121

Powered By Blogger

Tuesday 21 July 2020

ഖനി തൊഴിലാളി കണ്ടെടുത്തത് 50 ലക്ഷം വിലമതിക്കുന്ന വജ്രം

ഭൂമി കുഴിച്ച് നിധിതേടുന്നുവരെക്കുറിച്ച് കാലങ്ങളായി കേൾക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതാ മധ്യപ്രദേശിലെ ഒരു തൊഴിലാളിക്ക് ഖനിയിൽനിന്ന് ലഭിച്ചത് 50 ലക്ഷം രൂപ വിലമതിക്കുന്ന 10.69 കാരറ്റ് വജ്രം. ആനന്ദിലാൽ കുശ്വാഹയ്ക്കാണ് ഇത്രയും മൂല്യമുള്ള വജ്രം ലഭിച്ചത്. പന്ന ജില്ലയിലെ റാണിപുര പ്രദേശത്തെ ഖനിയിൽനിന്നാണിത് ലഭിച്ചത്. വജ്രം കണ്ടെത്തുന്നതിൽ മിടുക്കാനാണ് ഈ തൊഴിലാളിയെന്ന് നേരത്തെയും തെളിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഇയാൾ മൂല്യമേറിയ മറ്റൊരു വജ്രം കണ്ടെത്തിയതായി ജില്ലാ ഡയമണ്ട് ഓഫീസർ ആർ.കെ പാണ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വജ്രത്തിന്റെ കൂടതൽ ഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആനന്ദിലാൽ കുശ്വാഹ.

from money rss https://bit.ly/2CWbO3D
via IFTTT

ദിനംപ്രതി റെക്കോഡ് കുറിച്ച് സ്വര്‍ണവില: പവന് 520 രൂപകൂടി 37,280 രൂപയായി

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ച് പുതിയ റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 520 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 37,280 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 4,660 രൂപയിലുമെത്തി. ചൊവാഴ്ചയും സ്വർണവിലകൂടിയിരുന്നു. പവന് 36,760 രൂപയും ഗ്രാമിന് 4595 രൂപയുമായാണ് വർധിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെവില 50,000 രൂപയോടടുത്തു. നാലുശതമാനം വർധനവോടെ എംസിഎക്സിൽ 49,925 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരാൻ കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.81 ഡോളറിലെത്തിയിട്ടുണ്ട്. ഒൻപത് വർഷത്തെ ഉയർന്ന നിലവാരമാണ് ഇത്.

from money rss https://bit.ly/3jmYyWt
via IFTTT

ജുന്‍ജുന്‍വാലയുടെ നിക്ഷേപമൂല്യം 10,000 കോടികടന്നു: നേട്ടത്തിനുപിന്നിലെ നിക്ഷേപതന്ത്രം അറിയാം

പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും ആസ്തി 10,000 കോടി കടന്നു. നടപ്പ് സാമ്പത്തികവർഷത്തിന്റെ തുടക്കമായ ഏപ്രിൽ മുതൽ ഇതുവരെ 2,618 കോടി രൂപയുടെ നേട്ടമാണ് ഓഹരി നിക്ഷേപത്തിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചത്. ചൊവാഴ്ചയിലെ ക്ലോസിങ് പ്രകാരം ജുൻജുൻവാലയുടെ ലിസ്റ്റ് ചെയ്ത ഓഹരികളിലുള്ള നിക്ഷേപമൂല്യം 10,965 കോടി രൂപയായാണ് ഉയർന്നത്. മാർച്ച് അവസാനത്തെ 8,284 കോടി രൂപയിൽനിന്ന് 32.4ശതമാനമാണ് വർധന. 2020 ഏപ്രിൽ-ജൂണ് പാദത്തിൽ റാലീസ് ഇന്ത്യ, ജൂബിലന്റ് ലൈഫ് സയൻസസ്, ഫെഡറൽ ബാങ്ക്, ഈഡെൽവെയ്സ് ഫിനാൻഷ്യൽ സർവീസസ്, എൻസിസി, ഫസ്റ്റ്സോഴ്സ് സൊലൂഷൻസ് തുടങ്ങിയ ഓഹരികളിൽ അദ്ദഹം നിക്ഷേപം ഉയർത്തി. ലുപിൻ, അഗ്രോ ടെക് ഫുഡ്സ് എന്നിവയിലെ നിക്ഷേപംകുറച്ചതായും സ്റ്റോക്ക് എക്സ്ചേഞ്ചിൽനിന്നുള്ള വിവരങ്ങൾ സാക്ഷ്യപ്പെുടത്തുന്നു. ഇന്ത്യൻ ഹോട്ടൽസ്, ഡിഷ്മാൻ കാർബോജൻ എന്നീ കമ്പനികളുടെ ഓഹരി വിഹിതം 1.05ശതമാനത്തിലേറൊയി അദ്ദേഹം ഉയർത്തി. ടൈറ്റാൻ കമ്പനി, എസ്കോർട്സ് എന്നിവയിലെ ഓഹരി വിഹിതത്തിൽ മാറ്റംവരുത്തിയതുമില്ല. റാലിസ് ഇന്ത്യ, എസ്കോർട്സ്, ജൂബിലന്റ് ലൈഫ് സയൻസ്, ക്രിസിൽ തുടങ്ങിയ ഓഹരികളാണ് ജൂണിലവസാനിച്ച പാദത്തിൽ 1,234 കോടിയുടെ ആസ്തിവർധനയ്ക്ക് ജുൻജുൻവാലയെ സഹായിച്ചത്. 1234 കോടി രൂപയാണ് ഈ ഓഹരകളിലെ മൂല്യവർധന.

from money rss https://bit.ly/3fOu0dS
via IFTTT

38,000 തരിച്ചുപിടിച്ചെങ്കിലും സെന്‍സെകസ് പിന്നീട് നഷ്ടത്തിലായി

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ 38,000 തിരിച്ചുപിടിച്ച സെൻസെക്സ് താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 76 പോയന്റ് താഴ്ന്ന് 37സ876ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തിൽ 11148ലുമാണ് വ്യാപാരം നടക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച കോർപ്പറേറ്റ് പ്രവർത്തനഫലങ്ങളാണ് പുറത്തുവരുന്നതെങ്കിലും ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 842 ഓഹരികൾ നഷ്ടത്തിലുമാണ്. 68 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സൺ ഫാർമ, എൻടിപിസി, ഐടിസി, അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഹിൻഡാൽകോ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ബിപിസിഎൽ, എച്ച്ഡിഎഫ്സി, യുപിഎൽ, ബജാജ് ഓട്ടോ, വിപ്രോ, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2WMSzAC
via IFTTT

അന്ധത അശ്വിന്റെ ലക്ഷ്യങ്ങൾക്ക് തടസ്സമല്ല

തൃശ്ശൂർ: ക്യാമറയുടെ റോൾ മാത്രമേ കണ്ണിനുള്ളൂ. ഇച്ഛാശക്തിയുള്ളവനു മുമ്പിൽ അടഞ്ഞ വഴികളില്ലെന്ന് പഠിപ്പിച്ചത് എന്റെ ജീവിതമാണ്. ജന്മനാ കാഴ്ചശേഷിയില്ല ഇരുപത്തിയഞ്ചുകാരൻ ഇ.ആർ. അശ്വിന്. ബാങ്ക് ജോലിയെന്ന സ്വപ്നത്തിനും ഉപജീവനത്തിനുമായി മാസ്കുകൾ വിൽക്കാനിറങ്ങുകയാണ് ഈ യുവാവ്. ഭിന്നശേഷിയുള്ളവർ, വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്നവർ, കുടുംബശ്രീപ്രവർത്തകർ എന്നിവർ നിർമിക്കുന്ന മൂന്ന് പാളികളുള്ള മാസ്കുകൾ വാങ്ങി ജില്ലയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ കയറിയിറങ്ങിയാണ് വിൽപ്പന. പലപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാസ്കുകൾ ശേഖരിക്കുന്നത് അശ്വിൻ തനിച്ചാണ്. ഒരു ദിവസം ഒരു പഞ്ചായത്തിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന. അഞ്ച് മാസ്കുകളടങ്ങിയ ഒരു കെട്ടിന് 150 രൂപയാണ് വില. ദിവസം ഇരുനൂറിനും മുന്നൂറിനുമിടയ്ക്ക് മാസ്കുകൾ വിൽക്കും. നേരത്തെ പ്രകൃതിസൗഹൃദ വിത്തുപേനകൾ വിറ്റാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. മെയ് 25 മുതലാണ് വിത്തുപേനയ്ക്കൊപ്പം മാസ്ക് വിൽപ്പനയും തുടങ്ങിയത്. മാസ്കുകൾ പൊതിയാനുള്ള പത്രക്കടലാസ് കവറുകൾ തയ്യാറാക്കുന്നത് വീട്ടമ്മമാരാണ്. കവറൊന്നിന് ഇവർക്ക് അമ്പതുപൈസ കൊടുക്കും. മാസ്കുകൾ ശേഖരിച്ചുവന്നാൽ കുളിച്ച് കൈകൾ അണുമുക്തമാക്കിയതിനു ശേഷമാണ് കവറിൽ പൊതിയുക. കോവിഡ് സമൂഹവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നതിൽ പരിമിതകളേറെയാണെന്ന് അശ്വിൻ. ആൾക്കാരുമായി സമ്പർക്കം പുലർത്തിയാലുടൻ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കും. നിലവിലെ സ്ഥിതി അപകടകരമായതിനാൽ തപാൽവഴി സംസ്ഥാനമൊട്ടാകെ മാസ്കുകൾ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ്. കൂടുതൽ മാസ്കുകൾ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാനും തയ്യാറാണ്. ബിരുദപഠനത്തിനൊപ്പം മൊബൈൽഫോൺ കമ്പനികളിൽ ടെലികോളിങ് ജോലി ചെയ്തിട്ടുണ്ട് അശ്വിൻ. പഠനാവശ്യങ്ങൾക്കുള്ള തുക ഈ പാർട്ട് ടൈം ജോലിയിൽനിന്ന് കണ്ടെത്തി. ബാങ്ക് ടെസ്റ്റ് എഴുതി സർവീസിൽ കയറണം, അതാണെന്റെ ലക്ഷ്യം. അതിനായി ഈ വരുമാനം സ്വരുക്കൂട്ടിവെയ്ക്കുകയാണ്., അശ്വിൻ പറയുന്നു. ഫോണിലെ ടോക്ക് ബാക്ക് സംവിധാനം വഴിയാണ് അശ്വിന് വരുന്ന സന്ദേശങ്ങളും മറ്റ് വിവരങ്ങളും മനസ്സിലാക്കുന്നത്. ടെക്സ്റ്റ് മെസ്സേജുകൾ ശബ്ദസന്ദേശങ്ങളാക്കി മാറ്റുന്ന സംവിധാനമാണിത്. പാലക്കാട് കൊല്ലങ്കോട് പോത്തംപാടം സ്വദേശിയായ അശ്വിന്റെ ബിരുദപഠനം ശ്രീകേരളവർമ കോളേജിലായിരുന്നു. ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജിൽ എഴുതിയ എം.എ. പരീക്ഷാഫലം കാത്തിരിക്കുകയാണ്. പത്താം ക്ലാസിൽ 82 ശതമാനവും പ്ലസ്ടുവിന് 75 ശതമാനവും ബിരുദത്തിന് 62 ശതമാനവും മാർക്കുണ്ട്. അച്ഛൻ രമേഷിന് കൃഷിയാണ്. അമ്മ ഷൈലജ വീട്ടമ്മയും. സഹോദരി അഖില ബി.ടെക് പൂർത്തിയാക്കി. എല്ലാ ശനിയാഴ്ചയും പാലക്കാട്ടെ വീട്ടിലേയ്ക്കുള്ള യാത്ര മുടക്കാറില്ല.

from money rss https://bit.ly/39guBml
via IFTTT

വായ്പ തിരിച്ചടയ്ക്കാത്ത മേധാവികൾക്കെതിരേ നടപടി; മറുപടി നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: വൻകിട കമ്പനികൾ പൊതുമേഖലാ ബാങ്കുകളിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തപ്പോൾ അവയുടെ മേധാവികൾ നൽകിയ വ്യക്തിഗതജാമ്യം അനുസരിച്ച് നടപടി സ്വീകരിക്കണമെന്ന ഹർജിയെ നിവേദനമായി പരിഗണിച്ച് മറുപടി നൽകാൻ ധനമന്ത്രാലയത്തോട് സുപ്രീംകോടതി. കമ്പനികൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഈടുനൽകിയ പ്രമോട്ടർമാർ, ഡയറക്ടർമാർ, മാനേജീരിയൽ പദവിയിലുള്ളവർ എന്നിവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നിവേദനം ലഭിച്ചുകഴിഞ്ഞാൽ അതിലെ നിർദേശങ്ങൾക്ക് നാലാഴ്ചയ്ക്കകം ധനമന്ത്രാലയം മറുപടി നൽകണമെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. സൗരഭ് ജെയ്ൻ, രാഹുൽ ശർമ എന്നിവരാണ് കേസിലെ ഹർജിക്കാർ. വായ്പനൽകുമ്പോൾ കമ്പനിമേധാവികളിൽനിന്ന് വ്യക്തിഗത ജാമ്യം വാങ്ങണമെന്ന് ധനമന്ത്രാലയത്തിന്റെ സർക്കുലറുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകൾ അത് പാലിക്കാറില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. സ്വകാര്യബാങ്കുകളുടെ മാതൃകയിൽ പൊതുമേഖലാ ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തതിനാൽ ഏതാണ്ട് 1.85 ലക്ഷം കോടി രൂപയാണ് കിട്ടാനുള്ളത്. ഈ ബാങ്കുകളിൽ നികുതിദായകൻ നൽകുന്ന ഓരോ രൂപയിലും 23 പൈസ നഷ്ടമാകുമ്പോൾ സ്വകാര്യ ബാങ്കുകളിൽ 9.6 രൂപ ലാഭമാണെന്ന് കഴിഞ്ഞ സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നതായും പരാതിയിൽ പറഞ്ഞു.

from money rss https://bit.ly/3fRQvyv
via IFTTT

Tovino Thomas Announces His Next With Rohith VS Titled Kala

Tovino Thomas Announces His Next With Rohith VS Titled Kala
Tovino Thomas has announced his next outing titled Kala. The actor took to his social media handle to share the happy news with his fans and followers with a poster of the film. In the poster, a blurred painting of Tovino

* This article was originally published here

വിവരങ്ങള്‍ കൈമാറാന്‍ ധാരണാപത്രം: നികുതിദായകര്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

വ്യക്തികളുടെ വിവരങ്ങൾ കൈമാറാൻ ആദായനികുതി വകുപ്പ് വ്യത്യസ്ത ഏജൻസികളും മന്ത്രാലയങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു. പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ കൈമാറാറുണ്ടെങ്കിലും ഇതാദ്യായാണ് ധാരണാപത്രത്തിൽ(എംഒയു)ഒപ്പുവെയ്ക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി), എംഎസ്എംഇ മിനിസ്ട്രി, കസ്റ്റംസ് ന്നിവയുമായാണ് പ്രത്യക്ഷ നികുതി ബോർഡ് ഇക്കാര്യത്തിൽ ഔദ്യോഗികമായി ധാരണയായിലെത്തിയത്. ഇതുപ്രകാരം തടസ്സങ്ങളില്ലാതെതന്നെ സ്ഥിരമായി നികുതിദായകരുടെ വിവരങ്ങൾ ഇനി കൈമാറാനാകും. ധാരണാപത്രമില്ലാതെതന്നെ ബാങ്കുകളിൽനിന്നും മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽനിന്നും വലിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് ലഭിക്കുന്നുണ്ട്. സെക്ഷൻ 285ബിഎ പ്രകാരമാണ് ബാങ്കുകളുംമറ്റും ഇത് ചെയ്യുന്നത്. നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് കൂടുതൽ സുതാര്യത ധാരണാപത്രത്തിലൂടെ കൈവരുമെന്നാണ് നികുതിവകുപ്പിന്റെ വിശദീകരണം. നിലവിൽതന്നെ ആദായനികുതി പോർട്ടലിൽ ലഭ്യമായ 26എഎസിൽ ഇടപാടുസംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്നുണ്ട്. ആധാറും പാനും ബന്ധിപ്പിച്ചതോടെ വിവരകൈമാറ്റാം എളുപ്പത്തിലായി. പെർമനെന്റ് അക്കൗണ്ട് നമ്പറി(പാൻ)നായി അപേക്ഷിച്ചാൽ മിനുട്ടുകൾക്കുള്ളിൽ ഇ-പാൻ നൽകാൻ കഴിയുന്നത് ഇത്തരം നടപടിക്രമങ്ങൾ പാലിക്കുന്നതിലൂടെയാണെന്നും നികുതിവകുപ്പ് പറയുന്നു.

from money rss https://bit.ly/3jqjonP
via IFTTT

നിഫ്റ്റി 11,150ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 511 പോയന്റ്

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും ഓഹരി വിപണിയെ കാളകൾ പിടിമുറുക്കി. തുടർച്ചയായി അഞ്ചാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 511.34 പോയന്റ് നേട്ടത്തിൽ 37930.33ലും നിഫ്റ്റി 140.10 പോയന്റ് ഉയർന്ന് 11162.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1427 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1223 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. കോവിഡ് വാക്സിന്റെ പരീക്ഷണം ഒരുഘട്ടംകൂടി പിന്നിട്ടതും ആഗോള വിപണിയിലെ നേട്ടവുമാണ് വിപണിയിൽ പ്രതിഫലിച്ചത് പവർഗ്രിഡ്, ഐഒസി, ബിപിസിഎൽ, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ബ്രിട്ടാനിയ, ഭാരതി ഇൻഫ്രടെൽ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ബാങ്ക്, ഊർജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ, എഫ്എംസിജി ഓഹരികൾ സമ്മർദംനേരിട്ടു. Nifty ends above 11,150, Sensex jumps 511 pts

from money rss https://bit.ly/3eO7WPk
via IFTTT

സ്വര്‍ണ ഇറക്കുമതി 17 വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍:കുറവ് 50ശതമാനം

കോവിഡ് വ്യാപനംമൂലം രാജ്യം അടച്ചിട്ടതും വിലകൂടിയതും സ്വർണ ഇറക്കുമതിയിൽ കുത്തനെ കുറവുണ്ടാക്കി. നടപ്പ് വർഷം സ്വർണത്തിന്റെ ഇറക്കുമതിയിൽ 50ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. 350 ടൺ സ്വർണമാകും ഈവർഷം രാജ്യത്ത് ഇറക്കുമതി ചെയ്യുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് 17 വർഷത്തെ ഏറ്റവും താഴ്ന്ന അളവാണ്. 2003ലെ നിലവാരത്തിനോടടുത്തുമാണിത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുപ്രകാരം 2019 കലണ്ടർവർഷത്തിൽ 647 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2020 ജനുവരി മുതൽ മാർച്ചുവരെയുള്ള ഇറക്കുമതി 78.4 ടണ്ണും ജൂണിലവസാനിച്ച പാദത്തിലാകട്ടെ 11 ടണ്ണുമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. മൂന്നുമാസത്തോളം സ്വർണാഭരണകടകൾ അടച്ചിട്ടതും നിക്ഷേപകർ പലരും ഗോൾഡ് ബോണ്ടിലേയ്ക്കും ഇടിഎഫിലേയ്ക്കും തിരിഞ്ഞതുമാണ് സ്വർണ ഇറക്കുമതിയിൽ കുറവുണ്ടാകാൻ കാരണമായി പറയുന്നത്. രാജ്യത്തെ ഇറക്കുമതി ബില്ലിൽ കാര്യമായ കുറവുണ്ടാക്കാൻ ഇത് സാഹയിച്ചു. സ്വർണം കൈവശമുള്ളവരിൽ പലരും വിറ്റ് കാശാക്കിയതും വിപണിയിൽ സ്വർണംകൂടുതലായി എത്താനിടയാക്കി. രാജ്യത്ത് ആവശ്യകത കുറഞ്ഞെങ്കിലും 2020 കലണ്ടർവർഷത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയ നിക്ഷേപ ആസ്തി സ്വർണമാണ്. Gold Imports Year $Billion Tonne 2009 21.00 559 2010 38.5 959 2011 53.9 949 2012 52.8 843 2013 39.2 876 2014 31.3 899 2015 35.00 914 2016 23.1 551 2017 36.3 879 2018 31.8 756 2019 31.2 647 H1CY $Billion Tonne 2019 19.6 425 2020 5.9 90* *Industry estimate

from money rss https://bit.ly/3jrEuC8
via IFTTT

പരസ്യ ചിത്രങ്ങളുടെ സര്‍ഗാത്മകതയ്ക്ക് വിദൂര പ്രവര്‍ത്തന രീതി അഭികാമ്യമല്ല : ദീപു അന്തിക്കാട്

മാതൃഭൂമി മാക്സഡ് വെബ്ബിനാർ പരമ്പരയിൽ ജൂലൈ19 നു നടന്ന മൂന്നാമത്തെ സെഷനിൽ പരസ്യ വിപണിയിൽ കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെയെയും പുതിയ സാധ്യതകളെയും കുറിച്ച് ചർച്ച നടന്നു. പ്രശസ്ത സിനിമ സംവിധായകനും അഡ്വെർടൈസിംഗ് സൃഷ്ടാവുമായ ദീപു അന്തിക്കാടായിരുന്നു മുഖ്യ അതിഥി.വെബ്ബിനാറിന്റെ റെക്കോർഡിങ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. മഹാമാരിയുടെ കാലത്തു ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അവ സൃഷ്ടിക്കുന്ന ആകാംക്ഷകളും അവരുടെ ജീവന ശൈലിയിലും ഷോപ്പിംഗ് ഇഷ്ടാനിഷ്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പ്രവണതകൾ മനസ്സിലാക്കി പരസ്യങ്ങൾ തയ്യാറാക്കാൻ ബ്രാൻഡുകളും പരസ്യ നിർമാതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. പരസ്യ കമ്പനികൾ വിദൂരത്തുള്ള ടെക്നിക്കൽ ടീമിനെ ഉപയോഗിച്ച് പരസ്യചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള പുതിയ രീതികൾ ഉപയോഗിക്കാൻ തയ്യാറാകണമെന്നും ഇത് വഴി വിവിധ മേഖലകളിലുള്ള പ്രഗത്ഭരെ പരസ്യ പ്രക്രിയയിൽ പങ്കെടുപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വിദൂര പ്രവർത്തനം പരസ്യചിത്രങ്ങൾ വിഭാവനം ചെയ്യാനുള്ള സംഘത്തിന്റെ സർഗാത്മ ചിന്താശക്തിയെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇത് തരണം ചെയ്യുകയായിരിക്കും ഏറ്റവും വലിയ വെല്ലുവിളി എന്നുംദീപു ചോദ്യോത്തര വേളയിൽ പറഞ്ഞു. ഇമേജസ് ആഡ് ഫിലിംസ് എന്ന കമ്പനിയുടെ സഹ സ്ഥാപകനായദീപു ഇരുപത്തിയഞ്ചു വർഷത്തിലധികമായി കേരളത്തിലെ പല പ്രമുഖ ബ്രാൻഡുകൾക്കും പരസ്യ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. Content highlights :deepu anthikad is talk about advertising crisis on maxed webinar series

from money rss https://bit.ly/2OWdbCd
via IFTTT