വിലക്കയറ്റം ഉയരുന്നതുകണക്കിലെടുത്ത് ആദായ നികുതിയിനത്തിൽ കൂടുതൽ ഇളവുകൾ ശമ്പളവരുമാനക്കാർ പ്രതീക്ഷിച്ചെങ്കിലും ബജറ്റിൽ അനകൂല സമീപനമുണ്ടായില്ല. 2.5 ലക്ഷമെന്ന അടിസ്ഥാന സ്ലാബിൽ ഇത്തവണയും മാറ്റമൊന്നുംവരുത്തിയില്ല. നിലവിലുള്ള നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി പരമാവധി ആനുകൂല്യംനേടാനുള്ള സാധ്യത തേടുകയെന്നതാണ് അടുത്തവഴി. നടപ്പ് സാമ്പത്തിക വർഷത്തെ നികുതി ആനുകൂല്യത്തിനുള്ള അവസരം പ്രയോജനപ്പെടുത്താൻ ഇനിയുള്ളത് രണ്ടുമാസത്തിൽതാഴെമാത്രം. മാർച്ച് 31നുമുമ്പ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനായില്ലെങ്കിൽ അടുത്തവർഷത്തേയ്ക്കുള്ള പദ്ധതി സാമ്പത്തിക വർഷത്തിന്റെ തുടക്കമായ...