തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഐ.സി.യു. വികസന പ്രക്രിയക്ക് ആവശ്യമായ 50 ലക്ഷം രൂപയുടെ ചെക്ക് ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ലോലാ ദാസിന് കൈമാറി. ഈ സംരംഭം, 38 പുതിയ ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കുക. ഒരാഴ്ച കൊണ്ട് പുതിയ ഐ.സി.യു. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കുവാനാണ് ഉദേശിച്ചിട്ടുള്ളത്. ഡോക്ടർ സംഘത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഈ ദൗത്യം ഏറ്റെടുത്തത്....