121

Powered By Blogger

Wednesday, 15 September 2021

സമയപരിധി അവസാനിച്ചു: ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാനായില്ല

സർക്കാർ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിച്ചിട്ടും പുതിയ ആദായനികുതി ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാനായില്ല. പോർട്ടലിൽ ഇപ്പോഴും തകരാറുകളുണ്ടെന്ന് നികുതി വിദഗ്ധർ പറയുന്നു. നൽകിയ റിട്ടേണിൽ തിരുത്തൽവരുത്താനും റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാനും റീഫണ്ടിനായി വീണ്ടും അപേക്ഷിക്കാനും ഇപ്പോഴും കഴിയുന്നില്ല. 2013-14 അസസ്മെന്റ് വർഷത്തിനുമുമ്പ് ഫയൽചെയ്ത റിട്ടേണുകൾ കാണാൻ കഴിയുന്നുമില്ല. ജൂൺ ഏഴിനാണ് പുതുതലമുറ ഇ-ഫയലിങ് പോർട്ടൽ അവതരിപ്പിച്ചത്. തുടർന്ന് നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പടെയുള്ള നികുതി വിദഗ്ധരും നിരവധിതവണ തകരാറുകൾ ചൂണ്ടിക്കാണിച്ചിരുന്നു. തകരാറുകൾ പരിഹരിച്ചുവരികയാണെന്നും അതേസമയം, 1.19 കോടി പേർ ഇതിനകം റിട്ടേൺ നൽകിയെന്നും സെപ്റ്റംബർ 8ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പിന്നീടും തുടർച്ചയായി തകരാർ നേരിട്ടതോടെ ഓഗസ്റ്റ് 23ന് ധനമന്ത്രാലയം ഇൻഫോസിസ് സിഇഒ സലിൽ പരേഖിനെ വിളിച്ചുവരുത്തി. ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തകരാറുകൾ പരിഹരിക്കാൻ സെപ്റ്റംബർ 15വരെ സമയം അനുവദിക്കുകയുംചെയ്തു. പോർട്ടൽ വികസിപ്പിക്കാൻ 2019ലാണ് ഇൻഫോസിസിന് കരാർ നൽകിയത്.

from money rss https://bit.ly/3hErl9z
via IFTTT

ആഗോള വിപണികളെതള്ളി പുതിയ ഉയരംകുറിച്ച് സെൻസെക്‌സും നിഫ്റ്റിയും

മുംബൈ: ഏതാനും ദിവസത്തെ ഇടവേളക്കുശേഷം വിപണിയിൽ റെക്കോഡ് നേട്ടത്തോടെ തുടക്കം. സെൻസെക്സ് 125 പോയന്റ് ഉയർന്ന് 58,854ലിലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 17,561ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുർബലാവസ്ഥ അവഗണിച്ചാണ് സൂചികകളുടെ മുന്നേറ്റം. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, യുപിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹിന്ദ്ര, നെസ് ലെ, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ, മെറ്റൽ, പൊതുമേഖല ബാങ്ക് തുടങ്ങിയവ മികച്ച ഉയരത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.3ശതമാനവും സ്മോൾ ക്യാപ് 0.6ശതമാനവും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/39bNkQA
via IFTTT

ഒരു മണി പയറും സർക്കാരിന്റെ കൈയിലില്ല; വില കയറുന്നു

തൃശ്ശൂർ: ആറുകൊല്ലം വിജയകരമായി മുന്നോട്ടുപോയിരുന്ന കരുതൽശേഖരം തീർന്നതോടെ പയറുവർഗങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താനാവാതായി. വിളവെടുപ്പുസ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ സംഭരണവും നടക്കാത്തതിനാൽ കുത്തകകൾ വലിയതോതിൽ ഇവ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. ഉത്പാദനം കുറഞ്ഞതിന്റെ പേരിൽ പയറുവർഗങ്ങൾ ഇറക്കുമതിചെയ്യാൻ സ്വകാര്യ ഏജൻസികൾക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റം രൂക്ഷമായി ബാധിക്കുന്നവയിൽ ഉപഭോക്തൃസംസ്ഥാനമായ കേരളവുമുണ്ട്. 2014-ൽ വലിയ വിലക്കയറ്റം ഉണ്ടാക്കിയപ്പോൾ കേന്ദ്രസർക്കാർ വിലസ്ഥിരതാഫണ്ട് ഉപയോഗിച്ചാണ് കരുതൽശേഖരം ഉണ്ടാക്കിയത്. വിളവെടുക്കുമ്പോൾ കർഷകരിൽനിന്ന് സർക്കാർ നേരിട്ട് സംഭരിക്കുകയായിരുന്നു. ലോക്ഡൗൺകാലത്ത് പയറുവർഗങ്ങളുടെ ഉപഭോഗം വൻതോതിൽ കൂടി. പല സംസ്ഥാനങ്ങളും ഭക്ഷ്യകിറ്റുകളിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിൽനിന്ന് വൻതോതിൽ വാങ്ങി. ഇതോടെ 12 ലക്ഷം ടൺ ഉണ്ടായിരുന്ന കരുതൽശേഖരം ഗണ്യമായി കുറഞ്ഞു. കോവിഡ്കാലത്ത് ഉത്പാദനവും കുറഞ്ഞതോടെ ഇക്കൊല്ലം മാർച്ചിനുശേഷം ശേഖരം പൂർണമായും ഇല്ലാതായി. കടല മാത്രമാണ് തുച്ഛമായ അളവിൽ അവശേഷിക്കുന്നത്. നാഫെഡാണ് സംഭരണം നടത്തിയിരുന്നത്. ചെറുപയർ, വൻപയർ, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, കടല എന്നിവയാണ് സംഭരിച്ചിരുന്നത്. കോവിഡ്കാലത്തെ സംഭവങ്ങൾമൂലം പയറുവർഗങ്ങളുടെ വില കിലോയ്ക്ക് ശരാശരി 70-80 എന്ന നിലയിൽനിന്ന് 100-ന് മുകളിലേക്ക് കുതിച്ചു. ഇപ്പോൾ പൊതുവിപണിയിലെ വില ഇങ്ങനെ:- തുവര (100), ഉഴുന്നുപരിപ്പ് (120), ചെറുപയർ (109), വൻപയർ (85), കടല (90). സംസ്ഥാനത്ത് പൊതുവിതരണസംവിധാനത്തിലൂടെ വിതരണം ചെയ്യാൻ നാഫെഡിൽനിന്ന് വാങ്ങുമ്പോഴും വിലക്കുറവുണ്ടാവുന്നില്ല. കാരണം സ്വകാര്യ ഏജൻസികളിൽനിന്ന് വാങ്ങിയ സാധനങ്ങളാണ് നാഫെഡിനും നൽകാൻ കഴിയുന്നത്. താങ്ങുവിലയിലും താഴെ പോവുമ്പോഴാണ് സംഭരണം നടത്താനാവുക എന്നതാണ് കേന്ദ്രസർക്കാരിന്റെ മുന്നിലെ തടസ്സം. ഇപ്പോൾ വില കൂടിനിൽക്കുന്നതിനാൽ സ്വകാര്യ കുത്തകകൾക്ക് കർഷകർ വിൽക്കുകയാണ്. സംഭരണത്തിൽനിന്ന് പിൻവാങ്ങിയ സ്ഥിതിക്ക് മ്യാൻമാർ, മലാവി എന്നീ രാജ്യങ്ങളിൽനിന്ന് പയറുവർഗങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഇപ്പോൾ നൽകിയിരിക്കുന്നത്.

from money rss https://bit.ly/3nDoWA2
via IFTTT

ടെലികോം മേഖലയിൽ 100ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

ന്യൂഡൽഹി: ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് സർക്കാർ അനുമതി നൽകി.ടെലികോം കമ്പനികൾ മുന്നോട്ടുവെച്ച രക്ഷാപാക്കേജിന്റെ ഭാഗമായികൂടിയാണ് ഇതിന്മന്ത്രിസഭായോഗം അംഗീകാരംനൽകിയത്. ഇതോടെ പ്രത്യേക അനുമതിയില്ലാതെ കമ്പനികൾക്ക് 100ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം. നിലവിൽ 49ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു അനുവദിച്ചിരുന്നത്. അതേസമയം, ചൈന, പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർക്ക് ഈ ആനുകൂല്യം ബാധകമാകില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് 2020 ഏപ്രിലിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയരുന്നു. ചൈനയുമായുള്ള സംഘർഷങ്ങളെതുടർന്നായിരുന്നു ഇത്. വിദേശനിക്ഷേപ പരിധി ഉയർത്താൻ തീരുമാനിച്ചത് വോഡാഫോൺ ഐഡിയ ഉൾപ്പടെ കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കമ്പനികൾക്ക് ആശ്വാസമാകും. 100% FDI Through Automatic Route Cleared By Cabinet.

from money rss https://bit.ly/3CesYmq
via IFTTT

സെൻസെക്‌സിൽ 476 പോയന്റ് നേട്ടം: സൂചികകൾ റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: സെൻസെക്സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 476 പോയന്റ് നേട്ടത്തിൽ 58,723.20ലും നിഫ്റ്റി 139 പോയന്റ് ഉയർന്ന് 17,519.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പനിരക്ക് കുറയുമെന്ന പ്രതീക്ഷ ആഗോള സൂചികകളിൽചലനം സൃഷ്ടിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർന്നതിനെതുടർന്ന് എല്ലാമേഖലകളിലെ ഓഹരികളിലും വാങ്ങൾ താൽപര്യം പ്രകടമായി. എജിആർ കുടിശ്ശികക്ക് നാലുവർഷം മൊറട്ടോറിയം പ്രഖാപിച്ചത് ടെലികോം ഓഹരികൾ നേട്ടമാക്കി. ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഒഎൻജിസി, ടൈറ്റാൻ കമ്പനി, എച്ച്സിഎൽ ടെക്, എസ്ബിഐ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, ബജാജ് ഫിനാൻസ്, നെസ് ലെ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ ടെലികോം സൂചിക 3.45ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, മെറ്റൽ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.65ശതമാനവും മിഡ് ക്യാപ് സൂചിക 0.86ശതമാനവും മുന്നേറി.

from money rss https://bit.ly/3ElfOpp
via IFTTT

എജിആർ കുടിശ്ശിക: ടെലികോം കമ്പനികൾക്ക് നാലുവർഷം മോറട്ടോറിയം അനുവദിച്ചേക്കും

എജിആർ കുടിശ്ശിക തീർക്കാൻ ടെലികോം കമ്പനികൾക്ക് മോറട്ടോറിയം അനവദിക്കാൻ കേന്ദ്ര മന്ത്രി സാഭായോഗം തീരുമാനിച്ചു. വോഡാഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് തീരുമാനം ഗുണകരമാകും. നാല് വർഷത്തേക്കാകും മോറട്ടോറിയം അനുവദിക്കുക. വോഡാഫോൺ ഐഡിയയുടെ ഓഹരികൾ സർക്കാരിനോ സർക്കാരിന്റെ അനുമതിയോടെ മറ്റേതെങ്കിലും കമ്പനികൾക്കോ നൽകാമെന്ന് അറിയിച്ച് മുൻചെയർമാൻ കുമാർ മംഗളം ബിർള കത്തുനൽകിയിരുന്നു. ശതകോടീശ്വരനായ ബിർള വോഡാഫോൺ ഐഡിയയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഓഗസ്റ്റ് നാലിന് രാജിവെച്ചശേഷമാണ് ഇക്കാര്യം സർക്കാരിനെ അറിയിച്ചത്. കുടിശ്ശികയനിത്തിൽ 50,399.63 കോടി രൂപയാണ് വോഡാഫോൺ ഐഡിയ നൽകാനുള്ളത്.

from money rss https://bit.ly/3ChE49Y
via IFTTT

എസ്ബിഐയെ മറികടന്ന് ഭാരതി എയർടെൽ: വിപണിമൂല്യം നാല് ലക്ഷം കോടി കടന്നു

ടെലികോം സേവനദാതാവായ ഭാരതി എയർടെലിന്റെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപ കടന്നു. ഓഹരി വില ആറ് ശതമാനം ഉയർന്ന് 734 രൂപ നിലവാരത്തിലെത്തിയതോടെയാണ് വിപണിമൂല്യം 4.05 ലക്ഷം കോടിയായത്. ഇതോടെ വിപണിമൂല്യത്തിന്റെകാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയെ ഭാരതി എയർടെൽ മറികടന്നു. 3.92 ലക്ഷം കോടി രൂപയാണ് എസ്ബിഐയുടെ വിപണിമൂല്യം. രണ്ടാഴ്ചക്കിടെ ഭാരതി എയർടെലിന്റെ ഓഹരിവിലയിൽ 23ശതമാനമാണ് മുന്നേറ്റമുണ്ടായത്. എജിആർ കുടിശ്ശിക അടക്കുന്നതിന് ടെലികോം കമ്പനികൾക്ക് മോറട്ടോറിയം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോഴത്തെ വിലവർധനവിനുപിന്നിൽ. അവകാശ ഓഹരിയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനുശേഷമാണ് വിലയിൽ കുതിപ്പ് തുടങ്ങിയത്. ഗൂഗിൾ നിക്ഷേപംനടത്തിയേക്കുമെന്ന റിപ്പോർട്ടുകളും ഓഹരി വിലയെ സ്വാധീനിച്ചു.

from money rss https://bit.ly/2VGXaqv
via IFTTT

പാഠം 142| ഈ തെറ്റുകൾ നിസാരമല്ല: ഐടി റിട്ടേൺ നൽകുമ്പോൾ പൊതുവായിവരുത്തുന്ന പിഴവുകൾ അറിയാം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള പുതിയ പോർട്ടൽ അവതരിപ്പിച്ചതിനുപിന്നാലെ ജൂലായ് മാസത്തിൽ നിരവധിപേർ റിട്ടേൺ ഫയൽചെയ്തു. ശമ്പളവരുമാനക്കാരാണ് അവരിലേറെപ്പേരും. ഘട്ടംഘട്ടമായി തകരാറുകൾ പരിഹരിക്കാൻ പോർട്ടൽ വികസിപ്പിച്ച ഇൻഫോസിസ് അതിനിടയിൽ കഠിന പരിശ്രമത്തിലായിരുന്നു. ശമ്പളം പലിശ ഉൾപ്പടെയുള്ളവ കൃത്യമായെടുത്ത് മൊത്തംവരുമാനം കണക്കാക്കി കിഴിവുകൾ പ്രയോജനപ്പെടുത്തി നികുതി കണക്കാക്കിയല്ല ഏറെപ്പേരും റിട്ടേൺ ഫയൽചെയ്തത്. പരിമിതമായ അറിവുകൾവെച്ച് പോർട്ടൽ നയിച്ചവഴിയേ പലരുംപോയി റിട്ടേൺ സബ്മിറ്റ് ചെയ്ത് വെരിഫിക്കേഷൻ പൂർത്തിയാക്കി. ആധാർ ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടും വെരിഫൈഡ് എന്നും വെരിഫിക്കേഷൻ പെൻഡിങ് എന്നും കാണിക്കുന്നതായി അമ്പലപ്പുഴയിൽനിന്ന് വിനീത് നായർ പറയുന്നു. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ 10,000 രൂപവരെയുള്ള പലിശക്ക് കിഴിവ് ഉണ്ടെങ്കിലും പോർട്ടലിൽ ഫയൽചെയ്യുമ്പോൾ അത് മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് നികുതി അടക്കണമെന്നാണ് പോർട്ടൽ നിർദേശിക്കുന്നതെന്ന് പേരാമ്പ്രയിൽനിന്ന് വിനയനും. ഇ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ 120 ദിവസമാണ് പോർട്ടലിൽ സമയംനൽകിയിട്ടുള്ളത്. അറിഞ്ഞുകൊണ്ടാണോ ഇത്രയും സമയംനൽകിയിട്ടുള്ളത്? തകരാർ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം. എന്നാൽ തെറ്റുകൂടാതെ റിട്ടേൺ നൽകേണ്ടത് പൗരന്റെ കടമയുമാണ്. 2020-21(അസസ്മെന്റ് വർഷം 2021-22)സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 31 ആണ്. ശമ്പളം ഉൾപ്പടെ എല്ലാവരുമാനവും കണക്കാക്കിവേണം ആദായ നികുതി നൽകാൻ. തെറ്റുകൂടാതെ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആദായനികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അറിഞ്ഞോ അറിയാതെയോ പൊതുവായിവരുത്തുന്ന തെറ്റുകൾ പരിശോധിക്കാം. 60 വയസ്സിന് താഴെപ്രായമുള്ള, 2.5 ലക്ഷംരൂപക്ക് മുകളിൽ വാർഷിക വരുമാനമുള്ള വ്യക്തികളെല്ലാം ആദായ നികുതി റിട്ടേൺ നൽകേണ്ടതുണ്ട്. മുതിർന്ന(60 വയസ്സ്) പൗരന്മാർക്കുള്ള പരിധി മൂന്നു ലക്ഷമാണ്. പെൻഷൻ, പലിശ എന്നിവയിൽനിന്നുമാത്രം വരുമാനമുള്ളവരാണെങ്കിൽ 75 വയസ്സിന് മുകളിലുള്ളവർ റിട്ടേൺ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല. സേവിങ്സ് ബാങ്ക് പലിശ എസ്ബി അക്കൗണ്ടിൽനിന്നുള്ള പലിശക്ക് നികുതി നൽകണമെന്നകാര്യം വിസ്മരിക്കാനാണ് പലർക്കുംതാൽപര്യം. അത് എത്രരൂപയായാലും റിട്ടേൺ ഫോമിൽ കാണിക്കണം. ഇതിനായി ബാങ്ക് അക്കൗണ്ടുകളിൽനിന്നുള്ള പലിശമൊത്തം കണക്കാക്കി ഐടിആറിൽ ചേർക്കുകയാണ് വേണ്ടത്. വകുപ്പ് 80 ടിടിഎ പ്രകാരം വ്യക്തികൾക്ക് 10,000 രൂപവരെയുള്ള പലിശക്ക് നികുതിയിളവ് ലഭിക്കും. 60വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഈ പരിധി 80 ടിടിബി പ്രകാരം 50,000 രൂപയുമാണ്. ഈതുകയിൽ താഴെയാണ് പലിശ ലഭിച്ചതെങ്കിലും റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കാണിക്കേണ്ടതുണ്ട്. മുകളിലെ വകുപ്പുകൾ പ്രകാരം കിഴിവ് നേടാനുംകഴിയും. മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റ ആദായ നികുതി പോർട്ടലിൽ നൽകിയിട്ടുള്ള പ്രീ ഫിൽഡ് ഡാറ്റ ഒത്തുനോക്കിയതിനുശേഷം റിട്ടേൺ നൽകുക. ഫോം 16, ഫോം 26എഎസ് എന്നിവ ഉൾപ്പടെയുള്ളവ പരിശോധിച്ച് മൊത്തംവരുമാനം കണക്കാക്കി ആവശ്യമെങ്കിൽ തിരുത്തലുകൾവരുത്തിവേണം റിട്ടേൺ ഫയൽചെയ്യാൻ. സ്ഥിരനിക്ഷേപം ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവിടങ്ങിളിലെ സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്നുള്ള പലിശയും മൊത്തംവരുമാനത്തോടൊപ്പംചേർത്തുവേണം നികുതിനൽകാൻ. ഇൻകം ഫ്രം അദർ സോഴ്സ്-വിഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തേണ്ടത്. പലിശ വരുമാനത്തിന് നികുതിയിളവുകളില്ലെന്നകാര്യം ഓർക്കുക. ഐടിആർ ഫോം ആദായ നികുതി റിട്ടേൺ നൽകാൻ ഏഴ് ഐടിആർ ഫോമുകളാണുള്ളത്. അനുയോജ്യമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശമ്പളം, പെൻഷൻ തുടങ്ങിയവയിൽനിന്നുള്ള വരുമാനക്കാർ ഐടിആർ 1 ആണ് ഫയൽ ചെയ്യേണ്ടത്. ശമ്പളത്തോടൊപ്പം മൂലധനനേട്ടം ഉൾപ്പടെയുള്ള നികുതി വിധേയവരുമാനമുള്ളവർക്ക് ഐടിആർ 2 ആണ് ബാധകം. ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമുള്ളവർ ഐടിആർ 3ഉം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പുതിയതോ പഴയതോ? നികുതി കണക്കാക്കുന്നതിന് പുതിയതോ പഴയതോ ആയ നികുതി വ്യവസ്ഥ സ്വീകരിക്കാം. അതിനുമുമ്പായി രണ്ട് സ്ലാബുകൾ പ്രകാരവും നികുതി കണക്കാക്കി ഏതാണ് കുറവെങ്കിൽ ആരീതി തിരഞ്ഞെടുക്കാം. പഴയ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ 80സി ഉൾപ്പടെയുള്ള നികുതിയിളവുകൾ പ്രയോജനപ്പെടുത്താം. പുതിയതാണെങ്കിൽ കുറഞ്ഞ നികുതി നിരക്കുമാണുള്ളത്. സമ്മാനത്തിൽനിന്നുള്ള പലിശ ഭാര്യക്കോ ഭർത്താവിനോ കുട്ടികൾക്കോ സമ്മാനമായി നൽകിയ പണത്തിന്റെ പലിശയിൽനിന്നുള്ള വരുമാനവും റിട്ടേണിൽ ചേർക്കണം. സമ്മാനമായി നൽകിയ പണം നിക്ഷേപിക്കുമ്പോൾ ലഭിച്ച പലിശക്ക് നിങ്ങൾ നികുതിനൽകേണ്ടതുണ്ട്. ലാഭവിഹിതം ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്ന് ലഭിച്ചിരുന്ന ഡിവിഡന്റിന് നേരത്തെ നികുതി ബാധകമായിരുന്നില്ല. 2020-21 സാമ്പത്തികവർഷംമുതൽ മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ലാഭവിഹിതത്തിനും ആദായനികുതി നൽകണം. ഇൻകം ഫ്രം അദർ സോഴ്സസ്-വിഭാഗത്തിലാണ് ഡിവിഡന്റിൽനിന്നുള്ള വരുമാനം ഉൾപ്പെടുത്തേണ്ടത്. ഫോം26എഎസ് ഓരോ സാമ്പത്തിവർഷത്തെയും വാർഷിക നികുതി സ്റ്റേറ്റ്മെന്റാണ് ഫോം 26എഎസ്. ഐടിആറിൽ നൽകിയിട്ടുള്ള വരുമാനം 26എഎസിലേതിന് സമാനമാകണം. മറിച്ചായാൽ ആദായ നികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചേക്കാം. മൂലധനനേട്ടം ഉൾപ്പടെയുള്ളവ 26എഎസിൽ ഉണ്ടാകില്ലെന്നകാര്യം ഓർക്കുക. അവഇല്ലെന്നുകരുതി ഐടിആറിൽ ഉൾപ്പെടുത്താതിരിക്കരുത്. ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഉൾപ്പടെയുള്ളവയിൽനിന്ന് ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച് ഐടി വകുപ്പ് ഒരുത്തുനോക്കുന്നുണ്ടെന്നകാര്യം മറക്കേണ്ട. റിവൈസ്ഡ് റിട്ടേൺ റിട്ടേൺ ഇതിനകം നൽകിയിട്ടുണ്ടെങ്കിലും പുതുക്കി നൽകാൻ അവസരമുണ്ട്. എത്രതവണവേണമെങ്കിലും തിരുത്തൽവരുത്തി റിവൈസ്ഡ് റിട്ടേൺ നൽകാം. സെക് ഷൻ 143(3)പ്രകാരം, ആദായനികുതിവകുപ്പ് സൂക്ഷ്മപരിശോധന പൂർത്തിയാക്കിയാൽ അതിന് അവസരം ലഭിക്കില്ല. ഇ-വെരിഫിക്കേഷൻ ഐടിആർ ഫയൽ ചെയ്തുകഴിഞ്ഞാൽ ഇ-വെരിഫൈ ചെയ്യാൻ മറക്കരുത്. നെറ്റ് ബാങ്കിങ്, ആധാർ ഒടിപി തുടങ്ങിയവവഴി വെരിഫിക്കേഷൻ പൂർത്തിയാക്കാം. ഫോം സബ്മിറ്റ് ചെയ്ത ഉടനയോ നിശ്ചിത സമയപരിധിക്കുള്ളിലോ വെരിഫിക്കേഷൻ സാധ്യമാണ്. feedback to: antonycdavis@gmail.com കുറിപ്പ്: തിയതി ഡിസംബർ 31ലേക്ക് നീട്ടിയതിനാൽ ഇനിയും ഏറെസമയംമുന്നിലുണ്ട്. എല്ലാവരുമാനങ്ങളുംചേർത്ത് കിഴിവുകൾ പ്രയോജനപ്പെടുത്തി സമയമെടുത്തുതന്നെ കൃത്യമായി നികുതി കണക്കാക്കാം. പലിശ ബാധ്യത ഒഴിവാക്കാൻ നികുതിനേരത്തെ അടക്കണമെന്നകാര്യം മറക്കേണ്ട. ഇതിനകം ഫയൽചെയ്ത റിട്ടേണിൽ തകരാറുണ്ടെന്ന് തോന്നിയാൽ റിവൈസ്ഡ് റിട്ടേൺ നൽകുക. ഇൻകം ഫ്രം അദർ സോഴ്സസിൽനിന്നുള്ള വരുമാനം ഐടിആറിൽ കൃത്യമായി കാണിച്ചിരിക്കണം. നികുതിയിളവുള്ള വരുമാനമാണെങ്കിലും റിട്ടേണിൽ കാണിച്ച് കിഴിവ് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

from money rss https://bit.ly/2XpvhUR
via IFTTT