121

Powered By Blogger

Sunday 7 December 2014

മര്യാദരാമന്റെ അദ്ഭുതക്കൊട്ടാരം















ഫോട്ടോ: വി.പി പ്രവീണ്‍കുമാര്‍

പഴനിയില്‍നിന്ന് 20 കിലോമീറ്റര്‍ മാറി കണക്കംപട്ടിയില്‍ വിശാലമായ വയലില്‍ രണ്ടുമാസം കൊണ്ടൊരു കൊട്ടാരമുയര്‍ന്നു. ഗ്രാമവാസികള്‍ക്ക് അദ്ഭുതംപകര്‍ന്ന കാഴ്ച സിനിമാലോകത്തും സംസാരവിഷയമായി. കാരണം മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും ചെലവേറിയ സെറ്റാണിവിടെ യാഥാര്‍ഥ്യമായിരിക്കുന്നത്.


ആന്റോ ജോസഫ് നിര്‍മിച്ച് ഉദയകൃഷ്ണ-സിബി കെ. തോമസിന്റെ രചനയില്‍ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'മര്യാദരാമ'നുവേണ്ടിയാണീ സെറ്റ്. കലാസംവിധായകന്‍ ഗിരീഷ് മേനോന്റെ കലാവിരുതില്‍ പൂര്‍ത്തിയാക്കിയ സെറ്റിന് ഒന്നരക്കോടിയോളമാണ് ചെലവ്.









ഗിരീഷ് മേനോന്‍



''തൊട്ടടുത്ത് മറ്റൊരു സ്ഥലമായിരുന്നു ആദ്യം കണ്ടത്. അതിന് അഡ്വാന്‍സും കൊടുത്തതാണ്. പിന്നീട് ഞാനിവിടെ വന്നുനോക്കിയപ്പോള്‍ സിനിമയ്ക്ക് വിഷ്വല്‍ ബ്യൂട്ടി നല്‍കാന്‍ ഇവിടമാണ് നല്ലതെന്ന് തോന്നി. ഇവിടെ നിന്നു നോക്കിയാല്‍ പഴനിമല കാണാം. ഇപ്പുറത്തെ റെയില്‍വേ ട്രാക്കിലൂടെ തീവണ്ടിപോകുന്നത് ഫ്രെയിമില്‍ വരും. അങ്ങനെ ചില മെച്ചം കൂടിയുണ്ട്''- ഗിരീഷ് പറഞ്ഞു.

48 ആശാരിമാര്‍, 18 മോള്‍ഡേഴ്‌സ്, 16 വെല്‍ഡേഴ്‌സ്, 22 പെയിന്റേഴ്‌സ് എന്നിങ്ങനെ 104 തൊഴിലാളികളുടെ രണ്ട് മാസം നീണ്ടുനിന്ന ജോലിയാണിത്. ഞങ്ങളിവിടെ ജോലി ആരംഭിച്ചതും കനത്ത മഴയും വെള്ളപ്പൊക്കവും വന്നു. ആകെ ചളിമയമായി. ഓടും മറ്റും ഇറക്കാന്‍ തൊഴിലാളികള്‍ ചെളിയില്‍ ഇറങ്ങിനിന്ന് കൈമാറി കൈമാറി എത്തിക്കുകയായിരുന്നു. 16,000 ത്തിലധികം ഓട് വേണ്ടിവന്നു. 24000 സ്‌ക്വയര്‍ഫീറ്റാണ് മൊത്തം. കാറ്റാടിക്കഴയും പ്ലൈവുഡും ഇരുമ്പും മരവും പ്ലാസ്റ്റര്‍ ഓഫ് പാരീസും ഉപയോഗിച്ചാണ് ഈ വീട് പണിതത്. ബലം ഒട്ടും കുറവില്ല. പത്തിരുന്നൂറുപേര്‍ കയറിയിറങ്ങുന്നതല്ലേ.





വിശാലമായ വാതിലും വാതില്‍പ്പടിയിലെ കൊത്തുപണികളും ചുമരില്‍ തൂക്കിയ ഫോട്ടോകളും ഓരോ കഥ പറയുന്നുണ്ട്. നടുമുറ്റത്തിനു ചുറ്റുമുള്ള തൂണുകള്‍ക്ക് ചെട്ടിനാടന്‍ ശൈലി. തറയിലും ചെട്ടിനാടന്‍ ടൈല്‍സിന്റെ ശൈലിയിലുള്ള ഫ്ലോര്‍ പേപ്പറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നാലുചുറ്റുമുള്ള മതില്‍ വെട്ടുകല്ലില്‍ തീര്‍ത്തപോലെയുണ്ട്. ഇതിനു ചുറ്റുമുള്ള ചോളവും ഞങ്ങള്‍ നട്ടതാണ്.

ഇതിനുപുറമെ ഉദുമല്‍പേട്ടയ്ക്കടുത്തുള്ള ഒരു ഗോഡൗണില്‍ ഒരു തീവണ്ടിമുറിയുടെ സെറ്റും തീര്‍ത്തിട്ടുണ്ട്. അവിടെ ഷൂട്ടിങ് കഴിഞ്ഞു. അത് മറ്റ് രണ്ട് സിനിമക്കാര്‍ ബുക്ക് ചെയ്തിട്ടുമുണ്ട്.

ജൂനിയര്‍ മാന്‍ഡ്രേക്കില്‍ തുടങ്ങി പത്തറുപതോളം ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വഹിച്ച ഗിരീഷ് മേനോന്‍ നേരത്തെ 'നദിയ കൊല്ലപ്പെട്ട രാത്രി', 'രൗദ്രം' തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി സെറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ രാജാധിരാജയ്ക്കുവേണ്ടി 45 ലക്ഷം ചെലവഴിച്ചൊരു സെറ്റും പണിതിട്ടുണ്ടായിരുന്നു. ഇനി സുരേഷ്‌ഗോപിയുടെ പുതിയചിത്രം 'രുദ്രസിംഹാസന'ത്തിനുവേണ്ടിയും സെറ്റൊരുക്കുന്നുണ്ട്.


ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി ഒരു കൊല്ലത്തേക്ക് സ്ഥലം ലീസിനെടുത്താണ് സെറ്റ് ഒരുക്കിയതെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞു. ഇതിന്റെ വര്‍ക്ക് കഴിഞ്ഞ് മറ്റാര്‍ക്കെങ്കിലും ഷൂട്ടിങ്ങിന് ആവശ്യമുണ്ടെങ്കില്‍ വാടകയ്ക്ക് കൊടുക്കും. ''ചിത്രത്തില്‍ ഈ വീടൊരു പ്രധാന കഥാപാത്രമാണ്. കഥയുടെ ഭൂരിഭാഗവും നടക്കുന്നത് ഇവിടെയാണ്.'' സംവിധായകന്‍ സുരേഷ് ദിവാകറും കൂട്ടിച്ചേര്‍ത്തു.











from kerala news edited

via IFTTT

ചലച്ചിത്രഭൂപടത്തില്‍ ഇത് ലെവിയാതന്മാരുടെ കാലം







ആരാണ് ലെവിയാതന്‍? ജലത്തില്‍ വളരുന്ന സര്‍പ്പഭൂതം, ആത്മാവ് നഷ്ടപ്പെട്ട മനുഷ്യന്‍, നരകത്തിന്റെ കാവല്‍ക്കാരനും അവകാശിയും, വെറുപ്പിന്റെയും അസൂയയുടെയും ദൈവം, ദൈവത്തിന്റെ സൃഷ്ടികളെ ഭയപ്പെടുത്തി തിന്നൊടുക്കുന്ന സാത്താന്‍ - വ്യാഖ്യാനം എന്തായാലും ലോകസിനിമയില്‍ ഇത് ലെവിയാതന്മാരുടെ കാലമാണ്. ചലച്ചിത്രഭൂപടത്തിന്റെ 2014-ന്റെ മുഖം ഗോവയില്‍ അനാവരണംചെയ്യപ്പെട്ടപ്പോള്‍ ഒരു ഞെട്ടലോടെ നമുക്ക് തിരിച്ചറിയാനുള്ളതും ഇതാണ് - മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത പിശാചുക്കള്‍ പതുക്കെ ഈ ലോകം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അധികാരവും പണവും ഉപയോഗിച്ച് എന്തും ചെയ്യുന്നവരുടെ ലോകമാണ് പിറന്നുകൊണ്ടിരിക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഉത്തമോദാഹരണമായിരുന്നു ഗോവയില്‍ നടന്ന 45-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂര പുരസ്‌കാരം നേടിയ റഷ്യയില്‍നിന്നുള്ള ആനേന്ദ്ര സ്വാഗിന്‍സേവി(Adrey zvyajintsev)ന്റെ 'ലെവിയാതന്‍'.



സ്വാഗിന്‍സേവ് നേരത്തേതന്നെ മലയാളിക്ക് പ്രിയപ്പെട്ട സംവിധായകനാണ്. അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ 'റിട്ടേണ്‍' ഐ.എഫ്.എഫ്.ഐ.യിലും ഐ.എഫ്.എഫ്.കെ.യിലും തരംഗംസൃഷ്ടിച്ച ചിത്രമാണ്. വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ 'റിട്ടേണ്‍' റഷ്യയില്‍ സോവിയറ്റ്കാലം അവസാനിപ്പിച്ചതിനുശേഷം പുറത്തുവന്ന മികച്ച രചനകളിലൊന്നാണ്. 'ലെവിയാതനാ'കട്ടെ ദസ്തയേവ്‌സ്‌കിയുടെ 'ഭൂതാവിഷ്ടരി'ലെ പ്രവചനങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.

ആത്മാവ് നഷ്ടപ്പെട്ട മനുഷ്യരുടെ, പിശാച് ബാധിച്ച ജീവിതങ്ങളുടെ ആകെത്തുകയാണ് അത് അടയാളപ്പെടുത്തുന്നത്. സോവിയറ്റ് യൂണിയന്‍ അവിടത്തെ ജനതയില്‍ ബാക്കിവെച്ചതെന്നതിന്റെ രത്‌നച്ചുരുക്കംകൂടിയാണ് ഈ സിനിമ. കുടിയൊഴിപ്പിക്കലിന്റെ ഈ ആധുനികപാഠം മാഫിയകള്‍ രാഷ്ട്രീയാധികാരം കവര്‍ന്നെടുക്കുന്ന കാലത്തിന്റെ ആവിഷ്‌കാരമാണ്.


ലെവിയാതന്‍മാര്‍ വരുന്നത് റഷ്യയില്‍നിന്നു മാത്രമല്ല, കൊറിയയില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നും ചൈനയില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നുമൊക്കെ എത്രയും സ്വാഭാവികമായി അവര്‍ അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ലോകസിനിമയില്‍ നമുക്ക് കാണാന്‍കിട്ടുന്നത്. നഗ്‌നമായി കണ്ണുതുറന്ന് തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണാന്‍ ധൈര്യപ്പെടുന്ന ഈ ലോകസിനിമയോടൊപ്പം വെച്ചു പരിശോധിക്കുമ്പോഴാണ് ഇന്ത്യന്‍ സിനിമ എത്രമാത്രം ദുര്‍ബലമാണെന്ന വസ്തുത നമ്മെ ഞെട്ടിപ്പിക്കുക. ചലച്ചിത്രോത്സവത്തിനു പുറത്ത് തിയേറ്ററുകളുടെ കമ്പോളസന്ദര്‍ഭത്തില്‍വെച്ച് പൊലിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകള്‍ ലോകസിനിമയുടെ ഭൂപടത്തില്‍ എവിടെയുമെത്താതെപോകുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കാന്‍ ഓരോ ചലച്ചിത്രോത്സവവും ഒരു പ്രേരകശക്തിതന്നെയാണ്.


13,700 ഡെലിഗേറ്റുകളാണ് ഇത്തവണ ഗോവ ചലച്ചിത്രോത്സവത്തിനെത്തിയത്. ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളിസാന്നിധ്യമുണ്ടായിരുന്ന വര്‍ഷമാണ് ഇത്തവണത്തെത്. തിയേറ്ററുകള്‍ക്കു പുറത്ത് കാര്‍ണിവലും അകത്ത് സിനിമയും എന്നതാണ് ഗോവയുടെ പ്രത്യേകത. ഫെസ്റ്റിവല്‍ കാര്‍ണിവലായാലെന്താ എന്ന ജെ. ദേവികയുടെ ചോദ്യത്തിനുള്ള മറുപടിയാണ് ഗോവ. അവിടെ കാര്‍ണിവലുമുണ്ട്, സിനിമയുമുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് കയ്യൂക്കുള്ളവര്‍ മാത്രം കാര്യക്കാരാകുന്ന കാര്‍ണിവല്‍ മാത്രമേ ബാക്കിയാകുന്നുള്ളൂ എന്നതാണ് വസ്തുത.


2500 സീറ്റേ ഗോവയിലുള്ളൂ. എന്നാല്‍ തിയേറ്ററുകള്‍ക്കകത്ത് സിനിമ മാത്രമേ അവിടെ സാധ്യമാകൂ. കാര്‍ണിവല്‍ അനുവദനീയമേ അല്ല. ഓപ്പറേഷന്‍തിയേറ്ററുകള്‍ക്കകത്ത് കാര്‍ണിവലായാല്‍ സര്‍ജറിക്കുശേഷം രോഗിക്ക് എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഐനോസ്‌ക്‌സ് തിയേറ്ററുകളിലെ ഫിലിം പ്രൊജക്ഷന്റെ ഭംഗി ആസ്വദിക്കാനാവുന്നതുകൊണ്ടുകൂടിയാവണം ഓരോവര്‍ഷവും ഗോവയിലേക്ക് വണ്ടികയറുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത്.


ഇന്ത്യന്‍ പനോരമയില്‍ ഏഴ് മലയാളചിത്രങ്ങള്‍ ഉണ്ടായിരുന്ന വര്‍ഷമാണിത്. എബ്രിഡ് ഷൈനിന്റെ 1983, ജിത്തു ജോസഫിന്റെ ദൃശ്യം, വേണുവിന്റെ മുന്നറിയിപ്പ്, രഞ്ജിത്തിന്റെ ഞാന്‍, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്, അനില്‍ രാധാകൃഷ്ണന്റെ നോര്‍ത്ത് 24 കാതം, ഷാജി എന്‍. കരുണിന്റെ സ്വപാനം. അതായത് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫര്‍ഹാന്‍ ഫാസില്‍, നിവിന്‍ പോളി, അനൂപ് മേനോന്‍, ജോയ് മാത്യു, സൈജു കുറുപ്പ്, വിനീത്, അനുമോള്‍, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, നെടുമുടി തുടങ്ങി മലയാള സിനിമയിലെ മുന്‍നിര നടീനടന്മാരുടെ ചിത്രങ്ങളെല്ലാം ഫെസ്റ്റിവലിനുണ്ടാകും. സംവിധായകര്‍ക്ക് പുറമെ വിരലിലെണ്ണാവുന്ന നടീനടന്മാര്‍ മാത്രമാണ് ഗോവയിലെത്തിയത്.


അതില്‍തന്നെ സിനിമ കാണാന്‍ ശ്രമിച്ചവര്‍ അതിലും കുറയും. എന്തുകൊണ്ട് നമ്മുടെ നടീനടന്മാരെവെച്ച് പുതിയ പ്രമേയങ്ങള്‍ സാധ്യമാകുന്നില്ലെന്നതിന്റെ കാരണം തിരയേണ്ടത് ഇത്തരം അസാന്നിധ്യങ്ങളിലാണ്.











from kerala news edited

via IFTTT

ചലച്ചിത്രമേള: സമഗ്ര സംഭാവന ഇത്തവണ മാര്‍ക്കോ ബല്ലോക്കിയോയ്ക്ക്‌







തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബല്ലോക്കിയോയ്ക്ക് നല്‍കും. നിരവധി ചലച്ചിത്രമേളകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഇദ്ദേഹത്തെ നാലാം തവണയാണ് മേളയില്‍ ആദരിക്കുന്നത്.

'മൈ മദേഴ്‌സ് സ്‌മൈല്‍' എന്ന ചിത്രമാണ് ഇത്തവണ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി മേളയില്‍ പ്രദര്‍ശിപ്പിക്കുക. 2002 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നിരീശ്വരവാദിയായ ഒരാളുടെ അമ്മയ്ക്ക് വിശുദ്ധപദവി ലഭിക്കുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് പറയുന്നത്. അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന് നിരവധി അവാര്‍ഡുകളും ലഭിച്ചു.

'അബ്ബാസോ ലോസിയോ' (1961) എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മാര്‍ക്കോ ബല്ലോക്കിയോ സിനിമാലോകത്ത് എത്തിയത്. ബലോക്കിയോയുടെ ചിത്രങ്ങളിലെല്ലാം ഇറ്റലിയുടെ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷവും പ്രതിഫലിച്ചിരുന്നു. 42 ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.


1965 ല്‍ പുറത്തിറങ്ങിയ വിഖ്യാത ചിത്രം 'ഫിസ്റ്റ്്‌സ് ഇന്‍ ദി പോക്കറ്റ് ' ലോകശ്രദ്ധ നേടിക്കൊടുത്തു. ലൊക്കാര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ സെയില്‍ അവാര്‍ഡ് ലഭിച്ചു.











from kerala news edited

via IFTTT

എം.എം ജേക്കബ്‌ പാര്‍ട്ടിയെ തിരിഞ്ഞ്‌ കൊത്തുകയാണെന്ന്‌ ടി.എന്‍ പ്രതാപന്‍









Story Dated: Sunday, December 7, 2014 09:04



തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം ജേക്കബിനെതിരെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. മന്ത്രിപദവിയും ഗവര്‍ണര്‍ പദവിയും ഉള്‍പ്പെടെ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കാവുന്ന മുഴുവന്‍ ആനുകൂല്യവും നേടിയ ശേഷം പാര്‍ട്ടിയെ തിരിഞ്ഞ്‌ കൊത്തുകയാണ്‌ ജേക്കബ്‌ ചെയ്യുന്നതെന്ന്‌ ടി.എന്‍ പ്രതാപന്‍ പറഞ്ഞു. രാമപുരത്ത്‌ കേണ്‍ഗ്രസ്‌ ചടങ്ങില്‍ സുധീരന്റെ ജനപക്ഷ യാത്രയെയും സി.എന്‍ പ്രതാപന്‍ എം.എല്‍.എയെയും എം.എം ജേക്കബ്‌ വിമര്‍ശിച്ചിരുന്നു. ഇതിന്‌ മറുപടി പറയുകയായിരുന്നു ടി.എന്‍ പ്രതാപന്‍.










from kerala news edited

via IFTTT

സിപിഎം-ആര്‍എസ്‌എസ്‌ സംഘര്‍ഷം; കൊല്ലത്ത്‌ നാലുപേര്‍ക്ക്‌ വെട്ടേറ്റു









Story Dated: Sunday, December 7, 2014 08:41



കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ സിപിഎം-ആര്‍എസ്‌എസ്‌ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക്‌ വെട്ടേറ്റു. കൊട്ടാരക്കര കോട്ടത്തലയിലാണ്‌ സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിച്ചു.










from kerala news edited

via IFTTT

ഓട്ടോറിക്ഷ മോഷ്‌ടാവ്‌ അറസ്‌റ്റില്‍











Story Dated: Sunday, December 7, 2014 12:52


ബാലരാമപുരം: നിരവധി മോഷണ കേസുകളിലെ പ്രതിയും ഓട്ടോറിക്ഷാ മോഷ്‌ടാവുമായ കരുംകുളം പുല്ലുവിള കൊച്ചുപളളി വടക്കേതോട്ടം പുരയിടത്തില്‍ രഞ്‌ജിത്തി(25)നെ ബാലരാമപുരം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ നാലിന്‌ രാത്രി കൊടിനടയില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന പാറക്കുഴിയിലെ വിന്‍സന്റിന്റെ ഓട്ടോറിക്ഷ മോഷണക്കേസിലാണ്‌ അറസ്‌റ്റ്. ഓട്ടോറിക്ഷയും കസ്‌റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ സി.ഐ: ജോണ്‍, ബാലരാമപുരം എസ്‌.ഐ: ടി.വിജയകുമാര്‍, ഗ്രേഡ്‌ എസ്‌.ഐ: ജലാലുദീന്‍ എന്നിവരുടെ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.










from kerala news edited

via IFTTT

മോഷണക്കേസുകളിലെ പ്രതികള്‍ അറസ്‌റ്റില്‍











Story Dated: Sunday, December 7, 2014 12:52


തിരുവനന്തപുരം: വ്യാപാരസ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തി വരുന്ന മൂന്നു പേരെ ഫോര്‍ട്ട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കരകുളം, മുദി ശാസ്‌താംകോട്‌ മാടവന തോട്ടരികത്ത്‌ വീട്ടില്‍ സജിത്ത്‌ (27), നെടുമങ്ങാട്‌, തൊളിക്കോട്‌ തേക്കുംമൂട്‌,ഉണ്ടപ്പാറ, ലക്ഷംവീട്ടില്‍ സുന്ദരേശന്‍ (35), കടകംപള്ളി, പേട്ട, മൂന്നാം മനയ്‌ക്കല്‍, ടി.സി. 30/507 ല്‍ താമസം മനോജ്‌ (34)എന്നിവരാണ്‌ കഴിഞ്ഞദിവസം രാത്രി തകരപ്പറമ്പിലുള്ള സ്‌നേഹാ കളക്ഷന്‍സിന്‌ സമീപത്തുവച്ച്‌ മോഷണശ്രമത്തിനിടയില്‍ അറസ്‌റ്റിലായത്‌. അറസ്‌റ്റിലായ സജിത്തിന്‌ പൂജപ്പുര, ഫോര്‍ട്ട്‌ പോലീസ്‌ സേ്‌റ്റഷനുകളിലും മനോജിന്‌ പേട്ട പോലീസ്‌ സ്‌റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്‌. ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എ. അജിചന്ദ്രന്‍ നായര്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഷാജിമോന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ പ്രസാദ്‌, വിഷ്‌ണു എന്നിവര്‍ ചേര്‍ന്നാണ്‌ ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT

കഞ്ചാവു കേസിലെ പ്രതി അറസ്‌റ്റില്‍











Story Dated: Sunday, December 7, 2014 12:52


തിരുവനന്തപുരം: നിരവധി കഞ്ചാവു കേസുകളിലെ പ്രതി അറസ്‌റ്റില്‍. മുട്ടത്തറ വില്ലേജില്‍ വടുവത്ത്‌ വിഷ്‌ണു എന്നുവിളിക്കുന്ന രതീഷാണ്‌ പോലീസ്‌ പിടിയിലായത്‌. നഗരത്തിലെ ചില്ലറ വില്‍പനക്കാര്‍ക്ക്‌ കഞ്ചാവ്‌ എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണ്‌ ഇയാള്‍. പ്രതിയെ മുട്ടത്തറ ഭാഗത്തും സമീപ പ്രദേശങ്ങളിലും കൊണ്ടുപോയി തെളിവുകള്‍ ശേഖരിച്ചു. തിരുവനന്തപുരം എന്‍ഫോഴ്‌്സ്‌മെന്റ്‌ ആന്‍ഡ്‌ ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ വലയിലാക്കിയത്‌. പ്രിവന്റീവ്‌ ഓഫീസര്‍മാരായ മണിവര്‍ണന്‍, ഡി. വിജയകുമാരന്‍ നായര്‍, സി.ഇ.ഒമാരായ സി.കെ. ശ്രീകുമാര്‍, ടി.ഡി. പ്രസാദ്‌, അഭിലാഷ്‌ എന്നിവരാണ്‌ അനേ്വഷണ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.










from kerala news edited

via IFTTT

കരിക്ക്‌ വില്‍പനയെച്ചൊല്ലി തര്‍ക്കം; കച്ചവടക്കാരന്‍ വെട്ടേറ്റ്‌ ആശുപത്രിയില്‍











Story Dated: Sunday, December 7, 2014 12:52


കഴക്കൂട്ടം: കഴക്കൂട്ടം ബ്ലോക്ക്‌ ഓഫീസ്‌ ജംഗ്‌ഷനു സമീപം കരിക്ക്‌ വില്‍പനയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ കച്ചവടക്കാരന്‌ വെട്ടേറ്റു. കഴക്കൂട്ടം വടക്കുംഭാഗം വലിയവിളാകത്തുവീട്ടില്‍ നജീമി (39)നാണ്‌ വെട്ടേറ്റത്‌. വലതു കൈക്ക്‌ 32 തുന്നലുള്ള മുറിവുണ്ട്‌. ഇദ്ദേഹത്തെ കഴക്കൂട്ടം സി.എസ്‌.ഐ. മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നജീമിനെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കഴക്കൂട്ടം ആശുപത്രിനടക്ക്‌ സമീപം വടക്കുംഭാഗം സ്വദേശി ഷാഫിയെ കഴക്കൂട്ടം പോലീസ്‌ പിടികൂടി.


വെള്ളിയാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കാര്‍ത്തിക ദിനാഘോഷവുമായി ബന്ധപ്പെട്ട്‌ വെട്ടുറോഡ്‌-കഴക്കൂട്ടം ദേശീയപാതയില്‍ പത്തോളം കരിക്ക്‌ കച്ചവടക്കാര്‍ സ്‌ഥാനംപിടിച്ചിരുന്നു. ബ്ലോക്ക്‌ ഓഫീസ്‌ ജംഗ്‌ഷനു സമീപം കച്ചവടം നടത്തിയിരുന്ന നജീം തൊട്ടടുത്തെ ഫ്രൂട്ട്‌സ്‌ കടയുടമയുടെ നിര്‍ദേശപ്രകാരം കുറച്ച്‌ കരിക്കുകള്‍ അവിടെയെത്തിച്ച്‌ വില്‍പന നടത്താമെന്നായിരുന്നു. ഇത്‌ ചോദ്യം ചെയ്‌ത്‌ സമീപത്ത്‌ കരിക്ക്‌ കച്ചവടം നടത്തിയിരുന്ന ഷാഫി ആക്രമിക്കുകയായിരുന്നുവെന്ന്‌ നജീം പറഞ്ഞു. കഴുത്തിന്‌ നേര്‍ക്ക്‌ വെട്ടുകത്തികൊണ്ട്‌ വെട്ടാന്‍ ശ്രമിച്ചത്‌ തടഞ്ഞതിനെ തുടര്‍ന്നാണ്‌ കൈക്ക്‌ പരുക്കേറ്റത്‌. പ്രതിയെ സംഭവസ്‌ഥലത്തുനിന്നും കഴക്കൂട്ടം എസ്‌.ഐ. എസ്‌. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പിടികൂടിയത്‌. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

ആര്യനാട്‌ മേഖലയില്‍ വ്യാപക മണല്‍കടത്ത്‌; റിപ്പോര്‍ട്ട്‌ ചെയ്‌ത ഉദ്യോഗസ്‌ഥന്‌ സ്‌ഥലംമാറ്റം











Story Dated: Sunday, December 7, 2014 12:52


തിരുവനന്തപുരം: കരമനയാറ്റിന്റെ തീരങ്ങളില്‍ നിന്നും മണല്‍കടത്ത്‌ സജീവം. ആര്യനാട്‌ സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ നിന്നും ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ രാത്രികാലങ്ങളില്‍ മണല്‍ കൊണ്ടുപോകുന്നുവെന്നാണ്‌ ആരോപണം. ആര്യനാട്‌ സേ്‌റ്റഷനിലെ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥന്റെ അറിവോടെ ഇദ്ദേഹം രാത്രികാല ഡ്യൂട്ടിയിലുള്ളപ്പോഴാണ്‌ മണല്‍ കടത്തുന്നതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.


മൂന്നാറ്റുമുക്ക്‌, കോട്ടയ്‌ക്കകം, മീനാങ്കല്‍ ഭാഗങ്ങളില്‍ നിന്നും മണല്‍ യഥേഷ്‌ടം കടത്തുമ്പോള്‍ ആര്യനാട്ടെ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍പോലും മൗനംപാലിക്കുന്നതിലും ദുരൂഹതയുണ്ട്‌. പ്രദേശവുമായി ബന്ധമുള്ള ഒരു പോലീസുകാരനും കടത്തുലോബികളുമായി ബന്ധമുണ്ട്‌. ഈ വിവരം ഉന്നതങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു രഹസ്യാനേ്വഷണ വിഭാഗം ഉദ്യോഗസ്‌ഥനെ തന്ത്രപരമായി സ്‌ഥലംമാറ്റുകയും പകരം തങ്ങള്‍ക്ക്‌ ഗുണപ്പെടുന്ന ഒരാളെ ആര്യനാട്ടേക്ക്‌ കൊണ്ടുവന്നതായും പറയപ്പെടുന്നു.










from kerala news edited

via IFTTT

വെഞ്ചാലി വയലില്‍ ജലസേചന വകുപ്പിന്റെ ബി.സി.ബി സംവിധാനം ഏര്‍പ്പെടുത്തണമെന്ന്‌











Story Dated: Monday, December 8, 2014 02:27


mangalam malayalam online newspaper

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക്‌ വെഞ്ചാലി വയലില്‍ വെള്ളംകെട്ടി നിര്‍ത്താനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. പ്രദേശത്തു കൃഷി ഇറക്കും മുമ്പെ വെള്ളം പെരുംതോട്‌ ഭാഗത്തേക്ക്‌ നീങ്ങുകയാണ്‌. ആവശ്യത്തിന്‌ വെള്ളം ലഭിക്കാത്തതുകാരണം വേണ്ടത്ര മേനി നെല്ല്‌ കൊയ്യുവാന്‍ കഴിയുന്നില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയിറക്കുന്ന നെല്ലറയില്‍ ഒന്നാണ്‌ നന്നമ്പ്ര വെഞ്ചാലി പാടം. ജലസേചന്‌ വകുപ്പിന്റെ ബി.സി.ബി സംവിധാനം (തോ്‌ട്ടില്‍ വെള്ളം കെട്ടി നിര്‍ത്താനുള്ള സംവിധാനം) ഏര്‍പ്പെടുത്തിയാല്‍ ഈ പാടത്തു നി്‌ന്ന് നൂറുമേനി കൊയ്യുവാന്‍ കഴിയും. ഫലഭൂവിഷ്‌്ഠമായ മണ്ണും ആത്മാഥതയുമുള്ള കര്‍ഷകരുടെ കൂട്ടായ്‌മയാണു വെഞ്ചാലി പാടം കൊണ്ടു നടക്കുന്നത്‌. അടിയന്തിരമായി ഈ ഭാഗങ്ങളില്‍ ബി.സി.ബി സംവിധാനം ഏര്‍പ്പെടുത്തണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT