121

Powered By Blogger

Monday, 2 February 2015

ജില്ലയില്‍ രോഗങ്ങള്‍ പടര്‍ന്നു തുടങ്ങി











Story Dated: Tuesday, February 3, 2015 07:33


കോട്ടയം: വേനലിന്റെയും കുടിവെള്ള ക്ഷാമത്തിന്റെ തീക്ഷ്‌ണത അറിയിച്ചുകൊണ്ടു രോഗങ്ങളും ജില്ലയില്‍ പടര്‍ന്നു തുടങ്ങിയിരിക്കുകയാണ്‌. വയറിളക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതു ശുദ്ധജലത്തിന്റ അഭാവം മൂലമാണെന്നു ആരോഗ്യവകുപ്പ്‌ പറയുന്നു. ആരോഗ്യകവുപ്പിന്റെ കണക്കു പ്രകാരം ഈ വര്‍ഷം ഇതുവരെ എഴുന്നുറോളം പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ വയറിളക്കത്തെത്തുടര്‍ന്നു ചികിത്സ തേടി. പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണു കുടിവെള്ള ക്ഷാമത്തിന്റെ അഭാവം മൂലം രോഗങ്ങള്‍ പടരുന്നത്‌.


വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും ഇവിടങ്ങളില്‍ ശുദ്ധജലം പലയിടങ്ങളിലും കിട്ടാക്കനിയാണ്‌. മിക്ക വീടുകളിലും കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട അവസ്‌ഥയാണ്‌. പനി ഉള്‍പ്പെടെയുള്ള രോഗങ്ങളും കാലാവസ്‌ഥ വ്യതിയാനത്തെത്തുടര്‍ന്നു വര്‍ധിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ദിനംപ്രതി ഇരുന്നൂറോളം പനിബാധിതര്‍ ചികിത്സ തേടിയെത്തുന്നുണ്ട്‌. അധികൃതരുടെ കണക്കുപ്രകാരം പണബാധയെ തുടര്‍ന്ന്‌ ഇന്നലെ മാത്രം ചികിത്സ തേടിയെത്തിയത്‌ 265 പേരാണ്‌.










from kerala news edited

via IFTTT