121

Powered By Blogger

Monday, 2 February 2015

യുവതി കിണറ്റില്‍ മരിച്ച നിലയില്‍

Story Dated: Tuesday, February 3, 2015 02:23തിരൂര്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാ്‌ക്കാട്‌ വലിയ കുളങ്ങര റെജീന (37) യുടെ മൃതദേഹമാണു കണ്ടെത്തിയത്‌. രാത്രി ഒമ്പതു മണിയോടെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഭര്‍ത്താവ്‌ വിദേശത്താണ്‌. തിരൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ് നടത്തി പോസ്‌റ്റുമോര്‍ട്ടത്തിനയച്ചു. from kerala news editedvia IF...

കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി ഉദ്‌ഘാടന ചിത്രം കേശു

Story Dated: Tuesday, February 3, 2015 02:23മലപ്പുറം: ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി ഇന്‍ഡ്യ, മലപ്പുറം നെഹ്രു യുവകേന്ദ്ര, വിദ്യാഭ്യാസ വകുപ്പ്‌ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി. ഒരു മാസം നീണ്ട്‌ നില്‍ക്കുന്ന ചലച്ചിത്രമേളയോടനുബന്ധിച്ച്‌ തിരഞ്ഞെടുക്കപ്പെട്ട 100 സ്‌കൂളുകളില്‍ സൗജന്യ പ്രദര്‍ശനം നടത്തും. മുണ്ടുപറമ്പ്‌ യു.പി. സ്‌കൂളിലായിരുന്നു ആദ്യ പ്രദര്‍ശനം.കെ.വി. മോഹന്‍കുമാറിന്റെ തിരക്കഥയില്‍ ശിവന്‍ സംവിധാനം...

ഓട്ടുകമ്പനി സമരം: വീണ്ടും ചര്‍ച്ച അലസി; സമരത്തിന്റെ രീതിമാറ്റാന്‍ തൊഴിലാളി യൂണിയനുകള്‍

Story Dated: Tuesday, February 3, 2015 02:23ഫറോക്ക്‌ : ഫറോക്ക്‌ മേഖലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന്‌ ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും തീരുമാനമാകതെ പിരിഞ്ഞു. ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും സമരം കൂടുതല്‍ ശക്‌തമാക്കുന്നതിനും ഇന്ന്‌ വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ സംയുക്‌ത സമരസമിതി യോഗം ചേരുന്നുണ്ട്‌.കോഴിക്കോട്‌ റീജിയണല്‍ ജോയിന്റ്‌ ലേബര്‍ കമ്മീഷനര്‍ വിളിച്ചു ചേര്‍ത്ത തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും കമ്പനി...

ലൈസന്‍സില്ലാത്ത 12 ക്വാറികള്‍ അടച്ചുപൂട്ടി

Story Dated: Tuesday, February 3, 2015 02:23കോഴിക്കോട്‌: മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പിന്റെ ഖനന പെര്‍മിറ്റ്‌, പഞ്ചായത്തില്‍ നിന്നുള്ള ഡി ആന്‍ഡ്‌ ഒ ലൈസന്‍സ്‌ എന്നിവയില്ലാതെ ഖനനം നടത്തിവന്ന ജില്ലയിലെ 12 കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടി. ജനുവരി 23, 24, 30, 31 തീയതികളില്‍ ക്വാറികളില്‍ നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തില്‍ നോട്ടീസ്‌ നല്‍കിയാണ്‌ മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പ്‌ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചത്‌. അനധികൃതമായി ധാതു...

ലോകകപ്പ്‌: യുവരാജിനും, ഗംഭീറിനും നിരാശ

Story Dated: Tuesday, February 3, 2015 08:33ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന്‌ യുവരാജ്‌ സിങും, ഗൗതം ഗംഭീറും. ലോകകപ്പിന്‌ തന്നെ പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും, രഞ്‌ജി ട്രോഫിയിലാണ്‌ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും യുവരാജ്‌ പറഞ്ഞു. സ്വന്തം ടീമായ പഞ്ചാബിന്‌ വേണ്ടി കൂടുതല്‍ റണ്‍ നേടുന്നതിലാണ്‌ കൂടുതല്‍ ശ്രദ്ധയെന്നും യുവരാജ്‌ കൂട്ടിച്ചേര്‍ത്തു.ടീമിനെ ജയിപ്പിക്കാന്‍ റണ്‍ അടിച്ച്‌ കൂട്ടുന്നതിന്റെ...

റെയില്‍വെ ഇനി യാത്രക്കാരെ വീട്ടിലെത്തിക്കും

Story Dated: Tuesday, February 3, 2015 07:36ലക്‌നോ: റെയില്‍വെ അവതരിപ്പിക്കുന്ന സ്‌റ്റേഷന്‍-ടു-ഹോം ഡ്രോപ്പ്‌' സൗകര്യം ലക്‌നോയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന്‌ ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‍). ജനുവരിയില്‍ രാജ്യ തലസ്‌ഥാനത്ത്‌ പരീക്ഷിച്ച്‌ വിജയിച്ച സംവിധാനമാണ്‌ യുപിയിലുമെത്തുന്നത്‌.പുതിയ സംവിധാനത്തില്‍ റെയില്‍വെ സ്‌റ്റേഷനില്‍ യാത്രക്കാരെ സ്വീകരിക്കാനും ലഗേജ്‌ കൈകാര്യം ചെയ്യാനും ടാക്‌സി ബുക്കുചെയ്യാനും...

അഴിമതി ഭരണത്തിനെതിരെ പോത്തന്‍കോട്‌ പഞ്ചായത്താഫീസിലേക്ക്‌ മാര്‍ച്ച്‌

Story Dated: Tuesday, February 3, 2015 06:59പോത്തന്‍കോട്‌: പോത്തന്‍കോട്‌ ഗ്രാമപഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്‌ഥതയും ആരോപിച്ച്‌ സി.പി.എം. മാര്‍ച്ച്‌ നടത്തി. പോത്തന്‍കോട്‌ ജംഗ്‌ഷനില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പഞ്ചായത്താഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അനധികൃത കെട്ടിട നിര്‍മ്മാണവും അഴിമതിയും നടമാടുകയാണെന്നദ്ദേഹം ആരോപിച്ചു....

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിന്‌ പൊതുശ്‌മശാനം

Story Dated: Tuesday, February 3, 2015 06:59തിരുവനന്തപുരം: കിളിമാനൂര്‍ ബ്ലോക്കില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും രണ്ടുസെന്റിലും മൂന്നുസെന്റിലുമായി ജീവിക്കുന്ന പട്ടികജാതി കോളനി നിവാസികള്‍ക്കും ശവസംസ്‌കരണത്തിനായി അടുക്കളയോ വരാന്തയോ പൊളിച്ചുമാറ്റുന്ന അവസ്‌ഥയ്‌ക്ക് വിരാമമാകുന്നു. ബി. സത്യന്‍ എം.എല്‍.എയുടെ ഇടപെടലും ബ്ലോക്ക്‌ പഞ്ചായത്തിന്റയും പഴയകുന്നുമ്മേല്‍ പഞ്ചായത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായാണ്‌ കാനറയില്‍ പൊതുശ്‌മശാനം നിര്‍മ്മാണത്തിന്‌...

റേഷന്‍കട വ്യാപാരിക്ക്‌ സ്വകാര്യ ബസ്‌ ജീവനക്കാരുടെ മര്‍ദ്ദനം

Story Dated: Tuesday, February 3, 2015 06:59വര്‍ക്കല: റേഷന്‍ കട വ്യാപാരിയെ സ്വകാര്യ ബസ്‌ ജീവനക്കാര്‍ ചേര്‍ന്ന്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ മുനിസിപ്പല്‍ പരിധിയില്‍ ചൊവ്വാഴ്‌ റേഷന്‍ കടകള്‍ അടച്ചിട്ട്‌ പ്രതിഷേധിക്കു. താലൂക്ക്‌ ആശുപത്രി ജംഗ്‌ഷനിലെ റേഷന്‍ വ്യാപാരിയായ മുണ്ടയില്‍ ആനന്ദഭവനില്‍ അജിത്തി (45) നാണ്‌ മര്‍ദ്ദനമേറ്റത്‌. തിങ്കളാഴ്‌ച രാവിലെ ഒന്‍പതോടെയാണ്‌ സംഭവം. താലൂക്ക്‌ സപ്ലൈ ഓഫീസില്‍ വാരാന്ത്യക്കണക്കുകള്‍ നല്‍കാന്‍ പോകുന്നതിനായി...

പോലീസിന്റെ ഉപദ്രവം; ശ്രീകാര്യത്ത്‌ ആട്ടോ തൊഴിലാളികളുടെ മാര്‍ച്ച്‌

Story Dated: Tuesday, February 3, 2015 06:59ശ്രീകാര്യം: നിരന്തരമായി പെറ്റിക്കേസുകള്‍ ചാര്‍ജ്‌ ചെയ്‌ത് ഓട്ടോറിക്ഷാ തൊഴിലാളികളെ പീഡിപ്പിക്കുന്നതിനെതിരേ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി., ബി.എം.എസ്‌ യൂണിയനുകളുടെ സംയുക്‌താഭിമുഖ്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ ശ്രീകാര്യം പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്ക് മാര്‍ച്ച്‌ നടത്തി. സവാരി ചെയ്യുന്ന ഓട്ടോകളെ ശ്രീകാര്യം എസ്‌.ഐയുടെ നേതൃത്വത്തില്‍ തടഞ്ഞുനിര്‍ത്തി ആയിരം മുതല്‍ രണ്ടായിരം രൂപ വരെ പെറ്റി അടിക്കുകയും അസഭ്യവര്‍ഷം...