമുകൾക്കും നീക്കിവെയ്ക്കും. ഓഹരികൾ സ്വന്തമാക്കാൻ പാൻ പോളിസി ഉടമകൾ പാൻവിരവങ്ങൾ നൽകേണ്ടതുണ്ട്. ഓൺലൈനായി പാൻ എങ്ങനെ അപ്ഡേറ്റ് ചെയ്യാം? 1.https://bit.ly/3FHjZw4 എന്ന വെബ്സൈറ്റിലോhttps://licindia.in/Home/Online-PAN-Registrationലിങ്കിലോ ക്ലിക്ക് ചെയ്യുക. 2. പോളിസി നമ്പർ, പാൻ, ജനനതിയതി, ഇ-മെയിൽ ഐഡി എന്നിവ എടുത്തുവെയ്ക്കുക. 3. മുകളിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക. 4. നിലവിൽ പാൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും കഴിയും.https://bit.ly/3Hlr9Xm ക്ലിക്ക് ചെയ്യുക. എൽഐസി ഏജന്റിനെ സമീപിച്ച് വിവരങ്ങൾ കൈമാറിയും പാൻ അപ്ഡേറ്റ് ചെയ്യനാകും. 1956ലെ എൽഐസി ആക്ട് പ്രകാരമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ സ്ഥാപിച്ചത്. നിലവിൽ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് പ്രവർത്തനം. ഇന്ത്യക്കുപുറത്ത് യു.കെ, ഫിജി, മൗറീഷ്യസ് എന്നിവിടങ്ങളിൽ മൂന്ന് ശാഖകളുണ്ട്. ബഹറിൻ, കെനിയ, ശ്രീലങ്ക, നേപ്പാൾ, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്തസംരഭങ്ങളായി പ്രവർത്തിക്കുന്നുണ്ട്. എൽഐസി പെൻഷൻ ഫണ്ട് ലിമിറ്റഡ്, എൽഐസി കാർഡ് സർവീസ് ലിമിറ്റഡ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.

from money rss https://bit.ly/3z50uuZ
via IFTTT

എം. പി. വിജയ്കുമാറും പ്രൊഫ. സെബാസ്റ്റ്യന്‍ മോറിസും ജിയോജിതിന്റെ സ്വതന്ത്ര ഡയറക്ടര്‍മാര്‍

കൊച്ചി: രാജ്യത്തെ മുൻനിര നിക്ഷേപ സേവന കമ്പനികളിലൊന്നായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എം. പി. വിജയ്കുമാറിനേയും പ്രൊഫസർ സെബാസ്റ്റ്യൻ മോറിസിനേയും സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിജയ്കുമാർ ഇപ്പോൾ സിഫി ടെക്നോളജീസ് ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ്. ലണ്ടൻ കേന്ദ്രമായ ഇന്റർനാഷണൽ അക്കൗണ്ടിംഗ് സ്റ്റാന്റേർഡ്സ് ബോഡിന്റെ ഐഫ്ആർഎസ് കമ്മിറ്റി അംഗം, ഐഫ്ആർഎസ് ഉപദേശക സമിതി അംഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇൻസ്റ്റിട്യൂട്ടിന്റെ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ് കമ്മിറ്റി ചെയർമാൻ, ദേശീയ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (എൻഎഫ്ആർഎ) അംഗം എന്നീ പദവികളും വഹിക്കുന്നു. അക്കാദമിക ഗവേഷണരംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള പ്രമുഖ ധനതത്വശാസ്ത്ര പ്രൊഫസർ സെബാസ്റ്റ്യൻ മോറിസ് വിപുലമായ പരിചയ സമ്പത്തുമായാണ് ജിയോജിത് ഡയറക്ടർ പദവിയിലെത്തുന്നത്. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സീനിയർ പ്രൊഫസറായ അദ്ദേഹം അഹമ്മദാബാദ് ഐഐഎമ്മിൽ 20 വർഷം സാമ്പത്തികശാസ്ത്ര പ്രൊഫസറായിരുന്നു. കൽക്കത്ത ഐഐഎം ഫെലോയുമാണ് പ്രൊഫസർ മോറിസ്.

from money rss https://bit.ly/3qwdQwu
via IFTTT

പാഠം 156| 2022ല്‍ വിപണി കുതിക്കുമോ? സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് പ്രക്ഷുബ്ദമായിരുന്നു 2021. ധനകാര്യ വിപണിയിൽ വലിയ വിപത്തുകൾ അതുണ്ടാക്കിയില്ലെന്നുമാത്രമല്ല, സമീപകാലയളവിലൊന്നും ലഭിക്കാത്തനേട്ടം ഓഹരി അധിഷ്ഠിത പദ്ധതികളിലെ നിക്ഷേപകർക്ക് സ്വന്തമാക്കാനുമായി. ലാർജ് ക്യാപ് സൂചികകൾ 20ശതമാനം ഉയർന്നു. ബിഎസ്ഇ സ്മോൾ ക്യാപ് 57ശതമാനവും മിഡ്ക്യാപ് 36ശതമാനവും നേട്ടമുണ്ടാക്കി. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് എസ്ഐപിയായി നിക്ഷേപിച്ചാൽ ഭാവിയിൽ കൂടുതൽനേട്ടമുണ്ടാക്കാനാകുമെന്ന ആത്മവിശ്വാസം മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കുണ്ടായി. ഇക്വിറ്റി മികച്ചനേട്ടം നൽകിയപ്പോൾ ഡെറ്റ് നിക്ഷേപകർക്ക് ആഹ്ലാദിക്കാൻ വകയില്ലാതായി. എട്ടും പത്തും ശതമാനം ആദായം ലഭിച്ചിരുന്ന ഡെറ്റ് കാറ്റഗറികളിലെ ഫണ്ടുകളിലെ നേട്ടം 4-5ശതമാനത്തിലേയ്ക്കുചുരുങ്ങി. 2022 ലേയ്ക്ക് യാത്രതുടരുമ്പോൾ ഇനി യാത്ര 2022ലേയ്ക്കാണ്. ഓഹരി വിപണിയിലെ വലിയ പ്രതീക്ഷകൾ പൂവണിയുമോയെന്ന് കണ്ടറിയണം. കോവിഡ് ഉത്തേജനപദ്ധതികളിൽനിന്ന് പിന്മാറാനും ഘട്ടംഘട്ടമായി നിരക്ക് ഉയർത്താനുമുള്ള ശ്രമത്തിലാണ് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ. വൻതിരുത്തലുണ്ടായില്ലെങ്കിലും ഒരുപക്ഷേ, വിപണിയെ ഇത് നിശ്ചലമാക്കിയേക്കാം. വരാനിരിക്കുന്നത് ചാഞ്ചാട്ടത്തിന്റെ ദിനങ്ങളായേക്കാം.ഒരേദിശയിൽ കുതിക്കുന്ന വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വരുംദിവസങ്ങളിൽ കഴിഞ്ഞെന്നുവരില്ല. ഈ സാഹചര്യത്തിൽ 2022ലെ നിക്ഷേപ സാധ്യതകളാണ് ഇവിടെ പരിശോധിക്കുന്നത്. അമിതാവേശംവേണ്ട സൂചികകൾ ഉയർന്ന മൂല്യത്തിൽനിലനിൽക്കുന്നതിനാലും വിലക്കയറ്റം പോലുള്ള സാമ്പത്തിക ഘടകങ്ങൾ അനുകൂലമല്ലാത്തതിനാലും ഒമിക്രോണിന്റെ ആക്രമണം എപ്രകാരമാകുമെന്ന് പ്രവചിക്കാൻ കഴിയാത്തതിനാലും ഓഹരി സൂചികകളുടെ മുന്നോട്ടുപോക്ക് തടസ്സപ്പെടാനാണ് സാധ്യത. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നതിനാൽ നിരക്ക് വർധനയ്ക്ക് കേന്ദ്ര ബാങ്കുകൾ തയ്യാറെടുത്തുകഴിഞ്ഞു. ഉത്തേജന പദ്ധതികൾ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള നീക്കവുംതുടങ്ങി. വിപണിയിലേയ്ക്കുളള പണമൊഴുക്കിനെ ഇതെല്ലാം പ്രതികൂലമായി ബാധിക്കും. അതേസമയം, ഒമിക്രോൺ പിടിമുറുക്കിയാൽ നിരക്കുവർധന നീട്ടിവെയ്ക്കാനും കേന്ദ്ര ബാങ്കുകൾ തയ്യാറായേക്കാം. രാജ്യത്തെ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ കൂടൊഴിയുന്നതിനെ അതിന് മുന്നോടിയായിവേണം കാണാൻ. മൂന്നുമാസത്തിനിടെ 36,000 കോടി രൂപയാണ് രാജ്യത്തെ വിപണിയിൽനിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പിൻവലിച്ചത്. ഒരുവിഭാഗം നിക്ഷേപകർ ഓഹരിയിൽനിന്ന് മറ്റ് ആസ്തികളിലേയ്ക്ക് നിക്ഷേപം മാറ്റുന്നതിനാൽ അടുത്ത രണ്ടുപാദങ്ങളിൽക്കൂടി ഇത് തുടർന്നേക്കാം. സാഹചര്യങ്ങളെ അതിജീവിക്കാം രൂപയുടെ മൂല്യം വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും ഡോളർ കരുത്തുനേടുന്നതും രൂപയുടെ മൂല്യത്തെ ബാധിക്കുന്നു. യഥാർത്ഥത്തിൽ കയറ്റുമതിക്കാർക്കാണ് ഇതിന്റെ നേട്ടം. ഓഹരിയിൽ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഐടി ഉൾപ്പടെയുള്ള കയറ്റുമതി അധിഷ്ഠിത കമ്പനികളെ നിക്ഷേപത്തിനായി പരിഗണിക്കാം. യുഎസ് പോലുള്ള വികിസിത രാജ്യങ്ങളിലെ മികച്ച ഓഹരികളിൽനിക്ഷേപിച്ചും രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാം. ഡെറ്റ് നിക്ഷേപം അടുത്തവർഷത്തോടെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങുന്നത് ഡെറ്റ് നിക്ഷേപകർക്ക് ശുഭകരമായിരിക്കില്ല. പലിശകൂടുമ്പോൾ ഡെറ്റ് ഫണ്ടുകളിൽനിന്നുള്ള ആദായംകുറയാൻതുടങ്ങും. അതുകൊണ്ടുതന്നെ മീഡിയം-ലോങ് ടേം ഡെറ്റ് ഫണ്ടുകളേക്കാൾ ഷോർട്ടേം ഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കുക. നിരക്ക് വർധനയുണ്ടായാൽ ഏറ്റവും കുറവ് ബാധിക്കുക അൾട്ര ഷോർട്ടേം, ല്വിക്വിഡ് വിഭാഗം ഫണ്ടുകളെയാകും. ഹ്രസ്വകാലയളവിലെ(1-3വർഷം)നിക്ഷേപത്തിനാണ് ഇത്തരം ഫണ്ടുകളിലെ നിക്ഷേപം പരിഗണിക്കുന്നത്. സ്വർണം മികച്ചരീതിയിൽ പോർട്ട്ഫോളിയിൽ സമതുലിതാവസ്ഥ നിലനിർത്താൻ സ്വർണത്തിലും നിശ്ചിതശതമാനം നിക്ഷേപം ഉറപ്പുവരുത്താം. മൊത്തം നിക്ഷേപത്തിൽ പത്തുശതമാനംവരെ സ്വർണത്തിലാകാം. ഓഹരികൾ നഷ്ടംനേരിടുമ്പോൾ ഒരുപരിധിവരെ ആസ്തി നിലവാരം ഉറപ്പാക്കാൻ സ്വർണത്തിലെ നിക്ഷേപത്തിന് കഴിയും. വിലതാഴുന്നതിനനുസരിച്ച് ഗോൾഡ് ഇടിഎഫോ, ഗോൾഡ് ബോണ്ടോ നിക്ഷേപത്തിനായി പരിഗണിക്കാം. കർമ്മപദ്ധതി നിലവിലെ നിക്ഷേപകർ ഓഹരി അധിഷ്ഠിത പദ്ധതികളിലെ എസ്ഐപി മാന്ത്രികത ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകും. ദീർഘകാല പോർട്ട്ഫോളിയോകൾ 20ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയകാലം അടുത്തെങ്ങുംകണ്ടിട്ടുണ്ടാവില്ല. വിപണി ഉയരുമെന്നോ ഇടിയുമെന്നോ ഒരുപ്രവചനം അസാധ്യമായ അസാധാരണമായ സമയമാണിതെന്ന് തോന്നാമെങ്കിലും ഘട്ടംഘട്ടമായുള്ള നിക്ഷേപം തുടരുക. എസ്ഐപി നിക്ഷേപം തൽക്കാലം നിർത്താനും കൂടുതൽ നഷ്ടത്തിൽനിന്ന് പിന്മാറാനുമുള്ള പ്രലോഭനങ്ങളെ അതിജീവിക്കുക. ദീർഘകാല ലക്ഷ്യങ്ങളെ താൽക്കാലിക ചാഞ്ചാട്ടങ്ങൾ ബാധിക്കാറില്ലെന്ന് അറിയുക. പുതിയ നിക്ഷേപകർ നിക്ഷേപം തുടങ്ങാൻ യോജിച്ച സമയംതേടി ദിവസങ്ങൾ നഷ്ടപ്പെടുത്തേണ്ടതില്ല. വിപണി ഇടിയുകയോ കുതിച്ചുകയറുകയോ ചെയ്യട്ടെ, എസ്ഐപിയായി ദീർഘകാല ലക്ഷ്യത്തിനുവേണ്ടി ഇന്നുതന്നെ നിക്ഷേപം ആരംഭിക്കാം. ആദ്യമായാണ് ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് വിഭാഗത്തിലെ ഫണ്ടുകൾ തിരഞ്ഞെടുക്കാം. നികുതിയിളവ് ആവശ്യമുണ്ടെങ്കിൽ ടാക്സ് സേവിങ്(ഇഎൽഎസ്എസ്)ഫണ്ടും. ഒറ്റത്തവണ വലിയതുക നിക്ഷേപിക്കുന്നവർ ഇക്വിറ്റി അധിഷ്ഠിത പദ്ധതികളിൽ ഒറ്റത്തവണ നിക്ഷേപം ഒഴിവാക്കുകയാണ് നല്ലത്. പ്രത്യേകിച്ചും അനിശ്ചിതത്വത്തിന്റെ സമയത്ത്. വിപണി തിരുത്തൽ നേരിട്ടാൽ നിക്ഷേപിക്കുന്നതുകയിൽ കുത്തനെ ഇടിവുണ്ടുകുകുയും കാര്യമായി മൂലധനനഷ്ടം നേരിടേണ്ടിവരികയുംചെയ്യും. പിന്നീട് നേട്ടത്തിലേയ്ക്ക് തിരിച്ചെത്താൻ ദീർഘകാല കാത്തിരിക്കേണ്ടിയുംവരും. അതുകൊണ്ടുതന്നെ മികച്ച ഷോർട്ട് ഡ്യൂറേഷൻ അല്ലെങ്കിൽ ല്വിക്വിഡ് ഫണ്ടിൽ മൊത്തംതുക നിക്ഷേപിച്ചശേഷം സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻവഴി ഘട്ടംഘട്ടമായി ഓഹരി ഫണ്ടുകളിലേയ്ക്കുമാറ്റാം. ഒന്നു-രണ്ട് വർഷംകൊണ്ട് ഇത്തരത്തിൽ നിക്ഷേപം ക്രമീകരിക്കാം. മടിച്ചുനിൽക്കുന്നവർ വിപണി ഉയർന്നു നിൽക്കുന്നതിനാൽ നിക്ഷേപംനടത്താൻ ആത്മവിശ്വാസമില്ലാതെ പണം ബാങ്കിലിട്ട് കാത്തിരിക്കുന്നവർ അവസരം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാന സൂചികകളായ സെൻസെക്സിലെയും നിഫ്റ്റിയിലെയും ചാഞ്ചാട്ടമാകും വിപണിയുടെ മൊത്തം നീക്കമായി പലപ്പോഴും വിലയിരുത്തുന്നത്. അതിന് സമാന്തരമായി നീങ്ങുന്ന നിരവധി സൂചികകളുണ്ട്. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ച് നേട്ടം നിക്ഷേപകന് കൈമാറുകെന്നതാണ് ഫണ്ട് മാനേജരുടെ ജോലി. സൂചികളുടെ ചാഞ്ചാട്ടത്തിൽ അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടതില്ല. എസ്ഐപിയായി നിക്ഷേപംതുടങ്ങുക. ഹ്രസ്വാകല നിക്ഷേപകർ ട്രേഡിങ് നടത്തി ലാഭമെടുക്കാൻ മോഹിക്കുന്നവർ അതിനുപിന്നിലെ റിസ്ക് മനസിലാക്കുക. ദീർഘകാലടിസ്ഥാനത്തിൽ ട്രേഡിങിലൂടെ സ്ഥിരമായി ലാഭമുണ്ടാക്കുകയെന്നത് മിക്കവാറും അസാധ്യമാണ്. വിപണിയിൽ പരീക്ഷണത്തിനിറങ്ങുംമുമ്പ് ഇക്കാര്യം മനസിലാക്കുക. ദീർഘകാല ലക്ഷ്യത്തോടെ വിപണിയിൽനിന്ന് നേട്ടമുണ്ടാക്കാൻ ഘട്ടംഘട്ടമായി ഇപ്പോൾതന്നെ നിക്ഷേപം തുടങ്ങാം. feedback to antonycdavis@gmail.com പിൻകുറിപ്പ്: അനിശ്ചിതത്വം വിപണിയിൽമാത്രമല്ല സമസ്തമേഖലകളിലും എക്കാലത്തുമുണ്ട്. അരക്ഷിതാവസ്ഥ ഒഴിവാക്കിയുള്ള ജീവിതം അസാധ്യമാണ്. അനിശ്ചിതത്വമാണ് ഏക ഉറപ്പ്. അരക്ഷിതാവസ്ഥയിൽ എങ്ങനെ ജീവിക്കണമെന്ന് പഠിക്കുക, അതാണ് ഏക സുരക്ഷ- യുഎസിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ ജോൺ അലൻ പൗലോസിന്റെ വാക്കുകളാണിത്. 2022ൽ ഓഹരി വിപണിയെ സമ്പന്ധിച്ചെടുത്തോളം ഈ ഉദ്ധരണിയാകും യോജിച്ചത്. 2020 മാർച്ചിൽ വിപണിയിൽ കുത്തനെ വീഴ്ചയുണ്ടായി. മാസങ്ങൾക്കകം നഷ്ടങ്ങളെല്ലാം തിരിച്ചുപിടിച്ച് വിപണി കൊടുമുടികയറുമെന്ന് ആർക്കും പ്രവചിക്കാനായില്ല. അതുപോലെതന്നെയാണ് 2022ഉം. എന്താണ് സംഭവിക്കുകയെന്ന് കൃത്യമായി പ്രവചിക്കുക അസാധ്യം.

from money rss https://bit.ly/3HjmnJY
via IFTTT