121

Powered By Blogger

Thursday, 13 January 2022

അനന്യയ്ക്ക് അഞ്ചുകോടി; സുനിത എങ്ങനെ നിക്ഷേപം ക്രമീകരിക്കും?

കോളേജ് അധ്യാപികയായ സുനിതയുടെ ഭർത്താവ് എട്ടുവർഷംമുമ്പ് ഒരു അപകടത്തിൽ മരിച്ചു. കൂടെയുള്ളത് ഭിന്നശേഷിക്കാരിയായ മകൾ അനന്യമാത്രം. സുനിത(42) 42കാരിയായ സുനിതയ്ക്ക് ഇനി 18വർഷമുണ്ട് വിരമിക്കാൻ. റിട്ടയർമെന്റുകാല ജീവിതത്തിനുള്ള നിക്ഷേപവും കാലശേഷം അനന്യയ്ക്കുജീവിക്കാനുള്ള വരുമാനവും കരുതിവെയ്ക്കുകയുമാണ് സുനിതയുടെ ലക്ഷ്യം. സുനിതയുടെ നിലവിലുള്ള ആസ്തി: സ്ഥിര നിക്ഷേപം 4 ലക്ഷം രൂപ പിഎഫ് 6 ലക്ഷം പ്രതിമാസ വരുമാനം 60,000രൂപ പ്രതിമാസ ചെലവ് 40,000 രൂപ സാമ്പത്തിക ലക്ഷ്യങ്ങൾ: ►റിട്ടയർമെന്റ് കാലത്തേയ്ക്കുള്ള കരുതൽ ►ഭിന്നശേഷിക്കാരിയായ മകൾക്കുവേണ്ടി നിക്ഷേപം എന്തുചെയ്യണം?...

വയറിങ്ങോ,സ്വിച്ച് ബോർഡോ മാറ്റണോ?ഇതാണ് പറ്റിയ സമയം; ‌ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വൻ ഓഫറുമായി ആമസോൺ

ഒരു വീടിന്റെയോ കെട്ടിടത്തിന്റേയോ നിർമാണത്തിലാണോ നിങ്ങൾ. എങ്കിൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഇലക്ട്രിക്കൽ വയറിങ്. വയറിങ് സുരക്ഷിതമല്ലെങ്കിൽ അത് വലിയ അപകടത്തിന് വഴിവെച്ചേക്കും. വയറുകളുടെ ഗുണമേന്മയും സുപ്രധാനമാണ്. ഗുണമേന്മയിൽ വിട്ടുവീഴ്ചകളരുത്. പക്ഷേ ഗുണമേന്മക്കൊപ്പം വിലയും കൂടുന്നത് പലരേയും നിലവാരം കുറഞ്ഞ വയറുകൾ വാങ്ങാൻ നിർബന്ധിതമാക്കുന്നു. വൻ തുകയാണ് പലപ്പോഴും ഇതിനായി ചെലവാക്കേണ്ടിവരുന്നത്. ആമസോണിൽ ഇപ്പോൾ വമ്പിച്ച വിലക്കുറവാണ് വയറുകളുൾപ്പെടെയുള്ള ഇലക്ട്രിക്കൽ സാധനങ്ങൾക്ക്. ഗുണമേന്മയൊട്ടും കുറയാതെ വീടിനാവശ്യമായ മുഴുവൻ ഇലക്ട്രിക്കൽ സാധനങ്ങളും...

സൂചികകളില്‍ നേരിയനേട്ടം: മെറ്റല്‍ ഓഹരികളില്‍ കുതിപ്പ്, ബാങ്ക് ഓഹരികളില്‍ നഷ്ടം |Market Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, ഫാർമ ഓഹരികളിലെ നേട്ടമാണ് സൂചികകളെ നഷ്ടത്തിൽ വീഴാതെ കാത്തത്. സെൻസെക്സ് 85.26 പോയന്റ് ഉയർന്ന് 61,235.30ലും നിഫ്റ്റി 45.50 പോയന്റ് നേട്ടത്തിൽ 18,257.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള തണുത്ത പ്രതികരണവും ഫ്യൂച്ചർ കരാറുകളുടെ ആഴ്ചയിലെ കാലാവധി തീരുന്നതും വിപണിയിൽ പ്രതിഫലിച്ചു. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, സൺ ഫാർമ, കോൾ ഇന്ത്യ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക്...

നികുതിദായകര്‍ക്ക് ഇതിനകം റീഫണ്ടായി നല്‍കിയത് 1.54 ലക്ഷംകോടി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ ജനവരി 10വരെ നികുതി റീഫണ്ട് ഇനത്തിൽ 1.54 ലക്ഷം കോടി രൂപ നൽകി. ട്വിറ്ററിലൂടെയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി)ഇക്കാര്യം അറിയിച്ചത്. 1.59 കോലിയിലധികം നികുതിദായകർക്കാണ് ഇതിനകം റീഫണ്ട് നൽകിയത്. 53,689 കോടി രൂപ ആദായനികുതി റീഫണ്ടായും 1,00,612 കോടി രൂപ കോർപറേറ്റ് നികുതി റീഫണ്ടായുമാണ് നൽകിയത്. 2021-22 അസസ്മെന്റ് വർഷത്തെ 23,406.28 കോടി രൂപയുടെ റീഫണ്ടും ഇതിൽ ഉൾപ്പെടുന്നതായി ആദായനികുതി വകുപ്പ് മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു. Content Highlights : CBDT issues Rs 1.54 lakh crore refunds to taxpayers from money...

ഹരിത പദ്ധതികള്‍ക്കായി അദാനി-പോസ്‌കോ കൂട്ടുകെട്ട്: 37,000 കോടി നിക്ഷേപിക്കും

ദക്ഷിണകൊറിയൻ കമ്പനിയായ പോസ്കോയുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് ഗുജറാത്തിലെ മുദ്രയിൽ ഹരിത സംരംഭങ്ങൾക്ക് തുടക്കമിടുന്നു. ആദ്യഘട്ടത്തിൽ 37,000 കോടി രൂപ(500 ബില്യൺ ഡോളർ)യാണ് നിക്ഷേപം നടത്തുക. പരിസ്ഥിതി സൗഹൃദ ഉരുക്ക് വ്യവസായശാലയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. പുനരുപയോഗ ഊർജം, ഹൈഡ്രജൻ, ചരക്കുനീക്കം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനും ഇരുകമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്. ഗുജറാത്തിലെതന്നെ അഹമ്മദാബാദിൽ പുനരുപയോഗ ഊർജമേഖലയിൽ 75,000 കോടി രൂപയുടെ വൻകിട പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുന്നോട്ടുപോകുന്നതിനിടെയാണ് ഗൗതം അദാനിയും രംഗത്തെത്തിയിട്ടുള്ളത്....

ബാത്ത് റൂം സ്മാര്‍ട്ടാക്കാം, സിംപിളായി; ഈ ഓഫറുകൾ മിസ്സാക്കല്ലേ..

ഹോംഡെക്കറിന് വേണ്ടി വലിയ നിക്ഷേപങ്ങൾ നടത്തുന്നവരാണ് നാം. എന്നാൽ പലപ്പോഴും ബാത്ത്റൂം ഡെക്കറേഷനിൽ പലരും ഇക്കാര്യങ്ങൾ വേണ്ടത്ര പരിഗണിക്കാറില്ല. സ്ട്രെസ്സ്, ടെൻഷൻഎന്നിവയെല്ലാം ഈ ആധുനിക കാലത്ത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞു. ഈ തലവേദന ഒന്നു മാറിക്കിട്ടാൻ ഒന്നു കുളിക്കണംഎന്ന് പലരും പറയുന്നത് കുളിച്ചാൽ എല്ലാ അസ്വസ്ഥതതകളും മുഴുവനായി മാറും എന്നതുക്കൊണ്ടല്ല മറിച്ച് അത് അവർക്കു നൽകുന്ന ആശ്വാസം കൊണ്ടാണ്. ഒരു മൂളിപ്പാട്ടും പാടിയുള്ള നീണ്ട കുളിയെന്ന് പറയുന്നത് സിമ്പിളായിട്ടാണെങ്കിലും അതിന് നമ്മുടെ ദിനങ്ങളിൽ വലിയ പ്രാധാന്യമുണ്ട്....