അമേരിക്കൻ കേന്ദ്ര ബാങ്ക് കോവിഡ് ഉത്തേജന നടപടികളിൽനിന്ന് ദ്രുതഗതിയിൽ പിന്മാറാനുള്ള ശ്രമത്തിലാണ്. ബോണ്ട് തിരികെവാങ്ങുന്നതിന്റെ വേഗംകൂട്ടാൻ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റി(എഫ്ഒഎംസി)തീരുമാനിച്ചിരിക്കുന്നു. വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികളിൽനിന്ന് 2022 മാർച്ചോടെ പൂർണമായും പിൻവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി ജൂണിനുപകരം മാർച്ചിൽതന്നെ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയേറി. യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിച്ചാൽ നമുക്ക് എന്തുകാര്യം എന്നുചിന്തിക്കാൻവരട്ടെ. അതിസമ്പന്നർ മുതൽ സാധാരണക്കാർവരെയുള്ളവരെ ബാധിക്കുന്നതാണ്...