തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബല്ലോക്കിയോയ്ക്ക് നല്‍കും. നിരവധി ചലച്ചിത്രമേളകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഇദ്ദേഹത്തെ നാലാം തവണയാണ് മേളയില്‍ ആദരിക്കുന്നത്.
'മൈ മദേഴ്‌സ് സ്‌മൈല്‍' എന്ന ചിത്രമാണ് ഇത്തവണ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി മേളയില്‍ പ്രദര്‍ശിപ്പിക്കുക. 2002 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നിരീശ്വരവാദിയായ ഒരാളുടെ അമ്മയ്ക്ക് വിശുദ്ധപദവി ലഭിക്കുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് പറയുന്നത്. അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന് നിരവധി അവാര്‍ഡുകളും ലഭിച്ചു.

'അബ്ബാസോ ലോസിയോ' (1961) എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മാര്‍ക്കോ ബല്ലോക്കിയോ സിനിമാലോകത്ത് എത്തിയത്. ബലോക്കിയോയുടെ ചിത്രങ്ങളിലെല്ലാം ഇറ്റലിയുടെ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷവും പ്രതിഫലിച്ചിരുന്നു. 42 ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1965 ല്‍ പുറത്തിറങ്ങിയ വിഖ്യാത ചിത്രം 'ഫിസ്റ്റ്്‌സ് ഇന്‍ ദി പോക്കറ്റ് ' ലോകശ്രദ്ധ നേടിക്കൊടുത്തു. ലൊക്കാര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ സെയില്‍ അവാര്‍ഡ് ലഭിച്ചു.
from kerala news edited
via IFTTT