121

Powered By Blogger

Tuesday, 23 December 2014

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ക്രിസ്മസ്പുതുവത്സരാഘോഷം ഡിസംബര്‍ 27 ശനിയാഴ്ച








ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ക്രിസ്മസ്പുതുവത്സരാഘോഷം ഡിസംബര്‍ 27 ശനിയാഴ്ച


Posted on: 24 Dec 2014



ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ക്രിസ്മസ്പുതുവത്സരാഘോഷം ഡിസംബര്‍ 27 ശനിയാഴ്ച റോക്ക്‌ലാന്‍ഡ് ക്‌നാനായ സെന്ററില്‍ (Knayaya Catholic Communtiy Center, 270 Willow Grove Road, Stony Point, NY 10980) വൈകിട്ട് 4.30 മുതല്‍ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.



രണ്ടു ഭാഗമായി നടക്കുന്ന പരിപാടിയുടെ ആദ്യപകുതിയില്‍ മുഖ്യാതിഥിയായ ബിഷപ്പ് ഡോ. അയൂബ് മോര്‍ സില്‍വാനോസ് ക്രിസ്മസ് സന്ദേശം നല്‍കും. തുടര്‍ന്ന് അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരെ ആദരിക്കുന്ന ചടങ്ങും നടക്കും. തുടര്‍ന്നു നടക്കുന്ന കലാപരിപാടികളില്‍ നേറ്റിവിറ്റി ഷോ, മറ്റു കലാരൂപങ്ങള്‍, വിദ്യാജ്യോതി മലയാളം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലാ പരിപാടികള്‍ എന്നിവ അരങ്ങേറും.


വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം രണ്ടാം ഭാഗം ആരംഭിക്കും. സുപ്രസിദ്ധ ഗായിക അനിത കൃഷ്ണനും സുപ്രസിദ്ധ ഗായകന്‍ തഹസീനും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനമേള, പ്രശസ്ത തെലുങ്ക് നര്‍ത്തകി കവി മോഹന്‍ നയിക്കുന്ന നൃത്ത നൃത്യങ്ങള്‍ പരിപാടികള്‍ക്ക് മിഴിവ് കൂട്ടും. ഈ കലോപഹാര സന്ധ്യയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍ 8455530318, സെക്രട്ടറി ജയപ്രകാശ് നായര്‍ 8455072621, ട്രഷറര്‍ മത്തായി പി ദാസ് 8454051692, കോഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ വെട്ടം 8452701697, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ കുരിയാക്കോസ് തരിയന്‍ 8455072841.




വാര്‍ത്ത അയച്ചത്: ജയപ്രകാശ് നായര്‍













from kerala news edited

via IFTTT

കൈരളി നികേതനിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി







വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തോലിക് കമ്മ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂളില്‍ കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. ഫാ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാരംഭപ്രാര്‍ഥന നടത്തി.

കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ കൈരളി ക്രിസ്മസ് ഫെസ്റ്റ് ആരംഭിച്ചു. ചടങ്ങില്‍ ഐ സി സി വിയന്നയുടെ ചാപ്ലൈന്‍ ഫാ. തോമസ് താണ്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജനറല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ ക്രജിക്, ഐ സി സി ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറെക്കാലയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ പ്രസിഡന്റും ആഘോഷ പരിപാടികളുടെ കോര്‍ഡിനേറ്ററുമായ ജോഷിമോന്‍ എറണാകേരില്‍ സ്വാഗതം പറഞ്ഞു.


റിയ മാളിയംപുരയ്ക്കല്‍, അരുണ്‍ പള്ളിക്കുന്നേല്‍, ആന്‍ മരിയ നിലവൂര്‍, ഹിമ വെങ്ങാലില്‍, ജസ്റ്റിന്‍ സ്രാമ്പിക്കല്‍, നവീന പാലാട്ടി എന്നീ കുട്ടികളും സംഘവും ക്രിസ്മസ് ഗാനലാപനം നടത്തി. തുടര്‍ന്ന് സ്‌കൂളിലെ നൃത്ത അദ്ധ്യാപികയായ കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സിന്റെ അവതരണം ഏറെ ഹൃദ്യമായി. ഐ സി സി വിയന്നയുടെ ചാപ്ലൈന്‍ ക്രിസ്മസ് സന്ദേശം നല്‍കി. ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജനറല്‍ സെക്രട്ടറി, ഐ സി സി ജനറല്‍ കണ്‍വീനര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കുട്ടികളുടെ ഭാഗത്തുനിന്നും ഷെറിന്‍ ചെരിയന്‍ക്കാലായില്‍ സംസാരിച്ചു.


കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് പാപ്പയുടെ ആഗമനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ കൗതുകം പകര്‍ന്നു. സ്‌കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള പാരിതോഷികം ഫാ. തോമസ് താണ്ടപ്പള്ളി നിര്‍വ്വഹിച്ചു. സ്‌കൂള്‍ സെക്രട്ടറി ജോമി സ്രാമ്പിക്കല്‍ പരിപാടിയുടെ പങ്കെടുത്ത എല്ലാവര്‍ക്കും, കുട്ടികള്‍ക്കും, വിവിധ ഘട്ടങ്ങളില്‍ സ്‌കൂളിനെ സഹായിക്കുന്ന വ്യക്തികള്‍ക്കും നന്ദി പറഞ്ഞു.


മാതാപിതാക്കള്‍ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. പി ടി എ കമ്മിറ്റി അംഗങ്ങളും, മാതാപിതാക്കളും ക്രിസ്മസ് ആഘോഷത്തിനും ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തോടെ സ്‌കൂളിലെ ആദ്യ സെമസ്റ്റര്‍ അവസാനിച്ചു. അടുത്ത സെമസ്റ്റര്‍ 2015 ജനുവരി 10ന് ആരംഭിക്കും.





വാര്‍ത്ത അയച്ചത്: ജോബി ആന്റണി










from kerala news edited

via IFTTT

തിരുപ്പിറവിക്കൊരുങ്ങി ഐ സി വിയന്ന: വിശുദ്ധ കുര്‍ബാന ഡിസംബര്‍ 25ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്








തിരുപ്പിറവിക്കൊരുങ്ങി ഐ സി വിയന്ന: വിശുദ്ധ കുര്‍ബാന ഡിസംബര്‍ 25ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്


Posted on: 24 Dec 2014



വിയന്ന: പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവില്‍ വിയന്ന മലയാളികള്‍ ക്രിസ്മസിന്റെ ആഹ്ലാദത്തില്‍. ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് തിരുകര്‍മ്മങ്ങള്‍ പ്രഖ്യാപിച്ചു. വിയന്ന മലയാളികളുടെ പ്രധാന ദേവാലയമായ മൈഡിലിംഗിലുള്ള മരിയ ലൂര്‍ദ്‌സ് പള്ളിയില്‍ ക്രിസ്മസ് ദിനം ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവിത്തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളും ആഘോഷമായ പാട്ടുകുര്‍ബാനയും നടക്കും.

പിറവിത്തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഐ സി സി ചാപ്ലൈന്‍ ഫാ. തോമസ് താണ്ടപ്പിള്ളി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ജോണ്‍സണ്‍ വെട്ടോണിക്കല്‍ സി. എസ്റ്റി. യുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാന നടക്കും. ഫാ. ഷൈജു പള്ളിച്ചന്‍കുടിയില്‍ റ്റി. ഒ. ആര്‍ ക്രിസ്മസ് സന്ദേശം നല്കും.


ഡിസംബര്‍ 24ന് വൈകിട്ട് 7 മണിക്ക് മാര്‍ ഇവാനിയോസ് മലങ്കര മിഷന്റെ നേതൃത്വത്തില്‍ മലങ്കര ആരാധനക്രമം അനുസരിച്ചുള്ള തീയുഴലിച്ച ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും, അതിനുശേഷം ക്രിസ്മസ് സമ്മേളനവും സ്‌നേഹവിരുന്നും െ്രെബറ്റന്‍ ഫെല്‍ഡ് ദേവാലയത്തില്‍ ഉണ്ടായിരിക്കുന്നതാണ്.





വാര്‍ത്ത അയച്ചത്: ജോബി ആന്റണി












from kerala news edited

via IFTTT

പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയന്‍ ഘടകം പൊതു തിരഞ്ഞെടുപ്പ് ഡിസംബര്‍ 27ന്‌








പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയന്‍ ഘടകം പൊതു തിരഞ്ഞെടുപ്പ് ഡിസംബര്‍ 27ന്‌


Posted on: 24 Dec 2014



വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ ഘടകത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ യോഗം വിയന്നയിലെ 22ാമത്തെ ജില്ലയിലെ മെബൂഹായില്‍ വെച്ുനടന്നു. യോഗം കേരള ഘടകം കോഓഡിനെറ്റര്‍ സിബിന്‍ തോമസിന്റെ അകാല വേര്‍പാടില്‍ അനുശോചിക്കുകയും ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു.

പി .എം.എഫ് ഓസ്ട്രിയന്‍ പ്രസിഡന്റ് അവറാച്ചന്‍ കരിപ്പാക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടുത്തവര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പ് ഡിസംബര്‍ 27ന് നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു. 27ന് വൈകിട്ട് 5 മണിക്ക് മണ്‍സൂണ്‍ റെസ്റ്റ്‌റണ്ടില്‍ വച്ച് ജനറല്‍ ബോഡില്‍ കൂടി 2015 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. കൂടാതെ യൂറോപ്യന്‍ കോഡിനേറ്ററേയും അന്നു തന്നെ തെരഞ്ഞെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


യോഗത്തില്‍പി.എം.എഫ് ഗ്ലോബല്‍ കോഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, മനോജ് അവിരാപ്പാട്ട്, തോമസ് ഇലഞ്ഞിക്കല്‍, സുനില്‍ കോര, ലിനോ പാറക്കന്‍ ,രാജന്‍ കുറുംതോട്ടിക്കല്‍ എ്ന്നിവര്‍ പ്രസംഗിച്ചു. മനോജ് അവിരാപ്പാട്ട് യോഗത്തിന് നന്ദി പറഞ്ഞു. വിശദവിവരങ്ങള്‍ക്ക്





വാര്‍ത്ത അയച്ചത്: ഷിജി ചീരംവേലില്‍












from kerala news edited

via IFTTT

ഖത്തര്‍ ദേശീയദിനം : എഫ്.സി.സി വിനോദയാത്ര സംഘടിപ്പിച്ചു








ഖത്തര്‍ ദേശീയദിനം : എഫ്.സി.സി വിനോദയാത്ര സംഘടിപ്പിച്ചു


Posted on: 24 Dec 2014


ദോഹ : ദേശീയദിനത്തോടനുബന്ധിച്ച് എഫ്.സി.സി 19.12.2014 വെള്ളിയാഴ്ച്ച് ഷഹാനിയയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ഖത്തര്‍ ചാരിറ്റി പ്രതിനിതി കെ.അബ്ദുറഹ്മാന്‍, എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, കലാ-സാഹിത്യ വേദി കണ്‍വീനര്‍ എ.വി.എം ഉണ്ണി, അസി.കണ്‍വീനര്‍ സി.ആര്‍ മനോജ് വനിതാവേദി കോ-ഓഡിനേറ്റര്‍ സുരേഷ് ഗോപാല്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി. നിരവധി കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന യാത്ര എഫഅ.സി.സി എക്‌സിക്യുട്ടീവ് മെമ്പറായ പി.അലിയുടെ നേതൃത്വത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന കലാ-കായികപ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി.











from kerala news edited

via IFTTT

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം: അഷ്‌റഫ് വേങ്ങാട്ട് പ്രസിഡന്റ്, നരേന്ദ്രന്‍ ചെറുകാട് ജനറല്‍ സെക്രട്ടറി








റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം: അഷ്‌റഫ് വേങ്ങാട്ട് പ്രസിഡന്റ്, നരേന്ദ്രന്‍ ചെറുകാട് ജനറല്‍ സെക്രട്ടറി


Posted on: 24 Dec 2014







റിയാദ്: മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അഷ്‌റഫ് വേങ്ങാട്ട് (മിഡില്‍ ഈസ്റ്റ് ചന്ദ്രിക) ജനറല്‍ സെക്രട്ടറിയായി നരേന്ദ്രന്‍ ചെറുകാട് (അമൃത ടിവി) ട്രഷററായി ഉബൈദ് എടവണ്ണ (ജെയ്ഹിന്ദ് ടിവി) എന്നിവരെയാണ് തിരഞ്ഞെടുത്തത് .

നസ്‌റുദ്ദീന്‍ വി.ജെ (റിപ്പോര്‍ട്ടര്‍ ടിവി) ആണ് ചീഫ് കോഓര്‍ഡിനേറ്റര്‍. വൈസ് പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ (ഏഷ്യാനെറ്റ്), ജോ. സെക്രട്ടറി കെ.സി.എം. അബ്ദുല്ല (ഗള്‍ഫ് മാധ്യമം) എന്നിവരെയും സുരേഷ് ചന്ദ്രന്‍ (കൈരളി ടിവി), ഷക്കീബ് കൊളക്കാടന്‍ (ദീപിക), ഷംനാദ് കരുനാഗപ്പളളി (ജീവന്‍ ടിവി), നൗഷാദ് കോര്‍മോത്ത് (ദേശാഭിമാനി) എന്നിവരെ യഥാക്രമം വെല്‍ഫെയര്‍, ഈവന്റ്‌സ്, കള്‍ച്ചര്‍, അക്കാദമിക് എന്നീ സാബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.


മീഡിയാ ഫോറം ഓഫീസില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് ബഷീര്‍ പാങ്ങോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നജീം കൊച്ചുകലുങ്ക് വാര്‍ഷിക പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അക്ബര്‍ വേങ്ങാട്ട് വരവുചെലവ് കണക്കുകളും നസ്‌റുദ്ദീന്‍ വി.ജെ ഭരണഘടനാ ഭേദഗതിയും അവതരിപ്പിച്ചു. കെ.യു. ഇഖ്ബാല്‍, സുലൈമാന്‍ ഊരകം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.





വാര്‍ത്ത അയച്ചത്: അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

ചാരായ നിരോധനത്തെ എതിര്‍ക്കാത്തവര്‍ ഇപ്പോള്‍ പ്രയോഗികത കാണുന്നില്ല: മുഖ്യമന്ത്രി









Story Dated: Wednesday, December 24, 2014 12:42



mangalam malayalam online newspaper

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരില്‍ ആരുമായും ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒഴിഞ്ഞുമാറി പോകാന്‍ ആഗ്രഹിക്കുന്നയാളാണ് താന്‍. മദ്യനയത്തിലെ ഏകമാറ്റം ഞായറാഴ്ചകളിലെ ഡ്രൈ ഡേ പിന്‍വലിച്ചു എന്നതു മാത്രമാണ്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി താന്‍ മാത്രമാണ്. തീരുമാനം തെറ്റായിപോയി എന്നു കണ്ടതോടെയാണ് തിരുത്തിയത്. ഏതൊരു നയവും നടപ്പാക്കുമ്പോള്‍ അതിന്റെ പ്രായോഗികത കണ്ട് ആവശ്യമായ മാറ്റം വരുത്തേണ്ടതാണ്. മദ്യനയത്തിലെ മാറ്റത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും കെ.സി.ബി.സി മദ്യവിരുദ്ധ സമിതിക്കും മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.


മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനും മദ്യ നിരോധനത്തിനുമാണ് എ.കെ ആന്റണി ചാരായ നിരോധനം കൊണ്ടുവന്നത്. അതിനു ശേഷമാണ് ബിവ്‌റേജസ് കോര്‍പറേഷന് ഇത്രയധികം റീട്ടെയ്ല്‍ ഷോപ്പുകള്‍ ഏറ്റെടുക്കേണ്ടിവന്നത്. അതിനെയൊന്നും ആരും എതിര്‍ത്തില്ല. ചാരായ നിരോധനം വിജയിക്കണമെങ്കില്‍ ബിവ്‌റേജസ് വേണമായിരുന്നു. ചാരായ നിരോധനത്തെ എതിര്‍ത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിചാരിച്ചിട്ടു പോലും തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ല. ചാരായം പോലെ വിദേശമദ്യം എളുപ്പം ലഭിക്കാത്തതും ചെലവു കൂടിയതും മദ്യപയോഗം കുറച്ചു. വൈനും ബീയറും കൊണ്ടുവന്നതിനു പിന്നിലുള്ള ഉദ്ദേശവും ഇതുതന്നെയാണ്. ടൂറിസം തൊഴില്‍ മേഖലയെ ദോഷമായി ബാധിച്ചുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടുതന്നെയാണ് മാറ്റം സ്വീകരിച്ചതും. ഇപ്പോള്‍ എതിര്‍പ്പ് ഉന്നയിക്കുന്നവര്‍ ചാരായം നിരോധിച്ച് കൂടുതല്‍ ബിവ്‌റേജ് ഔട്ട്‌ലെറ്റുകള്‍ കൊണ്ടുവന്നപ്പോള്‍ എവിടെയായിരുന്നു. ഇക്കാര്യത്തില്‍ കെ.സി.ബി.സി മറുപടി നല്‍കണമെന്നും മുഖ്യമന്ത്രി ആരാഞ്ഞു.


മദ്യലോബിക്ക് ഒരു തരത്തിലും കീഴടങ്ങുന്ന സര്‍ക്കാരല്ല തന്റേത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറു ദിവസത്തിനകം തീരുമാനമുണ്ടായി. മദ്യലോബിക്ക് കീഴടങ്ങിയെന്ന് പറയുന്നവര്‍ ആരായാലും അഭിപ്രായം പറയണം. ഇപ്പോഴത്തെ സര്‍ക്കാര്‍ നയം പൂര്‍ണ്ണമായും വിജയത്തിലെത്തിക്കാനുള്ളതാണ്. ഈ നയത്തില്‍ നിന്ന് ആര്‍ക്കും പിന്നോട്ടുപോകാനാവില്ല. യു.ഡി.എഫിന്റെ മദ്യനയം വിജയകരമായി സമൂഹത്തില്‍ ഒരു പോറലുമില്ലാതെ നടപ്പാക്കുമെന്ന ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്ന സുധീരന്റെ പ്രസ്താവനെയും ഉമ്മന്‍ ചാണ്ടി തള്ളി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റു പോലും ലഭിച്ചില്ലെന്ന് പറഞ്ഞതാണ്. 12 സീറ്റാണ് യു.ഡി.എഫ് നേടിയത്. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മദ്യനയത്തിലെ വിവാദം സര്‍ക്കാരിനെ ബാധിക്കില്ല. വിവാദങ്ങള്‍ ഒരു വഴിക്കു നടക്കും. സര്‍ക്കാര്‍ പ്രവൃത്തിയിലാണ് വിശ്വസിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


എല്ലാം സ്വന്തം കയ്യിലാണെന്ന് കരുതുന്നവര്‍ കരുണാകരന്റെ അവസ്ഥ ഓര്‍ക്കണമെന്ന സുധീരന്റെ പ്രസ്താവനയ്ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. സുധീരന്റെ പ്രസ്താവന എല്ലാവര്‍ക്കും ബാധകമാണ്. കരുണാകരന്‍ പ്രായോഗികതയുടെ നേതാവാണ്. കരുണാകരന്‍ ഒരിക്കലും ഒറ്റപ്പെടാതെ ജീവിച്ച നേതാവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.










from kerala news edited

via IFTTT

ചെന്നൈയില്‍ പോലീസുകാരന്‍ ചമഞ്ഞ്‌ കോളജ്‌ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തു!









Story Dated: Wednesday, December 24, 2014 12:33



mangalam malayalam online newspaper

ചെന്നൈ: പോലീസുകാരനാണെന്ന വ്യാജേന കോളജ്‌ വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി. പോലീസ്‌ ചെക്ക്‌പോസ്‌റ്റില്‍ നിന്നാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്‌. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.


ചൊവ്വാഴ്‌ചയാണ്‌ സംഭവം നടന്നത്‌. പുരുഷ സുഹൃത്തുമൊത്ത്‌ വന്ന പെണ്‍കുട്ടിയെ പോലീസുകാരനാണെന്ന വ്യാജേന ഒരാള്‍ ചെക്ക്‌പോസ്‌റ്റില്‍ തടയുകയായിരുന്നു. സ്‌റ്റേഷനിലേക്ക്‌ പോകണമെന്ന്‌ ആവശ്യപ്പെട്ട്‌ ബലമായി ബൈക്കില്‍ കയറ്റി കൊണ്ടു പോവുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്‌തുവെന്ന്‌ പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്‌. പെണ്‍കുട്ടിയെ സ്‌റ്റേഷനില്‍ നിന്ന്‌ മോചിപ്പിക്കാന്‍ ചെന്നപ്പോഴാണ്‌ കൂടെയുണ്ടായിരുന്ന യുവാവിന്‌ ചതി മനസ്സിലായത്‌.


ചെക്ക്‌പോസ്‌റ്റിലെ സിസിക്യാമറകളില്‍ നിന്ന്‌ അക്രമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുധ്യം തോന്നിയിട്ടുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.










from kerala news edited

via IFTTT

അയോധ്യയില്‍ 4000 മുസ്ലീമുകളെ മതംമാറ്റുമെന്ന് വി.എച്ച്.പി









Story Dated: Wednesday, December 24, 2014 12:12



mangalam malayalam online newspaper

ലഖ്‌നോ: ഘര്‍ വാപ്പസി ചടങ്ങ് നിര്‍ത്തിവച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി വീണ്ടും വിശ്വഹിന്ദു പരിഷത്ത്. അടുത്ത മാസം അയോധ്യയില്‍ 4000 മുസ്ലീം വിശ്വാസികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് രാം വിലാസ് വേദാന്തി പറഞ്ഞു. ഫയിസാബാദ്, അംബേദ്കര്‍ നഗര്‍, ഗോണ്ട, ബഹ്‌റച, സുല്‍ത്താന്‍പുര്‍ എന്നിവിങ്ങളില്‍ നിന്നുള്ളവരെയാണ് മതംമാറ്റുന്നത്. ഇവര്‍ സ്വമേനസാലെ മുന്നോട്ടുവന്നതാണ്. എന്നാല്‍ ഈ മുസ്ലീം കുടുംബങ്ങളുടെ വിവരം കൈമാറാന്‍ വേദാന്തി തയ്യാറായില്ല. മതംമാറ്റ ചടങ്ങിനെ സര്‍ക്കാര്‍ തടയുമെന്ന് സംശയിച്ചാണിത്.


വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഫയിസാബാദ് ഡിഐജി സഞ്ജയ് കക്കര്‍ പറഞ്ഞു. രണ്ടു വിഭാഗങ്ങളെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന വേദാന്തിയെ അറസ്റ്റു ചെയ്യണമെന്ന് മുസ്ലീം ലീഗ് നേതാവ് നജ്മുല്‍ ഹസന്‍ ഘാനിയും ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

സോമര്‍സെറ്റസെന്റ് തോമസ് ഫൊറോനാ ദേവാലയം ക്രിസ്മസ് കരോള്‍ നടത്തി







ന്യൂജേഴ്‌സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്‌നേഹദൂതുമായി സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയവും വാര്‍ഡ് തോറുമുള്ള ഈവര്‍ഷത്തെ ക്രിസ്മസ് കരോള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.

വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്ന ഈ നാളുകള്‍ ശാന്തിയുടേയും, സമാധാനത്തിന്റേയും സന്ദേശം നാമോരോരുത്തരിലും നിറയ്ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന് വികാരി ഫാ. തോമസ് കടുകപ്പള്ളി ആശംസിച്ചു. ദേവാലയത്തിലെ ഭക്തസംഘടനകള്‍ ഒത്തുചേര്‍ന്ന് വാര്‍ഡ്‌തോറും ഇടവകയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശനം നടത്തി.


വാര്‍ഡുകള്‍ തോറും നടത്തിയ ക്രിസ്മസ് കരോളിന് അതത് വാര്‍ഡ് പ്രതിനിധികള്‍ നേതൃത്വം നല്‍കി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിന് ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു, ക്രിസ്മസ് സന്ദേശം നല്‍കി ക്രിസ്മസ് ഗാനാലാപനത്തോടെയാണ് സമാപിച്ചത്. ഇടവക വികാരി അച്ചനും കരോളിംഗില്‍ പങ്കെടുത്തു.


ക്രിസ്മസ് പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ ഭവന സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. എട്ടു വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 250-ല്‍പ്പരം ഭവനങ്ങള്‍ സന്ദര്‍ശിച്ചതായി മുഖ്യ സംഘാടകരായ ജോസ്‌മോന്‍ ജോസഫ്, ജെസ്റ്റിന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.


സെബാസ്റ്റ്യന്‍ തോട്ടത്തില്‍ (വാര്‍ഡ് -1), മേരിദാസന്‍ തോമസ് (വാര്‍ഡ് -2), ടോം പെരുമ്പായില്‍ (വാര്‍ഡ് -3), ജോണ്‍സണ്‍ ഫിലിപ്പ് (വാര്‍ഡ് -4), ജോര്‍ജ് ചെറിയാന്‍ (വാര്‍ഡ് -5), റെമി ചിറയില്‍ (വാര്‍ഡ് -6), ജോര്‍ജ് വര്‍ക്കി (വാര്‍ഡ് -7) ജെയിംസ് കൊക്കാട്ട് (വാര്‍ഡ് -8) തുടങ്ങിയവരായിരുന്നു വാര്‍ഡ് പ്രതിനിധികള്‍. വെബ്‌സൈറ്റ്: േെവേീാമ്യൈൃീിഷ.ീൃഴ സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.





വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം










from kerala news edited

via IFTTT

മെല്‍ബണില്‍ ക്രിസ്മസ്സ് പുല്‍ക്കൂട് മല്‍സരം








മെല്‍ബണില്‍ ക്രിസ്മസ്സ് പുല്‍ക്കൂട് മല്‍സരം


Posted on: 24 Dec 2014



മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ നടത്തിയ പുല്‍ക്കൂട് മല്‍സരത്തില്‍ സിഡ്‌നം വാര്‍ഡിലെ ശ്രീ റോയി ജോര്‍ജ്ജ് ഒന്നാം സ്ഥാനം നേടി. ബെത്‌ലെഹെമില്‍ ഉണ്ണി ഈശോ പിറന്നുവീണ കാലിതൊഴുത്തും പരിസരവും ബെത്‌ലെഹം പട്ടണവുമെല്ലാം തന്റെ സ്വീകരണമുറിയില്‍ പുനരവതരിപ്പിച്ചാണ് റോയി ജോര്‍ജ്ജ് സമ്മാനര്‍ഹനായത്.

മുളയും വൈക്കോലും കൊണ്ട് കെട്ടിയുണ്ടാക്കിയ പുല്‍ക്കൂടും ചരലും വെള്ളാരംകല്ലും ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ വഴികളും കടലാസുകൊണ്ട് നിര്‍മ്മിച്ച വീടുകളും കിണറും വെള്ളവും വേലിയുമെല്ലാം മനോഹരമായി നിര്‍മിക്കാന്‍ റോയ് ജോര്‍ജ്ജിന് സാധിച്ചു.


റിസര്‍വോയര്‍ വാര്‍ഡിലെ ബിനേഷ് സ്‌കറിയ രണ്ടാം സ്ഥാനവും സൗത്ത് മൊറാങ്ങ് വാര്‍ഡിലെ ജോര്‍ജ്ജ് ആന്റ്ണിയും കരോളിന്‍ സ്പ്രിങ്ങ് വാര്‍ഡിലെ ബെന്നി ജോസഫും മൂന്നാം സ്ഥാനവും നേടി. മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ആദ്യമായി നടന്ന പുല്‍ക്കൂട് മല്‍സരത്തില്‍ വിജയികളായവരെ ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അഭിനന്ദിച്ചു.





വാര്‍ത്ത അയച്ചത് : പോള്‍ സെബാസ്റ്റ്യന്‍












from kerala news edited

via IFTTT