121

Powered By Blogger

Sunday, 7 December 2014

കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത പ്രതികളെ വി.എസ്‌ സംരക്ഷിക്കുന്നു: ചെന്നിത്തല









Story Dated: Sunday, December 7, 2014 08:04



mangalam malayalam online newspaper

ആലപ്പുഴ: വിഎസിന്റെ നിലപാട്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്ക്‌ ചേര്‍ന്നതല്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കൃഷ്‌ണപിള്ള ആക്രമണക്കേസില്‍ സിപിഎമ്മുകാരെ പ്രതിചേര്‍ത്ത നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന്‌ പിന്നില്‍ രമേശ്‌ ചെന്നിത്തലയാണെന്നും വിഎസ്‌ ആരോപിച്ചിരുന്നു. ഈ ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


കൃഷ്‌ണപിള്ള സ്‌മാരക ആക്രമണക്കേസിലെ പ്രതികളെ വിഎസ്‌ സംരക്ഷിക്കുകയാണെന്നും പാര്‍ട്ടി പുറത്താക്കിയവരെ സംരക്ഷിക്കുന്നത്‌ കമ്യൂണിസ്‌റ്റ പാര്‍ട്ടിക്ക്‌ ചേര്‍ന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു. വിഎസ്‌ നിലപാട്‌ പുനഃപരിശോധിക്കണമെന്ന്‌ ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്ന വി.എസ്‌് ജനങ്ങളോട്‌ മാപ്പ്‌ പറയേണ്ടിവരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT