121

Powered By Blogger

Tuesday 20 April 2021

മുഹൂർത്ത് 2.0 അവതരിപ്പിച്ച് കല്യാൺ ജൂവലേഴ്‌സ്

കൊച്ചി: കല്യാൺ ജൂവലേഴ്സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ 'മുഹൂർത്ത് 2.0' അവതരിപ്പിച്ചു. കർണാടകയിലെ നകാഷി മുതൽ രാജസ്ഥാനിലെ വിപുലമായ പോൾക്കി ആഭരണങ്ങളും പ്രഷ്യസ് സ്റ്റോണുകൾ പതിച്ച തെലങ്കാനയിൽനിന്നുള്ള ആഭരണങ്ങളും ഒഡിഷയിലെ ഫിലിഗ്രീ രീതിയിലുള്ള സവിശേഷമായ ആഭരണങ്ങളും പുതു തലമുറ വധുക്കളുടെ ആഭരണ ശേഖരത്തിന് മാറ്റുകൂട്ടുന്ന മരതകവും സ്വർണവും ചേർന്ന നവീന ആഭരണ രൂപകല്പനകളുമൊക്കെ ഒത്തുചേർന്നതാണ് പുതിയ മുഹൂർത്ത് 2.0 ശേഖരം. വിവാഹ സീസണിന്റെ തുടക്കത്തിൽതന്നെ പുതിയ മുഹൂർത്ത് ശേഖരത്തിന്റെ പ്രചാരണവും കല്യാൺ ജുവലേഴ്സ് ആരംഭിച്ചു. ഇന്ത്യയിലെങ്ങുമുള്ള കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിൽ മുഹൂർത്ത് ശേഖരം ലഭ്യമാണ്. കൂടാതെ ലൈവ് ഷോപ്പിങ് സൗകര്യത്തിനായി https://bit.ly/2QGANyP എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക. Kalyan Jewellers wedding season offering with Muhurat 2.0

from money rss https://bit.ly/3x9aJNo
via IFTTT

പാഠം 121| ഫ്രീഡം@40(ഭാഗം 2): ജീവിതം എങ്ങനെ ആഘോഷമാക്കാം?

നാല്പതിൽ വിരമിക്കുകയോ? സാങ്കൽപ്പികലോകത്തുമാത്രം നടപ്പാക്കാൻകഴിയുന്ന ഉട്ടോപ്യൻ ആശയമല്ലേ അതെന്ന് ചിന്തിക്കുന്നവർ കുറവല്ല. നേരത്തെ വിരമിച്ച് ജീവതം ആഘോഷിക്കുന്നവരുടെ എണ്ണം ലോകമാകെ കുതിച്ചുയരുമ്പോൾ ഇവിടെ അത് യാഥാർഥ്യമാക്കുന്നത് എങ്ങനെയെന്ന് ആലോചിച്ച് തലപുകക്കുന്നവരാണേറെയും. വ്യക്തമായ ആസൂത്രണമുണ്ടെങ്കിൽ, ദൃഢനിശ്ചയത്തോടെ പ്ലാനുമായി മുന്നോട്ടുപോകാനായാൽ, 15-20 വർഷംകഴിയുമ്പോൾ വിരമിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ലെന്ന് കാലംതെളിയിച്ചതാണ്. ഈവഴിതിരഞ്ഞെടുത്ത് ജീവിതം ആഘോഷമാക്കിയവർ നിരവധിപേരാണ്. ഈതീരുമാനങ്ങൾ അതിന് പ്രാപ്തമാക്കും: 1. നിക്ഷേപിക്കേണ്ടതുക വരുമാനത്തിന്റെ എത്രശതമാനം തുക വിരമിക്കൽഫണ്ടിനായി നീക്കിവെയ്ക്കാൻകഴിയുമെന്ന് കണക്കാക്കുക. 50ശതമാനം മുതൽ 70ശതമാനംവരെതുക മാറ്റിവെയ്ക്കാൻ തയ്യാറാകണം. തീരുമാനമെടുക്കുമ്പോൾ വികാരങ്ങളല്ല, യാഥാർഥ്യബോധമാണ് നിങ്ങളെ നയിക്കേണ്ടത്. നേരത്തെ വിശദീകരിച്ച മിതത്വം പാലിക്കാൻ ശ്രമിച്ചാൽ പരമാവധിതതുക നിക്ഷേപത്തിനായിമാറ്റിവെയ്ക്കാൻ കഴിയും. നല്ലകാലത്ത് പിശുക്കിജീവിച്ച് പിന്നെ എന്തുനേടാനാണ്-എന്നൊക്കെ വൈകാരികമായി ചിന്തിക്കാതിരിക്കുക. പുറത്തിറങ്ങാൻ പറ്റാതിരുന്ന കോവിഡ് കാലത്ത് മിതവ്യയംശീലിക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടായില്ല. മികച്ചരീതിയിൽ ആസുത്രണംചെയ്യുകയാണെങ്കിൽ അത്യാവശ്യം അടിച്ചുപൊളിച്ചാലും ഈതുക സമ്പാദിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. 2. തുക കണക്കാക്കുക രണ്ടാമതായി, സ്വയംവിരമിച്ചശേഷം ജീവിക്കാൻ ആവശ്യമായ തുക നിശ്ചയിക്കാം. വാർഷിക ചെലവ് എത്രയാണെന്ന് കണ്ടെത്തുകയാണ് അതിനായി ആദ്യംചെയ്യേണ്ടത്. വാർഷിക ചെലവിനെ 25 കൊണ്ട് ഗുണിച്ചാൽ കിട്ടുന്നതുകയായിരിക്കണം റിട്ടയർമെന്റ് കോർപസ്. ഒരുലക്ഷം രൂപയാണ് വാർഷികചെലവെങ്കിൽ അതിന്റെ 25 ഇരട്ടിതുകയായ 25 ലക്ഷംരൂപയായിരിക്കണം ഈതുക. 10 ലക്ഷംരൂപയാണെങ്കിൽ 2.5കോടിയും. വിരമിച്ചശേഷം സമ്പാദ്യത്തിലെ നാലുശതമാനംവീതം ഓരോവർഷവും പിൻവലിക്കാം. അതായത് രണ്ടുകോടി രൂപയാണ് 25വർഷത്തേയ്ക്കായി നീക്കിവെയ്ക്കുന്നതെങ്കിൽ വർഷം 10 ലക്ഷംരൂപ പിൻവലിക്കാം.ഈ തുകയിൽ നേരിയ വ്യത്യാസം ഉണ്ടായാലും പ്രശ്നമൊന്നുമില്ലെന്ന് മനസിലാക്കുക. 3. എത്രകാലംകൊണ്ട് സമ്പാദിക്കാം തുക നിശ്ചയിച്ചുകഴിഞ്ഞാൽ എത്രകാലംകൊണ്ട് ആതുക സമ്പാദിക്കാനാകുമെന്ന് കണക്കുകൂട്ടാം. നിലവിൽ എത്രതുക നിക്ഷേപമുണ്ടെന്ന് എഴുതിവെയ്ക്കുക. അതിനുശേഷം പ്രതിമാസം എത്രതുക നിക്ഷേപിക്കാനാകുമെന്നും നിശ്ചയിക്കുക. വാർഷിക ചെലവ് 75 ലക്ഷം രൂപയാണെങ്കിൽ ആതുക സമ്പാദിക്കാൻ എത്രകാലംവേണ്ടിവരുമെന്ന് കണക്കുകൂട്ടുക. അതിലൂടെ എത്രകാലംകഴിഞ്ഞാൽ നിങ്ങൾക്ക് വിരമിക്കാമെന്ന് മനസിലാക്കാം. മൊത്തംവരുമാനത്തിന്റെ 50 മുതൽ 70ശതമാനംവരെതുകയാണ് നീക്കിവെയ്ക്കേണ്ടതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവല്ലോ. സമ്പാദിക്കാനായി ഈ മാർഗങ്ങൾ പിന്തുടരാം 1. മിനിമംതുകയിൽ ജീവിക്കുക, ബാക്കിയുള്ളതുക നിക്ഷേപിക്കുക. അതായത്, എത്രകൂടുതൽ തുക നിക്ഷേപിക്കാൻകഴിയും അത്രയുംനേരത്തെ വിരമിക്കാനാകുമെന്ന് മനസിലാക്കുക. 2. അത്രതന്നെ ചുരുങ്ങി ജീവിക്കാൻ കഴിയാത്തവർക്ക് വരുമാനത്തിന്റെ 70ശതമാനംനീക്കിവെയ്ക്കാൻ കഴിയില്ല. അവർ 50ശതമാനത്തിൽകുറയാത്തതുക പ്രതിമാസം നിക്ഷേപിക്കുക. ഇങ്ങനെ ചെയ്താൽ റിട്ടയർചെയ്യാനുള്ളകാലം നീളുമെന്നുമാത്രം. നേരത്തെ റിട്ടയർചെയ്യണം എങ്കിലും ഇത്രയുംനേരത്തെ വേണ്ട -എന്നുള്ളവർക്ക് ഈരീതി സ്വീകരിക്കാം. 3. എത്രയുംനേരത്തെ സമ്പാദ്യംതുടങ്ങാം. ചെറുപ്പത്തിലേ നിക്ഷേപിക്കാൻ പഠിക്കാം. കിട്ടുന്ന സമ്മാനങ്ങളുടെയും പോക്കറ്റ് മണിയുടെയും ഒരുഭാഗം ശ്രദ്ധാപൂർവം നിക്ഷേപിക്കാൻ ശ്രമിക്കണം. പിഗ്ഗി ബാങ്കിൽ തുടങ്ങാം. ഘട്ടംഘട്ടമായി മികച്ച ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതികളിലേയ്ക്കുമാറാം. 4. കരിയർ പ്ലാനിങ് വിദ്യാഭ്യാസ കാലത്തുതന്നെ ജോലി സാധ്യതകളെക്കുറിച്ച് ധാരണയുണ്ടാക്കാൻ ശ്രമിക്കണം. വീട്ടുകാരുടെ ചെലവിൽ ജീവിച്ചുപോകാമെന്ന ധാരണ ആദ്യംതന്നെ മാറ്റുക. 5. കടബാധ്യത ഉണ്ടാക്കരുത് കടംവാങ്ങാതെ ജീവിക്കാൻ ആദ്യംതന്നെ പഠിക്കണം. എങ്കിൽമാത്രമെ വരുമാനത്തിൽനിന്ന് നിശ്ചിതശതമാനംതുക നിക്ഷേപിക്കാൻ കഴിയൂ. ക്രഡിറ്റ് കാർഡ് പർച്ചേയ്സ്, ഇഎംഐ ഉപയോഗിച്ച് കൺസ്യൂമർ ഉത്പന്നങ്ങൾ വാങ്ങൽ എന്നിവ ഒഴിവാക്കാം. ബുദ്ധിപൂർവം ഉപയോഗിക്കാൻ കഴിയുമെങ്കിൽ ക്രിഡിറ്റ് കാർഡ് നല്ലതാണ്. കൂടുതൽ വാങ്ങിക്കൂട്ടാനുള്ള പ്രേരണ അത് നൽകുന്നുണ്ടെങ്കിൽ ഒഴിവാക്കാൻ ഒട്ടുംമടിക്കേണ്ട. 6. ചെലവ് നിയന്ത്രിക്കൽ ലഭിക്കുന്ന വരുമാനത്തിൽ ചെലവുകഴിഞ്ഞ് സമ്പാദിക്കുന്ന ശീലം ഒഴിവാക്കണം. വരുമാനം-ചെലവ് = സമ്പാദ്യം എന്നരീതി ഉപേക്ഷിച്ച് മാന്ത്രിക ഫോർമുല സ്വീകരിക്കാം. വരുമാനം-സമ്പാദ്യം= ചെലവ്. അതായത് വരുമാനത്തിൽനിന്ന് ചെലവുകഴിഞ്ഞുള്ള തുകയല്ല സമ്പാദ്യത്തിനായി നീക്കിവെയ്ക്കേണ്ടത്. മാസവരുമാനത്തിൽനിന്ന് ആദ്യം സമ്പാദ്യത്തിനുള്ളതുക നീക്കവെച്ചശേഷം ബാക്കിയുള്ളതുകയെ ചെലവഴിക്കൂ എന്ന് തീരുമാനിക്കുക. 7. ആരോഗ്യ-ടേം ഇൻഷുറൻസുകൾ ചെലവുചെയ്യാനും സമ്പാദിക്കാനും നിശ്ചിതശതമാനം തുക തീരുമാനിക്കുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന ആശുപ്രതി ചെലവുകൾ സാമ്പത്തിക ലക്ഷ്യത്തെ തകിടംമറിച്ചേക്കാം. അതുകൊണ്ട് ആവശ്യത്തിന് ഹെൽത്ത് ഇൻഷുറൻസ് ഉറപ്പാക്കുക. അതോടൊപ്പം നാം സ്നേഹിക്കുന്നവർക്ക് കരുതലായി ടേം ഇൻഷുറൻ(നിക്ഷേപവും ഇൻഷുറൻസുംകൂട്ടിക്കലർത്തിയുള്ള പ്ലാനുകളല്ല)സും എടുത്തുവെയ്ക്കുക. 8. എമർജൻസി ഫണ്ട് അനിശ്ചിതത്വത്തിന്റെ ഈകാലത്ത് ആറുമാസത്തെ ജീവിത ചെലവിനുള്ള തുകയെങ്കിലും എമർജിൻസി ഫണ്ടായി നീക്കിവെയ്ക്കണം. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ ഈതുക സഹായിക്കും. മറ്റൊരുവരുമാനമാർഗം കണ്ടെത്തുംവരെ ഈതുക നിങ്ങളുടെ കരുത്തായിരിക്കും. സ്ഥിര നിക്ഷേപ പദ്ധതികളിൽ ഈതുക കരുതിവെയ്ക്കാം. feedbacks to: antonycdavis@gmail.com ഇത്രയുമായാൽ നിങ്ങൾ ഏറെകാതം മുന്നോട്ടുപോയിക്കഴിഞ്ഞുവെന്ന് മനസിലാക്കാം. നിക്ഷേപത്തിന്റെകാര്യമാണ് ഇനിയുള്ളത്. അതിനായി അടുത്തപാഠത്തിന് കാത്തിരിക്കുക. Loading…

from money rss https://bit.ly/32xHtBT
via IFTTT

സ്വർണവിലയിൽ കുതിപ്പ്: പവന് 560 രൂപകൂടി 35,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന്റെ വില 560 രൂപകൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില. 35,320 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയ 33,320 രൂപയിൽനിന്ന് മൂന്നാഴ്ചകൊണ്ട് 2560 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,781.87 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതാണ് ആഗോള വിലയലെ സ്വാധീനിച്ചത്.

from money rss https://bit.ly/2QM7FpB
via IFTTT

കോവിഡ് വാക്‌സിന്റെ ഒറ്റഡോസിന് 1000 രൂപയെങ്കിലും നൽകേണ്ടിവരും

രാജ്യത്ത് പൊതു-സ്വകാര്യമേഖലയിൽ വില്പന തുടങ്ങുന്നതോടെ കോവിഡ് വാക്സിന് 1000 രൂപയെങ്കിലും വിലവരുമെന്ന് വിലയിരുത്തൽ. വ്യാപാര മാർജിൻ ഉൾപ്പടെയുള്ള ചില്ലറ വിലയാണിത്. വാക്സിൻ നിർമാതാക്കൾ ഒരുഡോസിന് 650 രൂപയെങ്കിലും ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥാപനങ്ങൾക്ക് 600-650 രൂപ നിരക്കിലാകും വാക്സിൻ ലഭിക്കുക. നവീനമായ ശീതീകരണ ശൃംഖല ആവശ്യമുള്ളതിനാൽ വിദേശ വാക്സിനുകളുടെ വില ഇതിലും കൂടിയേക്കാം. സ്വകാര്യ കമ്പോളത്തിനായി വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലയിൽ സർക്കാർ നിയന്ത്രണം ഉണ്ടാകാനുമിടയുണ്ട്. മെയ് ഒന്നിനുമുമ്പ് വിപണിവിലയും സർക്കാരുകൾക്ക് നൽകുന്ന വിലയും നിർമാതാക്കൾ പ്രഖ്യാപിക്കേണ്ടിവരും. നിലവിൽ കേന്ദ്ര സർക്കാർ കുറഞ്ഞ വിലയിലാണ് വാക്സിൻ വാങ്ങുന്നത്. സിറംഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ആസ്ട്ര സെനക്കയുടെ കോവീഷീൽഡ് ഒറ്റഡോസിന് സർക്കാർ നൽകുന്നത് 150 രൂപയാണ്. അതേസമയം, ഇത് വിപണിയിലെത്തുമ്പോൾ 1000 രൂപയെങ്കിലും നൽകേണ്ടിവരും. അന്താരാഷ്ട്ര വിപണിയിൽ കോവാക്സിന്റെ വില 15 ഡോളറിനും 20 ഡോളറിനും(1100-1500 രൂപ)ഇടയിലാണ്. എന്നാൽ രണ്ട് ഡോളർ(150 രൂപ) നിരക്കിലാണ് രാജ്യത്തിന് നൽകുന്നത്. ആഗോള വിപണിയിൽ മൊഡേണ വാക്സിന്റെ ഒറ്റഡോസിന് 15-33 ഡോളറാണ് വില. അതായത് 1130-2500 രൂപ. ഫൈസർ വാക്സിനാകട്ടെ 6.75-24 ഡോളറാണ് നൽകേണ്ടത്(500-1800 രൂപ), സ്പുട്നികിന് 10 ഡോളർ മുതൽ 19 ഡോള(750-1430 രൂപ)ർവരെയുമാണ് വില ഈടാക്കുന്നത്.

from money rss https://bit.ly/32BTeag
via IFTTT

ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: രാമനവമി പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കുന്നില്ല. കമ്മോഡിറ്റി, ഫോറക്സ് വിപണികൾക്കും അവധിയാണ്. വ്യാഴാഴ്ചയാണ് ഇനി സൂചികകൾ പ്രവർത്തിക്കുക. 243 പോയന്റ് നഷ്ടത്തിൽ 47,705ലാണ് സെൻസെക്സ് ചൊവാഴ്ച ക്ലോസ്ചെയ്തത്. നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 14,296ലുമെത്തി. BSE, NSE shut today on account of Ram Navami

from money rss https://bit.ly/3gp0oXB
via IFTTT

ബി.എസ്.എൻ.എൽ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് തട്ടിപ്പിനു ശ്രമം; മുന്നറിയിപ്പുമായി അധികൃതർ

തിരുവനന്തപുരം: ബി.എസ്.എൻ.എൽ. ഉപഭോക്താക്കളെ ലക്ഷ്യംെവച്ച് ഓൺലൈൻ തട്ടിപ്പിനു ശ്രമം. കെ.വൈ.സി. വിവരങ്ങൾ അന്വേഷിച്ചാണ് ശ്രമം നടക്കുന്നത്. ഉപഭോക്താക്കളിൽ പലർക്കും ഇത്തരം അനുഭവങ്ങളുണ്ടായതോടെ പരാതികളുയർന്നു. ഇതോടെ മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ. രംഗത്തെത്തിയിട്ടുണ്ട്. കെ.വൈ.സി. വിവരങ്ങൾ ലഭ്യമാക്കാനാണ് എസ്.എം.എസ്. വഴി ആവശ്യപ്പെടുന്നത്. വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. 8582909398 എന്ന നമ്പറിൽനിന്നും വിവിധ എസ്.എം.എസ്. ഹെഡുകളിൽനിന്നുമാണ് സന്ദേശങ്ങൾ എത്തുന്നത്. സന്ദേശത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് തിരിച്ചുവിളിച്ചാൽ ബി.എസ്.എൻ.എലിന്റെ കെ.വൈ.സി. വിഭാഗമാണെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ, ഇവർക്ക് ബി.എസ്.എൻ.എലുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ ശേഖരിക്കുന്ന കെ.വൈ.സി. വിവരങ്ങൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നതടക്കമുള്ള തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് ബി.എസ്.എൻ.എൽ. അധികൃതർ പറഞ്ഞു. ഉപഭോക്താക്കൾ വ്യാജസന്ദേശങ്ങൾക്ക് മറുപടിയായി വിവരങ്ങൾ കൈമാറരുത്. കസ്റ്റമർ സർവീസ് സെന്റർ മുഖേന മാത്രമാണ് ബി.എസ്.എൻ.എൽ. കെ.വൈ.സി. സംബന്ധിച്ച കാര്യങ്ങൾ ചെയ്യാറുള്ളൂവെന്നും അധികൃതർ അറിയിച്ചു.

from money rss https://bit.ly/2Qckh9W
via IFTTT

സെൻസെക്‌സ് 243 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,300നുതാഴെയെത്തി

മുംബൈ: രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. തുടക്കത്തിലെ നേട്ടംനിലനിർത്താനാകാതെയായിരുന്നു ചാഞ്ചാട്ടത്തിനൊടുവിൽ വിപണിയുടെ ക്ലോസിങ്. സെൻസെക്സ് 243.62 പോയന്റ് നഷ്ടത്തിൽ 47,705.80ലും നിഫ്റ്റി 63.10 പോയന്റ് താഴ്ന്ന് 14,296.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1187 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളും മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന ഭീതിയും വിപണിയിൽ പ്രതിഫലിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതും വാക്സിൻ വ്യാപകമാക്കാനുള്ള പദ്ധതികളും വിപണിയുടെ തിരിച്ചവരവിന് സൂചനയായി. ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടംനേരിട്ടപ്പോൾ മിഡ്ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലെ ഓഹരികൾ മികവുപുലർത്തി. അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്സിഎൽ ടെക്, ഗ്രാസിം, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലയാത്. ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കകയുംചെയ്തു. ഓട്ടോ, ഫാർമ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ഐടി സൂചിക ഒരുശതമാനം നഷ്ടമുണ്ടാക്കുകയുംചെയ്തു. Nifty ends below 14,300, Sensex falls 243 pts

from money rss https://bit.ly/3v9WxC5
via IFTTT

ഡൊമിനോസിലെ 10 ലക്ഷം ഉപഭോക്താക്കളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഡാർക്ക് വെബിൽ

ഇന്റർനെറ്റിന്റെ ഇരുണ്ട വലയിൽ വീണ്ടും വിവരച്ചോർച്ച. 10 ലക്ഷം ഉപഭോക്താക്കളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പടെ ചോർന്നായി ഡൊമിനോസ് ഇന്ത്യയാണ് വെളിപ്പെടുത്തിയത്. പേര്, ഫോൺ നമ്പർ, ക്രഡിറ്റ് കാർഡ് ഉൾപ്പടെയുള്ള പണമിടപാട് വിവരങ്ങൾ എന്നിവയാണ് ചോർന്നത്. ഇവ ഡാർക്ക് വെബിൽ ലഭ്യമാണ്. 13 ടെറാബൈറ്റിലേറെ വലിപ്പമുള്ള ഡാറ്റയാണ് ചോർന്നത്. ഡോമിനോസിന്റെ വിവിധ രാജ്യങ്ങളിലുള്ള 250 ലേറെ പിസ ശൃംഖലകളിലെ ജീവനക്കാരുടെ വിവരങ്ങളും ചോർന്നതായി സുരക്ഷാ കമ്പനിയായ ഹഡ്സൺ റോക്കിന്റെ സിടിഒ അലൻ ഗാൽ ട്വീറ്റ് ചെയ്തു. Threat actor claiming to have hacked Dominos India (@dominos) and stealing 13TB worth of data. Information includes 180,000,000 order details containing names, phone numbers, emails, addresses, payment details, and a whopping 1,000,000 credit cards. pic.twitter.com/1yefKim24A — Alon Gal (Under the Breach) (@UnderTheBreach) April 18, 2021

from money rss https://bit.ly/2RPLkrZ
via IFTTT