121

Powered By Blogger

Thursday, 9 September 2021

ആവശ്യംകൂടി, ലഭ്യതകുറഞ്ഞു: അലുമിനിയം വില കുതിക്കുന്നു

ലഭ്യതയെക്കുറിച്ചുള്ള ആശങ്കയും കൂടിയ ഡിമാന്റും ആഭ്യന്തര അലുമിനിയം വിലയിൽ ഈയിടെ എക്കാലത്തേയും വലിയ കുതിപ്പുണ്ടാക്കി. സർക്കാർ ഏർപ്പെടുത്തിയ ഉൽപാദന നിയന്ത്രണം എസ്എച്ച്എഫ്ഇ നിരക്കുകൾ 13 വർഷത്തെ ഏറ്റവും ഉയരത്തിലെത്തിച്ചു. അലുമിനിയം സൂചികയായ എൽഎംഇ 2011 നു ശേഷമുള്ള ഏറ്റവും കൂടിയ നിലയിലാണ്. എംസിഎക്സിൽ വർഷാരംഭത്തിൽ അലുമിനിയം വില കിലോഗ്രാമിന് 160 രൂപയായിരുന്നു. ക്രമേണ അതുയർന്ന് 215.20 രൂപ എന്ന റെക്കോഡ് നിലവാരത്തിലെത്തി. ആഭ്യന്തര വിപണിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ അലുമിനിയം വില 47 ശതമാനം വളർച്ച രേഖപ്പെടുത്തി. ലണ്ടൻ വിപണിയിലും ഷാങ്ഹായിലും ഇതേപ്രവണതയാണ് തുടർന്നത്. ഒരുവർഷത്തിനിടയിൽ ഇരുവിപണികളിലും വിലകളിൽ യഥാക്രമം 55, 45 ശതമാനം വീതം നേട്ടമുണ്ടായി. രാജ്യത്തെ പല പവർ പ്ലാന്റുകളിലും കൽക്കരിക്ക് ക്ഷാമം നേരിടുന്നതായി വാർത്ത വന്നപ്പോൾ ഊർജ്ജമേഖലയിലെ ചലനങ്ങൾ നേരിട്ടു ബാധിക്കുന്ന അലുമിനിയത്തിന് ആഭ്യന്തര വിപണിയിൽ വില കയറി. പ്രഥമിക തലത്തിൽ അലുമിനിയത്തിന്റെ ഏറ്റവുംവലിയ രണ്ടാമത്തെ ഉൽപാദകരാണ് ഇന്ത്യ. കൽക്കരി ക്ഷാമത്തെക്കുറിച്ചുള്ള വാർത്ത പരന്നതോടെ അലുമിനിയം ഉൽപാദനം തടസ്സപ്പെടുമെന്ന ആശങ്കപരന്നു. കൽക്കരിയിൽനിന്നു രൂപംകൊള്ളുന്ന വൈദ്യുതിയും അസംസ്കൃത വസ്തുക്കളുമാണ് രാജ്യത്ത് അലുമിനിയം ഉൽപാദനച്ചെലവിൽ പകുതിയിലേറെയുംവരുന്നത്. ചൈനയിലെ ഉൽപാദനക്കുറവും ലോകവിപണിയിൽ അലുമിനിയത്തെ ബാധിക്കുകയും വിലകൾ വർധിക്കാനിടയാക്കുകയും ചെയ്തു. കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനായി ചൈനയിലെ ചില മേഖലാ ഭരണകൂടങ്ങൾ കമ്പനികൾക്ക് കർശനനിബന്ധനകൾ ഏർപ്പെടുത്തിയതും അലുമിനിയം ഉൽപാദനത്തെ ബാധിച്ചു. ലോകത്തിലെ ഏറ്റവുംവലിയ അലുമിനിയം ഉൽപാദകരും ഉപയോക്താക്കളും ചൈനയാണ്. കർശന നിബന്ധനകൾ കാരണം ഇക്കൊല്ലം ഇതുവരെ ചൈന 20 ലക്ഷം ടൺ അലുമിനിയം ഉൽപാദനം കുറച്ചിട്ടുണ്ട്. ചൈനയിൽ കഴിഞ്ഞവർഷം രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 7 ശതമാനം ഉപയോഗിച്ചത് അലുമിനിയം ശുദ്ധീകരണശാലകളായിരുന്നു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് നടപടികളെടുക്കാൻ പല മേഖലാ ഭരണകൂടങ്ങളും തുനിഞ്ഞത് ഈസാഹചര്യത്തിലാണ്. ചൈനയിലെ പ്രധാന അലുമിനിയം ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നായ സിൻജിയാംഗിൽ അഞ്ചു പ്രമുഖ കമ്പനികൾക്കെതിരെ ഉൽപാദന നിയന്ത്രണം കൊണ്ടുവന്നു. നിയമ വിരുദ്ധമായി അലുമിനിയം ഉൽപാദിപ്പിക്കുന്നതിനെതിരെക്കൂടിയായിരുന്നു ഈ നടപടി. ഈവർഷം ആദ്യ പാദത്തിൽതന്നെ ചൈനയുടെ സാമ്പത്തിക വളർച്ച മഹാമാരിക്കു മുമ്പുള്ള കാലഘട്ടത്തിലേതിനു തുല്യമായിത്തീർന്നു. ഇപ്രകാരം യുഎസും ഇതര യൂറോപ്യൻ രാജ്യങ്ങളും മികച്ച സാമ്പത്തിക കണക്കുകളുമായി രംഗത്തുവരാൻ തുടങ്ങിയത് ലോകമെങ്ങും ഫാക്ടറികളിലും വ്യാവസായിക പ്രവർത്തനങ്ങളിലും ഉറച്ച വളർച്ചയുണ്ടാകുന്നതായാണ് സാക്ഷ്യപ്പെടുത്തുന്നത്. ഉൽപാദനക്കുറവിനെച്ചൊല്ലിയുള്ള ഭീതിയും അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോക സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് വാഹന, പാക്കേജിംഗ് രംഗങ്ങളിൽ വർധിക്കുന്ന ഡിമാന്റും അലുമിനിയത്തിന് ഗുണകരമാണ്. ഡിമാന്റ്- സപ്ളെ ബലതന്ത്രവും യുഎസ് കറൻസിയുടെ പ്രകടനവും ഹ്രസ്വകാലത്തേക്കെങ്കിലും അലുമിനിയത്തിന്റെ ഗതിനിയന്ത്രക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2X3RNC7
via IFTTT

സ്വര്‍ണവില പവന് 80 രൂപ കൂടി 35,280 ആയി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കൂടി 35,280 ആയി. ഗ്രാമിനാകട്ടെ 10 രൂപ വർധിച്ച് 4410 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1797 ഡോളർ ആയി ഉയർന്നു. ഡോളർ കരുത്താർജിച്ചതാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. Content Highlights; gold price shows a hike of rupees 80 today

from money rss https://bit.ly/3nlFWdM
via IFTTT

ഗണേശ ചതുർത്ഥി: ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: ഗണേശ ചതുർത്ഥി പ്രമാണിച്ച് ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചും വെള്ളിയാഴ്ച പ്രവർത്തിക്കുന്നില്ല. മെറ്റൽ, ബുള്ള്യൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധിയാണ്. ഫോറസ്ക് വിപണിയും പ്രവർത്തിക്കുന്നില്ല. മൂന്നുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ചയാണ് ഇനി വ്യാപാരം നടക്കുക. നേരിയ നേട്ടത്തിൽ സെൻസെക്സ് 58,305ലും നിഫ്റ്റി 17,369ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. Content Highlights; BSE, NSE remain closed today due to ganesh chaturthi

from money rss https://bit.ly/3E33g5Q
via IFTTT

ആദായനികുതി പോർട്ടൽ തകരാർ പരിഹരിച്ചെന്ന് കേന്ദ്രം: റിട്ടേൺ തിയതി ഡിസം 31ലേക്ക് നീട്ടി

ന്യൂഡൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതികപ്പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി.അതിനിടെ റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബർ 30ൽനിന്ന് ഡിസംബർ 31ലേക്ക് നീട്ടി. സെപ്റ്റംബർ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകർ പോർട്ടൽ സന്ദർശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദർശകരുണ്ട്. പ്രതിദിന റിട്ടേൺ സമർപ്പണം 3.2 ലക്ഷമായി ഉയർന്നിട്ടുണ്ട്. ജൂൺ ഏഴിനാണ് പുതിയ https://bit.ly/3fg2l84 പോർട്ടൽ അവതരിപ്പിച്ചത്. തകരാറുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്നുണ്ട്. പോർട്ടൽ രൂപകൽപ്പന ചെയ്ത ഇൻഫോസിസിൽ എഴുനൂറിലേറെ പേർ ഈ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 164 കോടി രൂപ ചെലവിട്ട് തയ്യാറാക്കിയ പുതിയ പോർട്ടലിന്റെ പ്രവർത്തനം തുടക്കത്തിൽ ആകെ താറുമാറായതിനെത്തുടർന്ന് ഇൻഫോസിസിനെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. സി.ഇ.ഒ. സലിൽ പരേഖിനെ ഡൽഹിയിൽ വിളിച്ചുവരുത്തിയ ധനമന്ത്രി നിർമലാ സീതാരാമൻ കടുത്ത അതൃപ്തിയും ആശങ്കയുമറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 15-നകം പിഴവുകൾ പരിഹരിക്കണമെന്ന അന്ത്യശാസനവും നൽകി. കോവിഡ് സാഹചര്യം മുൻനിർത്തി ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം ജൂലായ് 31-ൽനിന്ന് സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. പോർട്ടലിലെ തകരാറിനെത്തുടർന്ന് ഭൂരിഭാഗത്തിനും റിട്ടേൺ സമർപ്പിക്കാനാവാത്ത സാഹചര്യത്തിൽ തീയതി നീട്ടാൻ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി. ഇത് ധർമയുദ്ധമെന്ന് ആർ.എസ്.എസ്. ആദായനികുതി പോർട്ടലിലെ തകരാറിൻറെ പേരിൽ ഇൻഫോസിസ് കമ്പനി ദേശദ്രോഹം നടത്തുകയാണെന്ന നിശിതവിമർശനവുമായി മുഖലേഖനം പ്രസിദ്ധീകരിച്ച ആർ.എസ്.എസ്. അനുകൂലവാരിക 'പാഞ്ചജന്യ'യെ ന്യായീകരിച്ച് സംഘടനാ ജോയന്റ് സെക്രട്ടറി മൻമോഹൻ വൈദ്യ. പാഞ്ചജന്യ നയിക്കുന്നത് ധർമയുദ്ധമാണെന്ന് വൈദ്യ പറഞ്ഞു. ഇത്തരമൊരു യുദ്ധത്തിൽ രണ്ടു പക്ഷമുണ്ടാവാം. നല്ല ആളുകൾ തെറ്റായ പക്ഷത്തു നിൽക്കുന്നുണ്ടാവാം. അവരെ ലക്ഷ്യമാക്കിയും നിങ്ങൾക്ക് അമ്പ് തൊടുക്കേണ്ടി വരാം. ഈ യുദ്ധം ദീർഘകാലം തുടരും, ദേശീയകാഴ്ചപ്പാടിന് വലിയ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും -വൈദ്യ പറഞ്ഞു.

from money rss https://bit.ly/3C1n73s
via IFTTT

വില്പന സമ്മർദത്തിനിടയിലും ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. മൂന്നാമത്തെ ദിവസവും നിക്ഷേപകർ ലാഭമെടുപ്പ് തുടർന്നതാണ് നേട്ടം പരിമിതപ്പെടുത്തിയത്. അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളും വിപണിയെ ബാധിച്ചു. സെൻസെക്സ് 55 പോയന്റ് നേട്ടത്തിൽ 58,305ലും നിഫ്റ്റി 15 പോയന്റ് ഉയർന്ന് 17,369ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്,സ്മോൾക്യാപ് സൂചികകളിൽ നേട്ടംതുടർന്നു. ഭാരതി എയർടെൽ, ടാറ്റാസ്റ്റീൽ, ബജാജ്ഫിൻസർവ്, ഐടിസി, ഏഷ്യൻ പെയിന്റ്, ടിസിഎസ്,ഹിന്ദുസ്ഥാൻ യൂണിലെവർ, മാരുതി, പവർഗ്രിഡ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഐസിഎസ് സി ബാങ്ക്,കൊട്ടക് ബാങ്ക്, സൺഫാർമ, റിലയൻസ്, എംആൻഡ് എം, ബജാജ്ഫിനാൻസ്, ആക്സിസ്ബാങ്ക്, ബജാജ് ഓട്ടോ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.56 ശതമാനം നേട്ടത്തിലും സ്മോൾക്യാപ് 0.52 ശതമാനം നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. റിയാൽറ്റി, ഫാർമ ഓഹരികളാണ് പ്രധാനമായും സമ്മർദംനേരിട്ടത്. Content Highlights: stock market attains profit after two days gap

from money rss https://bit.ly/3BUNSXn
via IFTTT

ഫ്യൂച്ചർ ഗ്രൂപ്പിനും റിലയൻസിനും ആശ്വാസം: ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ

ന്യൂഡൽഹി:ഫ്യൂച്ചർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആസ്തികൾ കണ്ടുകെട്ടുന്നതുസംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേചെയ്തു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(സിസിഐ), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ(എൻസിഎൽടി), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) തുടങ്ങിയറെഗുലേറ്റർമാരോട് ലയന കരാറുമായി ബന്ധപ്പെട്ട് നാലാഴ്ചത്തേക്ക് അന്തിമ നടപടികളെടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിൽ എൻ.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവ, മുകുൾ റോത്ഗി എന്നവരുൾപ്പടെയുളളവരുടെ വാദംകേട്ടശേഷമാണ് നടപടി. റിയൻസ്-ഫ്യൂച്ചർ റീട്ടെയിൽ ഇടപാട് തടഞ്ഞുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സുപ്രീംകോടതി സ്റ്റേചെയ്തിട്ടുണ്ട്. നാലാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ഫ്യൂച്ചർ കൂപ്പൺസ്, ഫ്യൂച്ചർ റീട്ടെയിൽ എന്നിവയുടെയും ഫ്യൂച്ചർ ഗ്രൂപ്പ് പ്രൊമോട്ടർ കിഷോർ ബിയാനിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്യൂച്ചർ കൂപ്പൺസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഫ്യൂച്ചർ ഗ്രൂപ്പ് ചില്ലറ-മൊത്തവ്യാപാര ബിസിനസ് റിലയൻസ് റീട്ടെയിലിന് വിൽക്കാനുള്ള 24,731 കോടി രൂപയുടെ കരാറുമാറി മുന്നോട്ടുപോകുന്നത് സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ തടഞ്ഞത്. ഫ്യൂച്ചർ കൂപ്പണിൽ ഓഹരി പങ്കാളിത്തമുള്ള ആമസോണിന്റെ ഹർജിയെതുടർന്നായിരുന്നു ഇത്. Future Retail-Reliance deal: SC stays proceedings on Amazons plea to enforce arbitrary award

from money rss https://bit.ly/3yXQSjK
via IFTTT

രണ്ടാംതരംഗത്തിനിടയിലും 'v' ആകൃതിയിലുള്ള കുതിപ്പിലാണ് രാജ്യമെന്ന് സാമ്പത്തിക അവലോകനം

രണ്ടാംതരംഗത്തിന്റെ ആഘാതമുണ്ടായിട്ടും വളർച്ചയുടെകാര്യത്തിൽ വി ആകൃതിയിലുള്ള വീണ്ടെടുക്കൽ പുനഃസ്ഥാപിച്ചതായി ധനകാര്യവകുപ്പ് പുറത്തുവിട്ട സാമ്പത്തിക അവലോകനത്തിൽ പറയുന്നു. രണ്ടാംതരംഗം നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തെ ബാധിച്ചെങ്കിലും 2020 ആദ്യപാദത്തിൽ ആദ്യത്തെ കോവിഡ് വ്യാപനത്തിനുശേഷമുള്ള വീണ്ടെടുക്കലിനേക്കാൾ വേഗത്തിൽ മുന്നേറാൻ കഴിഞ്ഞു. ഉത്പാദനക്ഷമതയിൽ 90ശതമാനത്തിലധികം വീണ്ടെടുത്ത് 20.1ശതമാനം വളർച്ചനേടാനായെന്നും അവലോകനം വിശദമാക്കുന്നു. 2020-21 സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിലെ തിരിച്ചുവരവിന്റെ വേഗതകുറക്കാൻമാത്രമാണ് രണ്ടാംതരംഗത്തിന് കഴിഞ്ഞത്. രണ്ടാംതരംഗത്തെതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ ലോക്ഡൗൺമൂലം വ്യാപാര വ്യവസായമേഖലകളിൽ തളർച്ചയുണ്ടായി. പ്രധാന എട്ട് വ്യവസായ മേഖലകളിലെ ഉത്പാദനക്ഷമതയെ അത് ബാധിച്ചു. നിർമാണ, സേവനമേഖലകളിലെ പിഎംഐ, സ്റ്റീലിന്റെ ഉപഭോഗം, വാഹന വില്പന, പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം, വ്യോമയാന ഗതാഗതം, ടോൾ പിരിവ്, ജിഎസ്ടി വരുമാനം, യുപിഐ ഇടപാട് എന്നിവയിലെ ഇടിവ് ഇക്കാര്യം അടിവരയിട്ടു. കാർഷികം, വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ മേഖലകളിൽ വ്യക്തമായ വീണ്ടെടുക്കൽ ഇതിനകം പ്രകടമായിട്ടുണ്ട്. വ്യത്യസ്തമേഖലകളിൽ ഡിമാൻഡ് വർധന പ്രകടമായി. ഉപഭോഗത്തിൽ 13.8ശതമാനവും നിക്ഷേപത്തിൽ 55.3ശതമാനവും കയറ്റുമതിയിൽ 39.1ശതമാനവും ഇറക്കുമതിയിൽ 60.2ശതമാനവും വളർച്ച കാണിച്ചു. ആവശ്യതകയിലും വിതരണത്തിലും വീണ്ടെടുക്കൽ പ്രകടമായതിന് രാജ്യത്തെ സാമ്പത്തിക സൂചകങ്ങൾ തെളിവാണ്. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തേക്കാൾ 2021ൽ സാമ്പത്തിക അടിസ്ഥാനങ്ങൾ ശക്തമാണെന്നകാര്യം ശ്രദ്ധേയമാണ്. കാര്യക്ഷമതയോടൊപ്പം മെച്ചപ്പെട്ട ഉത്പാദനവും പര്യമാപ്തമാക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ ഹ്രസ്വ-ദീർഘകാലയളവിലെ അതിവേഗവളർച്ചക്ക് സഹായകരമാണ്. സ്വകാര്യ നിക്ഷേപത്തിന് പ്രാധാന്യം നൽകാനും സാമ്പത്തികമേഖലയിലെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള സർക്കാർ നടപടികൾ വളർച്ചക്ക് കൂടുതൽ പിന്തുണനൽകുമെന്നും സാമ്പത്തിക അവലോകനത്തിൽ പറയുന്നു. Despite intense second wave, India reasserts V-shaped recovery.

from money rss https://bit.ly/3E1G47Z
via IFTTT