Story Dated: Tuesday, February 3, 2015 06:59
തിരുവനന്തപുരം: കിളിമാനൂര്‍ ബ്ലോക്കില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും രണ്ടുസെന്റിലും മൂന്നുസെന്റിലുമായി ജീവിക്കുന്ന പട്ടികജാതി കോളനി നിവാസികള്‍ക്കും ശവസംസ്‌കരണത്തിനായി അടുക്കളയോ വരാന്തയോ പൊളിച്ചുമാറ്റുന്ന അവസ്‌ഥയ്‌ക്ക് വിരാമമാകുന്നു. ബി. സത്യന്‍ എം.എല്‍.എയുടെ ഇടപെടലും ബ്ലോക്ക് പഞ്ചായത്തിന്റയും പഴയകുന്നുമ്മേല്‍ പഞ്ചായത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായാണ് കാനറയില്‍ പൊതുശ്‌മശാനം നിര്‍മ്മാണത്തിന് അനുമതിയാകുന്നത്.
പഴയകുന്നുമേല്‍, കിളിമാനൂര്‍, പുളിമാത്ത്, മടവൂര്‍, കരവാരം, പള്ളിക്കല്‍, നാവായിക്കുളം, നഗരൂര്‍ എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളിലായുള്ള 200 ഓളം കോളനി നിവാസികള്‍ക്കും 40000ല്‍ അധികം പട്ടികജാതിക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രോജക്‌ട് തയാറാക്കിയിരിക്കുന്നത്. 63 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്തും എട്ടു പഞ്ചായത്തുകളും സംയോജിത പ്രോജക്‌ടിനായി ചെലവഴിക്കുക.
പൂര്‍ണമായും വൈദ്യുതി ശ്‌മശാനമെന്ന നിലയില്‍ തയാറാക്കിയിരിക്കുന്ന പ്രോജക്‌ട് ഒരേ സമയം പ്രവര്‍ത്തിക്കുന്ന രണ്ട് സംസ്‌കാര യൂണിറ്റുകള്‍ എന്ന നിലയിലാണ് ലക്ഷ്യമിടുന്നത്. ശ്‌മാശാനഭൂമിയുടെ അന്‍പതുമീറ്റര്‍ പരിധിക്കുള്ളില്‍ വീടുകളൊന്നും വരാന്‍ പാടില്ലെന്ന നിബന്ധന പൂര്‍ണമായും പാലിച്ചാണ് യോഗ്യമായ സ്‌ഥലം കണ്ടെത്തിയത്.
from kerala news edited
via IFTTT